'വന്ദേമാതരം' എന്നതിന്റെ ആത്മാവ് ഇന്ത്യയുടെ അനശ്വരമായ ബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
October 26th, 11:30 am
ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, ഒക്ടോബർ 31-ന് സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി മോദി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. ഛഠ് പൂജ ഉത്സവം, പരിസ്ഥിതി സംരക്ഷണം, ഇന്ത്യൻ നായ ഇനങ്ങൾ, ഇന്ത്യൻ കാപ്പി, ഗോത്ര സമൂഹ നേതാക്കൾ, സംസ്കൃത ഭാഷയുടെ പ്രാധാന്യം തുടങ്ങിയ രസകരമായ വിഷയങ്ങളും അദ്ദേഹം സ്പർശിച്ചു. 'വന്ദേമാതരം' ഗാനത്തിന്റെ 150-ാം വർഷത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു.അർബൻ എസ്റ്റൻഷൻ റോഡ്-II ന്റേയും ദ്വാരക അതിവേഗ പാതയുടേയും ഡൽഹി ഭാഗത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 17th, 12:45 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, നിതിൻ ഗഡ്കരി ജി, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ജി, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് സക്സേന ജി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, അജയ് തംത ജി, ഹർഷ് മൽഹോത്ര ജി, ഡൽഹിയിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള എം പിമാർ, സന്നിഹിതരായ മന്ത്രിമാർ, മറ്റ് പൊതുപ്രതിനിധികൾ, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 11,000 കോടി രൂപയുടെ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ ഉദ്ഘാടനം ചെയ്തു
August 17th, 12:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ രോഹിണിയിൽ ഏകദേശം 11,000 കോടി രൂപയുടെ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ ഉദ്ഘാടനം ചെയ്തു. അതിവേഗപാതയുടെ പേരു “ദ്വാരക” എന്നാണെന്നും പരിപാടി നടക്കുന്നതു “രോഹിണി”യിലാണെന്നും ചൂണ്ടിക്കാട്ടി, സ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു. ജന്മാഷ്ടമി ആഘോഷങ്ങളുടെ അന്തരീക്ഷം എടുത്തുകാട്ടി, ദ്വാരകാധീശന്റെ നാട്ടിൽ നിന്നുള്ള വ്യക്തിയാണു താനെന്ന യാദൃച്ഛികതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീകൃഷ്ണന്റെ സാന്നിധ്യം അന്തരീക്ഷത്തിലാകെ നിറഞ്ഞിരിക്കുന്നതായി അദ്ദേഹം പരാമർശിച്ചു.പാർലമെന്റ് അംഗങ്ങൾക്കായി ന്യൂഡൽഹിയിൽ പുതുതായി നിർമിച്ച ഫ്ലാറ്റുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
August 10th, 10:44 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഓഗസ്റ്റ് 11-നു രാവിലെ 10-നു ന്യൂഡൽഹിയിലെ ബാബ ഖരക് സിങ് മാർഗിൽ പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമിച്ച 184 ടൈപ്പ്-VII ബഹുനില ഫ്ലാറ്റുകൾ ഉദ്ഘാടനം ചെയ്യും.ന്യൂഡൽഹിയിലെ കർതവ്യ പഥിൽ നടന്ന കർതവ്യ ഭവൻ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
August 06th, 07:00 pm
കേന്ദ്ര മന്ത്രിസഭയിലെ എല്ലാ സഹപ്രവർത്തകരേ, ഇവിടെ സന്നിഹിതരായിരിക്കുന്ന ബഹുമാനപ്പെട്ട പാർലമെന്റ് അംഗങ്ങളേ, ഗവൺമെന്റ് ജീവനക്കാരേ, മറ്റ് വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ നടന്ന കർത്തവ്യ ഭവൻ ഉദ്ഘാടന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സദസ്സിനെ അഭിസംബോധന ചെയ്തു
