വന്ദേമാതരത്തിന്റെ 150 വർഷങ്ങളെ അനുസ്മരിച്ച്, ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ.
December 08th, 12:30 pm
ഈ സുപ്രധാന അവസരത്തിൽ ഒരു കൂട്ടായ ചർച്ചയുടെ പാത തിരഞ്ഞെടുത്തതിന് താങ്കൾക്കും ഈ സഭയിലെ എല്ലാ വിശിഷ്ട അംഗങ്ങൾക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം, പ്രചോദനം, ത്യാഗത്തിന്റെയും തപസ്സിന്റെയും ചൈതന്യം എന്നിവ പ്രദാനം ചെയ്ത ആ മന്ത്രം, ആ ആഹ്വാനത്തെ ആദരപൂർവ്വം ഓർമ്മിക്കുന്നത് - ഈ സഭയ്ക്കുള്ളിൽ വന്ദേമാതരം അനുസ്മരിക്കുക എന്നത് നമുക്കെല്ലാവർക്കും ഒരു വലിയ ബഹുമതിയാണ് . വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ ആഘോഷിക്കുന്ന ചരിത്രപരമായ അവസരത്തിന് നാം സാക്ഷ്യം വഹിക്കുന്നത് അതിലും വളരെയധികം അഭിമാനകരമാണ്. ഈ കാലഘട്ടം ചരിത്രത്തിന്റെ വിസ്തൃതിയിൽ നിന്നുള്ള എണ്ണമറ്റ സംഭവങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നു. ഈ ചർച്ച തീർച്ചയായും ഈ സഭയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കും, അതുപോലെ ഈ നിമിഷം നമ്മൾ കൂട്ടായി ഉപയോഗിച്ചാൽ, വരും തലമുറകൾക്ക്, തുടർച്ചയായ ഓരോ തലമുറയ്ക്കും, പഠനത്തിന്റെ ഒരു ഉറവിടമായി ഇത് വർത്തിക്കും.ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150 വർഷങ്ങളെ അനുസ്മരിച്ച് ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
December 08th, 12:00 pm
ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ ഇന്ന് നടന്ന പ്രത്യേക ചർച്ചയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഈ സുപ്രധാന അവസരത്തിൽ കൂട്ടായ ചർച്ചയുടെ പാത തിരഞ്ഞെടുത്തതിന് സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും പ്രധാനമന്ത്രി ഹൃദയംഗമമായ നന്ദി അറിയിച്ചു. ത്യാഗത്തിന്റെയും തപസ്സിന്റെയും പാത കാണിച്ചുതന്ന, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം പകരുകയും പ്രചോദനം നൽകുകയും ചെയ്ത വന്ദേമാതരം എന്ന മന്ത്രവും കാഹളനാദവും ഇന്ന് ഓർമ്മിക്കപ്പെടുന്നുവെന്നും സഭയിലുള്ള എല്ലാവർക്കും ഇത് ഒരു വലിയ ബഹുമതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ചരിത്രപരമായ അവസരത്തിന് രാഷ്ട്രം സാക്ഷ്യം വഹിക്കുന്നത് അഭിമാനകരമായ കാര്യമാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഈ കാലഘട്ടം ചരിത്രത്തിലെ എണ്ണമറ്റ സംഭവങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ചർച്ച സഭയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുക മാത്രമല്ല, എല്ലാവരും കൂട്ടായി ,നന്നായി ഉപയോഗിച്ചാൽ ഭാവി തലമുറകൾക്ക് വിദ്യാഭ്യാസത്തിന്റെ ഉറവിടമായി ഇത് വർത്തിക്കുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.അസമിലെ ഗുവാഹത്തിയിൽ ഭാരതരത്‌ന ഡോ. ഭൂപൻ ഹസാരികയുടെ നൂറാം ജന്മദിനം ആഘോഷിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 13th, 08:57 pm
