തണ്ണീർത്തട അംഗീകാരമുള്ള ലോകത്തിലെ 31 നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയതിന് ഇൻഡോറിനെയും ഉദയ്പൂരിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
January 25th, 05:52 pm
തണ്ണീർത്തട അംഗീകാരമുള്ള ലോകത്തിലെ 31 നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇൻഡോറിനേയും ഉദയ്പൂരിനേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. സുസ്ഥിര വികസനത്തിനും പ്രകൃതിയും നഗര വളർച്ചയും തമ്മിലുള്ള ഐക്യം പരിപോഷിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധതയാണ് ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.