​പ്രധാനമന്ത്രി അമേരിക്കയു​ടെ വൈസ് പ്രസിഡന്റിനും കുടുംബത്തിനും ആതിഥ്യമരുളി

April 21st, 08:56 pm

ഫെബ്രുവരിയിൽ വാഷിങ്ടൺ ഡിസിയിലേക്കു നടത്തിയ വിജയകരമായ സന്ദർശനവും പ്രസിഡന്റ് ട്രംപുമായുള്ള ചർച്ചകളും പ്രധാനമന്ത്രി അനുസ്മരിച്ചു

എലോൺ മസ്കുമായുള്ള ചർച്ചയിൽ ഉഭയകക്ഷി സാങ്കേതിക സഹകരണത്തിനുള്ള സാധ്യതകൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി

April 18th, 01:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എലോൺ മസ്‌കുമായി ക്രിയാത്മകമായ സംഭാഷണത്തിൽ വ്യാപൃതനായി. പരസ്പരതാൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഈ വർഷമാദ്യം വാഷിങ്ടൺ ഡിസിയിൽ നടന്ന കൂടിക്കാഴ്ചയിൽ ചർച്ചചെയ്ത വിഷയങ്ങൾ വീണ്ടും ചർച്ചയിൽ ഉൾപ്പെടുത്തി. സാങ്കേതിക പുരോഗതിക്കായുള്ള പൊതുവായ കാഴ്ചപ്പാട് അടിവരയിടുന്നതായിരുന്നു ചർച്ച.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനവേളയിലെ ഇന്ത്യ - യുഎസ് സംയുക്ത പ്രസ്താവന

February 14th, 09:07 am

ഇന്ന്, പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും സൈനിക പങ്കാളിത്തത്തിനുള്ള അവസരങ്ങൾ, ത്വരിതപ്പെടുത്തിയ വാണിജ്യം & സാങ്കേതികവിദ്യ എന്നിവ ലക്ഷ്യമിട്ടുള്ള ഒരു പുതിയ സംരംഭത്തിന് - യുഎസ്-ഇന്ത്യ കോംപാക്റ്റ് (Catalyzing Opportunities for Military Partnership, Accelerated Commerce & Technology ) 21-ാം നൂറ്റാണ്ടിനായി -തുടക്കം കുറിച്ചു. സഹകരണത്തിന്റെ പ്രധാന സ്തംഭങ്ങളിൽ പരിവർത്തനാത്മക മാറ്റം കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത് .ഈ ഉദ്യമത്തിന് കീഴിൽ, ഇരു രാജ്യങ്ങൾക്കും പരസ്പരം പ്രയോജനപ്രദമായ വിശ്വാസതലം സജ്ജമാക്കുന്നതിനായി ഈ വർഷം തന്നെ ആദ്യ ഫലങ്ങൾ കണ്ടു തുടങ്ങുന്ന, ഫലങ്ങളിൽ അധിഷ്ഠിതമായ കാര്യപരിപാടിക്ക് ഇരുവരും പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി മോദി വാഷിംഗ്ടൺ ഡിസിയിൽ എത്തി ചേർന്നു

February 13th, 11:59 am

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ്എയിലെ വാഷിംഗ്ടൺ ഡിസിയിൽ എത്തി ചേർന്നു. സന്ദർശന വേളയിൽ അദ്ദേഹം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും മറ്റ് നേതാക്കളെയും സന്ദർശിക്കും. മറ്റ് വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.

വാഷിംഗ്ടൺ ഡിസിയിലെ ദാരുണമായ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

January 31st, 09:09 am

വാഷിങ്ടൺ ഡിസിയിലെ ദാരുണമായ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിനിരയായവരുടെ കുടുംബങ്ങൾക്കു ശ്രീ മോദി ഹൃദയത്തിൽതൊട്ടുള്ള അനുശോചനം രേഖപ്പെടുത്തുകയും അമേരിക്കയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത പ്രസ്താവന

September 08th, 11:18 pm

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉറ്റവും ശാശ്വതവുമായ പങ്കാളിത്തം ഊട്ടിയുറപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യയിലേക്ക് അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ ജൂനിയറിനെ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി മോദിയുടെ ചരിത്രപരമായ, 2023 ജൂണിലെ വാഷിംഗ്ടൺ സന്ദർശനത്തിന്റെ ഗംഭീര നേട്ടങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഗണ്യമായ പുരോഗതിക്ക് നേതാക്കൾ അഭിനന്ദനം അറിയിച്ചു.

വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന 'ഇന്ത്യ-യു.എസ്.എ': സ്‌കില്ലിംഗ് ഫോര്‍ ദ ഫ്യൂച്ചര്‍ (ഭാവിക്കുവേണ്ടിയുള്ള നൈപുണ്യം) എന്ന പരിപാടിയിലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസ്താവനയുടെ മലയാളം പരിഭാഷ

June 22nd, 11:15 am

വാഷിംഗ്ടണില്‍ എത്തിയതിന് ശേഷം നിരവധി യുവജനങ്ങളും സര്‍ഗ്ഗാത്മക മനസ്സുകളുമായി ബന്ധപ്പെടാന്‍ ഇന്ന് എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. വിവിധ പദ്ധതികളില്‍ നാഷണല്‍ സയന്‍സ് ഫൗണ്ടേഷനുമായി ഇന്ത്യ സഹകരിക്കുന്നുണ്ട്, അത് തന്നെ ഈ വേദിയെ കൂടുതല്‍ സവിശേഷമാക്കുന്നു.

"ഇന്ത്യയും യു.എസ്.എയും: സ്കില്ലിംഗ് ഫോർ ഫ്യൂച്ചർ" എന്ന പരിപാടിയിൽ യു.എസ്.എ പ്രഥമ വനിതയ്‌ക്കൊപ്പം പ്രധാനമന്ത്രി പങ്കെടുത്തു

June 22nd, 10:57 am

വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ സയൻസ് സെന്ററിൽ ഇന്ത്യയും യുഎസ്എയും: സ്കില്ലിംഗ് ഫോർ ഫ്യൂച്ചർ എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യുഎസ്എ പ്രഥമ വനിത ഡോ. ജിൽ ബൈഡനും പങ്കെടുത്തു.