ആസാം ഗവർണർ, ശ്രീ ലക്ഷ്മൺ പ്രസാദ് ആചാര്യ ജി, ഈ സംസ്ഥാനത്തിൻ്റെ ജനപ്രിയ മുഖ്യമന്ത്രി, ശ്രീ ഹിമന്ത ബിശ്വ ശർമ്മ ജി, അരുണാചൽ പ്രദേശിൻ്റെ യുവ മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു ജി, എൻ്റെ കാബിനറ്റ് സഹപ്രവർത്തകൻ ശ്രീ സർബാനന്ദ സോനോവാൾ ജി, ഭൂപേൻ ഹസാരിക ജിയുടെ സഹോദരൻ ശ്രീ സമർ ഹസാരിക ജി, ഭുപേൻ ഹസാരികയുടെ സഹോദരൻ എസ്. കവിത ബറുവ ജി, ഭൂപേൻ ദായുടെ മകൻ, ശ്രീ തേജ് ഹസാരിക ജി—തേജ്, ഞാൻ നിങ്ങളെ 'കേം ചോ!' ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളേ, അസമിലെ എന്റെ സഹോദരീ സഹോദരന്മാരേ!അസമിലെ ഗുവാഹത്തിയില്‍ ഭാരതരത്‌ന ഡോ. ഭൂപെന്‍ ഹസാരികയുടെ 100-ാം ജന്മവാര്‍ഷിക ആഘോഷത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
September 13th, 05:15 pm
ഭാരതരത്‌ന ഡോ. ഭൂപന്‍ ഹസാരികയുടെ 100-ാം ജന്മവാര്‍ഷിക ആഘോഷങ്ങളെ അസമിലെ ഗുവാഹത്തിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഇന്ന് ശ്രദ്ധേയമായ ദിവസമാണെന്നും ഈ നിമിഷം ശരിക്കും വിലപ്പെട്ടതാണെന്നും സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി, പറഞ്ഞു. താന്‍ സാക്ഷ്യം വഹിച്ച ആഘോഷ പരിപാടികളുടെ ആവേശവും,ഏകോപനവും ആഴത്തില്‍ പ്രചോദമുളവാക്കുന്നവയായിരുന്നുവെന്നത് അദ്ദേഹം പങ്കുവെച്ചു. പരിപാടിയിലുടനീളം പ്രതിധ്വനിച്ച ഭുപെന്‍ ദായുടെ സംഗീതത്തിന്റെ താളവും അദ്ദേഹം എടുത്തുകാട്ടി. അദ്ദേഹത്തിന്റെ ഗാനത്തിലെ ചില വാക്കുകള്‍ മനസില്‍ മുഴങ്ങികൊണ്ടിരിക്കുന്നതായി ഭൂപെൻ ഹസാരികയെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഭൂപെൻ സംഗീതത്തിന്റെ അലയൊലികൾ എല്ലായിടത്തും അനന്തമായി ഒഴുകണമെന്ന് തന്റെ ഹൃദയം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ കലാകാരന്മാരെയും പ്രധാനമന്ത്രി ഹൃദയംഗമമായി അഭിനന്ദിച്ചു. ഇന്നത്തെ പ്രകടനങ്ങള്‍ അസാധാരണമായ തയ്യാറെടുപ്പിനെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇവിടെ നടക്കുന്ന ഓരോ പരിപാടിയിലും പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുകയെന്നതാണ് അസമിന്റെ മനോഭാവം എന്നും പറഞ്ഞു. എല്ലാ കലാകാരന്മാരെയും അദ്ദേഹം അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു.മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുന്ന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 13th, 12:45 pm
ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്! ഗവർണർ ശ്രീ അജയ് ഭല്ലാ ജി, സംസ്ഥാന ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥർ, ഈ പരിപാടിയിൽ സന്നിഹിതരായ മണിപ്പൂരിലെ എന്റെ സഹോദരീ സഹോദരന്മാരെ,മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ 7,300 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു
September 13th, 12:30 pm
മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ 7,300 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. മണിപ്പൂർ ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും നാടാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മണിപ്പൂരിലെ മലനിരകൾ പ്രകൃതിയുടെ വിലമതിക്കാനാവാത്ത സമ്മാനമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ജനങ്ങളുടെ തുടർച്ചയായ കഠിനാധ്വാനത്തിന്റെ പ്രതീകമായും ഈ കുന്നുകളെ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിലെ ജനങ്ങളുടെ ആവേശത്തെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, ഇത്രയുമധികം ജനങ്ങൾ എത്തിച്ചേർന്നതിന് അവരോട് നന്ദി രേഖപ്പെടുത്തുകയും അവരുടെ വാത്സല്യത്തിന് കൃതജ്ഞത അറിയിക്കുകയും ചെയ്തു.Mauritius is not just a partner country; For us, Mauritius is family: PM Modi
