മൈസൂരുവിൽ വിവേക സ്മാരകം സ്വാമി വിവേകാനന്ദ കൾച്ചറൽ യൂത്ത് സെന്റർ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ
August 01st, 04:53 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കർണാടകയിലെ മൈസൂരുവിൽ സ്വാമി വിവേകാനന്ദ സാംസ്കാരിക യുവകേന്ദ്രം ‘വിവേക സ്മാരകം’ ഉദ്ഘാടനംചെയ്തു. വിശിഷ്ടാതിഥികളെയും വൻ ജനസഞ്ചയത്തെയും അഭിസംബോധനചെയ്ത പ്രധാനമന്ത്രി, മൈസൂരു നഗരത്തിന്റെ ദേവതയായി കരുതുന്ന ചാമുണ്ഡേശ്വരി ദേവിക്കു പ്രണാമമർപ്പിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകയിലെ മൈസൂരുവിൽ സ്വാമി വിവേകാനന്ദ സാംസ്കാരിക യുവകേന്ദ്രം ‘വിവേക സ്മാരകം’ ഉദ്ഘാടനംചെയ്തു
August 01st, 04:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കർണാടകയിലെ മൈസൂരുവിൽ സ്വാമി വിവേകാനന്ദ സാംസ്കാരിക യുവകേന്ദ്രം ‘വിവേക സ്മാരകം’ ഉദ്ഘാടനംചെയ്തു. വിശിഷ്ടാതിഥികളെയും വൻ ജനസഞ്ചയത്തെയും അഭിസംബോധനചെയ്ത പ്രധാനമന്ത്രി, മൈസൂരു നഗരത്തിന്റെ ദേവതയായി കരുതുന്ന ചാമുണ്ഡേശ്വരി ദേവിക്കു പ്രണാമമർപ്പിച്ചു.ഇന്ത്യയുടെ പ്രതിരോധ ശക്തി, നൂതനാശയങ്ങൾ, കൂട്ടായ പരിശ്രമങ്ങൾ എന്നിവ പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ എടുത്തുകാണിച്ചു
July 26th, 11:30 am
Prime Minister Narendra Modi addressed the nation through Mann Ki Baat. In his speech, he highlighted important topics such as Kargil Vijay Diwas, Catch the Rain campaign, India's space sector prowess, Science Olympiads, Environmental conservation, Khadi and more. He called upon the citizens to share their ideas and suggestions for Independence Day through MyGov.രാജസ്ഥാനിലെ ബലോത്രയിൽ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 04th, 12:50 pm
ഇന്ന് രാജസ്ഥാനിൽ, 10–12 ആയിരം സ്ഥലങ്ങളിൽ, ലക്ഷക്കണക്കിന് ആളുകൾ ഈ പരിപാടിക്കായി ഒത്തുകൂടിയതായി എന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും, ഞാൻ സ്‌ക്രീനുകളിൽ നോക്കുമ്പോൾ, എല്ലായിടത്തും ഈ ജനങ്ങളെ മാത്രമാണ് ഞാൻ കാണുന്നത്, ജനങ്ങളെ, ധാരാളം ജനങ്ങളെ. സാങ്കേതികവിദ്യയിലൂടെ, രാജസ്ഥാന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള എന്റെ സഹോദരീസഹോദരന്മാർ ഇവിടെ ബന്ധപ്പെട്ടിരിക്കുന്നു, ഞാൻ അവരെയെല്ലാം വണങ്ങുന്നു.രാജസ്ഥാനിലെ ബലോത്രയിൽ 1.06 ലക്ഷം കോടിയോളം രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുകയും, ഉദ്ഘാടനം ചെയ്യുകയും, തറക്കല്ലിടുകയും ചെയ്തു
July 04th, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ബലോത്രയിൽ ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും, ഉദ്ഘാടനം ചെയ്യുകയും, തറക്കല്ലിടുകയും ചെയ്തു. അവിടെ തടിച്ചുകൂടിയ വൻ ജനസഞ്ചയത്തെ അഭിസംബോധന ചെയ്തുകൊണ്ട്, വികസന പദ്ധതികൾക്കായി എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. കടുത്ത വേനൽച്ചൂടിനെ അവഗണിച്ച് എത്തിയ ജനങ്ങളോട് ഹൃദയംഗമമായ കൃതജ്ഞത രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ഈ വൻ ജനക്കൂട്ടത്തെ നിലവിലെ ഭരണത്തിനുള്ള ശക്തമായ അംഗീകാരമായി വിലയിരുത്തി. ഈ വലിയ പിന്തുണയ്ക്ക് ഞാൻ രാജസ്ഥാന്റെ മണ്ണോട് തികച്ചും കടപ്പെട്ടിരിക്കുന്നു, ഇത് ഞങ്ങളുടെ ഗവണ്മെന്റിന്റെ ശ്രമങ്ങളിലുള്ള നിങ്ങളുടെ വലിയ വിശ്വാസത്തെയാണ് വ്യക്തമാക്കുന്നത്, ശ്രീ മോദി പറഞ്ഞു.'മൻ കി ബാത്തിന്റെ' 135-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന ( 28.06.2026)
June 28th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. മൻ കി ബാത്തിൽ ഒരിക്കൽ കൂടി നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. 2026ന്റെ പകുതി കടന്നിരിക്കുന്നു. ഈ ആറ് മാസത്തിനുള്ളിൽ, മൻ കി ബാത്തിൽ നമ്മുടെ നാട്ടുകാരുടെ നിരവധി നേട്ടങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തു. ജൂൺമാസത്തിലും, ഓരോ പൗരനും അഭിമാനിക്കാവുന്ന ചില നേട്ടങ്ങൾ രാജ്യം കൈവരിച്ചു. ഈ വിജയങ്ങൾ രാജ്യത്തിന്റെ സുരക്ഷയുമായും സ്വാശ്രയത്വവുമായും ബന്ധപ്പെട്ടിരിക്കുന്നു. അടുത്തിടെ, കൊൽക്കത്തയിൽ നടന്ന നാവികസേനയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. അവിടെ, ഐ.എൻ.എസ്. ദുനാഗിരി, ഐ.എൻ.എസ്. സൻശോധക്ക്, ഐ.എൻ.എസ്. അഗ്രയ് എന്നിവ ഇന്ത്യൻ നാവികസേനയുടെ വ്യൂഹത്തിൽ ഉൾപ്പെടുത്തി. ഈ കപ്പലുകളുടെ രൂപകൽപ്പന, നിർമ്മാണം തുടങ്ങി എല്ലാം തദ്ദേശീയമാണ്.വേനൽക്കാല ചൂടിനെ മറികടക്കാനുള്ള നുറുങ്ങുകൾ പ്രധാനമന്ത്രി മോദി പങ്കുവെച്ചു, മൻ കി ബാത്തിൽ പൗരന്മാരോട് വെള്ളം കുടിക്കുന്നത് തുടരുക എന്ന് ആവശ്യപ്പെട്ടു.
May 31st, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്തിൽ' വീണ്ടും നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നമ്മുടെ നാട്ടുകാർ രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നു, അവരെക്കുറിച്ച് കേൾക്കുമ്പോൾ നമുക്ക് പുതിയൊരു പ്രചോദനം ലഭിക്കും. അത്‌ലറ്റിക്‌സിൽ രാജ്യത്തിന്റെ അത്തരമൊരു നേട്ടത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഇന്നത്തെ ‘മൻ കി ബാത്ത്’ പരിപാടി ആരംഭിക്കാം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജാർഖണ്ഡിലെ റാഞ്ചിയിൽ നാഷണൽ സീനിയർ അത്‌ലറ്റിക്സ് ഫെഡറേഷൻ മത്സരം നടന്നു. ഏകദേശം 800 അത്‌ലറ്റുകൾ അതിൽ പങ്കെടുത്തു - അവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവരായിരുന്നു. നാല് വ്യത്യസ്ത ഇനങ്ങളിലായി നാല് ദേശീയ റെക്കോർഡുകൾ അവിടെ തകർക്കപ്പെട്ടു. ഗുരിന്ദർവീർ സിംഗ്, വിശാൽ ടികെ, തേജസ്വിൻ ശങ്കർ, ദേവ് മീണ, കുൽദീപ് കുമാർ - ഇവർ വ്യത്യസ്ത വിഭാഗങ്ങളിലായി പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ആദ്യം തന്നെ ഞാൻ എല്ലാവരെയും അഭിനന്ദിക്കുന്നു.51-ാമത് പ്രഗതി (PRAGATI) യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി
May 27th, 10:01 pm
കേന്ദ്രവും സംസ്ഥാന ഗവൺമെൻ്റുകളും തമ്മിലുള്ള പ്രവർത്തനങ്ങൾ തടസ്സമില്ലാതെ ഏകോപിപ്പിച്ചുകൊണ്ട്, സജീവമായ ഭരണനിർവഹണവും സമയബന്ധിതമായ പദ്ധതി നടത്തിപ്പും ലക്ഷ്യമിടുന്ന ഐസിടി (ICT) അധിഷ്ഠിത മൾട്ടി-മോഡൽ പ്ലാറ്റ്‌ഫോമായ 'പ്രഗതി'യുടെ 51-ാമത് യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സേവാ തീർത്ഥിൽ അധ്യക്ഷത വഹിച്ചു.ബെംഗളൂരുവിൽ നടന്ന ആർട്ട് ഓഫ് ലിവിംഗിന്റെ 45-ാം വാർഷികാഘോഷ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 10th, 11:05 am
ആദരണീയനായ ശ്രീ ശ്രീ രവിശങ്കർ ജി, ഇവിടെ സന്നിഹിതരായിരിക്കുന്ന സന്യാസിവര്യന്മാരേ, സഹോദരീസഹോദരന്മാരേ, എല്ലാവർക്കും നമസ്കാരം.കർണാടകയിലെ ബെംഗളൂരുവിൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാർഷികാഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംബന്ധിച്ചു
May 10th, 11:00 am
ചടങ്ങിന്റെ ഐശ്വര്യത്തെക്കുറിച്ച് പ്രതിപാദിച്ച പ്രധാനമന്ത്രി, കുട്ടികളുടെ വേദമന്ത്രോച്ചാരണങ്ങളോടെയുള്ള സ്വീകരണം, ഗണപതി ദർശനം, ശ്രീ ശ്രീ രവിശങ്കർ ജിയുടെ 70-ാം ജന്മവാർഷികം, ആർട്ട് ഓഫ് ലിവിംഗിന്റെ 45-ാം വാർഷികാഘോഷം എന്നിവയാൽ സമ്പന്നമായ ഈ പ്രഭാതത്തിന്റെ സവിശേഷതകൾ വിവരിച്ചു. ഈ നിമിഷങ്ങൾ എന്നും എന്റെ ഓർമ്മകളിൽ നിലനിൽക്കും, ശ്രീ മോദി പറഞ്ഞു.ഗുജറാത്തിലെ വാവ്-തരാഡിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 31st, 05:00 pm
