റഷ്യൻ ഫെഡറേഷൻ പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ടുള്ള ആക്രമണ റിപ്പോർട്ടുകളിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു

December 30th, 12:53 pm

റഷ്യൻ ഫെഡറേഷൻ പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ടുള്ള ആക്രമണം സംബന്ധിച്ച റിപ്പോർട്ടുകളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.

അസമിലെ നാംരൂപിലെ യൂറിയ പ്ലാന്റിന്റെ ഭൂമിപൂജാ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

December 21st, 04:25 pm

അസം ഗവർണർ ശ്രീ ലക്ഷ്മൺ പ്രസാദ് ആചാര്യ ജി, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ സഹപ്രവർത്തകനും ഇവിടുത്തെ നിങ്ങളുടെ പ്രതിനിധിയും അസം മുൻ മുഖ്യമന്ത്രിയുമായ സർബാനന്ദ സോനോവാൾ ജി, അസം ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, നിയമസഭാംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികളേ, ഞങ്ങളെ അനുഗ്രഹിക്കാനായി ഇത്ര വലിയ സംഖ്യയിൽ എത്തിച്ചേർന്ന എന്റെ സഹോദരീസഹോദരന്മാരെ, പന്തലിനുള്ളിലുള്ളതിനേക്കാൾ കൂടുതൽ ആളുകളെ ഞാൻ പുറത്തുകാണുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലെ നംരൂപിൽ അസം വാലി ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ലിമിറ്റഡിന്റെ അമോണിയ-യൂറിയ വളം പദ്ധതിക്ക് തറക്കല്ലിട്ടു

December 21st, 12:00 pm

അസമിലെ ദിബ്രുഗഢിലുള്ള നംരൂപിൽ അസം വാലി ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ലിമിറ്റഡിന്റെ അമോണിയ-യൂറിയ വളം പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. ഈ ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ചാവോലുങ് സുഖാഫയെയും മഹാവീർ ലചിത് ബർഫുകനെയും പോലുള്ള മഹാരഥന്മാരുടെ മണ്ണാണിതെന്ന് അനുസ്മരിച്ചു. ഭീംബർ ദെയുരി, ഷഹീദ് കുശാൽ കുൻവാർ, മോറൻ രാജാവ് ബോദൗസ, മാലതി മെം, ഇന്ദിര മിരി, സ്വർഗദിയോ സർബാനന്ദ സിംഗ്, വീര നായിക സതി സാധനി എന്നിവരുടെ സംഭാവനകളെ അദ്ദേഹം എടുത്തുപറഞ്ഞു. വീര്യത്തിന്റെയും ത്യാഗത്തിന്റെയും ഈ മഹത്തായ അസമിലെ ഉജാനി എന്ന പവിത്രമായ മണ്ണിന് മുന്നിൽ താൻ ശിരസ്സ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഫലങ്ങളുടെ പട്ടിക: റഷ്യൻ ഫെഡറേഷൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം

December 05th, 05:53 pm

ഒരു രാജ്യത്തിലെ പൗരന്മാരുടെ താത്കാലിക തൊഴിൽ പ്രവർത്തനം മറ്റേ രാജ്യത്തിൻ്റെ പ്രദേശത്ത് അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക് ​ഗവൺമെന്റും റഷ്യൻ ഫെഡറേഷൻ ഗവൺമെന്റും തമ്മിലുള്ള കരാർ.

23ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയെ തുടര്‍ന്നുള്ള സംയുക്ത പ്രസ്താവന

December 05th, 05:43 pm

ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റ് ആദരണീയനായ ശ്രീ. വ്ളാഡിമിര്‍ പുടിൻ 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയ്ക്കായി 2025 ഡിസംബര്‍ 04-05 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിച്ചു.

