ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കാനും അമിതവണ്ണത്തിനെതിരെ പോരാടാനും ലോക കരൾ ദിനത്തിൽ പൗരന്മാരോട് അഭ്യർഥിച്ച് പ്രധാനമന്ത്രി
April 19th, 01:13 pm
എല്ലാ പൗരന്മാരും ശ്രദ്ധാപൂർവം ഭക്ഷണരീതികൾ സ്വീകരിക്കാനും ആരോഗ്യകരമായ ജീവിതത്തിനു മുൻഗണനയേകാനും, ലോക കരൾ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യർഥിച്ചു. ചെറുതും എന്നാൽ ഫലപ്രദവുമായ മാറ്റങ്ങളുടെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, എണ്ണ ഉപഭോഗം കുറയ്ക്കുന്നതുപോലുള്ള നടപടികൾ മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും ഗണ്യമായി മെച്ചപ്പെടുത്താൻ സഹായിക്കുമെന്നു പറഞ്ഞു.