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പവിത്രമായ നവരാത്രി ആഘോഷങ്ങൾ സമാപിച്ചത്. ഇന്ന് അംബാജി മാതാവിന്റെ പാദങ്ങളിൽ എത്താൻ എനിക്ക് ഭാഗ്യം ലഭിച്ചത് ആ അമ്മയുടെ അനുഗ്രഹം കൊണ്ടാണ്. ആ കാരുണ്യത്താൽ ഇന്ന് എന്റെ സ്വന്തം കുടുംബാംഗങ്ങളായ നിങ്ങളെയെല്ലാം കാണാനുള്ള അവസരവും എനിക്ക് കൈവന്നിരിക്കുന്നു. അംബാജി മാതാവിന്റെ പാദങ്ങളിൽ ഞാൻ ശിരസ്സ് നമിക്കുന്നു. നമ്മുടെ വരാഹ രൂപത്തിലുള്ള ഭഗവാൻ ശ്രീ ധരണിധർ ജിക്കും മുഖ്ദ കൃഷ്ണനും ഞാൻ ഇന്ന് എന്റെ ആദരവുകൾ അർപ്പിക്കുന്നു.ഗുജറാത്തിലെ വാവ്-തരാദിൽ 20,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു
March 31st, 04:32 pm
ബനസ്‌കന്ത ജില്ലയിലെ വാവ്-തരാദിൽ നടന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. വടക്കൻ ഗുജറാത്തിനായി ഏകദേശം 20,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം അവിടെ നിർവ്വഹിച്ചു. പവിത്രമായ നവരാത്രി ആഘോഷങ്ങൾ അവസാനിച്ചതും ഇന്ന് ഭഗവാൻ മഹാവീർ ജയന്തിയാണെന്നതും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മാ അംബാജിക്കും ഭഗവാൻ ശ്രീ ധരണിധർജിക്കും പ്രണാമം അർപ്പിച്ചു.മൻ കി ബാത്തിൽ, പശ്ചിമേഷ്യൻ പ്രതിസന്ധി മറികടക്കാൻ 140 കോടി ഇന്ത്യക്കാരുടെ ഐക്യത്തിൽ പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു
March 29th, 11:30 am
ഈ മാസത്തെ മൻ കി ബാത്ത് പരിപാടിയിൽ, പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിക്കുകയും പ്രതിസന്ധി മറികടക്കാൻ ഐക്യത്തോടെ നിലകൊള്ളേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. കിംവദന്തികളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും സർക്കാർ നൽകുന്ന വിവരങ്ങളിൽ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. ജ്ഞാനഭാരതം സർവേ, കായികക്ഷമതയും ഫിറ്റ്നസും, ജലസംരക്ഷണം, മത്സ്യകൃഷി, സൗരോർജ്ജം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.ലോക ജലദിനത്തിൽ ജലസംരക്ഷണത്തിനായുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി
March 22nd, 09:05 am
ലോക ജലദിനത്തോടനുബന്ധിച്ച്, ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുമെന്നും ഈ വിലയേറിയ വിഭവം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുമെന്നുമുള്ള പ്രതിജ്ഞാബദ്ധത പുതുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരോടും ആഹ്വാനം ചെയ്തു.ജൽ ജീവൻ മിഷൻ 2.0 പ്രകാരം ഗ്രാമീണ കുടിവെള്ള വിതരണ മേഖലയിലെ ഘടനാപരമായ പരിഷ്കാരങ്ങളിൽ ഊന്നൽ നൽകി അധിക അടങ്കൽ തുകയോടെ കാലയളവ് 2028 ഡിസംബർ വരെ നീട്ടുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
March 10th, 04:12 pm
ജൽ ജീവൻ മിഷൻ (ജെജെഎം) നടപ്പാക്കലിനെ അടിസ്ഥാന സൗകര്യ നിർമ്മാണത്തിൽ നിന്ന് സേവന വിതരണത്തിലേക്ക് പുനഃക്രമീകരിക്കാനും പുനഃസ്ഥാപിക്കാനുമുള്ള ജലശക്തി മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകി. കുടിവെള്ള ഭരണ നിർവഹണത്തിന്റെയും സുസ്ഥിര ഗ്രാമീണ പൈപ്പ് കുടിവെള്ള വിതരണത്തിനായുള്ള സ്ഥാപന ആവാസവ്യവസ്ഥയുടെയും പിന്തുണയോടെയാണ് ഇത്.രാജസ്ഥാനിലെ അജ്മീറിൽ, വിവിധ വികസന പ്രവർത്തനങ്ങൾക്കും,എച്ച്പിവി വാക്സിനേഷനായുള്ള രാജ്യവ്യാപക പ്രചാരണത്തിനും തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ.
