From Panchayat to Parliament, PM Modi outlines roadmap for women’s leadership at Nari Shakti Vandan Sammelan
April 13th, 11:15 am
In his address at the Nari Shakti Vandan Sammelan, PM Modi said the Nari Shakti Vandan Act must be implemented on time. Highlighting the critical role of women in the Viksit Bharat journey, the Prime Minister expressed satisfaction that his government has created schemes for every stage of women's life cycle. He also urged women to take the discussions from the programme to every village in the country.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘നാരീശക്തി വന്ദൻ സമ്മേളനത്തെ’ അഭിസംബോധന ചെയ്തു
April 13th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിജ്ഞാൻ ഭവനിൽ നടന്ന 'നാരീശക്തി വന്ദൻ' പരിപാടിയെ അഭിസംബോധന ചെയ്തു. ബൈശാഖി എന്ന ഐശ്വര്യപൂർണ്ണമായ അവസരത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പുതുവർഷാഘോഷങ്ങൾക്ക് മുന്നോടിയായും സംസാരിക്കവെ, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്ന് ഇന്ത്യ എടുക്കാൻ പോകുകയാണ്, നാരീശക്തിക്കായി സമർപ്പിക്കപ്പെട്ട ഒരു തീരുമാനമാണത്, എന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.മൻ കി ബാത്തിൽ, പശ്ചിമേഷ്യൻ പ്രതിസന്ധി മറികടക്കാൻ 140 കോടി ഇന്ത്യക്കാരുടെ ഐക്യത്തിൽ പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു
March 29th, 11:30 am
ഈ മാസത്തെ മൻ കി ബാത്ത് പരിപാടിയിൽ, പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിക്കുകയും പ്രതിസന്ധി മറികടക്കാൻ ഐക്യത്തോടെ നിലകൊള്ളേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. കിംവദന്തികളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും സർക്കാർ നൽകുന്ന വിവരങ്ങളിൽ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. ജ്ഞാനഭാരതം സർവേ, കായികക്ഷമതയും ഫിറ്റ്നസും, ജലസംരക്ഷണം, മത്സ്യകൃഷി, സൗരോർജ്ജം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.'സ്റ്റാർട്ടപ്പ് ഇന്ത്യ'യുടെ പത്താം വാർഷിക ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 16th, 01:30 pm
ഇന്ന് നമ്മളെല്ലാവരും ഇവിടെ ഒത്തുകൂടിയിരിക്കുന്നത് സവിശേഷമായ ഒരു സന്ദർഭത്തിലാണ്. ഈ ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിൽ, സ്റ്റാർട്ടപ്പ് സ്ഥാപകരുടെയും നവീന ചിന്തകരുടെയും (innovators) ഈ കൂട്ടായ്മയിൽ, പുതിയതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഭാരതത്തിന്റെ ഭാവിയാണ് എന്റെ മുന്നിൽ ഞാൻ കാണുന്നത്.വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് 2026 ന്റെ സമാപന സെഷനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