August 06th, 06:30 pm
ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ ഇന്ന് നടന്ന കർത്തവ്യ ഭവൻ -3 ന്റെ ഉദ്ഘാടന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിപ്ലവ മാസമായ ഓഗസ്റ്റ്, ഓഗസ്റ്റ് 15 ന് മുമ്പ് മറ്റൊരു ചരിത്ര നാഴികക്കല്ല് കൊണ്ടുവന്നതായി ചടങ്ങിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രധാന നേട്ടങ്ങൾക്ക് ഇന്ത്യ ഒന്നിനുപുറകെ ഒന്നായി സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ന്യൂഡൽഹിയെ പരാമർശിച്ചുകൊണ്ട് ശ്രീ മോദി സമീപകാല അടിസ്ഥാന സൗകര്യ നാഴികക്കല്ലുകളെ പട്ടികപ്പെടുത്തി: കർത്തവ്യപഥ്, പുതിയ പാർലമെന്റ് മന്ദിരം, പുതിയ പ്രതിരോധ ഓഫീസ് സമുച്ചയം, ഭാരത് മണ്ഡപം, യശോഭൂമി, രക്തസാക്ഷികൾക്കായി സമർപ്പിച്ചിരിക്കുന്ന ദേശീയ യുദ്ധ സ്മാരകം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ, ഇപ്പോൾ കർത്തവ്യ ഭവൻ. ഇവ വെറും പുതിയ കെട്ടിടങ്ങളോ സാധാരണ അടിസ്ഥാന സൗകര്യങ്ങളോ അല്ലെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അമൃത കാലത്ത് വികസിത ഇന്ത്യയെ വാർത്തെടുക്കുന്ന നയങ്ങൾ ഈ മന്ദിരങ്ങളിൽ തന്നെ രൂപപ്പെടുത്തുമെന്നും, വരും ദശകങ്ങളിൽ ഈ സ്ഥാപനങ്ങളിൽ നിന്നാണ് രാജ്യത്തിന്റെ പാത നിർണ്ണയിക്കപ്പെടുകയെന്നും പറഞ്ഞു. കർത്തവ്യ ഭവൻ ഉദ്ഘാടനം ചെയ്യപ്പെട്ടതിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു. നിർമ്മാണത്തിൽ പങ്കാളികളായ എഞ്ചിനീയർമാർക്കും തൊഴിലാളികൾക്കും അദ്ദേഹം നന്ദി പറഞ്ഞു.2047 ലെ വികസിത ഇന്ത്യയിലേക്കുള്ള പാത സ്വാശ്രയത്വത്തിലൂടെയാണ് കടന്നു പോകുന്നത്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
July 27th, 11:30 am
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം. ‘മൻ കി ബാത്തിൽ’, ഒരിക്കൽക്കൂടി രാജ്യത്തിന്റെ വിജയങ്ങളെക്കുറിച്ചും ജനങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും സംസാരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ, കായികരംഗത്തും ശാസ്ത്രരംഗത്തും സംസ്കാരികരംഗത്തും ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിൽ ഓരോ ഭാരതീയനും അഭിമാനമുണ്ട്. അടുത്തിടെ, ബഹിരാകാശത്ത് നിന്നുള്ള ശുഭാൻഷു ശുക്ലയുടെ തിരിച്ചുവരവിനെക്കുറിച്ച് രാജ്യത്ത് വലിയ ചർച്ച നടന്നു. ശുഭാൻഷു ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറങ്ങിയപ്പോൾ ജനങ്ങളെല്ലാം അതിയായി ആഹ്ലാദിച്ചു. ഓരോ ഹൃദയത്തിലും സന്തോഷം അലയടിച്ചു. രാജ്യം മുഴുവൻ അഭിമാനത്താൽ നിറഞ്ഞു. ഞാൻ ഓർക്കുകയാണ്, 2023 ഓഗസ്റ്റിൽ ചന്ദ്രയാൻ-3 വിജയകരമായി ലാൻഡിംഗ് പൂർത്തിയാക്കിയപ്പോൾ, രാജ്യത്ത് ഒരു പുതിയ അന്തരീക്ഷം രൂപപ്പെട്ടു. ശാസ്ത്രത്തെക്കുറിച്ചും സ്പേസിനെക്കുറിച്ചും കുട്ടികളിൽ ഒരു പുതിയ ജിജ്ഞാസ രൂപപ്പെടുകയുണ്ടായി. ഇപ്പോൾ ചെറിയ കുട്ടികൾ പറയുന്നു, ഞങ്ങൾക്കും സ്പേസിൽ പോകണം, ഞങ്ങൾക്കും ചന്ദ്രനിൽ ഇറങ്ങണം - നമ്മൾ സ്പേസ് സയന്റിസ്റ്റ് ആകണമെന്നൊക്കെ.'മൻ കി ബാത്തിന്റെ' 123-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (29-06-2025)
