പ്രധാനമന്ത്രി ജി20 ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായി ജൊഹാന്നസ്ബർഗിൽ കൂടിക്കാഴ്ച നടത്തി
November 23rd, 02:18 pm
ഇന്ത്യ-ദക്ഷിണാഫ്രിക്ക ബന്ധങ്ങൾക്ക് അടിവരയിടുന്ന ചരിത്രപരമായ ബന്ധങ്ങൾ അനുസ്മരിച്ച്, ഇരുനേതാക്കളും ഉഭയകക്ഷിബന്ധങ്ങൾ അവലോകനം ചെയ്തു. വ്യാപാരം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, നൈപുണ്യവികസനം, ഖനനം, യുവജനവിനിമയം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിവിധ സഹകരണ മേഖലകളിൽ കൈവരിച്ച പുരോഗതിയിൽ നേതാക്കൾ സംതൃപ്തി പ്രകടിപ്പിച്ചു. നിർമിതബുദ്ധി, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം, നിർണായക ധാതുക്കൾ എന്നീ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ നേതാക്കൾ ചർച്ച ചെയ്തു. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ സ്ഥാപനങ്ങളുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തെ നേതാക്കൾ സ്വാഗതം ചെയ്തു. അടിസ്ഥാനസൗകര്യങ്ങൾ, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ഖനനം, സ്റ്റാർട്ടപ്പ് മേഖലകൾ എന്നിവയിൽ പരസ്പരനിക്ഷേപം സുഗമമാക്കാൻ ഇരുവരും ധാരണയായി. ദക്ഷിണാഫ്രിക്കൻ ചീറ്റകളെ ഇന്ത്യയിലേക്കു പുനരധിവസിപ്പിച്ചതിന് പ്രസിഡന്റ് റമഫോസയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബൃഹദ് മാർജാര സഖ്യത്തിന്റെ ഭാഗമാകാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.India and Mongolia's relationship is one of deep spiritual and emotional connection: PM Modi
October 14th, 01:15 pm
In his remarks at the joint press meet, PM Modi said that India and Mongolia will work together to amplify the voice of the Global South. He announced that next year, the holy relics of Lord Buddha’s two great disciples — Sariputra and Maudgalyayana — will be sent from India to Mongolia. He noted that both the countries’ private sectors are exploring new opportunities for collaboration in areas such as energy, critical minerals, rare earths, digital technology, mining, agriculture, dairy, and cooperatives.ഘാന പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രക്കുറിപ്പിനിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
July 03rd, 12:32 am
മൂന്ന് പതിറ്റാണ്ടുകളുടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാന സന്ദർശിക്കുന്നത്.ഗയാന പ്രസിഡൻ്റുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഔദ്യോഗിക ചർച്ച നടത്തി
November 21st, 04:23 am
ജോർജ്ടൗണിലെ സ്റ്റേറ്റ് ഹൗസിൽ നവംബർ 20-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാന പ്രസിഡൻ്റ് ഡോ. മുഹമ്മദ് ഇർഫാൻ അലിയുമായി കൂടിക്കാഴ്ച നടത്തി. സ്‌റ്റേറ്റ് ഹൗസിൽ എത്തിയ അദ്ദേഹത്തെ പ്രസിഡൻ്റ് അലി ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.ഇന്ത്യ-ക്യാരികോം രണ്ടാമത് ഉച്ചകോടിയുടെ സമാപനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
November 21st, 02:21 am
നിങ്ങളേവരും നൽകിയ വിലപ്പെട്ട നിർദേശങ്ങളെയും ക്രിയാത്മക ചിന്തകളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ നിർദേശങ്ങളുമായി ബന്ധപ്പെട്ട്, എന്റെ സംഘം എല്ലാ വിശദാംശങ്ങളും നിങ്ങളുമായി പങ്കിടും. എല്ലാ വിഷയങ്ങളിലും ഞങ്ങൾ സമയബന്ധിതമായി മുന്നോട്ടു പോകും.സുസ്ഥിര വികസനവും ഊർജ പരിവർത്തനവും എന്ന വിഷയത്തിൽ ജി20 സെഷനിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
November 20th, 01:40 am
ഇന്നത്തെ സെഷന്റെ വിഷയം വളരെ പ്രസക്തമാണ്. അത് അടുത്ത തലമുറയുടെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ന്യൂഡൽഹി ജി-20 ഉച്ചകോടിക്കിടെ, സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കൽ ത്വരിതപ്പെടുത്തുന്നതിന് ഞങ്ങൾ വാരാണസി കർമപദ്ധതി അംഗീകരിച്ചിരുന്നു.സുസ്ഥിര വികസനവും ഊർജപരിവർത്തനവും എന്ന വിഷയത്തിൽ നടന്ന ജി 20 സെഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
November 20th, 01:34 am
