മൻ കി ബാത്തിൽ, പശ്ചിമേഷ്യൻ പ്രതിസന്ധി മറികടക്കാൻ 140 കോടി ഇന്ത്യക്കാരുടെ ഐക്യത്തിൽ പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു

March 29th, 11:30 am

ഈ മാസത്തെ മൻ കി ബാത്ത് പരിപാടിയിൽ, പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിക്കുകയും പ്രതിസന്ധി മറികടക്കാൻ ഐക്യത്തോടെ നിലകൊള്ളേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. കിംവദന്തികളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും സർക്കാർ നൽകുന്ന വിവരങ്ങളിൽ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. ജ്ഞാനഭാരതം സർവേ, കായികക്ഷമതയും ഫിറ്റ്നസും, ജലസംരക്ഷണം, മത്സ്യകൃഷി, സൗരോർജ്ജം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.

ഒളിമ്പിക് മെഡൽ ജേതാവും പ്രശസ്ത കായികതാരവുമായ കർണം മല്ലേശ്വരി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

April 15th, 09:54 am

ഒളിമ്പിക് മെഡൽ ജേതാവും പ്രശസ്ത കായികതാരവുമായ കർണം മല്ലേശ്വരി ഇന്നലെ യമുനനഗറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. യുവ കായികതാരങ്ങൾക്ക് മാർഗദർശനം നൽകുന്ന അവരുടെ ശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു.

അവിശ്വസനീയമായ ഭക്തി! പ്രധാനമന്ത്രി മോദിയെ കാണാൻ 14 വർഷമായി കാത്തിരുന്ന ഹരിയാനക്കാരൻ നഗ്നപാദനായി നടന്നു

April 14th, 06:04 pm

ഇന്ന് യമുനനഗറിൽ നടന്ന ഒരു പൊതുയോഗത്തിനിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ കൈത്തലിൽ നിന്നുള്ള ശ്രീ രാംപാൽ കശ്യപിനെ കണ്ടുനരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതുവരെയും അദ്ദേഹത്തെ നേരിട്ട് കാണുന്നതുവരെയും താൻ ചെരുപ്പ് ധരിക്കില്ലെന്ന്- പതിനാല് വർഷങ്ങൾക്ക് മുമ്പ്, ശ്രീ കശ്യപ് ഒരു പ്രതിജ്ഞ എടുത്തിരുന്നു.

ഹരിയാനയിലെ യമുന നഗറിൽ വികസന പദ്ധതികളുടെ ഉദ്ഘാടന / തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം മലയാളത്തിൽ

April 14th, 12:00 pm

ഹരിയാനയിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ മനോഹർ ലാൽ ജി, റാവു ഇന്ദർജിത് സിംഗ് ജി, കൃഷൻ പാൽ ജി, ഹരിയാന ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ്, നിയമസഭ അംഗങ്ങൾ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ. ഹരിയാനയിലെ എന്റെ സഹോദരീ സഹോദരന്മാർക്ക് മോദിയുടെ ആശംസകൾ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ യമുന നഗറില്‍ വിവിധ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു

April 14th, 11:54 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ യമുന നഗറില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. ഹരിയാനയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, സരസ്വതി ദേവിയുടെ ഉത്ഭവം, മന്ത്രദേവിയുടെ വാസസ്ഥലം, പഞ്ചമുഖി ഹനുമാന്‍ ജിയുടെ സ്ഥലം, അനുഗൃഹീതമായ കപാല്‍മോചന്‍ സാഹിബ് എന്നിവയെക്കുറിച്ച് പറഞ്ഞുകൊണ്ട് ഹരിയാനയിലെ പുണ്യഭൂമിക്ക് ആദരം അര്‍പ്പിച്ചു. സംസ്‌കാരം, ഭക്തി, സമർപ്പണം എന്നിവയുടെ സംഗമസ്ഥാനമാണ് ഹരിയാനയെന്നും അദ്ദേഹം പറഞ്ഞു. ബാബാസാഹേബ് അംബേദ്കറുടെ 135-ാം ജന്മവാര്‍ഷികത്തില്‍ എല്ലാ പൗരന്മാര്‍ക്കും ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി വികസനത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെ നയിക്കുന്ന ബാബാ സാഹബിന്റെ കാഴ്ചപ്പാടും പ്രചോദനവും ഉയര്‍ത്തിക്കാട്ടി.

അംബേദ്കർ ജയന്തി ദിനത്തിൽ (ഏപ്രിൽ 14 ന്) പ്രധാനമന്ത്രി ഹരിയാന സന്ദർശിക്കും

April 12th, 04:48 pm

ഏപ്രിൽ 14ന് അംബേദ്കർ ജയന്തിദിനത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാന സന്ദർശിക്കും. ഹിസാറിലെത്തുന്ന അദ്ദേഹം, രാവിലെ 10.15 ന് ഹിസാറിൽ നിന്ന് അയോധ്യയിലേക്കുള്ള വാണിജ്യ വിമാന സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുകയും ഹിസാർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ തറക്കല്ലിടുകയും ചെയ്യും. കൂടാതെ, പൊതുയോഗത്തെയും ശ്രീ മോദി അഭിസംബോധന ചെയ്യും.