June 29th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്ത്' ലേക്ക് സ്വാഗതം, നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ സമയത്ത്, നിങ്ങളെല്ലാവരും യോഗയുടെ ഊർജ്ജവും 'അന്താരാഷ്ട്ര യോഗ ദിന'ത്തിന്റെ ഓർമ്മകളുംകൊണ്ട് നിറഞ്ഞിരിക്കയാവാം. ഇത്തവണയും, ജൂൺ 21 ന്, ഭാരതത്തിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും കോടിക്കണക്കിന് ആളുകൾ 'അന്താരാഷ്ട്ര യോഗദിന'ത്തിൽ പങ്കെടുത്തു. നിങ്ങൾക്ക് ഓർമ്മയുണ്ടായിരിക്കാം 10 വർഷം മുമ്പാണ് ഇത് ആരംഭിച്ചത്. 10 വർഷത്തിനുള്ളിൽ, ഈ ആചരണം എല്ലാ വർഷവും കൂടുതൽ ഗംഭീരമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കൂടുതൽ ആളുകൾ ദൈനംദിന ജീവിതത്തിൽ യോഗ സ്വീകരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഇത്തവണ 'യോഗ ദിന'ത്തിന്റെ ആകർഷകമായ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടു. വിശാഖപട്ടണത്തിന്റെ കടൽത്തീരത്ത് മൂന്ന് ലക്ഷം പേർ ഒരുമിച്ച് യോഗ ചെയ്തു. മറ്റൊരു അത്ഭുതകരമായ രംഗം വിശാഖപട്ടണത്ത് നിന്ന് തന്നെ വന്നു, രണ്ടായിരത്തിലധികം ആദിവാസി വിദ്യാർത്ഥികൾ 108 മിനിറ്റിൽ 108 സൂര്യ നമസ്‌കാരങ്ങൾ ചെയ്തു. എത്രമാത്രം അച്ചടക്കം, എത്രമാത്രം സമർപ്പണം ഉണ്ടായിരുന്നിരിക്കണമെന്ന് സങ്കൽപ്പിക്കുക. നമ്മുടെ നാവികസേനയുടെ കപ്പലുകളിലും യോഗയുടെ ഒരു മഹത്തായ കാഴ്ച കണ്ടു. തെലങ്കാനയിൽ നടന്ന ഒരു യോഗ ക്യാമ്പിൽ മൂവായിരം ദിവ്യാംഗ സുഹൃത്തുക്കൾ ഒരുമിച്ച് പങ്കെടുത്തു. യോഗ എങ്ങനെ ശാക്തീകരണത്തിന്റെ ഒരു മാധ്യമമാണെന്ന് അവർ കാണിച്ചുതന്നു. ഡൽഹിയിലെ ജനങ്ങൾ യോഗയെ സുന്ദരമായ യമുന എന്ന സങ്കൽപവുമായി ബന്ധപ്പെടുത്തുകയും യമുനയുടെ തീരത്ത് യോഗ പരിശീലിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലത്തിലും ആളുകൾ യോഗ ചെയ്തു. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ ഐ.ടി.ബി.പി. സൈനികരും യോഗയിൽ പങ്കെടുത്തുകൊണ്ട് ധൈര്യവും സാധനയും പ്രകടിപ്പിച്ചു. ഗുജറാത്തിലെ ജനങ്ങളും ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. വട്നഗറിൽ 2121 പേർ ഒരുമിച്ച് ഭുജംഗാസനം ചെയ്തു, ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, പാരീസ്, ലോകത്തിലെ എല്ലാ വലിയ നഗരങ്ങളിൽ നിന്നും യോഗയുടെ ചിത്രങ്ങൾ വന്നു, എല്ലാ ചിത്രങ്ങളും പ്രത്യേകതകൾ ഉള്ളവയായിരുന്നു. ഇത്തവണത്തെ പ്രമേയം വളരെ സവിശേഷവുമായിരുന്നു, ‘Yoga for one earth, one health’ 'ഏക ഭൂമി, ഏക ആരോഗ്യത്തിന് യോഗ'. ഇത് വെറുമൊരു മുദ്രാവാക്യമല്ല, 'വസുധൈവ കുടുംബകം' എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ദിശയാണിത്. ഇപ്രാവശ്യത്തെ യോഗദിനത്തിന്റെ മഹത്വം തീർച്ചയായും കൂടുതൽ ആളുകളെ യോഗ സ്വീകരിക്കാൻ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.'മൻ കി ബാത്തിന്റെ' 122-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (25-05-2025)