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിൽ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടൊപ്പം പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

December 05th, 03:45 pm

ഇത്രയും വലിയൊരു പ്രതിനിധി സംഘവുമായി ഇന്ന്,ഇന്ത്യ-റഷ്യ ബിസിനസ് ഫോറം എന്ന ഈ പരിപാടിയുടെ ഭാഗമാകാനായത്,പ്രസിഡന്റ് പുടിന്റെ ആത്മാർത്ഥ പരിശ്രമത്തിൻ്റെ ഫലമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് സ്വാഗതം ചെയ്യുന്നു, നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ ഫോറത്തിൽ ഭാഗമാവുകയും ,വിലയേറിയ ഉൾക്കാഴ്ചകൾ പങ്കുവയ്ക്കുകയും ചെയ്യുന്നതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിന് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ബിസിനസ്സിനായി ലളിതമായ പ്രവചനാതീതമായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇന്ത്യയും യുറേഷ്യൻ ഇക്കണോമിക് യൂണിയനും തമ്മിലുള്ള ഒരു സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം ഇന്ത്യ-റഷ്യ വ്യാവസായിക ചർച്ചാവേദിയെ അഭിസംബോധന ചെയ്തു

December 05th, 03:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം ഇന്ത്യ-റഷ്യ വ്യാവസായിക ചർച്ചാവേദിയെ അഭിസംബോധന ചെയ്തു. അഭിസംബോധന ആരംഭിക്കവേ, പ്രസിഡന്റ് പുടിനെയും, ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള നേതാക്കളെയും, എല്ലാ വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. വലിയ പ്രതിനിധിസംഘത്തെ ഇന്ത്യയിലേക്കു കൊണ്ടുവന്നതിലൂടെ ഈ വ്യാവസായികവേദിയുടെ രൂപവൽക്കരണത്തിനു പ്രസിഡന്റ് പുടിൻ വലിയൊരു തുടക്കം നൽകിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പങ്കാളികളെയും ഹൃദയംഗമമായി സ്വാഗതംചെയ്ത ശ്രീ മോദി, അവരോടൊപ്പം നിൽക്കാൻ കഴിയുന്നത് ഏറെ ആഹ്ലാദകരമായ നിമിഷമാണെന്നും പറഞ്ഞു. ചർച്ചാവേദിയിൽ എത്തിയതിനും വിലയേറിയ ചിന്തകൾ പങ്കുവച്ചതിനും ശ്രീ മോദി, സുഹൃത്ത് പ്രസിഡന്റ് പുടിന് അഗാധമായ നന്ദി അറിയിച്ചു. വ്യവസായത്തിനായി ലളിതവും പ്രവചനാത്മകവുമായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുറേഷ്യൻ സാമ്പത്തിക യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

റഷ്യൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ

December 05th, 02:00 pm

ഇന്ന് 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിലേക്ക് പ്രസിഡന്റ് പുടിനെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ ഉഭയകക്ഷി ബന്ധം നിരവധി ചരിത്ര നാഴികക്കല്ലുകളിലൂടെ കടന്നുപോകുന്ന സമയത്താണ് അദ്ദേഹത്തിന്റെ സന്ദർശനം. കൃത്യം 25 വർഷം മുമ്പ്, പ്രസിഡന്റ് പുടിൻ നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന് അടിത്തറയിട്ടു. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ്, 2010 ൽ, നമ്മുടെ പങ്കാളിത്തം പ്രത്യേകവും സവിശേഷ പദവിയുള്ളതുമായ തന്ത്രപരമായ പങ്കാളിത്തം എന്ന തലത്തിലേക്ക് ഉയർത്തപ്പെട്ടു.

PM Modi’s remarks during the joint press meet with Russian President Vladimir Putin

December 05th, 01:50 pm

PM Modi addressed the joint press meet with President Putin, highlighting the strong and time-tested India-Russia partnership. He said the relationship has remained steady like the Pole Star through global challenges. PM Modi announced new steps to boost economic cooperation, connectivity, energy security, cultural ties and people-to-people linkages. He reaffirmed India’s commitment to peace in Ukraine and emphasised the need for global unity in the fight against terrorism.