March 12th, 06:07 am
PM Modi addressed a gathering of the Indian community and friends of India in Mauritius. In a special gesture, he handed over OCI cards to PM Ramgoolam and Mrs Veena Ramgoolam. The PM conveyed his greetings to the Mauritian people on the occasion of their National Day. The PM called Mauritius a 'Mini India' and said, Mauritius is not just a partner country. For us, Mauritius is family. He appreciated Mauritius’ partnership in the International Solar Alliance and the Global Biofuels Alliance.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു
March 11th, 07:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ട്രിയാനൺ കൺവെൻഷൻ സെന്ററിൽ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലത്തോടൊപ്പം മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെയും ഇന്ത്യയിലെ സുഹൃത്തുക്കളെയും അഭിസംബോധന ചെയ്തു. വിദ്യാർഥികൾ, പ്രൊഫഷണലുകൾ, സാമൂഹ്യ-സാംസ്കാരിക സംഘടനകൾ, വ്യവസായപ്രമുഖർ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളിൽനിന്ന് ആവേശകരമായ പങ്കാളിത്തമാണ് ഈ പരിപാടിയിൽ ദൃശ്യമായത്. മൗറീഷ്യസ് മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മറ്റു വിശിഷ്ടവ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.This decade is becoming the decade of Uttarakhand: PM Modi at Harsil
March 06th, 02:07 pm
PM Modi participated in the Winter Tourism Program and addressed the gathering at Harsil, Uttarakhand. PM recalled his visit to Baba Kedarnath, where he had declared that, “this decade would be the decade of Uttarakhand”. He congratulated the Uttarakhand government for the innovative effort of Winter Tourism and extended his best wishes. He noted that the recently approved Kedarnath Ropeway Project will reduce the travel time from 8-9 hours to approximately 30 minutes. PM reiterated his appeal to Wed in India.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ ഹർസിലിൽ ശൈത്യകാല വിനോദസഞ്ചാര പരിപാടിയെ അഭിസംബോധന ചെയ്തു
March 06th, 11:17 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ ഹർസിലിൽ ‘ട്രെക്ക് ആൻഡ് ബൈക്ക് റാലി’ ഫ്ലാഗ് ഓഫ് ചെയ്തശേഷം, ശൈത്യകാല വിനോദസഞ്ചാര പരിപാടിയിൽ പങ്കെടുത്തു. മുഖ്വയിലെ ഗംഗാമാതാവിന്റെ ശൈത്യകാല ഇരിപ്പിടത്തിൽ അദ്ദേഹം പൂജയും ദർശനവും നടത്തി. സമ്മേളനത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, മാണ ഗ്രാമത്തിലെ ദാരുണമായ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. ഈ പ്രതിസന്ധിഘട്ടത്തിൽ രാഷ്ട്രത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നും ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഇതു വളരെയധികം കരുത്തുപകർന്നുവെന്നും അദ്ദേഹം പറഞ്ഞു.സ്വാമിത്വ പദ്ധതിയ്ക്ക് കീഴിൽ വസ്തു ഉടമകൾക്ക് 65 ലക്ഷം പ്രോപ്പർട്ടി കാർഡുകൾ ജനുവരി 18 ന് പ്രധാനമന്ത്രി വിതരണം ചെയ്യും