May 25th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഇന്ന് രാജ്യം മുഴുവൻ ഭീകരതയ്‌ക്കെതിരെ ഒന്നിച്ചിരിക്കുന്നു, രോഷം നിറഞ്ഞവരായിരിക്കുന്നു, പ്രതിജ്ഞാബദ്ധവുമായിരിക്കുന്നു. ഇന്ന് ഓരോ ഭാരതീയനും ഭീകരത അവസാനിപ്പിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. സുഹൃത്തുക്കളേ, 'ഓപ്പറേഷൻ സിന്ദൂർ' വേളയിൽ നമ്മുടെ സൈന്യത്തിന്റെ പ്രകടനം ഓരോ ഭാരതീയനും അഭിമാനകരമാണ്. അതിർത്തി കടന്ന് നമ്മുടെ സൈന്യം തീവ്രവാദ കേന്ദ്രങ്ങൾ കൃത്യമായി തകർത്തു. അത്ഭുതകരം. ലോകമെമ്പാടുമുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ 'ഓപ്പറേഷൻ സിന്ദൂർ' പുതിയ ആത്മവിശ്വാസം നൽകുന്നു, ഒപ്പം ആവേശവും.In the past 10 years, India has moved beyond incremental change to witness impactful transformation: PM Modi on Civil Services Day
April 21st, 11:30 am
PM Modi addressed civil servants on Civil Services Day, celebrating 75 years of the Constitution and Sardar Patel’s 150th birth anniversary. Emphasizing holistic development and next-gen reforms, he urged officers to drive impactful change and build a Viksit Bharat. He also conferred the PM’s Awards for Excellence in Public Administration.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പതിനേഴാം സിവിൽ സർവീസസ് ദിനാചരണ പരിപാടിയെ അഭിസംബോധന ചെയ്തു
April 21st, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പതിനേഴാം സിവിൽ സർവീസസ് ദിനത്തോടനുബന്ധിച്ചു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഇന്നു നടന്ന ചടങ്ങിൽ സിവിൽ സർവീസസ് ജീവനക്കാരെ അഭിസംബോധന ചെയ്തു. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങൾ അദ്ദേഹം സമ്മാനിച്ചു. സദസ്സിനെ അഭിസംബോധന ചെയ്യവേ, സിവിൽ സർവീസസ് ദിനത്തിൽ ഏവർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഭരണഘടനയുടെ 75-ാം വാർഷികവും സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികവും ആഘോഷിക്കുന്നതിനാൽ ഈ വർഷത്തെ ആഘോഷത്തിനു പ്രാധാന്യമേറെയാണെന്ന് എടുത്തുപറഞ്ഞു. 1947 ഏപ്രിൽ 21നു സിവിൽ സർവീസുകാരെ ‘ഇന്ത്യയുടെ ഉരുക്കുചട്ടക്കൂട്’ എന്നു വിശേഷിപ്പിച്ച സർദാർ പട്ടേലിന്റെ ഐതിഹാസിക പ്രസ്താവന അനുസ്മരിച്ച പ്രധാനമന്ത്രി, അച്ചടക്കം, സത്യസന്ധത, ജനാധിപത്യ മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കുന്ന, അങ്ങേയറ്റം സമർപ്പണത്തോടെ രാജ്യത്തെ സേവിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെക്കുറിച്ചുള്ള പട്ടേലിന്റെ കാഴ്ചപ്പാാടിന് ഊന്നൽ നൽകി. വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ പശ്ചാത്തലത്തിൽ സർദാർ പട്ടേലിന്റെ ആദർശങ്ങളുടെ പ്രസക്തിക്ക് അദ്ദേഹം അടിവരയിട്ടു. സർദാർ പട്ടേലിന്റെ കാഴ്ചപ്പാടിനും പാരമ്പര്യത്തിനും അദ്ദേഹം ഹൃദയംഗമമായ ആദരമർപ്പിച്ചു.അംബേദ്കർ ജയന്തി ദിനത്തിൽ (ഏപ്രിൽ 14 ന്) പ്രധാനമന്ത്രി ഹരിയാന സന്ദർശിക്കും
April 12th, 04:48 pm
ഏപ്രിൽ 14ന് അംബേദ്കർ ജയന്തിദിനത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാന സന്ദർശിക്കും. ഹിസാറിലെത്തുന്ന അദ്ദേഹം, രാവിലെ 10.15 ന് ഹിസാറിൽ നിന്ന് അയോധ്യയിലേക്കുള്ള വാണിജ്യ വിമാന സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുകയും ഹിസാർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ തറക്കല്ലിടുകയും ചെയ്യും. കൂടാതെ, പൊതുയോഗത്തെയും ശ്രീ മോദി അഭിസംബോധന ചെയ്യും.'മൻ കി ബാത്തിന്റെ' 120-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (30-03-2025)
March 30th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ഇന്ന്, ഈ വളരെ ശുഭകരമായ ദിവസത്തിൽ, നിങ്ങളുമായി 'മൻ കി ബാത്ത്' പങ്കിടാൻ എനിക്ക് അവസരം ലഭിച്ചു. ഇന്ന് ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപദ തിഥിയാണ്. ഇന്ന് മുതൽ ചൈത്ര നവരാത്രി ആരംഭിക്കുകയാണ്. ഭാരതീയ പുതുവത്സരവും ഇന്നുമുതൽ ആരംഭിക്കുകയാണ്. ഇത്തവണ വിക്രമികലണ്ടർ 2082 (രണ്ടായിരത്തി എൺപത്തിരണ്ട്) ആരംഭിക്കുകയാണ്. ഇപ്പോൾ നിങ്ങളുടെ ഒരുപാട് കത്തുകൾ എന്റെ മുന്നിൽ ഉണ്ട്. ചിലത് ബീഹാറിൽ നിന്ന്, ചിലത് ബംഗാളിൽ നിന്ന്, ചിലത് തമിഴ്‌നാട്ടിൽ നിന്ന്, ചിലത് ഗുജറാത്തിൽ നിന്ന്. ഇവയിൽ ആളുകൾ അവരുടെ ചിന്തകൾ വളരെ രസകരമായ രീതിയിൽ എഴുതിയിട്ടുണ്ട്. പല കത്തുകളിലും ആശംസകളും അഭിനന്ദന സന്ദേശങ്ങളും ഉണ്ട്. പക്ഷേ ഇന്ന് എനിക്ക് നിങ്ങളുമായി അതിലെ ചില സന്ദേശങ്ങൾ പങ്കിടാൻ തോന്നുന്നു -തിരഞ്ഞെടുപ്പ് കമ്മീഷൻ കാലാകാലങ്ങളിൽ നമ്മുടെ വോട്ടിംഗ് പ്രക്രിയ ശക്തിപ്പെടുത്തിയിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
January 19th, 11:30 am
In the 118th episode of Mann Ki Baat, PM Modi reflected on key milestones, including the upcoming 75th Republic Day celebrations and the significance of India’s Constitution in shaping the nation’s democracy. He highlighted India’s achievements and advancements in space sector like satellite docking. He spoke about the Maha Kumbh in Prayagraj and paid tributes to Netaji Subhas Chandra Bose.Maha Kumbh is a divine festival of our faith, spirituality and culture: PM in Prayagraj
December 13th, 02:10 pm
PM Modi inaugurated development projects worth ₹5500 crore in Prayagraj, highlighting preparations for the 2025 Mahakumbh. He emphasized the cultural, spiritual, and unifying legacy of the Kumbh, the government's efforts to enhance pilgrimage facilities, and projects like Akshay Vat Corridor and Hanuman Mandir Corridor.ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ 5500 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമാരംഭവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു
December 13th, 02:00 pm
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ 5500 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, സംഗത്തിന്റെ പുണ്യഭൂമിയായ പ്രയാഗ്‌രാജിനെ ഭക്തിപൂർവ്വം വണങ്ങി, മഹാകുംഭത്തിൽ പങ്കെടുത്ത സന്ന്യാസിമാർക്കും ഋഷികൾക്കും ശ്രദ്ധാഞ്ജലി അർപ്പിച്ചു. കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് മഹാകുംഭ് വിജയിപ്പിച്ച ജീവനക്കാർക്കും തൊഴിലാളികൾക്കും ശുചിത്വ തൊഴിലാളികൾക്കും ശ്രീ മോദി നന്ദി അറിയിച്ചു. 