Prime Minister Narendra Modi to address Closing Ceremony of the Second WHO Global Summit on Traditional Medicine in Delhi
December 18th, 04:21 pm
In line with his vision for a healthier India, PM Modi will participate in the closing ceremony of the Second WHO Global Summit on Traditional Medicine on 19 December 2025 in New Delhi. During the programme, the PM will launch several landmark AYUSH initiatives. He will also felicitate the recipients of the Prime Minister’s Awards for Outstanding Contribution to the Promotion and Development of Yoga for the years 2021–2025.എത്യോപ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന
December 17th, 12:25 pm
പൗരാണിക ജ്ഞാനവും ആധുനിക അഭിലാഷങ്ങളുമുള്ള ഒരു രാജ്യത്തിന്റെ ഹൃദയത്തിൽ, ജനാധിപത്യത്തിന്റെ ഈ ക്ഷേത്രത്തിൽ വരാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനം തോന്നുന്നു. നിങ്ങളുടെ പാർലമെന്റിനോടും ജനങ്ങളോടും ജനാധിപത്യ യാത്രയോടുമുള്ള ഏറെ ബഹുമാനത്തോടെയാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ സൗഹൃദത്തിന്റെയും സൽസ്വഭാവത്തിന്റെയും സാഹോദര്യത്തിന്റെയും ആശംസകൾ ഞാൻ നേരുന്നു.എത്യോപ്യയിൽ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
December 17th, 12:12 pm
എത്യോപ്യയിലെ നിയമനിർമ്മാതാക്കൾക്ക് ഇന്ത്യൻ ജനതയുടെ സൗഹൃദത്തിലൂന്നിയ ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി അദ്ദേഹത്തിൻ്റെ പ്രസംഗം ആരംഭിച്ചത്. പാർലമെന്റിനെ അഭിസംബോധന ചെയ്യാനും എത്യോപ്യയിലെ സാധാരണക്കാരായ കർഷകർ, സംരംഭകർ, അഭിമാനികളായ സ്ത്രീകൾ, യുവാക്കൾ എന്നിവരോട് സംസാരിക്കാനും കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. എത്യോപ്യയിലെ ഗ്രേറ്റ് ഓണർ നിഷാൻ എന്ന പരമോന്നത ബഹുമതി തനിക്ക് സമ്മാനിച്ചതിന് എത്യോപ്യയിലെ ജനങ്ങൾക്കും സർക്കാരിനും അദ്ദേഹം നന്ദി പറഞ്ഞു. ബന്ധത്തിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള വർഷങ്ങൾ പഴക്കമുള്ള ബന്ധം സന്ദർശന വേളയിൽ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തപ്പെട്ടതിൽ പ്രധാനമന്ത്രി അഗാധമായ സംതൃപ്തി പ്രകടിപ്പിച്ചു.2025 ലെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം.
July 21st, 10:30 am
വർഷകാലം പുതുമയെയും സൃഷ്ടിയെയും പ്രതീകപ്പെടുത്തുന്നു. ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തുടനീളമുള്ള കാലാവസ്ഥ അനുകൂലമായി പുരോഗമിക്കുന്നു, കൃഷിക്ക് ഗുണകരമായ ഒരു കാലാവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ ഉണ്ട്. നമ്മുടെ കർഷകരുടെ സമ്പദ്‌വ്യവസ്ഥയിൽ മാത്രമല്ല, ദേശീയ സമ്പദ്‌വ്യവസ്ഥയിലും, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും, എല്ലാ വീട്ടിലെയും സമ്പദ്‌വ്യവസ്ഥയിലും മഴ നിർണായക പങ്ക് വഹിക്കുന്നു. എനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ പത്ത് വർഷത്തിനിടെ രേഖപ്പെടുത്തിയതിനേക്കാൾ മൂന്നിരട്ടി കൂടുതലാണ് ഈ വർഷത്തെ ജലസംഭരണം, ഇത് വരും ദിവസങ്ങളിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വളരെയധികം ഗുണം ചെയ്യും.വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദി നടത്തിയ പ്രസ്താവന
July 21st, 09:54 am
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ മുന്നോടിയായി പ്രധാനമന്ത്രി മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. തന്റെ പ്രസംഗത്തിൽ, ഭയാനകമായ പഹൽഗാം കൂട്ടക്കൊലയെക്കുറിച്ച് പരാമർശിക്കുകയും പാകിസ്ഥാന്റെ പങ്ക് തുറന്നുകാട്ടുന്നതിൽ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഏകീകൃത ശബ്ദത്തെ പ്രശംസിക്കുകയും ചെയ്തു. ഡിജിറ്റൽ ഇന്ത്യയുടെ, പ്രത്യേകിച്ച് യുപിഐയുടെ ആഗോള അംഗീകാരവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നക്സലിസവും മാവോയിസവും ക്ഷയിച്ചുവരികയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു, ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെയും അദ്ദേഹം പ്രശംസിച്ചു.റിയോ ഡി ജനീറോ പ്രഖ്യാപനം - കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഭരണനിർവഹണത്തിനായുള്ള ഗ്ലോബൽ സൗത്ത് സഹകരണം ശക്തിപ്പെടുത്തൽ
July 07th, 06:00 am
“കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഭരണനിർവഹണത്തിനായുള്ള ഗ്ലോബൽ സൗത്ത് സഹകരണം ശക്തിപ്പെടുത്തൽ” എന്ന വിഷയത്തിൽ നടന്ന XVII ബ്രിക്സ് ഉച്ചകോടിക്കായി ബ്രിക്സ് രാജ്യങ്ങളിലെ നേതാക്കളായ ഞങ്ങൾ 2025 ജൂലൈ 6നും 7നും ബ്രസീലിലെ റിയോ ഡി ജനീറോയിൽ യോഗം ചേർന്നു.'മൻ കി ബാത്തിന്റെ' 123-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (29-06-2025)
June 29th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്ത്' ലേക്ക് സ്വാഗതം, നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ സമയത്ത്, നിങ്ങളെല്ലാവരും യോഗയുടെ ഊർജ്ജവും 'അന്താരാഷ്ട്ര യോഗ ദിന'ത്തിന്റെ ഓർമ്മകളുംകൊണ്ട് നിറഞ്ഞിരിക്കയാവാം. ഇത്തവണയും, ജൂൺ 21 ന്, ഭാരതത്തിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും കോടിക്കണക്കിന് ആളുകൾ 'അന്താരാഷ്ട്ര യോഗദിന'ത്തിൽ പങ്കെടുത്തു. നിങ്ങൾക്ക് ഓർമ്മയുണ്ടായിരിക്കാം 10 വർഷം മുമ്പാണ് ഇത് ആരംഭിച്ചത്. 10 വർഷത്തിനുള്ളിൽ, ഈ ആചരണം എല്ലാ വർഷവും കൂടുതൽ ഗംഭീരമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കൂടുതൽ ആളുകൾ ദൈനംദിന ജീവിതത്തിൽ യോഗ സ്വീകരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഇത്തവണ 'യോഗ ദിന'ത്തിന്റെ ആകർഷകമായ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടു. വിശാഖപട്ടണത്തിന്റെ കടൽത്തീരത്ത് മൂന്ന് ലക്ഷം പേർ ഒരുമിച്ച് യോഗ ചെയ്തു. മറ്റൊരു അത്ഭുതകരമായ രംഗം വിശാഖപട്ടണത്ത് നിന്ന് തന്നെ വന്നു, രണ്ടായിരത്തിലധികം ആദിവാസി വിദ്യാർത്ഥികൾ 108 മിനിറ്റിൽ 108 സൂര്യ നമസ്‌കാരങ്ങൾ ചെയ്തു. എത്രമാത്രം അച്ചടക്കം, എത്രമാത്രം സമർപ്പണം ഉണ്ടായിരുന്നിരിക്കണമെന്ന് സങ്കൽപ്പിക്കുക. നമ്മുടെ നാവികസേനയുടെ കപ്പലുകളിലും യോഗയുടെ ഒരു മഹത്തായ കാഴ്ച കണ്ടു. തെലങ്കാനയിൽ നടന്ന ഒരു യോഗ ക്യാമ്പിൽ മൂവായിരം ദിവ്യാംഗ സുഹൃത്തുക്കൾ ഒരുമിച്ച് പങ്കെടുത്തു. യോഗ എങ്ങനെ ശാക്തീകരണത്തിന്റെ ഒരു മാധ്യമമാണെന്ന് അവർ കാണിച്ചുതന്നു. ഡൽഹിയിലെ ജനങ്ങൾ യോഗയെ സുന്ദരമായ യമുന എന്ന സങ്കൽപവുമായി ബന്ധപ്പെടുത്തുകയും യമുനയുടെ തീരത്ത് യോഗ പരിശീലിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലത്തിലും ആളുകൾ യോഗ ചെയ്തു. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ ഐ.ടി.ബി.പി. സൈനികരും യോഗയിൽ പങ്കെടുത്തുകൊണ്ട് ധൈര്യവും സാധനയും പ്രകടിപ്പിച്ചു. ഗുജറാത്തിലെ ജനങ്ങളും ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. വട്നഗറിൽ 2121 പേർ ഒരുമിച്ച് ഭുജംഗാസനം ചെയ്തു, ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, പാരീസ്, ലോകത്തിലെ എല്ലാ വലിയ നഗരങ്ങളിൽ നിന്നും യോഗയുടെ ചിത്രങ്ങൾ വന്നു, എല്ലാ ചിത്രങ്ങളും പ്രത്യേകതകൾ ഉള്ളവയായിരുന്നു. ഇത്തവണത്തെ പ്രമേയം വളരെ സവിശേഷവുമായിരുന്നു, ‘Yoga for one earth, one health’ 'ഏക ഭൂമി, ഏക ആരോഗ്യത്തിന് യോഗ'. ഇത് വെറുമൊരു മുദ്രാവാക്യമല്ല, 'വസുധൈവ കുടുംബകം' എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ദിശയാണിത്. ഇപ്രാവശ്യത്തെ യോഗദിനത്തിന്റെ മഹത്വം തീർച്ചയായും കൂടുതൽ ആളുകളെ യോഗ സ്വീകരിക്കാൻ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.'മൻ കി ബാത്തിന്റെ' 122-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (25-05-2025)