January 12th, 06:45 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, എല്ലാ പാർലമെന്റ് അംഗങ്ങൾ, വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ചലഞ്ചിലെ വിജയികൾ, മറ്റ് വിശിഷ്ട വ്യക്തികൾ, വിദേശത്ത് നിന്ന് വന്നവർ ഉൾപ്പെടെ രാജ്യമെമ്പാടുമുള്ള ഇവിടെയെത്തിയ എന്റെ യുവ സുഹൃത്തുക്കൾ എന്നിവർക്കെല്ലാം ഇവിടെ ഒരു പുതിയ അനുഭവം ഉണ്ടായിട്ടുണ്ടാകും. നിങ്ങൾ ക്ഷീണിച്ചില്ലല്ലോ? നിങ്ങൾ രണ്ടു ദിവസമായി പ്രവർത്തനനിരതരായിരുന്നു വീണ്ടും കേൾക്കുമ്പോൾ നിങ്ങൾക്ക് ക്ഷീണം തോന്നില്ലേ? എന്തായാലും, പിന്നിലുള്ള എന്റെ സീറ്റിലിരുന്ന്, എനിക്ക് ആവശ്യമുള്ളത്രയും ഞാൻ പറഞ്ഞു കഴിഞ്ഞു. ഞാൻ ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, നിങ്ങളിൽ പലരും ജനിച്ചിട്ടുപോലുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. 2014 ൽ ഞാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, നിങ്ങളിൽ ഭൂരിഭാഗവും ഇപ്പോഴും കുട്ടികളായിരിക്കുമായിരുന്നു. എന്നാൽ മുഖ്യമന്ത്രിയായാലും ഇപ്പോൾ പ്രധാനമന്ത്രിയായാലും, യുവതലമുറയിൽ എനിക്ക് എപ്പോഴും വലിയ വിശ്വാസമുണ്ട്. നിങ്ങളുടെ കഴിവിൽ നിന്നും പ്രതിഭയിൽ നിന്നും ഞാൻ എപ്പോഴും ഊർജ്ജം നേടിയിട്ടുണ്ട്. ഇന്ന്, ഒരു വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന ദൗത്യത്തിന്റെ കടിഞ്ഞാൺ നിങ്ങൾ വഹിക്കുന്നതായി ഞാൻ കാണുന്നു.Prime Minister Shri Narendra Modi addresses the Viksit Bharat Young Leaders Dialogue 2026
January 12th, 06:30 pm
In his address at the concluding session of the Viksit Bharat Young Leaders Dialogue 2026, PM Modi underscored the critical role of youth leadership in realising the vision of a developed India. He highlighted key reforms and initiatives such as Startup India, Digital India, Ease of Doing Business, and the simplification of tax and compliance, which accelerated India’s startup revolution. The PM encouraged the youth to move forward with confidence, expressing unwavering faith in their potential.ഐ.ബി.എസ്.എ നേതാക്കളുടെ(ഇന്ത്യ ,ബ്രസീൽ ,ദക്ഷിണാഫ്രിക്ക നേതാക്കൾ)യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
November 23rd, 12:45 pm
ഊർജ്ജസ്വലവും മനോഹരവുമായ ജോഹന്നാസ്ബർഗിൽ നടക്കുന്ന ഐ.ബി.എസ്.എ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ സംരംഭത്തിന് ഐ.ബി.എസ്.എയുടെ ചെയർമാനായ പ്രസിഡന്റ് ലുലയ്ക്കും, ഊഷ്മളമായ ആതിഥ്യമര്യാദയ്ക്ക് പ്രസിഡന്റ് റമാഫോസയ്ക്കും ഞാൻ എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.ജോഹന്നാസ്ബർഗിൽ നടന്ന ഐ.ബി.എസ്.എ നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി സംബന്ധിച്ചു
November 23rd, 12:30 pm
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ഇന്ത്യ - ബ്രസീൽ - ദക്ഷിണാഫ്രിക്ക (ഐ.ബി.എസ്.എ) നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് യോഗത്തിന് ആതിഥേയത്വം വഹിച്ചത്. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും യോഗത്തിൽ പങ്കെടുത്തു.പ്രധാനമന്ത്രി ട്രിനിഡാഡ് ആൻഡ് ടൊബാഗോ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
July 04th, 09:30 pm
അഭിമാനകരമായ ജനാധിപത്യത്തിന്റെയും സൗഹൃദരാഷ്ട്രത്തിന്റെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ നിങ്ങളുടെ മുന്നിൽ നിൽക്കാൻ കഴിഞ്ഞതു ഭാഗ്യമായും അഭിമാനമായും ഞാൻ കരുതുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്രിനിഡാഡ് & ടുബേഗോ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു
July 04th, 09:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ട്രിനിഡാഡ് & ടുബേഗോ പാർലമെന്റിന്റെ [T&T] സംയുക്ത അസംബ്ലിയെ അഭിസംബോധന ചെയ്തു. സെനറ്റ് പ്രസിഡന്റ് വേഡ് മാർക്കിന്റെയും സഭാസ്പീക്കർ ജഗ്ദേവ് സിങ്ങിന്റെയും ക്ഷണപ്രകാരമാണു പ്രധാനമന്ത്രിയുടെ അഭിസംബോധന. T&T പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണു ശ്രീ മോദി. ഇന്ത്യ-ട്രിനിഡാഡ് & ടുബേഗോ ഉഭയകക്ഷിബന്ധത്തിലെ നാഴികക്കല്ലായി ഈ വേള മാറി.'മൻ കി ബാത്തിന്റെ' 123-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (29-06-2025)
June 29th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്ത്' ലേക്ക് സ്വാഗതം, നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ സമയത്ത്, നിങ്ങളെല്ലാവരും യോഗയുടെ ഊർജ്ജവും 'അന്താരാഷ്ട്ര യോഗ ദിന'ത്തിന്റെ ഓർമ്മകളുംകൊണ്ട് നിറഞ്ഞിരിക്കയാവാം. ഇത്തവണയും, ജൂൺ 21 ന്, ഭാരതത്തിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും കോടിക്കണക്കിന് ആളുകൾ 'അന്താരാഷ്ട്ര യോഗദിന'ത്തിൽ പങ്കെടുത്തു. നിങ്ങൾക്ക് ഓർമ്മയുണ്ടായിരിക്കാം 10 വർഷം മുമ്പാണ് ഇത് ആരംഭിച്ചത്. 10 വർഷത്തിനുള്ളിൽ, ഈ ആചരണം എല്ലാ വർഷവും കൂടുതൽ ഗംഭീരമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കൂടുതൽ ആളുകൾ ദൈനംദിന ജീവിതത്തിൽ യോഗ സ്വീകരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഇത്തവണ 'യോഗ ദിന'ത്തിന്റെ ആകർഷകമായ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടു. വിശാഖപട്ടണത്തിന്റെ കടൽത്തീരത്ത് മൂന്ന് ലക്ഷം പേർ ഒരുമിച്ച് യോഗ ചെയ്തു. മറ്റൊരു അത്ഭുതകരമായ രംഗം വിശാഖപട്ടണത്ത് നിന്ന് തന്നെ വന്നു, രണ്ടായിരത്തിലധികം ആദിവാസി വിദ്യാർത്ഥികൾ 108 മിനിറ്റിൽ 108 സൂര്യ നമസ്‌കാരങ്ങൾ ചെയ്തു. എത്രമാത്രം അച്ചടക്കം, എത്രമാത്രം സമർപ്പണം ഉണ്ടായിരുന്നിരിക്കണമെന്ന് സങ്കൽപ്പിക്കുക. നമ്മുടെ നാവികസേനയുടെ കപ്പലുകളിലും യോഗയുടെ ഒരു മഹത്തായ കാഴ്ച കണ്ടു. തെലങ്കാനയിൽ നടന്ന ഒരു യോഗ ക്യാമ്പിൽ മൂവായിരം ദിവ്യാംഗ സുഹൃത്തുക്കൾ ഒരുമിച്ച് പങ്കെടുത്തു. യോഗ എങ്ങനെ ശാക്തീകരണത്തിന്റെ ഒരു മാധ്യമമാണെന്ന് അവർ കാണിച്ചുതന്നു. ഡൽഹിയിലെ ജനങ്ങൾ യോഗയെ സുന്ദരമായ യമുന എന്ന സങ്കൽപവുമായി ബന്ധപ്പെടുത്തുകയും യമുനയുടെ തീരത്ത് യോഗ പരിശീലിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലത്തിലും ആളുകൾ യോഗ ചെയ്തു. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ ഐ.ടി.ബി.പി. സൈനികരും യോഗയിൽ പങ്കെടുത്തുകൊണ്ട് ധൈര്യവും സാധനയും പ്രകടിപ്പിച്ചു. ഗുജറാത്തിലെ ജനങ്ങളും ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. വട്നഗറിൽ 2121 പേർ ഒരുമിച്ച് ഭുജംഗാസനം ചെയ്തു, ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, പാരീസ്, ലോകത്തിലെ എല്ലാ വലിയ നഗരങ്ങളിൽ നിന്നും യോഗയുടെ ചിത്രങ്ങൾ വന്നു, എല്ലാ ചിത്രങ്ങളും പ്രത്യേകതകൾ ഉള്ളവയായിരുന്നു. ഇത്തവണത്തെ പ്രമേയം വളരെ സവിശേഷവുമായിരുന്നു, ‘Yoga for one earth, one health’ 'ഏക ഭൂമി, ഏക ആരോഗ്യത്തിന് യോഗ'. ഇത് വെറുമൊരു മുദ്രാവാക്യമല്ല, 'വസുധൈവ കുടുംബകം' എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ദിശയാണിത്. ഇപ്രാവശ്യത്തെ യോഗദിനത്തിന്റെ മഹത്വം തീർച്ചയായും കൂടുതൽ ആളുകളെ യോഗ സ്വീകരിക്കാൻ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.ശ്രീനാരായണ ഗുരുവും ഗാന്ധിജിയും തമ്മിലുള്ള സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷ പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
