ഒഡിഷയിലെ ദേശീയപാത 326 ന്റെ 68.600 കിലോമീറ്റർ മുതൽ 311.700 കിലോമീറ്റർ വരെ നീളമുള്ള നിലവിലുള്ള രണ്ടുവരിപ്പാത വീതികൂട്ടി ബലപ്പെടുത്തുന്നതിന് ഇപിസി മോഡിൽ 1526.21 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

December 31st, 03:11 pm

ഒഡിഷ സംസ്ഥാനത്തെ NH(O) യ്ക്ക് കീഴിൽ EPC മോഡിൽ NH-326 ന്റെ 68.600 കിലോമീറ്റർ മുതൽ 311.700 കിലോമീറ്റർ വരെ നിലവിലുള്ള 2-ലെയ്ൻ, പേവ്ഡ് ഷോൾഡർ ഉള്ള 2-ലെയ്ൻ ആയി വീതികൂട്ടുന്നതിനും ശക്തിപ്പെടുത്തുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

വിശാഖപട്ടണത്ത് ഗൂഗിൾ എഐ ഹബ്ബിന്റെ ഉദ്ഘാടനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

October 14th, 02:30 pm

ആന്ധ്രാപ്രദേശിലെ ഊർജ്ജസ്വലമായ നഗരമായ വിശാഖപട്ടണത്ത് ഗൂഗിൾ എഐ ഹബ്ബ് ആരംഭിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഗിഗാവാട്ട് തോതിലുള്ള ഡാറ്റാ സെന്റർ ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടുന്ന ഈ ബഹുമുഖ നിക്ഷേപം, വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന നമ്മുടെ ദർശനവുമായി യോജിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുന്നതിൽ ഇത് ശക്തമായ പ്രേരകശക്തിയാകും. ഇത് എല്ലാവർക്കും എഐ ഉറപ്പാക്കുകയും നമ്മുടെ പൗരന്മാർക്ക് അത്യാധുനിക ടൂളുകൾ ലഭ്യമാക്കുകയും നമ്മുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ആഗോള സാങ്കേതിക നേതാവെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം സുരക്ഷിതമാക്കുകയും ചെയ്യും!, ശ്രീ മോദി കൂട്ടിച്ചേർത്തു.

'മൻ കി ബാത്തിന്റെ' 123-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (29-06-2025)