February 28th, 12:00 pm
തീർത്ഥരാജാ പുഷ്കറിന്റെയും സാവിത്രി മാതാവിന്റെയും ഈ പുണ്യഭൂമിയിൽ, നിങ്ങളുടെ ഇടയിലേക്ക് വരാനും നിങ്ങളുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങാനും ഇന്ന് എനിക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ഈ വേദിയിൽ നിന്ന് സുരാസുരയിലെ തേജാജി ധാമിനേയും പൃഥ്വിരാജിന്റെ മണ്ണായ അജ്മീറിനെയും ഞാൻ വണങ്ങുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ അജ്മീറിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയ്‌നും 17,000 കോടി രൂപയുടെ രാജ്യവ്യാപക വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു
February 28th, 11:30 am
രാജസ്ഥാന്റെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അജ്മീറിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. സുർസുരയിലെ തേജാജി ധാമും, ഹൈഫയെ മോചിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും ഇന്നും ഇസ്രയേലിൽ ആദരിക്കപ്പെടുന്നതുമായ മേജർ ദൽപത് സിംഗിന്റെ ധീരതയും ഉൾപ്പെടെയുള്ള ഈ മേഖലയുടെ സാംസ്കാരികവും വീരോചിതവുമായ പാരമ്പര്യത്തിന് പ്രധാനമന്ത്രി ആദരമർപ്പിച്ചു.ഇന്ത്യ - ഇസ്രായേൽ സംയുക്ത പ്രസ്താവന
February 26th, 07:44 pm
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഊഷ്മളതയും, സൗഹാർദ്ദവും, ആഴത്തിലുള്ള തന്ത്രപരമായ പങ്കാളിത്തവും അംഗീകരിച്ചുകൊണ്ട്, ഇസ്രായേൽ പ്രധാനമന്ത്രി ശ്രീ ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 25 മുതൽ 26 വരെ ഇസ്രായേൽ സന്ദർശിച്ചു. മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു ഉന്നതതല പ്രതിനിധി സംഘവും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും ഒരു പുതിയ യുഗത്തിന് അടിത്തറ പാകിയ 2017-ലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ ഇസ്രായേൽ സന്ദർശനവും 2018-ലെ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനവും അനുസ്മരിച്ചുകൊണ്ട്, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, സൈബർ, കൃഷി, ജല മാനേജ്മെന്റ്, ആരോഗ്യം, സംരംഭകത്വം, പ്രതിരോധം, സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യ-ഇസ്രായേൽ ഉഭയകക്ഷി ബന്ധത്തിൽ ഉണ്ടായിട്ടുള്ള വലിയ പുരോഗതി നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നെതന്യാഹുവും പ്രധാനമന്ത്രി മോദിയും തന്ത്രപരമായ പങ്കാളിത്തത്തെ - 'സമാധാനം, നവീകരണം, അഭിവൃദ്ധി എന്നിവയ്ക്കുള്ള ഒരു പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തെ' - പുതിയൊരു തലത്തിലേക്ക് ഉയർത്താൻ സമ്മതിക്കുകയും തീരുമാനിക്കുകയും ചെയ്തു.ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
February 25th, 08:28 am
എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരം 2026 ഫെബ്രുവരി 25 മുതൽ 26 വരെ ഞാൻ ഇസ്രയേലിൽ ഔദ്യോഗിക സന്ദർശനം നടത്തും.ആദ്യ വോട്ട് മുതൽ സ്റ്റാർട്ടപ്പ് ഇന്ത്യ വരെ, പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ ഇന്ത്യയുടെ യുവാക്കളെ ആഘോഷിക്കുന്നു
January 25th, 11:30 am
ദേശീയ വോട്ടർ ദിനത്തിലെ ഈ വർഷത്തെ ആദ്യ മാൻ കി ബാത്തിൽ, പ്രധാനമന്ത്രി മോദി വോട്ടിംഗിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. സ്റ്റാർട്ടപ്പുകൾ, ജലസംരക്ഷണം, ഗുണനിലവാരം, സംസ്കാരം, ഉത്സവങ്ങൾ, ശുചിത്വം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ലോകമെമ്പാടുമുള്ള വിദഗ്ധർ പങ്കെടുക്കുന്ന അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.