May 25th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഇന്ന് രാജ്യം മുഴുവൻ ഭീകരതയ്‌ക്കെതിരെ ഒന്നിച്ചിരിക്കുന്നു, രോഷം നിറഞ്ഞവരായിരിക്കുന്നു, പ്രതിജ്ഞാബദ്ധവുമായിരിക്കുന്നു. ഇന്ന് ഓരോ ഭാരതീയനും ഭീകരത അവസാനിപ്പിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. സുഹൃത്തുക്കളേ, 'ഓപ്പറേഷൻ സിന്ദൂർ' വേളയിൽ നമ്മുടെ സൈന്യത്തിന്റെ പ്രകടനം ഓരോ ഭാരതീയനും അഭിമാനകരമാണ്. അതിർത്തി കടന്ന് നമ്മുടെ സൈന്യം തീവ്രവാദ കേന്ദ്രങ്ങൾ കൃത്യമായി തകർത്തു. അത്ഭുതകരം. ലോകമെമ്പാടുമുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ 'ഓപ്പറേഷൻ സിന്ദൂർ' പുതിയ ആത്മവിശ്വാസം നൽകുന്നു, ഒപ്പം ആവേശവും.ലോകാരോഗ്യ അസംബ്ലിയുടെ 78-ാമത് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
May 20th, 04:42 pm
വിശിഷ്ട വ്യക്തികളേ, പ്രതിനിധികളേ, നമസ്തേ. ലോകാരോഗ്യ അസംബ്ലിയുടെ 78-ാമത് സെഷനിൽ എല്ലാവർക്കും ഊഷ്മളമായ ആശംസകൾ.ജനീവയിൽ നടക്കുന്ന ലോകാരോഗ്യ അസംബ്ലിയുടെ 78-ാമത് സെഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
May 20th, 04:00 pm
ജനീവയിൽ ഇന്ന് നടന്ന ലോകാരോഗ്യ അസംബ്ലിയുടെ 78-ാമത് സെഷനെ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, അദ്ദേഹം സദസ്സിൽ സന്നിഹിതരായ എല്ലാവർക്കും ഊഷ്മളമായ ആശംസകൾ നേർന്നു, ഈ വർഷത്തെ പ്രമേയമായ 'ആരോഗ്യത്തിന് ഒരു ലോകം' എന്ന വിഷയം ഉയർത്തിക്കാട്ടുകയും അത് ഇന്ത്യയുടെ ആഗോള ആരോഗ്യ ദർശനവുമായി യോജിക്കുന്നുവെന്ന് ഊന്നിപ്പറയുകയും ചെയ്തു. 2023 ലെ ലോകാരോഗ്യ അസംബ്ലിയിൽ 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്നതിനെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗം അദ്ദേഹം ഓർമ്മിപ്പിച്ചു. ആരോഗ്യകരമായ ഒരു ലോകത്തിന്റെ ഭാവി ഉൾച്ചേർക്കൽ, സംയോജിത ദർശനം, സഹകരണം എന്നിവയെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.'മൻ കി ബാത്തിന്റെ' 119-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (23-02-2025)
February 23rd, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. നിങ്ങളെയെല്ലാം 'മൻ കി ബാത്തിലേക്ക്' സ്വാഗതം ചെയ്യുന്നു. ചാമ്പ്യൻസ് ട്രോഫി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാം ക്രിക്കറ്റ് മയമാണ്. ക്രിക്കറ്റിൽ ഒരു സെഞ്ചുറിയുടെ ആവേശം എന്താണെന്ന് നമുക്കെല്ലാവർക്കും നന്നായി അറിയാം, പക്ഷേ ഇന്ന് ഞാൻ നിങ്ങളോട് ക്രിക്കറ്റിനെക്കുറിച്ചല്ല, മറിച്ച് ഭാരതം ബഹിരാകാശത്ത് നേടിയ അത്ഭുതകരമായ സെഞ്ചുറിയെക്കുറിച്ചാണ് സംസാരിക്കുന്നത്. കഴിഞ്ഞ മാസം, ഐഎസ്ആർഒയുടെ നൂറാമത്തെ റോക്കറ്റിന്റെ വിക്ഷേപണത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. ഇത് വെറുമൊരു അക്കമല്ല, ബഹിരാകാശ ശാസ്ത്രത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ ബഹിരാകാശ യാത്ര വളരെ സാധാരണമായ രീതിയിലാണ് ആരംഭിച്ചത്. ഓരോ ഘട്ടത്തിലും വെല്ലുവിളികൾ ഉണ്ടായിരുന്നു, പക്ഷേ നമ്മുടെ ശാസ്ത്രജ്ഞർ വിജയികളായി മുന്നേറിക്കൊണ്ടിരുന്നു. കാലക്രമേണ, ബഹിരാകാശ മേഖലയിലെ നമ്മുടെ വിജയങ്ങളുടെ പട്ടിക വളരെ നീണ്ടതായി. വിക്ഷേപണ വാഹന നിർമ്മാണമായാലും, ചന്ദ്രയാൻ, മംഗൾയാൻ, ആദിത്യ എൽ-1 എന്നിവയുടെ വിജയമായാലും, ഒറ്റ റോക്കറ്റ് ഉപയോഗിച്ച് 104 ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് ബഹിരാകാശത്തേക്ക് അയയ്ക്കുക എന്ന അഭൂതപൂർവമായ ദൗത്യമായാലും - ഇസ്രോയുടെ വിജയങ്ങളുടെ വ്യാപ്തി വളരെ വലുതാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം ഏകദേശം 460 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു, ഇതിൽ മറ്റ് രാജ്യങ്ങളുടെ നിരവധി ഉപഗ്രഹങ്ങളും ഉൾപ്പെടുന്നു. സമീപ വർഷങ്ങളിലെ ഒരു പ്രധാന കാര്യം നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഘത്തിൽ സ്ത്രീശക്തിയുടെ പങ്കാളിത്തം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ്. ഇന്ന് നമ്മുടെ യുവാക്കൾക്ക് ബഹിരാകാശ മേഖല പ്രിയപ്പെട്ടതായി മാറിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെയും സ്വകാര്യ മേഖലയിലെ ബഹിരാകാശ കമ്പനികളുടെയും എണ്ണം നൂറുകണക്കിന് എത്തുമെന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ ആരാണ് കരുതിയിരുന്നത്! ജീവിതത്തിൽ ഉൾപുളകം ഉണ്ടാക്കുന്നതും ആവേശകരവുമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന നമ്മുടെ യുവാക്കൾക്ക്, ബഹിരാകാശ മേഖല ഒരു മികച്ച ഓപ്ഷനായി മാറുകയാണ്.The President’s address clearly strengthens the resolve to build a Viksit Bharat: PM Modi
February 04th, 07:00 pm
During the Motion of Thanks on the President’s Address, PM Modi highlighted key achievements, stating 250 million people were lifted out of poverty, 40 million houses were built, and 120 million households got piped water. He emphasized ₹3 lakh crore saved via DBT and reaffirmed commitment to Viksit Bharat, focusing on youth, AI growth, and constitutional values.ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മറുപടി
February 04th, 06:55 pm
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്‌സഭയിൽ മറുപടി നൽകി. സഭയെ അഭിസംബോധന ചെയ്യവെ, ഇന്നലെയും ഇന്നും ചർച്ചകളിൽ പങ്കെടുത്ത എല്ലാ ബഹുമാനപ്പെട്ട എംപിമാരുടെയും സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജനാധിപത്യത്തിന്റെ പാരമ്പര്യത്തിൽ ആവശ്യമുള്ളിടത്തു പ്രശംസയും ആവശ്യമുള്ളിടത്തു ചില നിഷേധാത്മക പരാമർശങ്ങളും ഉൾപ്പെടുന്നുവെന്നും അതു