Prime Minister wishes speedy recovery to Begum Khaleda Zia
December 01st, 10:30 pm
The Prime Minister, Shri Narendra Modi has expressed his deep concern about the health of Begum Khaleda Zia, who has contributed to Bangladesh’s public life for many years and wished speedy recovery to her. Shri Modi stated that India stands ready to extend all possible support, in whatever way we can.Prime Minister greets BSF personnel on their Raising Day
December 01st, 06:18 pm
The Prime Minister, Shri Narendra Modi has greeted the BSF personnel on their Raising Day. Shri Modi stated that the BSF symbolises India’s unwavering resolve and utmost professionalism. They serve in some of the most challenging terrains. Alongside their valour, their humanitarian spirit is also exceptional, Shri Modi said.ശ്രീ എൽ.കെ.അദ്വാനി ജിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ സന്ദർശിച്ച് പ്രധാനമന്ത്രി
November 08th, 08:23 pm
ഇന്ന് ശ്രീ എൽ.കെ.അദ്വാനി ജിയുടെ വസതിയിൽ പോയി അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. നമ്മുടെ രാഷ്ട്രത്തിനായുള്ള ശ്രീ എൽ.കെ.അദ്വാനി ജിയുടെ സേവനം സ്തുത്യർഹമാണെന്നും അത് നമ്മെയെല്ലാം വളരെയധികം പ്രചോദിപ്പിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു.ഛഠ് മഹാപർവിന്റെ സമാപനത്തിൽ ഭക്തർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
October 28th, 07:56 am
മഹാപർവ് ഛഠ് സമാപനത്തിൽ എല്ലാ ഭക്തർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകളും ഭാവുകങ്ങളും നേർന്നു.എൻഎസ്‌ജി സ്ഥാപകദിനത്തിൽ എൻഎസ്‌ജി ഉദ്യോഗസ്ഥർക്കു പ്രധാനമന്ത്രി ആശംസകൾ നേർന്നു
October 16th, 09:09 pm
എൻഎസ്‌ജി സ്ഥാപകദിനത്തിൽ എൻഎസ്‌ജി ഉദ്യോഗസ്ഥരുടെ സമാനതകളില്ലാത്ത ധീരതയെയും അർപ്പണബോധത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീർത്തിച്ചു. “ഭീകരതയുടെ ഭീഷണിയിൽനിന്നു രാജ്യത്തെ സംരക്ഷിക്കുന്നതിലും നമ്മുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും സുപ്രധാന ദേശീയ ആസ്തികൾ സംരക്ഷിക്കുന്നതിലും എൻഎസ്‌ജി നിർണായക പങ്കുവഹിച്ചിട്ടുണ്ട്” - ശ്രീ മോദി പറഞ്ഞു.നവരാത്രിയുടെ രണ്ടാം ദിനം ബ്രഹ്മചാരിണി ദേവിയ്ക്ക് പ്രാർത്ഥനയര്‍പ്പിച്ച് പ്രധാനമന്ത്രി
September 23rd, 09:23 am
നവരാത്രിയുടെ രണ്ടാം ദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രഹ്മചാരിണി ദേവിയ്ക്ക് പ്രാർത്ഥനയര്‍പ്പിച്ചു.ഗുജറാത്തിലെ ഭാവ്‌നഗറിൽ നടന്ന 'സമുദ്ര സേ സമൃദ്ധി' പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
September 20th, 11:00 am
ജനകീയനായ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ, സർബാനന്ദ സോനോവാൾ ജി, സി.ആർ.പാട്ടിൽ, മൻസുഖ്ഭായ് മാണ്ഡവ്യ, ശന്തനു ഠാക്കൂർ, നിമുബെൻ ബാംഭാണിയ, രാജ്യത്തെ 40-ലധികം സ്ഥലങ്ങളിൽ നിന്നുമുള്ള, ഈ പരിപാടിയുമായി ബന്ധപ്പെട്ട വിശിഷ്ടാതിഥികൾ, പ്രധാന തുറമുഖങ്ങളുമായി ബന്ധപ്പെട്ട, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, മറ്റ് വിശിഷ്ടാതിഥികൾ, എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ... നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിൽ 'സമുദ്ര സേ സമൃദ്ധി' പരിപാടിയെ അഭിസംബോധന ചെയ്തു, ഗുജറാത്തിലെ ഭാവ്നഗറിൽ 34,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
September 20th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഭാവ്നഗറിൽ 34,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 'സമുദ്ര സേ സമൃദ്ധി' പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എല്ലാ വിശിഷ്ടാതിഥികളെയും ജനങ്ങളെയും സ്വാഗതം ചെയ്തു. സെപ്തംബർ 17-ന് തനിക്കു ലഭിച്ച ജന്മദിനാശംസകൾക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, ജനങ്ങളിൽ നിന്ന് ലഭിച്ച സ്നേഹം വലിയ ശക്തിയുടെ ഉറവിടമാണെന്ന് പറഞ്ഞു. വിശ്വകർമ്മ ജയന്തി മുതൽ ഗാന്ധി ജയന്തി വരെ, അതായത് സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെ രാജ്യം സേവാ പക്ഷാചരണം നടത്തുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി ഗുജറാത്തിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. നൂറുകണക്കിന് സ്ഥലങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. ഒരു ലക്ഷം പേർ ഇതുവരെ രക്തം ദാനം ചെയ്തു. നിരവധി നഗരങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു, ലക്ഷക്കണക്കിന് പൗരന്മാർ സജീവമായി ഇതിൽ പങ്കെടുത്തതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളം 30,000-ത്തിലധികം ആരോഗ്യ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും പൊതുജനങ്ങൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും വൈദ്യപരിശോധനയും ചികിത്സയും നല്കിവരുന്നതായും അദ്ദേഹം പാഞ്ഞു. രാജ്യത്തുടനീളം സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.ജന്മദിനത്തിൽ തനിക്ക് ലഭിച്ച എണ്ണമറ്റ ജന്മദിനാശംസകൾക്കും അനുഗ്രഹങ്ങൾക്കും പ്രധാനമന്ത്രി എല്ലാവർക്കും നന്ദി അറിയിച്ചു
