അസമിലെ നാംരൂപിലെ യൂറിയ പ്ലാന്റിന്റെ ഭൂമിപൂജാ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
December 21st, 04:25 pm
അസം ഗവർണർ ശ്രീ ലക്ഷ്മൺ പ്രസാദ് ആചാര്യ ജി, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ സഹപ്രവർത്തകനും ഇവിടുത്തെ നിങ്ങളുടെ പ്രതിനിധിയും അസം മുൻ മുഖ്യമന്ത്രിയുമായ സർബാനന്ദ സോനോവാൾ ജി, അസം ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, നിയമസഭാംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികളേ, ഞങ്ങളെ അനുഗ്രഹിക്കാനായി ഇത്ര വലിയ സംഖ്യയിൽ എത്തിച്ചേർന്ന എന്റെ സഹോദരീസഹോദരന്മാരെ, പന്തലിനുള്ളിലുള്ളതിനേക്കാൾ കൂടുതൽ ആളുകളെ ഞാൻ പുറത്തുകാണുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലെ നംരൂപിൽ അസം വാലി ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ലിമിറ്റഡിന്റെ അമോണിയ-യൂറിയ വളം പദ്ധതിക്ക് തറക്കല്ലിട്ടു
December 21st, 12:00 pm
അസമിലെ ദിബ്രുഗഢിലുള്ള നംരൂപിൽ അസം വാലി ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ലിമിറ്റഡിന്റെ അമോണിയ-യൂറിയ വളം പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. ഈ ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ചാവോലുങ് സുഖാഫയെയും മഹാവീർ ലചിത് ബർഫുകനെയും പോലുള്ള മഹാരഥന്മാരുടെ മണ്ണാണിതെന്ന് അനുസ്മരിച്ചു. ഭീംബർ ദെയുരി, ഷഹീദ് കുശാൽ കുൻവാർ, മോറൻ രാജാവ് ബോദൗസ, മാലതി മെം, ഇന്ദിര മിരി, സ്വർഗദിയോ സർബാനന്ദ സിംഗ്, വീര നായിക സതി സാധനി എന്നിവരുടെ സംഭാവനകളെ അദ്ദേഹം എടുത്തുപറഞ്ഞു. വീര്യത്തിന്റെയും ത്യാഗത്തിന്റെയും ഈ മഹത്തായ അസമിലെ ഉജാനി എന്ന പവിത്രമായ മണ്ണിന് മുന്നിൽ താൻ ശിരസ്സ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.സ്വദേശി ഉൽപ്പന്നങ്ങൾ, ലോക്കൽ ഫോർ വോക്കൽ: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദിയുടെ ഉത്സവകാല ആഹ്വാനം
September 28th, 11:00 am
ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, പ്രധാനമന്ത്രി മോദി ഭഗത് സിംഗ്, ലതാ മങ്കേഷ്‌കർ എന്നിവരുടെ ജന്മവാർഷികങ്ങളിൽ ആദരാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ സംസ്കാരം, സ്ത്രീ ശാക്തീകരണം, രാജ്യത്തുടനീളം ആഘോഷിക്കുന്ന വിവിധ ഉത്സവങ്ങൾ, ആർഎസ്‌എസിന്റെ 100 വർഷത്തെ യാത്ര, ശുചിത്വം, ഖാദി വിൽപ്പനയിലെ കുതിച്ചുചാട്ടം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്തെ സ്വാശ്രയമാക്കുന്നതിനുള്ള പാത സ്വദേശിയെ സ്വീകരിക്കുന്നതിലാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു..പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ആകസ്മിക വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
September 19th, 06:26 pm
പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ആകസ്മിക വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. സംഗീതത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവനയ്ക്ക് അദ്ദേഹം എന്നും ഓർമ്മിക്കപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു.