India-Indonesia Joint Statement on the State Visit by Prime Minister of India to Indonesia

July 07th, 05:15 pm

At the invitation of Indonesian President Prabowo Subianto, PM Modi is on a State Visit to Indonesia from 6-8 July 2026. PM Modi's visit reflects the shared commitment of the two leaders to achieve a substantial upward trajectory in the India-Indonesia Comprehensive Strategic Partnership. The two leaders held discussions at Istana Merdeka in Jakarta, covering the full spectrum of bilateral relations.

ഇന്തോനേഷ്യൻ പ്രസിഡന്റുമായി ഔദ്യോഗിക ചർച്ചകൾ നടത്തി പ്രധാനമന്ത്രി

July 07th, 02:51 pm

ഇന്തോനേഷ്യയിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് ഇസ്താന മെർദേക്കയിൽ ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ഊഷ്മളമായി വരവേൽക്കുകയും ആചാരപരമായ സ്വീകരണം നൽകുകയും ചെയ്തു. 2025 ജനുവരിയിൽ ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രസിഡന്റ് പ്രബോവോ നടത്തിയ ഇന്ത്യാ സന്ദർശനത്തിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

പ്രധാനമന്ത്രി മോദി ജക്കാർത്തയിലെത്തി ചേർന്നു

July 06th, 05:03 pm

പ്രധാനമന്ത്രി മോദി ഇന്തോനേഷ്യയിലെ ജക്കാർത്തയിലെത്തി ചേർന്നു. ഊഷ്മളമായ, സ്വാഗതാർഹമായ രീതിയിൽ, പ്രസിഡൻ്റ് പ്രബോവോ സുബിയാൻ്റോ പ്രധാനമന്ത്രി മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു

ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിൻ്റെ മുന്നോടിയായുള്ള പ്രസ്താവന

July 06th, 09:00 am

ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ ക്ഷണപ്രകാരം ജൂലൈ 6 മുതൽ 8 വരെ ഞാൻ ഇന്തോനേഷ്യ സന്ദർശിക്കും. 2018-ലെ എന്റെ ആദ്യ ഇന്തോനേഷ്യ സന്ദർശന വേളയിലാണ് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്തിയത്. നമ്മുടെ ഉഭയകക്ഷി ബന്ധം ഈ പദവിയിലേക്ക് ഉയർത്തിയ ശേഷമുള്ള എന്റെ ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദർശനമാണിത്. കൂടാതെ 2025 ജനുവരി 26-ലെ നമ്മുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രസിഡന്റ് പ്രബോവോയുടെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിൻ്റെ തുടർച്ചയുമാണിത്. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ ശക്തമായ സാംസ്കാരിക ബന്ധങ്ങളും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളും പങ്കിടുന്നു. എന്റെ ഈ സന്ദർശനം നമ്മുടെ ബഹുമുഖ പങ്കാളിത്തത്തിന്റെ എല്ലാ വശങ്ങളെയും കൂടുതൽ ആഴമുള്ളതാക്കും. ഈ സന്ദർശന വേളയിൽ ഞാൻ ഇന്തോനേഷ്യയിലെ ഇന്ത്യൻ പ്രവാസികളുമായി ആശയവിനിമയം നടത്തുകയും പ്രസിഡന്റ് പ്രബോവോയോടൊപ്പം യോഗ്യകാർത്തയിലെ പ്രംബാനൻ ക്ഷേത്ര സമുച്ചയം സന്ദർശിക്കുകയും ചെയ്യും. ഇത് നമ്മുടെ അടുത്ത സാംസ്കാരിക ബന്ധത്തിന്റെ ഉദാത്തമായ മറ്റൊരു തെളിവാണ്.