സ്വാഭാവികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പതിനാലാം തവണയും രാഷ്ട്രപതിയുടെ പ്രസംഗത്തിനു നന്ദി പ്രകടിപ്പിക്കാൻ ജനങ്ങൾ അവസരം നൽകിയതിന്റെ മഹത്തായ സൗഭാഗ്യം എടുത്തുകാട്ടിയ അദ്ദേഹം പൗരന്മാർക്ക് ആദരവോടെ നന്ദി അറിയിക്കുകയും ചർച്ചയിൽ പങ്കെടുത്ത എല്ലാവരെയും അവരുടെ ചിന്തകളാൽ സമ്പന്നമാക്കിയതിനു കൃതജ്ഞത അറിയിക്കുകയും ചെയ്തു.അമിതവണ്ണത്തിനെതിരെ പോരാടാനും എണ്ണ ഉപഭോഗം കുറയ്ക്കാനുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഡോക്ടർമാരും കായികതാരങ്ങളും ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ളവരും പിന്തുണച്ചു
January 31st, 06:25 pm
അമിതവണ്ണത്തിനെതിരെ പോരാടാനും എണ്ണ ഉപഭോഗം കുറയ്ക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഇതിന് ഡോക്ടർമാരിൽ നിന്നും കായിക താരങ്ങളിൽ നിന്നും ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ളവരിൽ നിന്നും വ്യാപകമായ പിന്തുണ ലഭിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഡൽഹിയിൽ 12,200 കോടിയിലധികം രൂപ വിലമതിക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
January 05th, 12:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡൽഹിയിൽ 12,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. പ്രാദേശിക സമ്പർക്കസൗകര്യം വർദ്ധിപ്പിക്കുകയും യാത്രാ സൗകര്യം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം. സാഹിബാബാദ് ആർആർടിഎസ് സ്റ്റേഷനിൽനിന്നു ന്യൂ അശോക് നഗർ ആർആർടിഎസ് സ്റ്റേഷനിലേക്കു നമോ ഭാരത് ട്രെയിനിൽ പ്രധാനമന്ത്രി യാത്ര ചെയ്തു.ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റ് 2024ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 16th, 10:15 am
100 വർഷം മുമ്പ്, ഹിന്ദുസ്ഥാൻ ടൈംസ് ഉദ്ഘാടനം ചെയ്തത് ബഹുമാന്യനായ ബാപ്പു ആയിരുന്നു. അദ്ദേഹം ഗുജറാത്തി സംസാരിക്കുന്ന വ്യക്തിയായിരുന്നു, 100 വർഷത്തിന് ശേഷം നിങ്ങൾ മറ്റൊരു ഗുജറാത്തിയെ ക്ഷണിച്ചു. ഹിന്ദുസ്ഥാൻ ടൈംസിനേയും കഴിഞ്ഞ 100 വർഷമായി ഈ ചരിത്ര യാത്രയുമായി ബന്ധപ്പെട്ട എല്ലാവരെയും, അതിനെ പരിപോഷിപ്പിക്കുന്നതിന് സംഭാവന നൽകിയവരെയും, പോരാടുകയും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും എന്നാൽ അചഞ്ചലമായി നിലകൊള്ളുകയും ചെയ്ത എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. ഇവരെല്ലാം ഇന്ന് അഭിനന്ദനങ്ങളും ബഹുമാനവും അർഹിക്കുന്നവരാണ്. 100 വർഷത്തെ യാത്ര പൂർത്തിയാക്കുക എന്നത് തീർച്ചയായും പ്രധാനമാണ്. നിങ്ങൾ എല്ലാവരും ഈ അംഗീകാരത്തിന് അർഹരാണ്, ഭാവിയിലേക്ക് ഞാൻ എൻ്റെ ആശംസകൾ നേരുന്നു. ഞാൻ ഇവിടെ എത്തിയപ്പോൾ, കുടുംബത്തിലെ അംഗങ്ങളെ ഞാൻ കണ്ടുമുട്ടി, 100 വർഷത്തെ യാത്ര (ഹിന്ദുസ്ഥാൻ ടൈംസ്) കാണിക്കുന്ന ഒരു ശ്രദ്ധേയമായ പ്രദർശനം കാണാനുള്ള അവസരം ലഭിച്ചു. നിങ്ങൾക്ക് സമയമുണ്ടെങ്കിൽ പോകുന്നതിന് മുമ്പ് കുറച്ച് സമയം അവിടെ ചെലവഴിക്കാൻ ഞാൻ നിങ്ങളെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. ഇത് വെറുമൊരു പ്രദർശനമല്ല, ഒരു അനുഭവമാണ്. 100 വർഷത്തെ ചരിത്രം എൻ്റെ കൺമുന്നിൽ കടന്നുപോയത് പോലെ തോന്നി. രാജ്യം സ്വാതന്ത്ര്യം നേടിയ നാൾ മുതൽ ഭരണഘടന നടപ്പാക്കിയ ദിവസം മുതലുള്ള പത്രങ്ങൾ ഞാൻ കണ്ടു. മാർട്ടിൻ ലൂഥർ കിംഗ്, നേതാജി സുഭാഷ് ചന്ദ്രബോസ്, ഡോ. ശ്യാമ പ്രസാദ് മുഖർജി, അടൽ ബിഹാരി വാജ്‌പേയി, ഡോ. എം.എസ്. സ്വാമിനാഥൻ തുടങ്ങിയ പ്രശസ്തരും പ്രമുഖരുമായ വ്യക്തികൾ ഹിന്ദുസ്ഥാൻ ടൈംസിനായി എഴുതിയിട്ടുണ്ട്. അവരുടെ രചനകൾ പത്രത്തെ വളരെയധികം സമ്പന്നമാക്കി. സത്യത്തിൽ നമ്മൾ ഒരുപാട് ദൂരം എത്തിയിരിക്കുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം മുതൽ സ്വാതന്ത്ര്യത്തിനു ശേഷം അതിരുകളില്ലാത്ത പ്രതീക്ഷയുടെ തിരമാലകളിൽ സഞ്ചരിക്കുന്നത് വരെ, ഈ യാത്ര അസാധാരണവും അവിശ്വസനീയവുമാണ്. നിങ്ങളുടെ പത്രത്തിൽ, 1947 ഒക്ടോബറിൽ കാശ്മീർ കൂട്ടിച്ചേർക്കലിനു ശേഷമുള്ള ആവേശം ഞാൻ അനുഭവിച്ചു, അത് ഓരോ പൗരനും അനുഭവപ്പെട്ടു. ഏഴു പതിറ്റാണ്ടോളം കശ്മീരിനെ അക്രമത്തിൽ മുക്കിയ അനിശ്ചിതത്വം എങ്ങനെയെന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു. ഇന്ന്, നിങ്ങളുടെ പത്രം ജമ്മു കശ്മീരിലെ റെക്കോർഡ് വോട്ടിംഗിൻ്റെ വാർത്തകൾ ഉൾക്കൊള്ളുന്നു, അത് ആ ഭൂതകാലവുമായി തികച്ചും വ്യത്യസ്തമാണ്. പത്രത്തിന്റെ മറ്റൊരു പേജ് ശ്രദ്ധ ആകർഷിക്കുകയും വായനക്കാരനെ ആകർഷിക്കുകയും ചെയ്യുന്നു. പേജിൻ്റെ ഒരു ഭാഗത്ത് അസമിനെ അശാന്ത പ്രദേശമായി പ്രഖ്യാപിച്ചപ്പോൾ അടൽ ജി ബിജെപിയുടെ അടിത്തറ പാകിയതായി മറ്റൊരു ഭാഗത്ത് പറയുന്നു. അസമിൽ ശാശ്വത സമാധാനം കൊണ്ടുവരുന്നതിൽ ഇന്ന് ബി.ജെ.പി വലിയ പങ്കാണ് വഹിക്കുന്നത് എന്നത് സന്തോഷകരമായ ഒരു യാദൃശ്ചികതയാണ്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2024നെ അഭിസംബോധന ചെയ്തു
November 16th, 10:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2024-നെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, 100 വർഷം മുമ്പ് മഹാത്മാഗാന്ധിയാണ് ഹിന്ദുസ്ഥാൻ ടൈംസ് ഉദ്ഘാടനം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 100 വർഷത്തെ ചരിത്ര യാത്രയ്ക്ക് ഹിന്ദുസ്ഥാൻ ടൈംസിനെയും (എച്ച്ടി) അതിന്റെ ഉദ്ഘാടനം മുതൽ അതുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിനന്ദിച്ചു. അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു. വേദിയിലെ എച്ച്ടിയുടെ പ്രദർശനം സന്ദർശിച്ച ശ്രീ മോദി, ഇത് മനോഹരമായ അനുഭവമാണെന്ന് പറയുകയും എല്ലാ പ്രതിനിധികളോടും ഇത് സന്ദർശിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ഭരണഘടന നടപ്പാക്കുകയും ചെയ്ത കാലത്തെ പഴയ പത്രങ്ങൾക്ക് താൻ സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർട്ടിൻ ലൂഥർ കിങ്, നേതാജി സുബാഷ് ചന്ദ്രബോസ്, ഡോ. ശ്യാമ പ്രസാദ് മുഖർജി, അടൽ ബിഹാരി വാജ്‌പേയി, ഡോ. എം എസ് സ്വാമിനാഥൻ തുടങ്ങി നിരവധി പ്രമുഖർ ഹിന്ദുസ്ഥാൻ ടൈംസിന് വേണ്ടി ലേഖനങ്ങൾ എഴുതിയിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.സ്വച്ഛത ഹി സേവ 2024 പരിപാടിയില് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 02nd, 10:15 am
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്ത്തകര്, ശ്രീ മനോഹര് ലാല് ജി, ശ്രീ സി ആര് പാട്ടീല് ജി, ശ്രീ തോഖന് സാഹു ജി, ശ്രീ രാജ് ഭൂഷണ് ജി, മറ്റു പ്രമുഖരേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘സ്വച്ഛ് ഭാരത് ദിവസ് 2024’ൽ പങ്കെടുത്തു
October 02nd, 10:10 am
ശുചിത്വത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ബഹുജന പ്രസ്ഥാനങ്ങളിലൊന്നായ ‘സ്വച്ഛ് ഭാരത്’ ദൗത്യത്തിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, ഒക്ടോബർ 2ന്, 155-ാമത് ഗാന്ധിജയന്തി ദിനത്തിൽ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ‘സ്വച്ഛ് ഭാരത് ദിവസ് 2024’ പരിപാടിയിൽ പങ്കെടുത്തു. അമൃത്, അമൃത് 2.0, സംശുദ്ധ ഗംഗയ്ക്കായുള്ള ദേശീയ ദൗത്യം, ഗോബർധൻ പദ്ധതി എന്നിവയുൾപ്പെടെ 9600 കോടി രൂപയുടെ നിരവധി ശുചിത്വപദ്ധതികൾക്കു ശ്രീ മോദി തുടക്കം കുറിക്കുകയും തറക്കല്ലിടുകയും ചെയ്തു. ‘സ്വഭാവ സ്വച്ഛത, സംസ്കാർ സ്വച്ഛത’ എന്നതാണു ‘സ്വച്ഛതാ ഹി സേവ 2024’ന്റെ പ്രമേയം.ഫാക്റ്റ് ഷീറ്റ് (വസ്തുതാരേഖ): ഇന്ഡോ-പസഫിക്കന് മേഖലയില് ക്യാന്സറിന്റെ ക്ലേശം കുറയ്ക്കാന് ക്വാഡ് രാജ്യങ്ങള് ക്യാന്സര് മൂണ്ഷോട്ട് മുന്കൈകയ്ക്ക് തുടക്കം കുറിച്ചു
September 22nd, 12:03 pm
യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാന് എന്നിവ ഇന്ഡോ-പസഫിക്കന് മേഖലയില് കാന്സര് (അര്ബുദം) ഇല്ലാതാക്കാന് സഹായിക്കുന്നതിനുള്ള ഒരു സൃഷ്ടിപരമായ ശ്രമത്തിന് ഇന്ന് തുടക്കം കുറിയ്ക്കുന്നു. വലിയതോതില് തടയാന് കഴിയുമെങ്കിലും ഈ മേഖലയില് ഇന്ന് വലിയൊരു ആരോഗ്യപ്രതിസന്ധിയായി തുടരുന്ന സെര്വിക്കല് കാന്സറിനോടൊപ്പം ആരംഭിക്കുകയും ഒപ്പം മറ്റ് തരത്തിലുള്ള അര്ബുദങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള അടിത്തറയിടുകയും ചെയ്യുന്നു. ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില് നടത്തിയ വിപുലമായ പ്രഖ്യാപനങ്ങളുടെ ഭാഗമാണ് ഈ മുന്കൈ.