2025 ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ചരിത്ര പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 06th, 04:28 pm

ന്യൂഡൽഹിയിൽ നടന്ന 2025 ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ, ചരിത്ര പ്രകടനം കാഴ്ചവച്ച ഇന്ത്യൻ പാരാ അത്‌ലറ്റ് സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു. മേളയിൽ ഇന്ത്യ എക്കാലത്തെയും മികച്ച മെഡൽ നേട്ടം കൈവരിച്ചു, ഇതിൽ 6 സ്വർണ്ണ മെഡലുകളും ഉൾപ്പെടുന്നു. ഇത് രാജ്യത്തിന്റെ പാരാ സ്‌പോർട്‌സ് യാത്രയിലെ ഒരു പുതിയ നാഴികക്കല്ലായി മാറി. ഇന്ത്യ ആദ്യമായി ഒരു അഭിമാനകരമായ ആഗോള പരിപാടിക്ക് ആതിഥേയത്വം വഹിച്ചതിലും ശ്രീ മോദി അഭിമാനം പ്രകടിപ്പിച്ചു.