45 ദിവസം നീണ്ടുനിൽക്കുന്ന മഹായജ്ഞത്തിന് ദിവസേന ലക്ഷക്കണക്കിന് ഭക്തരെ സ്വാഗതം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നാണിതെന്നും ഈ അവസരത്തിനായി പുതിയ നഗരം സജ്ജീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. “പ്രയാഗ്‌രാജ് ഭൂമിയിൽ പുതിയൊരു ചരിത്രം രചിക്കപ്പെടുകയാണ്” - പ്രധാനമന്ത്രി പറഞ്ഞു. അടുത്ത വർഷത്തെ മഹാകുംഭം സംഘടിപ്പിക്കുന്നത് രാജ്യത്തിന്റെ ആത്മീയവും സാംസ്കാരികവുമായ സ്വത്വത്തെ പുതിയ ശിഖരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് അടിവരയിട്ട പ്രധാനമന്ത്രി, ഇത്തരമൊരു ഐക്യത്തിന്റെ ‘മഹായജ്ഞം’ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുമെന്നും പറഞ്ഞു. മഹാകുംഭം വിജയകരമായി സംഘടിപ്പിക്കുന്നതിന് അദ്ദേഹം ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു.For India, Co-operatives are the basis of culture, a way of life: PM Modi
November 25th, 03:30 pm
PM Modi inaugurated the ICA Global Cooperative Conference 2024. Emphasising the centuries-old culture, Prime Minister Modi said, “For the world, cooperatives are a model but for India it is the basis of culture, a way of life.”പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐസിഎ ആഗോള സഹകരണ സമ്മേളനം 2024 ഉദ്ഘാടനം ചെയ്തു
November 25th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഐസിഎ ആഗോള സഹകരണ സമ്മേളനം 2024 ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി, ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിങ് ടോബ്ഗേ, ഫിജി ഉപപ്രധാനമന്ത്രി മനോവ കാമികാമിക, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, ഇന്ത്യയിലെ യുഎൻ റെസിഡന്റ് കോർഡിനേറ്റർ ഷോംബി ഷാർപ്പ്, അന്താരാഷ്ട്ര സഹകരണസഖ്യം പ്രസിഡന്റ് ഏരിയൽ ഗ്വാർക്കോ, വിവിധ വിദേശ രാജ്യങ്ങളിലെ വിശിഷ്ടാതിഥികൾ തുടങ്ങിയവരെ ഐസിഎ ആഗോള സഹകരണ സമ്മേളനം 2024-ലേക്ക് സ്വാഗതം ചെയ്തു.ഇന്ത്യൻ പ്രവാസികൾ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
November 24th, 11:30 am
മൻ കി ബാത്തിൻ്റെ 116-ാം എപ്പിസോഡിൽ, എൻസിസി കേഡറ്റുകളുടെ വളർച്ചയും ദുരന്തനിവാരണത്തിൽ അവരുടെ പങ്കും എടുത്തുകാണിച്ചുകൊണ്ട് എൻസിസി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി ചർച്ച ചെയ്തു. വികസിത ഇന്ത്യക്കായി യുവാക്കളുടെ ശാക്തീകരണത്തിന് ഊന്നൽ നൽകിയ അദ്ദേഹം വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിനെക്കുറിച്ച് സംസാരിച്ചു. മുതിർന്ന പൗരന്മാരെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്ന യുവാക്കളുടെ പ്രചോദനാത്മകമായ കഥകളും ഏക് പേട് മാ കെ നാം കാമ്പെയ്‌നിൻ്റെ വിജയവും അദ്ദേഹം പങ്കുവെച്ചു.സ്വച്ഛത ഹി സേവ 2024 പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 02nd, 10:15 am
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശ്രീ മനോഹര്‍ ലാല്‍ ജി, ശ്രീ സി ആര്‍ പാട്ടീല്‍ ജി, ശ്രീ തോഖന്‍ സാഹു ജി, ശ്രീ രാജ് ഭൂഷണ്‍ ജി, മറ്റു പ്രമുഖരേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!