June 24th, 11:30 am
ഇന്ന് ഈ സമുച്ചയം രാജ്യത്തിന്റെ ചരിത്രത്തിലെ അഭൂതപൂർവമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നൽകുക മാത്രമല്ല, സ്വാതന്ത്ര്യ ലക്ഷ്യത്തിനും സ്വതന്ത്ര ഇന്ത്യ എന്ന സ്വപ്നത്തിനും മൂർത്തമായ അർത്ഥം നൽകുകയും ചെയ്ത ഒരു ചരിത്ര സംഭവം. 100 വർഷങ്ങൾക്ക് മുമ്പ് ശ്രീ നാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ആ കൂടിക്കാഴ്ച ഇന്നും പ്രചോദനാത്മകവും പ്രസക്തവുമായി തുടരുന്നു. 100 വർഷങ്ങൾക്ക് മുമ്പ് നടന്ന ആ കൂടിക്കാഴ്ച, സാമൂഹിക ഐക്യത്തിനും വികസിത ഇന്ത്യയുടെ കൂട്ടായ ലക്ഷ്യങ്ങൾക്കും ഇന്നും ഒരു വലിയ ഊർജ്ജ സ്രോതസ്സായി തുടരുന്നു. ഈ ചരിത്ര അവസരത്തിൽ, ഞാൻ ശ്രീ നാരായണ ഗുരുവിന്റെ കാൽക്കൽ വണങ്ങുന്നു. ഗാന്ധിജിക്കും ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
June 24th, 11:00 am
ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ, ധാർമ്മിക നേതാക്കളായ ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ അഭിസംബോധന ചെയ്തു. ഇന്നത്തെ വേദി രാജ്യത്തിന്റെ ചരിത്രത്തിലെ അഭൂതപൂർവമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, സന്യാസിവര്യന്മാരുൾപ്പെടെയുള്ളവർക്ക് ആദരപൂർവ്വം ആശംസകൾ നേർന്നു. നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നൽകിയ, സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യങ്ങൾക്കും സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നത്തിനും മൂർത്തമായ അർത്ഥം നൽകിയ ഒരു ചരിത്ര സംഭവമാണ് ശ്രീ നാരായണ ഗുരുവും ഗാന്ധിജിയും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് അദ്ദേഹം പറഞ്ഞു. “100 വർഷങ്ങൾക്ക് മുമ്പ് നടന്ന കൂടിക്കാഴ്ച ഇന്നും പ്രചോദനാത്മകവും പ്രസക്തവുമായി തുടരുന്നു, കൂടാതെ സാമൂഹിക ഐക്യത്തിനും വികസിത ഇന്ത്യയുടെ കൂട്ടായ ലക്ഷ്യങ്ങൾക്കും ശക്തമായ ഊർജ്ജ സ്രോതസ്സായി വർത്തിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു. ഈ ചരിത്ര അവസരത്തിൽ, അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ പാദങ്ങളിൽ വന്ദിക്കുകയും മഹാത്മാഗാന്ധിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു.നാരീശക്തി ഇന്ന് വികസിത് ഭാരത് എന്ന ദൃഢനിശ്ചയത്തിനോട് പങ്കുചേരുകയും വിവിധ മേഖലകളില്‍ മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി
June 08th, 11:14 am
കഴിഞ്ഞ 11 വര്‍ഷമായി സ്ത്രീകള്‍ നയിക്കുന്ന വികസനത്തില്‍ ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന തിന് അടിവരയിട്ടുകൊണ്ട്, വികസിത ഇന്ത്യയിലേയ്ക്കുള്ള യാത്രയില്‍ സ്ത്രീകള്‍ വഹിക്കുന്ന പരിവര്‍ത്തനാത്മകമായ പങ്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉയര്‍ത്തിക്കാട്ടി.Our government is making the vision of women-led development the axis of development: PM Modi in Bhopal, Madhya Pradesh
May 31st, 11:00 am
