Daman has become a living example of Mini India: PM Modi
June 05th, 07:20 pm
Addressing a public gathering in Daman, PM Modi lauded Daman as a living example of Mini India. Launching multiple transformative projects spanning connectivity, health, education, tourism, and urban infrastructure, he highlighted the region's prowess in solar energy and cleanliness. Listing various government initiatives that transformed the lives of the people, he assured the Union Territory of the central government's continued support.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദമനിൽ 2,970 കോടിയോളം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു
June 05th, 07:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ദമനിൽ 2,970 കോടിയോളം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. പ്രാദേശിക നേതാക്കളുടെയും പൗരന്മാരുടെയും വലിയ കൂട്ടായ്മയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, പരിപാടിയിലെ വമ്പിച്ച ജനപങ്കാളിത്തത്തിന് ആഴമേറിയ നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. മുൻപ് നടത്തിയ സന്ദർശനത്തെക്കുറിച്ച് അനുസ്മരിച്ച അദ്ദേഹം, തന്റെ മുൻ നിരീക്ഷണം ഇന്ന് യാഥാർത്ഥ്യമായി മാറിയിരിക്കുകയാണെന്നും ഈ മേഖല ഇപ്പോൾ രാജ്യത്തിന്റെ വൈവിധ്യമാർന്നതും സജീവവുമായ സത്തയെ അഭിമാനപൂർവ്വം പ്രതിനിധീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. “വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള ആളുകളുടെ വാസത്തിലൂടെ ഒരു സമ്പൂർണ്ണ രാജ്യത്തിന്റെ മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ‘മിനി ഇന്ത്യ’യുടെ ജീവസ്സുറ്റ ഉദാഹരണമായി ദാമൻ മാറിയിരിക്കുന്നു,”' ശ്രീ മോദി അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രി ജനുവരി 4-ന് വാരാണസിയിൽ 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും
January 03rd, 02:41 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജനുവരി 4-ന് ഉച്ചയ്ക്ക് 12ന് വിദൂരദൃശ്യസംവിധാനത്തിലൂടെ 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. വാരാണസിയിലെ ഡോ. സമ്പൂർണാനന്ദ് സ്പോർട്സ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ നടക്കുക.