ജി-20 ഉച്ചകോടിയിൽ സുസ്ഥിര വികസനവും ഊർജപരിവർത്തനവും എന്ന വിഷയത്തിൽ നടന്ന സെഷനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസാരിച്ചു. ന്യൂഡൽഹി ജി-20 ഉച്ചകോടിയിൽ, 2030 ഓടെ പുനരുപയോഗ ഊർജശേഷി മൂന്നിരട്ടിയാക്കാനും ഊർജ കാര്യക്ഷമത നിരക്ക് ഇരട്ടിയാക്കാനും ജി-20 സംഘം തീരുമാനിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സുസ്ഥിര വികസന മുൻഗണനകൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ബ്രസീലിന്റെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.പ്രധാനമന്ത്രി മോദി നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങൾ സന്ദർശിക്കും
November 12th, 07:44 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 21 വരെ നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. നൈജീരിയയിൽ, തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനുമുള്ള ഉന്നതതല ചർച്ചകളിൽ അദ്ദേഹം ഏർപ്പെടും. ബ്രസീലിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. ഗയാനയിൽ, പ്രധാനമന്ത്രി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുകയും, പാർലമെൻ്റിനെ അഭിസംബോധന ചെയ്യുകയും ചെയ്യും, കരീബിയൻ മേഖലയുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അടിവരയിടുന്ന കാരികോം-ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കും.ഇന്ത്യ-മലേഷ്യ സമഗ്ര നയതന്ത്ര പങ്കാളിത്തത്തെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന
August 20th, 08:39 pm
ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് 2024 ഓഗസ്റ്റ് 20 ന്, മലേഷ്യന്‍ പ്രധാനമന്ത്രി ഡാറ്റോ സെരി അന്‍വര്‍ ഇബ്രാഹിം ഇന്ത്യ സന്ദര്‍ശിച്ചു. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ദക്ഷിണേഷ്യന്‍ മേഖലയിലേക്കുള്ള ആദ്യ സന്ദര്‍ശനവും രണ്ട് പ്രധാനമന്ത്രിമാരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുമാണിത്. പരിഷ്‌ക്കരിച്ച നയതന്ത്ര ബന്ധങ്ങള്‍ വിലയിരുത്താന്‍ സന്ദര്‍ശനത്തിലൂടെ സാധിച്ചു. ഇന്ത്യ-മലേഷ്യ ബന്ധം ബഹുതലവും ബഹുമുഖവുമാക്കുന്ന നിരവധി മേഖലകള്‍ വിപുലമായ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.മൂന്നാം വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ നേതാക്കളുടെ ഉദ്ഘാടന സെഷന് സമാപനം കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍
August 17th, 12:00 pm
നിങ്ങളുടെ വിലയേറിയ ചിന്തകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഞാന്‍ ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങള്‍ എല്ലാവരും നമ്മുടെ പൊതുവായ ആശങ്കകളും അഭിലാഷങ്ങളും ചൂണ്ടിക്കാണിച്ചു. നിങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ വ്യക്തമായി കാണിക്കുന്നത് ഗ്ലോബല്‍ സൗത്തിന്റെ ഐക്യദാര്‍ഢ്യമാണ്.മൂന്നാം വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ നേതാക്കളുടെ ഉദ്ഘാടന സെഷനില്‍് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍
August 17th, 10:00 am
140 കോടി ഇന്ത്യക്കാരുടെ പേരില്‍, മൂന്നാമത് വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ സ്വാഗതം. കഴിഞ്ഞ രണ്ട് ഉച്ചകോടികളില്‍, നിങ്ങളില്‍ പലരുമായും അടുത്ത് പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ വര്‍ഷത്തെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം, ഈ പ്ലാറ്റ്ഫോമില്‍ എല്ലാവരുമായും ബന്ധപ്പെടാനുള്ള അവസരം വീണ്ടും ലഭിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്.ജനാധിപത്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
March 20th, 10:55 pm
ഈ സംരംഭം തുടർന്ന് കൊണ്ടുപോകുന്നതിൽ പ്രസിഡൻ്റ് യൂൻ സുക് യോളിന് ഞാൻ നന്ദി പറയുന്നു. ജനാധിപത്യ രാജ്യങ്ങൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും പരസ്പരം പഠിക്കുകയും ചെയ്യുന്ന ഒരു പ്രധാന വേദിയായി ''സമ്മിറ്റ് ഫോർ ഡെമോക്രസി'' ഉയർന്നുവന്നിരിക്കുന്നു.പ്രധാനമന്ത്രി ജനാധിപത്യ ഉച്ചകോടിയെ അഭിസംബോധന ചെയ്തു
March 20th, 10:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ജനാധിപത്യ ഉച്ചകോടിയെ അഭിസംബോധന ചെയ്തു. ലോകമെമ്പാടുമുള്ള ജനാധിപത്യ രാജ്യങ്ങൾക്ക് അനുഭവങ്ങൾ കൈമാറുന്നതിനും പരസ്പരം പഠിക്കുന്നതിനുമുള്ള നിർണായക വേദിയാണ് ജനാധിപത്യ ഉച്ചകോടിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, ജനാധിപത്യത്തോടുള്ള ഇന്ത്യയുടെ ആഴത്തിലുള്ള പ്രതിബദ്ധത ആവർത്തിച്ചു , ഇന്ത്യയ്ക്ക് പൗരാണികവും തകർക്കപ്പെടാത്തതുമായ ജനാധിപത്യ സംസ്കാരമുണ്ട്.ഇന്ത്യൻ സംസ്കാരത്തിന്റെ ജീവരക്തമാണത് ഇന്ത്യയുടെ ചരിത്രത്തിലുടനീളം സമവായ രൂപീകരണവും തുറന്ന സംവാദങ്ങളും സ്വതന്ത്ര ചർച്ചകളും പ്രതിധ്വനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എൻ്റെ സഹയാത്രികർ ഇന്ത്യയെ ജനാധിപത്യത്തിൻ്റെ മാതാവായി കണക്കാക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക്ക് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