PM Modi participated in the Devi Ahilyabai Mahila Sashaktikaran Mahasammelan and launched multiple projects in Bhopal, Madhya Pradesh. Quoting Devi Ahilyabai, he reiterated that true governance means serving the people and improving their lives. Emphasising the government’s commitment to increasing women's participation in policymaking, the PM highlighted the progressive steps taken over the past decade.മധ്യപ്രദേശിലെ ഭോപ്പാലിൽ ലോക്മാതാ ദേവി അഹല്യബായി ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മഹിളാ സശക്തികരൺ മഹാസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
May 31st, 10:27 am
ലോക്മാതാ ദേവി അഹല്യബായി ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, മധ്യപ്രദേശിലെ ഭോപ്പാലിൽ ഇന്ന് നടന്ന ലോക്മാതാ ദേവി അഹല്യബായി മഹിളാ സശക്തികരൺ മഹാസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഭോപ്പാലിൽ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. 'മാ ഭാരതി'ക്ക് (ഭാരത മാതാവിന്) ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ടും ഇന്ത്യയിലെ സ്ത്രീകളുടെ ശക്തിയെ അംഗീകരിച്ചുകൊണ്ടുമാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ചടങ്ങിനെ അനുഗ്രഹിക്കാൻ എത്തിയ സഹോദരിമാർക്കും പെൺമക്കൾക്കും ഈ വലിയ സമ്മേളനത്തിന്റെ ഭാഗമായതിന് അദ്ദേഹം നന്ദി പറഞ്ഞു, അവരുടെ സാന്നിധ്യം തനിക്ക് ബഹുമാനമായി തോന്നുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോക്മാതാ ദേവി അഹല്യബായി ഹോൾക്കറിന്റെ 300-ാം ജന്മവാർഷിക ദിനമാണിന്നെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു, ഇത് 140 കോടി ഇന്ത്യക്കാർക്ക് പ്രചോദനവും രാഷ്ട്രനിർമ്മാണത്തിനുള്ള മഹത്തായ ശ്രമങ്ങൾക്ക് സംഭാവന നൽകാനുള്ള ഒരു നിമിഷവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദേവി അഹല്യബായിയെ ഉദ്ധരിച്ചുകൊണ്ട്, യഥാർത്ഥ ഭരണം എന്നാൽ ജനങ്ങളെ സേവിക്കുകയും അവരുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഇന്നത്തെ പരിപാടി അവരുടെ ദർശനത്തെ ഉൾക്കൊള്ളുന്നുവെന്നും അവരുടെ ആദർശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇൻഡോർ മെട്രോയുടെ ഉദ്ഘാടനത്തോടൊപ്പം ദാതിയയ്ക്കും സത്‌നയ്ക്കും വ്യോമഗതാഗത സൗകര്യം കൂടി ഉൾപ്പെടുത്തിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പദ്ധതികൾ മധ്യപ്രദേശിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വികസനം ത്വരിതപ്പെടുത്തുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പരിപാടിയിൽ സന്നിഹിതരായ എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു.Our government places utmost importance on 'Samman' and 'Suvidha' for women: PM Modi in Navsari, Gujarat
March 08th, 11:50 am
PM Modi launched various developmental works in Navsari, Gujarat and addressed the gathering on the occasion of International Women's Day. PM extended his best wishes to all the women of the country and remarked that women are excelling in every sector. He highlighted the launch of two schemes, G-SAFAL and G-MAITRI in Gujarat. Shri Modi acknowledged Navsari district as one of the leading districts in Gujarat for rainwater harvesting and water conservation. He spoke about Namo Drone Didi campaign that is revolutionizing agriculture and the rural economy.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ നവസാരിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു
March 08th, 11:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ നവസാരിയില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര വനിതാ ദിനത്തിലൈ സദസ്സിനെ അഭിസംബോധന ചെയ്യവേ, പരിപാടിക്കെത്തിയ അമ്മമാര്‍, സഹോദരിമാര്‍, പെണ്‍മക്കള്‍ എന്നിവരുടെ സ്‌നേഹത്തിനും വാത്സല്യത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി പറഞ്ഞു. ഈ പ്രത്യേക ദിനത്തില്‍ രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു. മഹാകുംഭത്തില്‍ ഗംഗാ മാതാവിന്റെ അനുഗ്രഹമാണു ലഭിച്ചതെങ്കില്‍ ഇന്ന് മാതൃശക്തിയുടെ മഹാകുംഭത്തില്‍ അനുഗ്രഹിക്കപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ഗുജറാത്തില്‍ ജി-സഫല്‍ (അന്ത്യോദയ കുടുംബങ്ങള്‍ക്കു ജീവിതം മെച്ചപ്പെടുത്താനായുള്ള ഗുജറാത്ത് പദ്ധതി), ജി-മൈത്രി (ഗുജറാത്ത് മെന്റര്‍ഷിപ്പ് ആന്‍ഡ് ആക്‌സിലറേഷന്‍ ഓഫ് ഇന്‍ഡിവിഡ്യൂവല്‍സ് ഫോര്‍ ട്രാന്‍സ്‌ഫോര്‍മിംഗ് റൂറല്‍ ഇന്‍കം) എന്നീ രണ്ട് പദ്ധതികള്‍ ആരംഭിച്ചതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വിവിധ പദ്ധതികളില്‍ നിന്നുള്ള ഫണ്ടുകള്‍ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് മാറ്റിയിട്ടുണ്ടെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, ഈ നേട്ടത്തിന് എല്ലാവരെയും അഭിനന്ദിച്ചു.The President’s address clearly strengthens the resolve to build a Viksit Bharat: PM Modi
February 04th, 07:00 pm
During the Motion of Thanks on the President’s Address, PM Modi highlighted key achievements, stating 250 million people were lifted out of poverty, 40 million houses were built, and 120 million households got piped water. He emphasized ₹3 lakh crore saved via DBT and reaffirmed commitment to Viksit Bharat, focusing on youth, AI growth, and constitutional values.ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മറുപടി
February 04th, 06:55 pm
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്‌സഭയിൽ മറുപടി നൽകി. സഭയെ അഭിസംബോധന ചെയ്യവെ, ഇന്നലെയും ഇന്നും ചർച്ചകളിൽ പങ്കെടുത്ത എല്ലാ ബഹുമാനപ്പെട്ട എംപിമാരുടെയും സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജനാധിപത്യത്തിന്റെ പാരമ്പര്യത്തിൽ ആവശ്യമുള്ളിടത്തു പ്രശംസയും ആവശ്യമുള്ളിടത്തു ചില നിഷേധാത്മക പരാമർശങ്ങളും ഉൾപ്പെടുന്നുവെന്നും അതു സ്വാഭാവികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പതിനാലാം തവണയും രാഷ്ട്രപതിയുടെ പ്രസംഗത്തിനു നന്ദി പ്രകടിപ്പിക്കാൻ ജനങ്ങൾ അവസരം നൽകിയതിന്റെ മഹത്തായ സൗഭാഗ്യം എടുത്തുകാട്ടിയ അദ്ദേഹം പൗരന്മാർക്ക് ആദരവോടെ നന്ദി അറിയിക്കുകയും ചർച്ചയിൽ പങ്കെടുത്ത എല്ലാവരെയും അവരുടെ ചിന്തകളാൽ സമ്പന്നമാക്കിയതിനു കൃതജ്ഞത അറിയിക്കുകയും ചെയ്തു.