പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി
August 06th, 06:55 pm
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോണിൽ സംസാരിച്ചു.PM chairs CCS Meeting to review the situation in context of ongoing West Asia Conflict
July 30th, 07:38 pm
Prime Minister Shri Narendra Modi today chaired a meeting of the Cabinet Committee on Security (CSS) to review the situation in the context of ongoing West Asia conflict and measures taken by various Ministries and Departments. This was the 4th special CCS meeting on the issue.2026-ലെ പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ ആരംഭത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
July 20th, 10:30 am
കാലവർഷം അതിന്റെ ഗുണാത്മക സ്വാധീനം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. അതോടൊപ്പം പാർലമെന്റിന്റെ വർഷകാല സമ്മേളനവും ആരംഭിക്കുകയാണ്. കാലവർഷമായാലും വർഷകാല സമ്മേളനമായാലും രണ്ടും സജീവമായിരിക്കുമ്പോൾ അവ വളരെയധികം ഫലപ്രദമായി മാറുന്നു. രണ്ടും ഫലപ്രദമാകുമ്പോൾ രാജ്യത്തിന്റെയും സർവ്വചരാചരങ്ങളുടെയും ക്ഷേമത്തിന് അവ സംഭാവന നൽകുന്നു. ഈ പ്രതീക്ഷയോടെ കാലവർഷം സജീവമായി തുടരാനും അതുപോലെ തന്നെ വർഷകാല സമ്മേളനം ഫലപ്രദമായിരിക്കാനും നമുക്ക് പ്രാർത്ഥിക്കാം.2026-ലെ പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ ആരംഭത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
July 20th, 10:00 am
2026-ലെ പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ന് പാർലമെന്റ് പരിസരത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. പുതിയ പാർലമെന്റ് സമ്മേളനത്തിലേക്ക് എത്തിയവരെ സ്വാഗതം ചെയ്തുകൊണ്ട്, സ്വാഭാവിക കാലാവസ്ഥാ രീതികളും നിയമനിർമ്മാണ സഭയുടെ ഉൽപ്പാദനക്ഷമതയും തമ്മിൽ ചിന്തോദ്ദീപകമായ ഒരു സാദൃശ്യം പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. സജീവവും ഭാവികാഴ്ചപ്പാടുമുള്ള പ്രവർത്തനങ്ങൾ രാജ്യത്തിന്റെ പൊതുവായ ക്ഷേമത്തിൽ ഉണ്ടാക്കുന്ന വലിയ സ്വാധീനത്തെ ഊന്നിപ്പറഞ്ഞുകൊണ്ട്, എല്ലാ ജീവജാലങ്ങൾക്കും ഒടുവിൽ പ്രയോജനം ചെയ്യുന്ന ഉയർന്ന നിർമ്മാണാത്മകമായ ഫലങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി പങ്കുവെച്ചു. കാലവർഷം സജീവമായി തുടരുമെന്നും വർഷകാലം സമ്മേളനം ഫലപ്രദമായിരിക്കുമെന്നും നാം പ്രാർത്ഥിക്കുന്നു, ശ്രീ മോദി നിരീക്ഷിച്ചു.ഇന്ത്യ-ന്യൂസിലാൻഡ് സംയുക്ത പ്രസ്താവന
July 11th, 07:59 am
ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂലൈ 10, 11 തീയതികളിൽ ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ ഔദ്യോഗിക സന്ദർശനം നടത്തി. 40 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്. സന്ദർശനം, ഇരു രാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ സൗഹൃദത്തിലും പങ്കാളിത്തത്തിലും ചരിത്ര നാഴികക്കല്ലാകുകയും ഒരു പുതിയ പാത സൃഷ്ടിക്കുകയും ചെയ്യുന്നു.രാജസ്ഥാനിലെ ബലോത്രയിൽ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 04th, 12:50 pm
ഇന്ന് രാജസ്ഥാനിൽ, 10–12 ആയിരം സ്ഥലങ്ങളിൽ, ലക്ഷക്കണക്കിന് ആളുകൾ ഈ പരിപാടിക്കായി ഒത്തുകൂടിയതായി എന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും, ഞാൻ സ്‌ക്രീനുകളിൽ നോക്കുമ്പോൾ, എല്ലായിടത്തും ഈ ജനങ്ങളെ മാത്രമാണ് ഞാൻ കാണുന്നത്, ജനങ്ങളെ, ധാരാളം ജനങ്ങളെ. സാങ്കേതികവിദ്യയിലൂടെ, രാജസ്ഥാന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള എന്റെ സഹോദരീസഹോദരന്മാർ ഇവിടെ ബന്ധപ്പെട്ടിരിക്കുന്നു, ഞാൻ അവരെയെല്ലാം വണങ്ങുന്നു.രാജസ്ഥാനിലെ ബലോത്രയിൽ 1.06 ലക്ഷം കോടിയോളം രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുകയും, ഉദ്ഘാടനം ചെയ്യുകയും, തറക്കല്ലിടുകയും ചെയ്തു
July 04th, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ബലോത്രയിൽ ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും, ഉദ്ഘാടനം ചെയ്യുകയും, തറക്കല്ലിടുകയും ചെയ്തു. അവിടെ തടിച്ചുകൂടിയ വൻ ജനസഞ്ചയത്തെ അഭിസംബോധന ചെയ്തുകൊണ്ട്, വികസന പദ്ധതികൾക്കായി എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. കടുത്ത വേനൽച്ചൂടിനെ അവഗണിച്ച് എത്തിയ ജനങ്ങളോട് ഹൃദയംഗമമായ കൃതജ്ഞത രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ഈ വൻ ജനക്കൂട്ടത്തെ നിലവിലെ ഭരണത്തിനുള്ള ശക്തമായ അംഗീകാരമായി വിലയിരുത്തി. ഈ വലിയ പിന്തുണയ്ക്ക് ഞാൻ രാജസ്ഥാന്റെ മണ്ണോട് തികച്ചും കടപ്പെട്ടിരിക്കുന്നു, ഇത് ഞങ്ങളുടെ ഗവണ്മെന്റിന്റെ ശ്രമങ്ങളിലുള്ള നിങ്ങളുടെ വലിയ വിശ്വാസത്തെയാണ് വ്യക്തമാക്കുന്നത്, ശ്രീ മോദി പറഞ്ഞു.ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി
June 30th, 09:29 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനുമായി ടെലിഫോണിൽ സംസാരിച്ചു.'മൻ കി ബാത്തിന്റെ' 135-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന ( 28.06.2026)
June 28th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. മൻ കി ബാത്തിൽ ഒരിക്കൽ കൂടി നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. 2026ന്റെ പകുതി കടന്നിരിക്കുന്നു. ഈ ആറ് മാസത്തിനുള്ളിൽ, മൻ കി ബാത്തിൽ നമ്മുടെ നാട്ടുകാരുടെ നിരവധി നേട്ടങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തു. ജൂൺമാസത്തിലും, ഓരോ പൗരനും അഭിമാനിക്കാവുന്ന ചില നേട്ടങ്ങൾ രാജ്യം കൈവരിച്ചു. ഈ വിജയങ്ങൾ രാജ്യത്തിന്റെ സുരക്ഷയുമായും സ്വാശ്രയത്വവുമായും ബന്ധപ്പെട്ടിരിക്കുന്നു. അടുത്തിടെ, കൊൽക്കത്തയിൽ നടന്ന നാവികസേനയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. അവിടെ, ഐ.എൻ.എസ്. ദുനാഗിരി, ഐ.എൻ.എസ്. സൻശോധക്ക്, ഐ.എൻ.എസ്. അഗ്രയ് എന്നിവ ഇന്ത്യൻ നാവികസേനയുടെ വ്യൂഹത്തിൽ ഉൾപ്പെടുത്തി. ഈ കപ്പലുകളുടെ രൂപകൽപ്പന, നിർമ്മാണം തുടങ്ങി എല്ലാം തദ്ദേശീയമാണ്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലിഫോണിൽ ബന്ധപ്പെട്ട് ഖത്തർ അമീർ
June 23rd, 10:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ടെലിഫോണിൽ ബന്ധപ്പെട്ടു.എവിയാനിലെ ജി7 ഉച്ചകോടിയോടനുബന്ധിച്ച് യു.എസ്.പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
June 18th, 05:04 am
2026 ജൂൺ 17-ന് ഫ്രാൻസിലെ എവിയാനിലെ ജി7 ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ജെ.ട്രംപുമായി കൂടിക്കാഴ്ച നടത്തി.ഫ്രാൻസിലെ എവിയാനിൽ വെച്ച് നടന്ന ജി7 ഉച്ചകോടിയിൽ “എല്ലാവർക്കും സന്തുലിതവും പങ്കിട്ടതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച വീണ്ടെടുക്കൽ” എന്ന വിഷയത്തെക്കുറിച്ചുള്ള സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
June 18th, 05:00 am
ഫ്രാൻസിലെ എവിയാനിൽ വെച്ച് നടന്ന ജി7 ഉച്ചകോടിയിൽ “എല്ലാവർക്കും സമതുലിതവും പങ്കിട്ടതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച വീണ്ടെടുക്കൽ” എന്ന വിഷയത്തെക്കുറിച്ചുള്ള ഔട്ട്റീച്ച് സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു.ജി 7 ഉച്ചകോടി-ഔട്ട്റീച്ച് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ : എല്ലാവർക്കും സന്തുലിതവും പങ്കാളിത്തത്തോടുകൂടിയതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കൽ
June 17th, 06:07 pm
ഫ്രാൻസിന്റെ ജി7 അധ്യക്ഷപദം എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരമായ വളർച്ചയ്ക്ക് സവിശേഷ പ്രാധാന്യം നൽകുന്നതുമാണ് എന്നതിൽ എനിക്ക് സന്തോഷമുണ്ട്. ലോകം നിരവധി വെല്ലുവിളികളും അനിശ്ചിതത്വങ്ങളും നേരിടുന്ന ഈ സമയത്ത്, ഈ കൂട്ടായ്മയിൽ നിന്ന് ഉയർന്നുവരുന്ന സന്ദേശം മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനും ഭാവിക്കും ഏറെ പ്രധാനപ്പെട്ടതാണ്.ജി7 ഉച്ചകോടിയുടെ ഭാഗമായി എവിയാനിൽ വെച്ച് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
June 17th, 05:34 pm
ഫ്രാൻസിലെ എവിയാനിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ഫ്രീഡ്രിക് മെർസുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിൽ ഈ വർഷം നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.ജി-7 ഉച്ചകോടിയുടെ ഭാഗമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
June 17th, 12:38 am
ജി-7 ഉച്ചകോടിയുടെ ഭാഗമായി ഫ്രാൻസിലെ എവിയാനിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. 2026-ൽ ഇരു നേതാക്കളും തമ്മിലുള്ള ഈ മൂന്നാമത്തെ കൂടിക്കാഴ്ച, ശക്തവും ഊർജ്ജസ്വലവുമായ ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നു.ജി-7 ഉച്ചകോടിയുടെ ഭാഗമായി യുകെ പ്രധാനമന്ത്രിയുമായി നടത്തിയ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
June 17th, 12:36 am
ജി-7 ഉച്ചകോടിയുടെ ഭാഗമായി ഫ്രാൻസിലെ എവിയാനിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുണൈറ്റഡ് കിംഗ്ഡം പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
June 15th, 01:21 pm
പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിലെത്തിച്ചേർന്ന ധാരണയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുവൈറ്റ് അമീറുമായി സംസാരിച്ചു
June 09th, 03:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ സബാഹുമായി ടെലിഫോൺ സംഭാഷണം നടത്തി.യു.എസ് സ്റ്റേറ്റ് സെക്രട്ടറി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
May 23rd, 04:20 pm
യുഎസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.റിപ്പബ്ലിക് ഓഫ് സൈപ്രസ് പ്രസിഡന്റിനൊപ്പമുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
May 22nd, 01:00 pm
നിങ്ങളുടെ സന്ദർശനത്തിലുടനീളം ആ ഊഷ്മളതയും സൗഹൃദവും ഇന്ത്യയുമായുള്ള ശക്തമായ ബന്ധവും ഞങ്ങൾക്ക് ശരിക്കും അനുഭവപ്പെട്ടു. ഇന്ന് നിങ്ങളുടെ ഇന്ത്യാ സന്ദർശനം നമ്മുടെ പങ്കിട്ട യാത്രയിലെ മറ്റൊരു പ്രധാന നാഴികക്കല്ലാണ്.