December 01st, 09:36 pm
യുഎഇയിൽ നടക്കുന്ന സി.ഒ.പി-28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2023 ഡിസംബർ ഒന്നിന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത് മിർസിയോയേവുമായി കൂടിക്കാഴ്ച നടത്തി.വെർച്വൽ ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ സമാപന പ്രസ്താവന (നവംബർ 22, 2023)
November 22nd, 09:39 pm
നിങ്ങളുടെ എല്ലാ വിലയേറിയ ചിന്തകളെയും ഞാൻ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. നിങ്ങൾ തുറന്ന മനസ്സോടെ സംവദിച്ചതിന് എല്ലാവരോടും എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.ജി20 നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ (നവംബർ 22, 2023) പ്രധാനമന്ത്രി നടത്തിയ പ്രാരംഭ പ്രസ്താവനയുടെ പൂർണരൂപം
November 22nd, 06:37 pm
എന്റെ ക്ഷണം സ്വീകരിച്ച് ഇന്ന് ഈ ഉച്ചകോടിയിൽ പങ്കെടുത്തതിനു നിങ്ങൾക്കേവർക്കും ഞാൻ നന്ദി പറയുന്നു. 140 കോടി ഇന്ത്യക്കാരുടെ പേരിൽ നിങ്ങൾക്കേവർക്കും ഹൃദ്യമായ സ്വാഗതം.India is poised to continue its trajectory of success: PM Modi
November 17th, 08:44 pm
Speaking at the BJP's Diwali Milan event at the party's headquarters in New Delhi, Prime Minister Narendra Modi reiterated his commitment to transform India into a 'Viksit Bharat,' emphasizing that these are not merely words but a ground reality. He also noted that the 'vocal for local' initiative has garnered significant support from the people.രണ്ടാം വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടി സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം
November 17th, 05:41 pm
ലാറ്റിനമേരിക്കയില്‍ നിന്നും കരീബിയന്‍, ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള 130 ഓളം രാജ്യങ്ങള്‍ ഈ ഒരു ദിവസം നീളുന്ന ഉച്ചകോടിയില്‍ പങ്കെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ഗ്ലോബൽ സൗത്തിന്റെ രണ്ട് ഉച്ചകോടികള്‍ നടത്തുകയും അതില്‍ തന്നെ നിങ്ങള്‍ വലിയൊരു വിഭാഗം പങ്കെടുക്കുകയും ചെയ്യുന്നത് ലോകത്തിന് ഒരു സുപ്രധാന സന്ദേശം നല്‍കുന്നു. ഗ്ലോബൽ സൗത്ത് സ്വയംഭരണം ആഗ്രഹിക്കുന്നു എന്നതാണ് ആ സന്ദേശം. ആഗോള ഭരണത്തില്‍ ഗ്ലോബൽ സൗത്ത് അതിന്റെ സാന്നിധ്യം ആഗ്രഹിക്കുന്നു എന്നതാണ് ആ സന്ദേശം. ആഗോള കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഗ്ലോബൽ സൗത്ത് തയ്യാറാണെന്നാണ് ആ സന്ദേശം.PM Modi addresses Diwali Milan programme at BJP HQ, New Delhi
November 17th, 04:42 pm
Speaking at the BJP's Diwali Milan event at the party's headquarters in New Delhi, Prime Minister Narendra Modi reiterated his commitment to transform India into a 'Viksit Bharat,' emphasizing that these are not merely words but a ground reality. He also noted that the 'vocal for local' initiative has garnered significant support from the people.രണ്ടാം വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം
November 17th, 04:03 pm
140 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടി, 2-ാമത് വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. 21-ാം നൂറ്റാണ്ടിലെ, മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ ഏറ്റവും സവിശേഷമായ വേദിയാണ് വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത്. ഭൂമിശാസ്ത്രപരമായി, ഗ്ലോബൽ സൗത്ത് എല്ലായ്‌പ്പോഴും നിലനിന്നിരുന്നു. എന്നാല്‍ ഇത്തരമൊരു പ്രാതിനിധ്യം ആദ്യമായിട്ടാണ് ലഭിക്കുന്നത്. നമ്മുടെ എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ടാണ് ഇത് സാധ്യമായത്. 100ല്‍ അധികം വ്യത്യസ്ത രാജ്യങ്ങളാണെങ്കിലും നമുക്ക് സമാനമായ താല്‍പ്പര്യങ്ങളും മുന്‍ഗണനകളുമനുള്ളത്.