June 29th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്ത്' ലേക്ക് സ്വാഗതം, നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ സമയത്ത്, നിങ്ങളെല്ലാവരും യോഗയുടെ ഊർജ്ജവും 'അന്താരാഷ്ട്ര യോഗ ദിന'ത്തിന്റെ ഓർമ്മകളുംകൊണ്ട് നിറഞ്ഞിരിക്കയാവാം. ഇത്തവണയും, ജൂൺ 21 ന്, ഭാരതത്തിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും കോടിക്കണക്കിന് ആളുകൾ 'അന്താരാഷ്ട്ര യോഗദിന'ത്തിൽ പങ്കെടുത്തു. നിങ്ങൾക്ക് ഓർമ്മയുണ്ടായിരിക്കാം 10 വർഷം മുമ്പാണ് ഇത് ആരംഭിച്ചത്. 10 വർഷത്തിനുള്ളിൽ, ഈ ആചരണം എല്ലാ വർഷവും കൂടുതൽ ഗംഭീരമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കൂടുതൽ ആളുകൾ ദൈനംദിന ജീവിതത്തിൽ യോഗ സ്വീകരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഇത്തവണ 'യോഗ ദിന'ത്തിന്റെ ആകർഷകമായ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടു. വിശാഖപട്ടണത്തിന്റെ കടൽത്തീരത്ത് മൂന്ന് ലക്ഷം പേർ ഒരുമിച്ച് യോഗ ചെയ്തു. മറ്റൊരു അത്ഭുതകരമായ രംഗം വിശാഖപട്ടണത്ത് നിന്ന് തന്നെ വന്നു, രണ്ടായിരത്തിലധികം ആദിവാസി വിദ്യാർത്ഥികൾ 108 മിനിറ്റിൽ 108 സൂര്യ നമസ്‌കാരങ്ങൾ ചെയ്തു. എത്രമാത്രം അച്ചടക്കം, എത്രമാത്രം സമർപ്പണം ഉണ്ടായിരുന്നിരിക്കണമെന്ന് സങ്കൽപ്പിക്കുക. നമ്മുടെ നാവികസേനയുടെ കപ്പലുകളിലും യോഗയുടെ ഒരു മഹത്തായ കാഴ്ച കണ്ടു. തെലങ്കാനയിൽ നടന്ന ഒരു യോഗ ക്യാമ്പിൽ മൂവായിരം ദിവ്യാംഗ സുഹൃത്തുക്കൾ ഒരുമിച്ച് പങ്കെടുത്തു. യോഗ എങ്ങനെ ശാക്തീകരണത്തിന്റെ ഒരു മാധ്യമമാണെന്ന് അവർ കാണിച്ചുതന്നു. ഡൽഹിയിലെ ജനങ്ങൾ യോഗയെ സുന്ദരമായ യമുന എന്ന സങ്കൽപവുമായി ബന്ധപ്പെടുത്തുകയും യമുനയുടെ തീരത്ത് യോഗ പരിശീലിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലത്തിലും ആളുകൾ യോഗ ചെയ്തു. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ ഐ.ടി.ബി.പി. സൈനികരും യോഗയിൽ പങ്കെടുത്തുകൊണ്ട് ധൈര്യവും സാധനയും പ്രകടിപ്പിച്ചു. ഗുജറാത്തിലെ ജനങ്ങളും ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. വട്നഗറിൽ 2121 പേർ ഒരുമിച്ച് ഭുജംഗാസനം ചെയ്തു, ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, പാരീസ്, ലോകത്തിലെ എല്ലാ വലിയ നഗരങ്ങളിൽ നിന്നും യോഗയുടെ ചിത്രങ്ങൾ വന്നു, എല്ലാ ചിത്രങ്ങളും പ്രത്യേകതകൾ ഉള്ളവയായിരുന്നു. ഇത്തവണത്തെ പ്രമേയം വളരെ സവിശേഷവുമായിരുന്നു, ‘Yoga for one earth, one health’ 'ഏക ഭൂമി, ഏക ആരോഗ്യത്തിന് യോഗ'. ഇത് വെറുമൊരു മുദ്രാവാക്യമല്ല, 'വസുധൈവ കുടുംബകം' എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ദിശയാണിത്. ഇപ്രാവശ്യത്തെ യോഗദിനത്തിന്റെ മഹത്വം തീർച്ചയായും കൂടുതൽ ആളുകളെ യോഗ സ്വീകരിക്കാൻ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

യോഗ പ്രസ്ഥാനത്തിനു കരുത്തേകുന്നതിനുള്ള ആന്ധ്രാപ്രദേശിന്റെ ‘യോഗാന്ധ്ര’ സംരംഭത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

June 22nd, 02:10 pm

യോഗയെ ദൈനംദിന ജീവിതത്തിൽ സംയോജിപ്പിക്കുന്നതിനുള്ള പ്രചോദനാത്മകമായ പ്രതിജ്ഞാബദ്ധതയ്ക്ക് ആന്ധ്രാപ്രദേശിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഇത് രാജ്യവ്യാപകമായ ആരോഗ്യ-ക്ഷേമ പ്രസ്ഥാനത്തെ കൂടുതൽ മുന്നോട്ട് നയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 11-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

June 21st, 07:06 am

ആന്ധ്രാപ്രദേശ് ഗവർണർ സയ്യിദ് അബ്ദുൾ നസീർ ജി, ഈ സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി, എന്റെ പ്രിയ സുഹൃത്ത് ചന്ദ്രബാബു നായിഡു ഗാരു, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, കെ. റാംമോഹൻ നായിഡു ജി, പ്രതാപ്റാവു ജാദവ് ജി, ചന്ദ്രശേഖർ ജി, ഭൂപതി രാജു ശ്രീനിവാസ് വർമ്മ ജി, സംസ്ഥാന ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗാരു, മറ്റ് വിശിഷ്ട വ്യക്തികളെ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ! നിങ്ങൾക്കെല്ലാവർക്കും നമസ്കാരം!

​​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 11-ാമത് അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തെ അഭിസംബോധന ചെയ്തു

June 21st, 06:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് 11-ാമത് അന്താരാഷ്ട്ര യോഗ ദിന (IYD) പരിപാടിയെ അഭിസംബോധന ചെയ്തു. അന്താരാഷ്ട്ര യോഗാ ദിനാചരണങ്ങൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകുകയും യോഗാ സെഷനിൽ പങ്കെടുക്കുകയും ചെയ്തു.

