മയക്കുമരുന്ന് രഹിത ഇന്ത്യ എന്ന ദൗത്യത്തിൽ പങ്കുചേരാൻ പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ പൗരന്മാരോട് ആഹ്വാനം ചെയ്തു
August 30th, 11:30 am
ഈ മാസത്തെ മൻ കി ബാത്തിൽ, ദേശീയ കൈത്തറി ദിനം, സ്വാതന്ത്ര്യദിനം, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം എന്നിവയുൾപ്പെടെയുള്ള ഓഗസ്റ്റിലെ പ്രധാന സംഭവങ്ങളും ജന്മാഷ്ടമി, വിശ്വകർമ പൂജ തുടങ്ങിയ വരാനിരിക്കുന്ന ഉത്സവങ്ങളും പ്രധാനമന്ത്രി മോദി എടുത്തുകാട്ടി. ഇത് ദേശസ്‌നേഹത്തിന്റെയും തദ്ദേശീയതയുടെയും, ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നു. വനസംരക്ഷണം, ഇന്ത്യൻ ചരിത്രം, ശുചിത്വം, സ്ത്രീ ശാക്തീകരണം തുടങ്ങി നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ പ്രധാന സവിശേഷതകൾ
August 15th, 04:44 pm
80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മോദി ഇന്ന് ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 12 വർഷത്തിനിടയിൽ ഉൽപ്പാദനം, ഡിജിറ്റൽ വളർച്ച, പൊതുജന സേവന വിതരണം എന്നിവയിലെ ഇന്ത്യയുടെ പുരോഗതിയുടെ വിശദമായ റിപ്പോർട്ട് കാർഡ് അദ്ദേഹം തന്റെ പ്രസംഗത്തിൽ അവതരിപ്പിച്ചു. ദേശീയ അഭിലാഷങ്ങൾ കൈവരിക്കുന്നതിനുള്ള ഏഴ് പ്രധാന മേഖലകൾ ഉൾക്കൊള്ളുന്ന പരിവർത്തനാത്മകമായ സപ്ത ധാരയും അദ്ദേഹം അനാച്ഛാദനം ചെയ്തു.80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയുടെ കൊത്തളത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പരിഭാഷ
August 15th, 07:00 am
80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തുടനീളമുള്ള ഓരോ ഹൃദയമിടിപ്പിലും വീടുകളിലും ത്രിവർണ പതാകയുടെ ആവേശവും പുതിയ നിശ്ചയദാർഢ്യങ്ങളും അലയടിക്കുകയാണെന്നു ചൂണ്ടിക്കാട്ടി, അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു. ആത്മത്യാഗത്തിന്റെ മഹത്തായ പാരമ്പര്യം ഉണർത്തിയ എല്ലാ സ്വാതന്ത്ര്യസമരസേനാനികൾക്കും മഹത്തായ വിപ്ലവകാരികൾക്കും മുന്നിൽ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു - ശ്രീ മോദി പറഞ്ഞു.80-ാം സ്വാതന്ത്ര്യദിനത്തിൽ ചുവപ്പുകോട്ടയുടെ കൊത്തളത്തിൽനിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധനചെയ്തു
August 15th, 06:50 am
80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തുടനീളമുള്ള ഓരോ ഹൃദയമിടിപ്പിലും വീടുകളിലും ത്രിവർണ പതാകയുടെ ആവേശവും പുതിയ നിശ്ചയദാർഢ്യങ്ങളും അലയടിക്കുകയാണെന്നു ചൂണ്ടിക്കാട്ടി, അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു. ആത്മത്യാഗത്തിന്റെ മഹത്തായ പാരമ്പര്യം ഉണർത്തിയ എല്ലാ സ്വാതന്ത്ര്യസമരസേനാനികൾക്കും മഹത്തായ വിപ്ലവകാരികൾക്കും മുന്നിൽ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു - ശ്രീ മോദി പറഞ്ഞു.ഇന്ത്യ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
August 15th, 06:45 am
80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, 140 കോടി ഇന്ത്യക്കാരുടെ ശക്തിയും, ദൃഢനിശ്ചയവും വഴി 2047 ഓടെ ഒരു വിക്ഷിത ഭാരതം കെട്ടിപ്പടുക്കുക എന്ന സ്വപ്നത്തെക്കുറിച്ച് സംസാരിച്ചു. SHANTI നിയമം, റെയിൽവേ വൈദ്യുതീകരണം, ഇന്ത്യയുടെ വ്യാപാര കരാറുകൾ, നക്സലിസത്തിന്റെ അവസാനം തുടങ്ങിയ പ്രധാന സംരംഭങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. 'ശക്തി കി സപ്തധാര' സ്വീകരിക്കാൻ അദ്ദേഹം രാഷ്ട്രത്തോട് ആഹ്വാനം ചെയ്തു.ഉയർന്ന ലക്ഷ്യത്തിനായി സ്വയം സമർപ്പിക്കാൻ വിവേക സ്മാരകം നമ്മെ പ്രചോദിപ്പിക്കുന്നു: പ്രധാനമന്ത്രി മോദി കർണാടകയിലെ മൈസൂരുവിൽ
August 01st, 04:53 pm
