പ്രധാനമന്ത്രി യാദ് വാഷേം – ലോക ഹോളോകോസ്റ്റ് സ്മാരക കേന്ദ്രം സന്ദർശിച്ചു

February 26th, 09:02 pm

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജറുസലേമിലെ യാദ് വാഷേം – ലോക ഹോളോകോസ്റ്റ് സ്മാരക കേന്ദ്രം സന്ദർശിക്കുകയും ഹോളോകോസ്റ്റ് ഇരകൾക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. ഹാൾ ഓഫ് റിമംബറൻസിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു. കാന്റർ ആലപിച്ച എൽ മാലെ റഹാമിം എന്ന ഹൃദയസ്പർശിയായ പാരായണത്താൽ ചടങ്ങ് ശ്രദ്ധേയമായി. ഹോളോകോസ്റ്റ് ഇരകളുടെ ജീവിതകഥകൾ പ്രദർശിപ്പിക്കുന്ന ബുക്ക് ഓഫ് നെയിംസ് ഹാളും പ്രധാനമന്ത്രി സന്ദർശിച്ചു.

പ്രധാനമന്ത്രി യദ് വാഷേം സ്‌മാരക മ്യൂസിയം സന്ദർശിച്ചു, ഹോളോകോസ്‌റ്റിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

July 04th, 08:58 pm

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലെ ഹോളോകോസ്‌റ്റിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു