The journey to a Viksit Bharat will move forward hand in hand with Digital India: PM Modi in Bengaluru

August 10th, 01:30 pm

PM Modi launched metro projects worth around Rs 22,800 crore in Bengaluru, Karnataka. Noting that Bengaluru is now recognized alongside major global cities, the PM emphasized that India must not only compete globally but also lead. He highlighted that in recent years, the Government of India has launched projects worth thousands of crores for Bengaluru and today, this campaign is gaining new momentum.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകയിലെ ബെംഗളൂരുവിൽ ഏകദേശം 22,800 കോടി രൂപയുടെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു

August 10th, 01:05 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കർണാടകയിലെ ബെംഗളൂരുവിൽ ഏകദേശം 7160 കോടി രൂപയുടെ ബെംഗളൂരു മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്യുകയും 15,610 കോടി രൂപയുടെ ബെംഗളൂരു മെട്രോ പദ്ധതി മൂന്നാം ഘട്ടത്തിന്റെ തറക്കല്ലിടുകയും ചെയ്തു. ബെംഗളൂരുവിലെ കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ മൂന്ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യവേ, കർണാടകയുടെ മണ്ണിൽ കാലുകുത്തിയപ്പോൾ സ്വന്തം നാട്ടിലെത്തിയ അനുഭവമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കർണാടക സംസ്കാരത്തിന്റെ സമ്പന്നത, ജനങ്ങളുടെ സ്നേഹം, ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്ന കന്നഡ ഭാഷയുടെ മാധുര്യം എന്നിവ എടുത്തുകാട്ടി, ബെംഗളൂരുവിൽ നിലകൊള്ളുന്ന അന്നമ്മ തായി ദേവിയുടെ കാൽക്കൽ ആദരമർപ്പിച്ചാണു ശ്രീ മോദി അ‌ഭിസംബോധന ആരംഭിച്ചത്. നൂറ്റാണ്ടുകൾക്കുമുമ്പു നാദപ്രഭു കെമ്പഗൗഡ ബെംഗളൂരു നഗരത്തിന് അടിത്തറ പാകിയ കാര്യം അനുസ്മരിച്ച്, പാരമ്പര്യത്തിൽ വേരൂന്നിയ നഗരമാണു കെമ്പഗൗഡ വിഭാവനം ചെയ്തതെന്നും ഈ നഗരം പുരോഗതിയുടെ പുതിയ ഉയരങ്ങളിലെത്തിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ബെംഗളൂരു എപ്പോഴും ആ ചൈതന്യത്തിൽ ജീവിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്തു. ഇന്ന് ബെംഗളൂരു ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്” - പ്രധാനമന്ത്രി പറഞ്ഞു.

ഝാരിയ കൽക്കരിപ്പാട മേഖലയിലെ തീപിടുത്തം, മണ്ണിടിച്ചിൽ, ദുരിതബാധിത കുടുംബങ്ങളുടെ പുനരധിവാസം എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള പരിഷ്കരിച്ച ഝാരിയ മാസ്റ്റർ പ്ലാനിന്‌ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

June 25th, 03:14 pm

ഝാരിയ കൽക്കരിപ്പാട മേഖലയിലെ തീപിടുത്തം മണ്ണിടിച്ചിൽ, ദുരിതബാധിത കുടുംബങ്ങളുടെ പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പരിഷ്കരിച്ച ഝാരിയ മാസ്റ്റർ പ്ലാനിന്‌ (JMP) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നൽകി. പുതുക്കിയ പദ്ധതി നടപ്പിലാക്കുന്നതിനായി ആകെ 5,940.47 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. തീപിടിത്തവും മണ്ണിടിച്ചിലും കൈകാര്യം ചെയ്യാനും ഏറ്റവും അപകടസാധ്യതയുള്ള ഈ പ്രദേശങ്ങളിൽ നിന്ന് ദുരിതബാധിതരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതും ഘട്ടം ഘട്ടമായുള്ള സമീപനത്തിലൂടെ ഉറപ്പാക്കും.

ഒഡിഷ സംസ്ഥാന ​ഗവൺമെൻ്റ് ഒരു വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

June 20th, 04:16 pm

ഒഡിഷ ഗവർണർ ശ്രീ ഹരി ബാബു ജി, നമ്മുടെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാഝി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശ്രീ ജുവൽ ഓറം ജി, ശ്രീ ധർമ്മേന്ദ്ര പ്രധാൻ ജി, ശ്രീ അശ്വിനി വൈഷ്ണവ് ജി, ഒഡിഷ ഉപമുഖ്യമന്ത്രിമാരായ ശ്രീ കനക് വർധൻ സിംഗ് ദേവ് ജി, ശ്രീമതി പ്രവാതി പരീദാ ജി, സംസ്ഥാന ​ഗവൺമെൻ്റിൻ്റെ മറ്റ് മന്ത്രിമാർ, പാർലമെന്റ് അംഗങ്ങളെ, നിയമസഭാ അംഗങ്ങളെ, ഒഡിഷയിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാരെ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷയിൽ 18,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും തറക്കല്ലിടുകയും ചെയ്തു ; പദ്ധതികൾ നടപ്പാക്കുന്നത് ഒഡിഷ ഗവണ്മെന്റിന്റെ ഒന്നാം വാർഷികസ്മരണയ്ക്ക്

June 20th, 04:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഭുവനേശ്വറില്‍ ഒഡിഷ ഗവണ്മെന്റിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന സംസ്ഥാനതലച്ചടങ്ങിൽ അദ്ധ്യക്ഷനായി. ഒഡിഷയുടെ സമഗ്ര വികസനത്തിനായുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, കുടിവെള്ളം, ജലസേചനം, കാർഷിക അടിസ്ഥാനസൗകര്യങ്ങൾ, ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ, ഗ്രാമീണ റോഡുകളും പാലങ്ങളും, ദേശീയ പാതകളുടെ ഭാഗങ്ങൾ, പുതിയ റെയിൽപ്പാത എന്നിവയുൾപ്പെടെ നിർണായക മേഖലകൾ ഉൾക്കൊള്ളുന്ന 18,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.

റൈസിംഗ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

May 23rd, 11:00 am

കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകരായ ജ്യോതിരാദിത്യ സിന്ധ്യാ ജി, സുകാന്ത മജുംദാർ ജി, മണിപ്പൂർ ഗവർണർ അജയ് ഭല്ല ജി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ജി, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാ​ങ്മ ജി, നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ ജി, മിസോറം മുഖ്യമന്ത്രി ലാൽദുഹോമ ജി, എല്ലാ വ്യവസായ പ്രമുഖരേ നിക്ഷേപകരേ, മഹതികളേ മാന്യരേ!

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025ലെ റൈസിങ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്തു

May 23rd, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്നു നടന്ന റൈസിങ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി 2025 (Rising North East Investors Summit 2025) ഉദ്ഘാടനം ചെയ്തു. പരിപാടിയിലേക്ക് എല്ലാ വിശിഷ്ടാതിഥികളെയും ഹൃദയപൂർവം സ്വാഗതം ചെയ്ത പ്രധാനമന്ത്രി, വടക്കുകിഴക്കൻ മേഖലയുടെ ഭാവിയിൽ അഭിമാനവും ഊഷ്മളതയും വലിയ ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ഭാരത് മണ്ഡപത്തിൽ അടുത്തിടെ നടന്ന അഷ്ടലക്ഷ്മി മഹോത്സവം അദ്ദേഹം അനുസ്മരിച്ചു. ഇന്നത്തെ പരിപാടി വടക്കുകിഴക്കൻ മേഖലയിലെ നിക്ഷേപത്തിന്റെ ആഘോഷമാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ അവസരങ്ങളെ ചുറ്റിപ്പറ്റിയുള്ള ആവേശം പ്രതിഫലിപ്പിക്കുന്നതാണ് ഉച്ചകോടിയിൽ വ്യവസായ പ്രമുഖരുടെ ശ്രദ്ധേയമായ സാന്നിധ്യമെന്നു പ്രധാനമന്ത്രി പറഞ്ഞു. അഭിവൃദ്ധി പ്രാപിക്കുന്ന നിക്ഷേപസൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ എല്ലാ മന്ത്രാലയങ്ങളും സംസ്ഥാന ഗവണ്മെന്റുകളും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ആശംസകൾ നേർന്ന പ്രധാനമന്ത്രി, നോർത്ത് ഈസ്റ്റ് റൈസിങ് സമ്മിറ്റിനെ പ്രശംസിച്ച്, മേഖലയുടെ തുടർച്ചയായ വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ചു.

മെയ് 22 ന് പ്രധാനമന്ത്രി രാജസ്ഥാൻ സന്ദർശിക്കും

May 20th, 01:06 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മെയ് 22 ന് രാജസ്ഥാൻ സന്ദർശിക്കും. അദ്ദേഹം ബിക്കാനീറിലേക്ക് പോകുകയും രാവിലെ 11 മണിയോടെ ദേഷ്‌നോക്കിലെ കർണി മാതാ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്യും.

തിരുവനന്തപുരത്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിന് സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

May 02nd, 02:06 pm

കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ജി, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, വേദിയിൽ സന്നിഹിതരായ മറ്റ് എല്ലാ വിശിഷ്ട വ്യക്തികളേ, കേരളത്തിൽ നിന്നുള്ള എന്റെ സഹോദരീ സഹോദരന്മാരെ.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 8800 കോടി രൂപയുടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിനു സമർപ്പിച്ചു

May 02nd, 01:16 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 8800 കോടി രൂപയുടെ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖം തിരുവനന്തപുരത്ത് രാഷ്ട്രത്തിനു സമർപ്പിച്ചു. ഭഗവാൻ ആദി ശങ്കരാചാര്യരുടെ ജന്മവാർഷികമായ ഇന്ന് സദസ്സിനെ അഭിസംബോധന ചെയ്യവെ, മൂന്നുവർഷംമുമ്പ്, സെപ്റ്റംബറിൽ, ആദി ശങ്കരാചാര്യരുടെ പവിത്രമായ ജന്മസ്ഥലം സന്ദർശിക്കാൻ തനിക്കു ഭാഗ്യം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. തന്റെ പാർലമെന്റ് മണ്ഡലമായ കാശിയിലെ വിശ്വനാഥ് ധാം സമുച്ചയത്തിൽ ആദി ശങ്കരാചാര്യരുടെ വലിയ പ്രതിമ സ്ഥാപിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ആദി ശങ്കരാചാര്യരുടെ അപാരമായ ആത്മീയ ജ്ഞാനത്തിനും ഉപദേശങ്ങൾക്കും ശ്രദ്ധാഞ്ജലിയായി ഈ പ്രതിമ നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ പവിത്രമായ കേദാർനാഥ് ധാമിൽ ആദിശങ്കരാചാര്യരുടെ ദിവ്യപ്രതിമ അനാച്ഛാദനം ചെയ്യാനുള്ള ഭാഗ്യവും തനിക്കു ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേദാർനാഥ് ക്ഷേത്രത്തിന്റെ വാതിലുകൾ ഭക്തർക്കായി തുറന്നുകൊടുത്തതിനാൽ ഇന്നു മറ്റൊരു സവിശേഷ വേളകൂടിയാണ് എന്നു പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ നിന്നുള്ള ആദി ശങ്കരാചാര്യർ രാജ്യത്തിന്റെ വിവിധ കോണുകളിൽ മഠങ്ങൾ സ്ഥാപിച്ചു രാജ്യത്തിന്റെ അവബോധം ഉണർത്തിയെന്നു പ്രധാനമന്ത്രി മോദി പറഞ്ഞു. ഏകീകൃതവും ആത്മീയമായി പ്രബുദ്ധവുമായ ഇന്ത്യക്ക് അടിത്തറ പാകിയത് അദ്ദേഹത്തിന്റെ ശ്രമങ്ങളാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

46-ാമതു പ്രഗതി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി

April 30th, 08:41 pm

കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സജീവ ഭരണനിർവഹണത്തിനും സമയോചിത ഇടപെടലിനുമായുള്ള ഐസിടി അധിഷ്ഠിത ബഹുതലവേദി ‘പ്രഗതി’യുടെ 46-ാം യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷനായി.

പ്രധാനമന്ത്രിയുടെ തായ്‌ലൻഡ് സന്ദർശനത്തിന്റെ പരിണതഫലങ്ങൾ

April 03rd, 08:36 pm

ഇന്ത്യ-തായ്‌ലൻഡ് തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള സംയുക്തപ്രഖ്യാപനം.

Developing Indian Railways is key to achieving the resolve of Viksit Bharat: PM

January 06th, 01:00 pm

PM Modi inaugurated key railway projects in Jammu, including the new Jammu Railway Division, and launched the Charlapalli Terminal Station in Telangana. He also laid the foundation for the Rayagada Railway Division Building in Odisha. These initiatives aim to modernize railway infrastructure, improve connectivity, create jobs, and promote regional development, with special emphasis on enhancing passenger facilities and boosting economic growth.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു

January 06th, 12:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. പുതിയ ജമ്മു റെയിൽവേ ഡിവിഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ രായഗഡ റെയിൽവേ ഡിവിഷൻ കെട്ടിടത്തിൻ്റെ തറക്കല്ലിടലും തെലങ്കാനയിലെ ചാർലപ്പള്ളി ന്യൂ ടെർമിനൽ സ്റ്റേഷൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

പ്രധാനമന്ത്രി ഡിസംബർ 17നു രാജസ്ഥാൻ സന്ദർശിക്കും

December 16th, 03:19 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 17നു രാജസ്ഥാൻ സന്ദർശിക്കും. രാജസ്ഥാൻ സംസ്ഥാന ഗവണ്മെൻ്റ് ഒരു വർഷം പൂർത്തിയാക്കുന്ന ‘ഏക് വർഷ്-പരിണാമം ഉത്കർഷ്’ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ വേളയിൽ രാജസ്ഥാനിലെ ജയ്പൂരിൽ ഊർജം, റോഡ്, റെയിൽവേ, ജലം എന്നിവയുമായി ബന്ധപ്പെട്ട 46,300 കോടി രൂപയുടെ 24 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.

ഗുജറാത്തിലെ ലോഥൽ നാഷണൽ മാരിടൈം ഹെറിട്ടേജ് കോംപ്ലക്‌സിൻ്റെ (എൻ എം എച്ച് സി) വികസനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

October 09th, 03:56 pm

ഗുജറാത്തിലെ ലോഥൽ നാഷണൽ മാരിടൈം ഹെറിട്ടേജ് കോംപ്ലക്സ് (എൻ എം എച്ച് സി) വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കുക.

Vande Bharat is the new face of modernization of Indian Railways: PM Modi

August 31st, 12:16 pm

PM Modi flagged off three Vande Bharat trains via videoconferencing. Realizing the Prime Minister’s vision of ‘Make in India’ and Aatmanirbhar Bharat, the state-of-the-art Vande Bharat Express will improve connectivity on three routes: Meerut—Lucknow, Madurai—Bengaluru, and Chennai—Nagercoil. These trains will boost connectivity in Uttar Pradesh, Tamil Nadu and Karnataka.

പ്രധാനമന്ത്രി മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു

August 31st, 11:55 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനമന്ത്രിയുടെ 'മേക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' എന്നീ കാഴ്ചപ്പാട് യാഥാർഥ്യമാക്കി, അത്യാധുനിക വന്ദേ ഭാരത് എക്‌സ്പ്രസ് മീറഠ്-ലഖ്നൗ, മധുര-ബെംഗളൂരു, ചെന്നൈ-നാഗർകോവിൽ എന്നീ മൂന്ന് പാതകളിലെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തും. ഈ ട്രെയിനുകൾ ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സമ്പർക്കസൗകര്യം വർദ്ധിപ്പിക്കും.

ഞങ്ങൾ ഈസ്റ്റ് ഇന്ത്യയെ വികസിത ഭാരതത്തിൻ്റെ വളർച്ചാ എഞ്ചിനാക്കി മാറ്റും: പ്രധാനമന്ത്രി മോദി ബാരക്പൂരിൽ

May 12th, 11:40 am

ഇന്ന്, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ ബരാക്‌പൂരിൽ നടത്തിയ പ്രസംഗം സദസ്സുകളിൽ ആവേശവും ആവേശവും ഉണർത്തി. സന്നിഹിതരായ അനേകം അമ്മമാർക്കും സഹോദരിമാർക്കും നന്ദി പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു, ഈ രംഗം ബംഗാളിൽ വരാനിരിക്കുന്ന മാറ്റത്തെ സൂചിപ്പിക്കുന്നു. 2019 ലെ വിജയം ഇത്തവണ ബി.ജെ.പിക്ക് കൂടുതൽ മികച്ചതായിരിക്കും.

പശ്ചിമ ബംഗാളിലെ ബാരക്‌പൂർ, ഹൂഗ്ലി, ആറാംബാഗ്, ഹൗറ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗങ്ങളിലൂടെ ജനക്കൂട്ടത്തെ ഇളക്കിമറിച്ചു

May 12th, 11:30 am

ഇന്ന്, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ ബരാക്‌പൂർ, ഹൂഗ്ലി, ആറാംബാഗ്, ഹൗറ എന്നിവിടങ്ങളിൽ നടത്തിയ പ്രസംഗങ്ങളിലൂടെ സദസ്സുകളിൽ ആവേശം ഉണർത്തി. സന്നിഹിതരായ അനേകം അമ്മമാർക്കും സഹോദരിമാർക്കും നന്ദി പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു, ഈ രംഗം ബംഗാളിൽ വരാനിരിക്കുന്ന മാറ്റത്തെ സൂചിപ്പിക്കുന്നു. 2019 ലെ വിജയം ഇത്തവണ ബി.ജെ.പിക്ക് കൂടുതൽ മികച്ചതായിരിക്കും.