കർണാടകയിലെ മൈസൂരുവിൽ പ്രധാനമന്ത്രി മോദി ഇന്ന് വിവേക സ്മാരകം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗര കേന്ദ്രങ്ങളിൽ സ്ഥിരമായി സ്ഥാനം നേടിയതിന് അദ്ദേഹം നഗരത്തെ അഭിനന്ദിച്ചു. രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ, മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, ആഗോളതലത്തിൽ രണ്ടാമത്തെ വലിയ മൊബൈൽ നിർമ്മാണ ശേഷി എന്നിവയിലേക്ക് നയിച്ചത് യുവാക്കളാണെന്ന് അദ്ദേഹം പ്രശംസിച്ചു. സ്വാമി വിവേകാനന്ദന്റെ രാഷ്ട്രത്തെക്കുറിച്ചുള്ള മഹത്തായ ദർശനം സാക്ഷാത്കരിക്കാനുള്ള ആത്യന്തിക ഉത്തരവാദിത്തം നിലവിലെ തലമുറ ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.കർണാടകയിലെ മൈസൂരിൽ സ്വാമി വിവേകാനന്ദ കൾച്ചറൽ യൂത്ത് സെൻ്റർ - വിവേക സ്മാരക പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്നു
August 01st, 04:00 pm
കർണാടകയിലെ മൈസൂരുവിൽ പ്രധാനമന്ത്രി മോദി ഇന്ന് വിവേക സ്മാരകം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗര കേന്ദ്രങ്ങളിൽ സ്ഥിരമായി സ്ഥാനം നേടിയതിന് അദ്ദേഹം നഗരത്തെ അഭിനന്ദിച്ചു. രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ, മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, ആഗോളതലത്തിൽ രണ്ടാമത്തെ വലിയ മൊബൈൽ നിർമ്മാണ ശേഷി എന്നിവയിലേക്ക് നയിച്ചത് യുവാക്കളാണെന്ന് അദ്ദേഹം പ്രശംസിച്ചു. സ്വാമി വിവേകാനന്ദന്റെ രാഷ്ട്രത്തെക്കുറിച്ചുള്ള മഹത്തായ ദർശനം സാക്ഷാത്കരിക്കാനുള്ള ആത്യന്തിക ഉത്തരവാദിത്തം നിലവിലെ തലമുറ ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.ഇന്ത്യയുടെ പ്രതിരോധ ശക്തി, നൂതനാശയങ്ങൾ, കൂട്ടായ പരിശ്രമങ്ങൾ എന്നിവ പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ എടുത്തുകാണിച്ചു
July 26th, 11:30 am
Prime Minister Narendra Modi addressed the nation through Mann Ki Baat. In his speech, he highlighted important topics such as Kargil Vijay Diwas, Catch the Rain campaign, India's space sector prowess, Science Olympiads, Environmental conservation, Khadi and more. He called upon the citizens to share their ideas and suggestions for Independence Day through MyGov.'മൻ കി ബാത്തിന്റെ' 135-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന ( 28.06.2026)
June 28th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. മൻ കി ബാത്തിൽ ഒരിക്കൽ കൂടി നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. 2026ന്റെ പകുതി കടന്നിരിക്കുന്നു. ഈ ആറ് മാസത്തിനുള്ളിൽ, മൻ കി ബാത്തിൽ നമ്മുടെ നാട്ടുകാരുടെ നിരവധി നേട്ടങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തു. ജൂൺമാസത്തിലും, ഓരോ പൗരനും അഭിമാനിക്കാവുന്ന ചില നേട്ടങ്ങൾ രാജ്യം കൈവരിച്ചു. ഈ വിജയങ്ങൾ രാജ്യത്തിന്റെ സുരക്ഷയുമായും സ്വാശ്രയത്വവുമായും ബന്ധപ്പെട്ടിരിക്കുന്നു. അടുത്തിടെ, കൊൽക്കത്തയിൽ നടന്ന നാവികസേനയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. അവിടെ, ഐ.എൻ.എസ്. ദുനാഗിരി, ഐ.എൻ.എസ്. സൻശോധക്ക്, ഐ.എൻ.എസ്. അഗ്രയ് എന്നിവ ഇന്ത്യൻ നാവികസേനയുടെ വ്യൂഹത്തിൽ ഉൾപ്പെടുത്തി. ഈ കപ്പലുകളുടെ രൂപകൽപ്പന, നിർമ്മാണം തുടങ്ങി എല്ലാം തദ്ദേശീയമാണ്.2026 ജൂണിൽ ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ടിവി ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 22nd, 10:24 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റിപ്പബ്ലിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തു. ഉച്ചകോടിയിൽ പങ്കെടുത്തവരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി ലോകം അതിവേഗത്തിലുള്ളതും നിർണായകവുമായ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഈ സമയത്ത് ബൃഹദ് ശക്തിയായ ഇന്ത്യ: രാഷ്ട്രം ആദ്യം എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിച്ചതിന് സംഘാടകരെ അഭിനന്ദിച്ചു.2026-ലെ റിപ്പബ്ലിക് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