September 17th, 08:27 pm
തന്റെ 75-ാം ജന്മദിനത്തിൽ രാജ്യത്തിനകത്തുനിന്നും, വിദേശത്തുനിന്നും ഒഴുകിയെത്തിയ എണ്ണമറ്റ ആശംസകൾക്കും, അനുഗ്രഹങ്ങൾക്കും, സ്നേഹ സന്ദേശങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. ജനശക്തിയുടെ ഈ സ്നേഹം തന്നെ ശക്തിപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.PM Modi expresses gratitude to world leaders for birthday wishes
September 17th, 03:03 pm
The Prime Minister Shri Narendra Modi expressed his gratitude to the world leaders for greetings on his 75th birthday, today.പ്രധാനമന്ത്രി എല്ലാവർക്കും ഗുരുപൂർണിമ ആശംസകൾ നേർന്നു
July 10th, 09:04 am
ഗുരുപൂർണിമയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.ഡോക്‌ടേഴ്‌സ് ദിനത്തിൽ പ്രധാനമന്ത്രി ഡോക്ടർമാർക്ക് ആശംസകൾ നേർന്നു
July 01st, 09:37 am
ഡോക്‌ടേഴ്‌സ് ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എല്ലാ ഡോക്ടർമാരെയും ആശംസിച്ചു. നമ്മുടെ ഡോക്ടർമാർ അവരുടെ വൈദഗ്ധ്യത്തിനും ഉത്സാഹത്തിനും അവരവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ ശ്രദ്ധേയമാണ് അവരുടെ കാരുണ്യ മനോഭാവവും, ശ്രീ മോദി അഭിപ്രായപ്പെട്ടു.സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ 50-ാം വാർഷികത്തിൽ പ്രധാനമന്ത്രി സിക്കിമിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു
May 16th, 10:13 am
സിക്കിം സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഈ വർഷം സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന ഈ വേള കൂടുതൽ സവിശേഷമാണ്! സിക്കിം പ്രശാന്തമായ സൗന്ദര്യം, സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങൾ, കഠിനാധ്വാനം ചെയ്യുന്ന ജനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു, ശ്രീ മോദി കൂട്ടിച്ചേർത്തു.ശ്രീ എൽ കെ അദ്വാനിജിക്ക് പ്രധാനമന്ത്രി ജന്മദിനാശംസകൾ നേർന്നു
November 08th, 08:50 pm
ശ്രീ എൽ കെ അദ്വാനിയുടെ ജന്മദിനമായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആശംസകൾ നേർന്നു. ഇന്ത്യയുടെ വികസനത്തിനായി സ്വയം സമർപ്പിച്ച ഇന്ത്യയിലെ ഏറ്റവുമധികം ആദരിക്കപ്പെടുന്ന രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണു ശ്രീ എൽ കെ അദ്വാനിജിയെന്നു പ്രധാനമന്ത്രി പരാമർശിച്ചു.ജമ്മു കശ്മീർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമർ അബ്ദുള്ളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
October 16th, 01:58 pm
ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഒമർ അബ്ദുള്ളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.സംഗീതജ്ഞൻ ഡോ. ഭരത് ബൽവള്ളിയും മാധ്യമപ്രവർത്തകൻ അഭിജിത് പവാറും പ്രധാനമന്ത്രിയെ സന്ദർശിച്ചു
October 14th, 10:50 pm
പ്രഗത്ഭ ഗായകനും സംഗീത സംവിധായകനുമായ ഡോ. ഭരത് ബൽവള്ളി, സകാൽ ദിനപത്രത്തിൽ നിന്നുമുള്ള പത്രപ്രവർത്തകൻ ശ്രീ അഭിജിത് പവാർ എന്നിവർ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.നവരാത്രിയുടെ ഒമ്പതാം ദിവസം പ്രധാനമന്ത്രി സിദ്ധിധാത്രി ദേവിക്ക് പ്രാർത്ഥനയർപ്പിച്ചു
October 11th, 08:29 am
നവരാത്രിയുടെ ഒമ്പതാം ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിദ്ധിധാത്രി ദേവിക്ക് പ്രാർത്ഥനയർപ്പിച്ചു.നവരാത്രിയുടെ എട്ടാം ദിവസം പ്രധാനമന്ത്രി മഹാഗൗരി ദേവിയെ പ്രാർത്ഥിച്ചു
October 10th, 07:35 am
നവരാത്രിയുടെ എട്ടാം ദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാഗൗരി ദേവിയെ പ്രാർത്ഥിച്ചു .നവരാത്രിയുടെ ആറാം ദിവസം പ്രധാനമന്ത്രി കാത്യായനി ദേവിയെ പ്രാർത്ഥിച്ചു
October 08th, 09:07 am
നവരാത്രിയുടെ ആറാം ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാത്യായനി ദേവിയെ പ്രാർത്ഥിച്ചു.നവരാത്രിയുടെ അഞ്ചാം ദിവസം സ്കന്ദമാതാ ദേവിയെ പ്രധാനമന്ത്രി പ്രാർത്ഥിച്ചു
October 07th, 08:37 am
നവരാത്രിയുടെ അഞ്ചാം ദിവസമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്കന്ദമാതാ ദേവിയെ പ്രാർത്ഥിച്ചു.