റഷ്യൻ പ്രസിഡന്റിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

December 05th, 10:30 am

ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.

റഷ്യൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ്,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

November 18th, 09:02 pm

റഷ്യൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവും, റഷ്യൻ ഫെഡറേഷന്റെ മാരിടൈം ബോർഡ് ചെയർമാനുമായ ആദരണീയനായ നിക്കോളായ് പത്രുഷേവ് , ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രസിഡന്റ് പുടിനുമായി സംസാരിക്കുകയും 73-ാം ജന്മദിനത്തിന്റെ ആശംസയറിയിക്കുകയും ചെയ്തു

October 07th, 06:43 pm

റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോൺ സംഭാഷണം നടത്തി.

റഷ്യയുടെ ഉപപ്രധാനമന്ത്രി ദിമിത്രി പത്രുഷേവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു

September 25th, 08:56 pm

റഷ്യൻ ഫെഡറേഷന്റെ ഉപപ്രധാനമന്ത്രി ദിമിത്രി പത്രുഷേവ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ റഷ്യൻ പ്രസിഡന്റ് പുടിൻ ഊഷ്മളമായ ആശംസകൾ നേർന്നു

September 17th, 07:14 pm

റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലിഫോണിൽ ബന്ധപ്പെട്ടു.

റഷ്യൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രാരംഭ പ്രസ്താവന

September 01st, 01:24 pm

താങ്കളെ കാണാനായതിൽ വളരെയധികം സന്തോഷമുണ്ട്. താങ്കളെ കണ്ടുമുട്ടുന്നത് എല്ലായ്പോഴും അവിസ്മരണീയമായ അവസരമാണെന്നു ഞാൻ കരുതുന്നു. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ഇതു നമുക്ക് അവസരമൊരുക്കുന്നു.

പ്രധാനമന്ത്രി റഷ്യൻ ഫെഡറേഷൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

September 01st, 01:08 pm

ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെ റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

റഷ്യ-ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ വലിയ പ്രസ്താവന

September 01st, 12:48 pm

ചൈനയിലെ ടിയാൻജിനിൽ എസ്‌സി‌ഒ ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഒരു കൂടിക്കാഴ്ച നടത്തി, അവിടെ ഉക്രെയ്ൻ സംഘർഷം ഒരു കേന്ദ്ര ചർച്ചാ വിഷയമായിരുന്നു. സമാധാനത്തിനായുള്ള സമീപകാല ശ്രമങ്ങളെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്യുകയും എല്ലാ കക്ഷികളും ക്രിയാത്മകമായി മുന്നോട്ട് പോകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു, ശാശ്വത സമാധാനത്തിലേക്കുള്ള പാത കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം അടിവരയിട്ടു. വിശാലമായ മാനുഷിക മാനത്തിന് ഊന്നൽ നൽകിക്കൊണ്ട്, ഇത് ഒരു പ്രാദേശിക ആശങ്ക മാത്രമല്ല, മാനവികതയുടെ തന്നെ ആഹ്വാനമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

പ്രധാനമന്ത്രി മോദി ചൈനയിലെ ടിയാൻജിനിൽ എത്തി ചേർന്നു

August 30th, 04:00 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് ചൈനയിലെത്തി ചേർന്നു . സന്ദർശന വേളയിൽ, പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ടിയാൻജിനിൽ ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിക്കിടെ പ്രസിഡന്റ് ഷി ജിൻപിംഗ്, പ്രസിഡന്റ് പുടിൻ, മറ്റ് നേതാക്കൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് പുടിനുമായി സംസാരിച്ചു

August 18th, 05:27 pm

റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി .

പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് പുടിനുമായി സംസാരിച്ചു

August 08th, 06:30 pm

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോണിൽ സംസാരിച്ചു.