ഇന്ത്യയുടെ കാലാവസ്ഥാ വകുപ്പിന്റെ 150-ാം സ്ഥാപക ദിനാഘോഷങ്ങളിൽ ജനുവരി 14 ന് പ്രധാനമന്ത്രി പങ്കെടുക്കും
January 13th, 11:14 am
നമ്മുടെ രാജ്യത്തെ 'കാലാവസ്ഥയ്ക്ക് അനുയോജ്യമായതും കാലാവസ്ഥാ സ്മാർട്ട്' ആയതുമായ ഒരു രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'മിഷൻ മൗസം' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നൂതന കാലാവസ്ഥാ നിരീക്ഷണ സാങ്കേതികവിദ്യകളും സംവിധാനങ്ങളും വികസിപ്പിച്ചുകൊണ്ടും, ഉയർന്ന റെസല്യൂഷനുള്ള അന്തരീക്ഷ നിരീക്ഷണങ്ങൾ നടപ്പിലാക്കുന്നതിലൂടെയും, അടുത്ത തലമുറ റഡാറുകളും ഉപഗ്രഹങ്ങളും, ഉയർന്ന പ്രകടനശേഷിയുള്ള കമ്പ്യൂട്ടറുകളും നടപ്പിലാക്കുന്നതിലൂടെയും ഈ ലക്ഷ്യം കൈവരിക്കുക എന്നതാണ് മിഷന്റെ ലക്ഷ്യം. കാലാവസ്ഥയെയും കാലാവസ്ഥാ പ്രക്രിയകളെയും കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുന്നതിലും, കാലാവസ്ഥാ മാനേജ്മെന്റിനും ദീർഘകാലാടിസ്ഥാനത്തിലുള്ള ഇടപെടലിനും തന്ത്രങ്ങൾ മെനയാൻ സഹായിക്കുന്ന വായു ഗുണനിലവാര ഡാറ്റ നൽകുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.