പ്രധാനമന്ത്രി ജൂൺ 20 മുതൽ 21 വരെ ബിഹാർ, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും

June 19th, 05:48 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂൺ 20 മുതൽ 21 വരെ ബിഹാർ, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. ജൂൺ 20 ന് അദ്ദേഹം ബിഹാറിലെ സിവാൻ സന്ദർശിക്കുകയും ഉച്ചയ്ക്ക് 12 മണിയോടെ ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.

'മൻ കി ബാത്തിന്റെ' 122-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (25-05-2025)

May 25th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഇന്ന് രാജ്യം മുഴുവൻ ഭീകരതയ്‌ക്കെതിരെ ഒന്നിച്ചിരിക്കുന്നു, രോഷം നിറഞ്ഞവരായിരിക്കുന്നു, പ്രതിജ്ഞാബദ്ധവുമായിരിക്കുന്നു. ഇന്ന് ഓരോ ഭാരതീയനും ഭീകരത അവസാനിപ്പിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. സുഹൃത്തുക്കളേ, 'ഓപ്പറേഷൻ സിന്ദൂർ' വേളയിൽ നമ്മുടെ സൈന്യത്തിന്റെ പ്രകടനം ഓരോ ഭാരതീയനും അഭിമാനകരമാണ്. അതിർത്തി കടന്ന് നമ്മുടെ സൈന്യം തീവ്രവാദ കേന്ദ്രങ്ങൾ കൃത്യമായി തകർത്തു. അത്ഭുതകരം. ലോകമെമ്പാടുമുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ 'ഓപ്പറേഷൻ സിന്ദൂർ' പുതിയ ആത്മവിശ്വാസം നൽകുന്നു, ഒപ്പം ആവേശവും.

പ്രധാനമന്ത്രി മെയ് ഒന്നിനും രണ്ടിനും മഹാരാഷ്ട്രയും കേരളവും ആന്ധ്രാപ്രദേശും സന്ദർശിക്കും

April 30th, 03:42 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മെയ് ഒന്നിനും രണ്ടിനും മഹാരാഷ്ട്രയും കേരളവും ആന്ധ്രാപ്രദേശും സന്ദർശിക്കും. മെയ് ഒന്നിനു ​​രാവിലെ 10.30നു മുംബൈയിൽ അദ്ദേഹം ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി (WAVES) ഉദ്ഘാടനം ചെയ്യും.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മതിൽ ഇടിഞ്ഞുവീണ് സംഭവിച്ച ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

April 30th, 09:53 am

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മതിൽ ഇടിഞ്ഞുവീണ് സംഭവിച്ച ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ ഹൃദയത്തിലും മനസിലും വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിന് പ്രത്യേക സ്ഥാനമുണ്ട്: പ്രധാനമന്ത്രി

January 17th, 05:45 pm

ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ ഹൃദയത്തിലും മനസിലും വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിന് പ്രത്യേക സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ, പ്ലാന്റിന് 10,000 കോടിയിലധികം രൂപയുടെ ഓഹരിപിന്തുണ നൽകാൻ തീരുമാനിച്ചു - ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി ജനുവരി 8നും 9നും ആന്ധ്രാപ്രദേശും ഒഡിഷയും സന്ദർശിക്കും

January 06th, 06:29 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജനുവരി 8നും 9നും രണ്ടു ദിവസത്തെ പര്യടനത്തിൽ ആന്ധ്രാപ്രദേശും ഒഡിഷയും സന്ദർശിക്കും. സുസ്ഥിര വികസനം, വ്യാവസായിക വളർച്ച, അടിസ്ഥാനസൗകര്യ വികസനം എന്നിവയുടെ ഭാഗമായി പ്രധാനമന്ത്രി ജനുവരി എട്ടിനു വൈകിട്ട് 5.30ന് വിശാഖപട്ടണത്ത് 2 ലക്ഷം കോടിരൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് രാഷ്ട്രത്തിന് സമർപ്പിക്കും. ജനുവരി 9ന് രാവിലെ 10നു ഭുവനേശ്വറിൽ 18-ാമത് പ്രവാസി ഭാരതീയ ദിവസ് (PBD) സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

PM Modi addresses public meetings in Telangana’s Kamareddy & Maheshwaram

November 25th, 02:15 pm

Ahead of the Telangana assembly election, PM Modi addressed emphatic public meetings in Kamareddy and Maheshwaram today. He said, “Whenever I come to Telangana, I see a wave of hope among the people here. This wave is the wave of expectation. It is the wave of change. It is the wave of the sentiment that Telangana should achieve the height of development that it deserves.”

ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടി 2023ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 17th, 11:10 am

ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ മൂന്നാം പതിപ്പിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. നേരത്തെ 2021ല്‍ നമ്മള്‍ കണ്ടുമുട്ടിയപ്പോള്‍ ലോകം മുഴുവന്‍ കൊറോണ സൃഷ്ടിച്ച അനിശ്ചിതത്വത്തിന്റെ പിടിയിലായിരുന്നു. കൊറോണയ്ക്ക് ശേഷം ലോകം എങ്ങനെയായിരിക്കുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് ഒരു പുതിയ ലോകക്രമം രൂപപ്പെടുകയാണ്, മാറിക്കൊണ്ടിരിക്കുന്ന ഈ ലോകക്രമത്തില്‍ ലോകം മുഴുവന്‍ പുതിയ പ്രതീക്ഷളോടെ ഭാരതത്തിലേക്ക് നോക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലോകത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തുടര്‍ച്ചയായി ശക്തിപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നായി ഭാരതം മാറുന്ന ദിവസം വിദൂരമല്ല. ലോകത്ത് ഏറ്റവുമധികം വ്യാപാരം നടക്കുന്നത് കടല്‍ മാര്‍ഗമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കൊറോണാനന്തര ലോകത്ത്, വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖലയും ആവശ്യമാണ്. അതുകൊണ്ടാണ് ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ ഈ പതിപ്പ് കൂടുതല്‍ പ്രസക്തമായത്.

ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

October 17th, 10:44 am

‘ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023’ന്റെ മൂന്നാം പതിപ്പ് മുംബൈയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മാരിടൈം നീലസമ്പദ്‌വ്യവസ്ഥയു​ടെ ദീർഘകാല രൂപരേഖയായ ‘അമൃതകാല കാഴ്ചപ്പാട് 2047’ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ഈ ഭാവിപദ്ധതിക്ക് അനുസൃതമായി, സമുദ്രവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നീല സമ്പദ്‌വ്യവസ്ഥയ്‌ക്കായി ‘അമൃതകാല കാഴ്ചപ്പാട് 2047’-മായി പൊരുത്തപ്പെടുന്ന 23,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. രാജ്യത്തിന്റെ സമുദ്രമേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനുള്ള മികച്ച വേദിയാണ് ഈ ഉച്ചകോടി.

തെലങ്കാനയിലെ മഹബൂബ് നഗറില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 01st, 02:43 pm

രാജ്യത്ത് ഉത്സവകാലം ആരംഭിച്ചു. നാരീശക്തി വന്ദന്‍ അധീനിയം പാര്‍ലമെന്റില്‍ പാസാക്കിയതിലൂടെ, നവരാത്രിക്ക് തൊട്ടുമുമ്പ് ശക്തിപൂജയുടെ ചൈതന്യത്തിനു നാം തുടക്കമിട്ടു. ഇന്ന്, തെലങ്കാനയില്‍ നിരവധി സുപ്രധാന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടന്നു; ഇത് ഇവിടെ ആഘോഷത്തിന്റെ നിറമേറ്റി. 13,500 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കു തെലങ്കാനയിലെ എല്ലാ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.

തെലങ്കാനയിലെ മഹ്ബൂബ് നഗറിൽ 13,500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു

October 01st, 02:42 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിലെ മഹ്ബൂബ് നഗറിൽ 13,500 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. വികസന പദ്ധതികളിൽ റോഡ്, റെയിൽ, പെട്രോളിയം, പ്രകൃതിവാതകം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകൾ ഉൾപ്പെടുന്നു. പരിപാടിയിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.

ഛത്തീസ്ഗഡിലെ റായ്ഗഡില്‍ റെയില്‍ മേഖലയിലെ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 14th, 03:58 pm

വികസനത്തിലേക്ക് ഛത്തീസ്ഗഡ് ഇന്ന് മറ്റൊരു വലിയ കുതിപ്പ് നടത്തുകയാണ്. 6400 കോടിയിലധികം രൂപയുടെ റെയില്‍വേ പദ്ധതികളുടെ സമ്മാനമാണ് ഇന്ന് ഛത്തീസ്ഗഡ് ഏറ്റുവാങ്ങുന്നത്. ഊര്‍ജ ഉല്‍പ്പാദനത്തില്‍ ഛത്തീസ്ഗഡിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യമേഖലയില്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനുമായി നിരവധി പുതിയ പദ്ധതികള്‍ക്ക് ഇന്ന് സമാരംഭം കുറിച്ചിട്ടുമുണ്ട്. സിക്കിള്‍ സെല്‍ കൗണ്‍സിലിംഗ് കാര്‍ഡുകളും ഇന്ന് ഇവിടെ വിതരണം ചെയ്തു.

ഛത്തീസ്ഗഡിലെ റായ്ഗഢില്‍ ഏകദേശം 6,350 കോടി രൂപയുടെ റെയില്‍വേ പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

September 14th, 03:11 pm

ഛത്തീസ്ഗഡിലെ റായ്ഗഢില്‍ 6,350 കോടി രൂപയുടെ വിവിധ റെയില്‍ മേഖലപദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു. ഛത്തീസ്ഗഡിലെ 9 ജില്ലകളിലെ 50 കിടക്കകളുള്ള ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകളുടെ തറക്കല്ലിടലും തെരഞ്ഞെടുക്കപ്പെട്ട ഒരു ലക്ഷം പേര്‍ക്കുള്ള സിക്കിള്‍ സെല്‍ കൗണ്‍സലിംഗ് കാര്‍ഡുകളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ഛത്തീസ്ഗഡ് ഈസ്റ്റ് റെയില്‍ പദ്ധതി ഒന്നാം ഘട്ടം, ചമ്പയ്ക്കും ജംഗയ്ക്കും ഇടയിലുള്ള മൂന്നാം റെയില്‍ പാത, പെന്ദ്ര റോഡില്‍ നിന്ന് അനുപ്പൂരിലേക്കുള്ള മൂന്നാമത്തെ റെയില്‍ പാത, തലൈപ്പള്ളി കല്‍ക്കരി ഖനിയെ എന്‍.ടി.പി.സിയുടെ (നാഷണല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പ്പറേഷന്‍) ലാറ സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്‌റ്റേഷനുമായി (എസ്.ടി.പി.എസ്) ബന്ധിപ്പിക്കുന്ന എം.ജി.ആര്‍ (മെറി-ഗോ-റൗണ്ട്) സംവിധാനം എന്നിവ റെയില്‍വേ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യ ടുഡേ കോൺക്ലേവിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

March 18th, 11:17 pm

ഇന്ത്യാ ടുഡേ കോൺക്ലേവിൽ നമ്മോടൊപ്പമുള്ള എല്ലാ വിശിഷ്ട വ്യക്തികൾക്കും ആശംസകൾ! ഡിജിറ്റൽ മീഡിയത്തിലൂടെ ഞങ്ങളോടൊപ്പം ചേർന്ന ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള പ്രേക്ഷകർക്കും വായനക്കാർക്കും ആശംസകൾ. ഈ കോൺക്ലേവിന്റെ പ്രമേയം - ദി ഇന്ത്യ മൊമെന്റ് എന്നതാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ന് ലോകത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരും വിശകലന വിദഗ്ധരും ചിന്തകരും ഇത് ഇന്ത്യയുടെ നിമിഷമാണെന്ന് ഒരേ സ്വരത്തിൽ പറയുന്നു. എന്നാൽ ഇന്ത്യാ ടുഡേ ഗ്രൂപ്പ് ഈ ശുഭാപ്തിവിശ്വാസം ഉയർത്തിക്കാട്ടുമ്പോൾ, അത് 'എക്സ്ട്രാ സ്പെഷ്യൽ' ആണ്. 20 മാസം മുമ്പ് ഞാൻ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് പറഞ്ഞിരുന്നു - ഇതാണ് സമയം, ശരിയായ സമയം. എന്നാൽ ഈ സ്ഥാനത്ത് എത്താൻ 20 മാസമെടുത്തു. അപ്പോഴും മാനസികഭാവം ഒന്നുതന്നെയായിരുന്നു - ഇതാണ് ഇന്ത്യയുടെ നിമിഷം.