June 22nd, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റിപ്പബ്ലിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തു. ഉച്ചകോടിയിൽ പങ്കെടുത്തവരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി ലോകം അതിവേഗത്തിലുള്ളതും നിർണായകവുമായ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഈ സമയത്ത് ബൃഹദ് ശക്തിയായ ഇന്ത്യ: രാഷ്ട്രം ആദ്യം എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിച്ചതിന് സംഘാടകരെ അഭിനന്ദിച്ചു.പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജനയ്ക്ക് കീഴിൽ ന്യൂഡൽഹിയിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
June 19th, 05:15 pm
എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ശ്രീ മൻസുഖ് മാണ്ഡവ്യ ജി, സഹോദരി ശോഭ ജി, രാജ്യത്തുടനീളമുള്ള വിവിധ പരിപാടികളുമായും സാങ്കേതികവിദ്യയുമായും ബന്ധപ്പെട്ട വിശിഷ്ട വ്യക്തികളേ, മോഡറേറ്റർ ഇപ്പോൾ സൂചിപ്പിച്ചതുപോലെ, 200 സ്ഥലങ്ങളിൽ ഏകദേശം രണ്ട് ലക്ഷം ആളുകൾ ഇപ്പോൾ ഈ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു - വിദൂരത്ത് നിന്നാണെങ്കിൽ പോലും, എല്ലാവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. വ്യാവസായിക ലോകത്തെ നിരവധി പ്രമുഖ വ്യക്തികൾ ഇന്ന് ഇവിടെ സന്നിഹിതരാണെന്ന് ഞാൻ കാണുന്നു, തീർച്ചയായും, യുവ കൂട്ടാളികളുടെ ആവേശം ഇത്രയധികം പേരിൽ വ്യക്തമായി ദൃശ്യമാണ്.പി എം വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിൽ 2,400 കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തു
June 19th, 05:00 pm
പി എം വികസിത് ഭാരത് റോസ്ഗാർ യോജനയുടെ ഗുണഭോക്താക്കൾ, വ്യവസായ പ്രതിനിധികൾ, ഈ മേഖലയിലെ മറ്റ് പങ്കാളികൾ എന്നിവരെ ഇന്ന് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയിലെ യുവാക്കളെ ശാക്തീകരിക്കുന്നതിനും രാജ്യത്തുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ചു. പി എം വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിൽ 2,400 കോടിയോളം രൂപയുടെ ആനുകൂലങ്ങൾ ശ്രീ മോദി വിതരണം ചെയ്തു. ഇത് ഇന്ത്യാ ഗവണ്മെന്റിന്റെ മുൻനിര തൊഴിൽ-ബന്ധിത പ്രോത്സാഹന പദ്ധതിയായ പി എം വികസിത് ഭാരത് റോസ്ഗാർ യോജന (PM-VBRY) നടപ്പിലാക്കുന്നതിലും മേഖലകളിലുടനീളം സാമൂഹിക സുരക്ഷാ പരിരക്ഷ വ്യാപിപ്പിക്കുന്നതിലും സുപ്രധാന നാഴികക്കല്ലാണ്. രാജ്യത്തുടനീളം 15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇത് പിന്തുണ നൽകുന്നു.ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റലിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 11th, 06:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു. സോമനാഥ ക്ഷേത്രത്തിന്റെ 75-ാം പ്രതിഷ്ഠാ വാർഷികം ആഘോഷിക്കുന്ന അതേ ദിവസം തന്നെ വഡോദരയിലെ സർദാർധാമിൽ നടന്ന വിശിഷ്ട സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടനവും ആത്മീയ സ്മരണയും ഒരുമിച്ച് വന്നതിനെ ശുഭകരമായ ഒരു യാദൃശ്ചികതയെന്ന് വിശേഷിപ്പിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു
May 11th, 06:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു. സോമനാഥ ക്ഷേത്രത്തിന്റെ 75-ാം പ്രതിഷ്ഠാ വാർഷികം ആഘോഷിക്കുന്ന അതേ ദിവസം തന്നെ വഡോദരയിലെ സർദാർധാമിൽ നടന്ന വിശിഷ്ട സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടനവും ആത്മീയ സ്മരണയും ഒരുമിച്ച് വന്നതിനെ ശുഭകരമായ ഒരു യാദൃശ്ചികതയെന്ന് വിശേഷിപ്പിച്ചു.ആഗോള വെല്ലുവിളികൾക്കിടയിൽ ഓരോ ഇന്ത്യക്കാരനോടും പ്രധാനമന്ത്രി മോദിയുടെ ശക്തമായ അഭ്യർത്ഥന
May 10th, 08:39 pm
ഹൈദരാബാദിൽ നടന്ന ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, സമീപകാല സംഘർഷങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും സൃഷ്ടിച്ച ആഗോള സാമ്പത്തിക വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയും, ഇന്ത്യയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് കൂട്ടായ ദേശീയ ഉത്തരവാദിത്തത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇന്ധന ഉപഭോഗം കുറയ്ക്കാനും. കാർപൂളിംഗ് പ്രോത്സാഹിപ്പിക്കാനും, പൊതുഗതാഗതം ഉപയോഗിക്കാനും, ഇറക്കുമതിയിലെ സമ്മർദ്ദം കുറയ്ക്കാനും, വിദേശനാണ്യം ലാഭിക്കാനും ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻഗണന നൽകാനും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു."കോൺഗ്രസിൻ്റെയും ബിആർഎസിൻ്റെയും സ്വജനപക്ഷപാത രാഷ്ട്രീയത്തിൽ ജനങ്ങൾ മടുത്തു: പ്രധാനമന്ത്രി മോദി ഹൈദരാബാദിൽ
May 10th, 06:05 pm
തെലങ്കാനയിലെ ഹൈദരാബാദിൽ നടന്ന വമ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി, ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഗോള നിലവാരം, ബിജെപിയുടെ സമീപകാല തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പ്രാധാന്യം, ആഗോള സാമ്പത്തിക, ഭൗമരാഷ്ട്രീയ വെല്ലുവിളികൾക്കിടയിൽ രാജ്യത്തിന്റെ കൂട്ടായ ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് സംസാരിച്ചു.ഹൈദരാബാദിലെ പ്രധാനമന്ത്രി മോദിയുടെ വൻ റാലി സ്വാശ്രയത്വത്തിനും വികസിത തെലങ്കാനയ്ക്കും പ്രാധാന്യം നൽകി
May 10th, 06:00 pm
തെലങ്കാനയിലെ ഹൈദരാബാദിൽ നടന്ന വമ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി, ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഗോള നിലവാരം, ബിജെപിയുടെ സമീപകാല തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പ്രാധാന്യം, ആഗോള സാമ്പത്തിക, ഭൗമരാഷ്ട്രീയ വെല്ലുവിളികൾക്കിടയിൽ രാജ്യത്തിന്റെ കൂട്ടായ ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് സംസാരിച്ചു.From Panchayat to Parliament, PM Modi outlines roadmap for women’s leadership at Nari Shakti Vandan Sammelan
April 13th, 11:15 am
In his address at the Nari Shakti Vandan Sammelan, PM Modi said the Nari Shakti Vandan Act must be implemented on time. Highlighting the critical role of women in the Viksit Bharat journey, the Prime Minister expressed satisfaction that his government has created schemes for every stage of women's life cycle. He also urged women to take the discussions from the programme to every village in the country.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘നാരീശക്തി വന്ദൻ സമ്മേളനത്തെ’ അഭിസംബോധന ചെയ്തു
April 13th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിജ്ഞാൻ ഭവനിൽ നടന്ന 'നാരീശക്തി വന്ദൻ' പരിപാടിയെ അഭിസംബോധന ചെയ്തു. ബൈശാഖി എന്ന ഐശ്വര്യപൂർണ്ണമായ അവസരത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പുതുവർഷാഘോഷങ്ങൾക്ക് മുന്നോടിയായും സംസാരിക്കവെ, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്ന് ഇന്ത്യ എടുക്കാൻ പോകുകയാണ്, നാരീശക്തിക്കായി സമർപ്പിക്കപ്പെട്ട ഒരു തീരുമാനമാണത്, എന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.