January 16th, 08:44 pm
10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 230-ലധികം ജില്ലകളിലെ 50000-ത്തിലധികം ഗ്രാമങ്ങളിലെ വസ്തു ഉടമകൾക്ക് ജനുവരി 18 ന് ഉച്ചയ്ക്ക് 12:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി 65 ലക്ഷം പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്യും.45-ാമതു പ്രഗതി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
December 26th, 07:39 pm
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സജീവ ഭരണനിർവഹണത്തിനും സമയോചിതമായ ഇടപെടലിനുമായുള്ള ഐസിടി അധിഷ്ഠിത ബഹുതലവേദി ‘പ്രഗതി’യുടെ 45-ാം യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷനായി.സ്വാമിത്വ സ്കീമിന് കീഴിൽ വസ്തു ഉടമകൾക്ക് 50 ലക്ഷം പ്രോപ്പർട്ടി കാർഡുകൾ പ്രധാനമന്ത്രി വിതരണം ചെയ്യും
December 26th, 04:50 pm
10 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 200 ജില്ലകളിലുള്ള 46,000 ഗ്രാമങ്ങളിലെ വസ്തു ഉടമകൾക്ക് സ്വാമിത്വ സ്കീമിന് കീഴിലുള്ള 50 ലക്ഷത്തിലധികം പ്രോപ്പർട്ടി കാർഡുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 27 ന് ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി വിതരണം ചെയ്യും.ബീഹാറിലെ ജാമുയിയിൽ നടന്ന ജനജാതിയ ഗൗരവ് ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 15th, 11:20 am
ബഹുമാനപ്പെട്ട ബീഹാർ ഗവർണർ, ശ്രീ രാജേന്ദ്ര അർലേക്കർ ജി, ബീഹാറിലെ ജനപ്രിയ മുഖ്യമന്ത്രി, ശ്രീ നിതീഷ് കുമാർ ജി, കേന്ദ്ര മന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകർ, ജുവൽ ഒറാം ജി, ജിതൻ റാം മാഞ്ചി ജി, ഗിരിരാജ് സിംഗ് ജി, ചിരാഗ് പാസ്വാൻ ജി, ദുർഗാദാസ് യുയ്കെ ജി, ഇന്ന് നമ്മുടെ ഇടയിൽ ബിർസ മുണ്ട ജിയുടെ പിൻഗാമികളുണ്ടെന്നത് നമ്മുടെ ഭാഗ്യമാണ്. ഇന്ന് അവരുടെ വീട്ടിൽ മതപരമായ ഒരു വലിയ ആചരണം ഉണ്ടെങ്കിലും. അവരുടെ കുടുംബം ആചാരാനുഷ്ഠാനങ്ങളിൽ തിരക്കിലാണെങ്കിലും, ബുദ്ധ്റാം മുണ്ട ജി ഞങ്ങളോടൊപ്പം ചേർന്നു, സിദ്ധു കൻഹുവിൻ്റെ പിൻഗാമിയായ മണ്ഡൽ മുർമു ജിയും ഞങ്ങളോടൊപ്പം ചേർന്നതിൽ ഞങ്ങൾ ഒരുപോലെ അഭിമാനിതരാണ്. ഭാരതീയ ജനതാ പാർട്ടിയിൽ ഇന്ന് ഏറ്റവും മുതിർന്ന നേതാവ് ഉണ്ടെങ്കിൽ അത് ഒരിക്കൽ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ഠിച്ച പത്മവിഭൂഷൺ പുരസ്‌കാര ജേതാവ് നമ്മുടെ കരിയ മുണ്ട ജിയാണ് എന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം ഇപ്പോഴും നമ്മെ നയിക്കുന്നു. ജുവൽ ഒറാം ജി സൂചിപ്പിച്ചതുപോലെ, അദ്ദേഹം എനിക്ക് ഒരു പിതാവിനെപ്പോലെയാണ്. കരിയ മുണ്ട ജി ഇവിടെ ഝാർഖണ്ഡിൽ നിന്ന് യാത്ര ചെയ്ത് എത്തിയിട്ടുണ്ട്. ബീഹാർ ഉപമുഖ്യമന്ത്രിയും എൻ്റെ സുഹൃത്തുമായ വിജയ് കുമാർ സിൻഹ ജി, സാമ്രാട്ട് ചൗധരി ജി, ബീഹാർ സർക്കാരിലെ മന്ത്രിമാർ, പാർലമെൻ്റ് അംഗങ്ങൾ, നിയമസഭാ സാമാജികർ, മറ്റ് ജനപ്രതിനിധികളേ, രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള വിശിഷ്ടാതിഥികളേ, ജാമുയിയിൽ നിന്നുള്ള എൻ്റെ പ്രിയ സഹോദരങ്ങളേ, സഹോദരിമാരേ.ജൻജാതീയ ഗൗരവ് ദിനത്തിൽ, ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു
November 15th, 11:00 am
ജന്‍ജാതിയ ഗൗരവ് ദിവസിനോടനുബന്ധിച്ച് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഒപ്പം ബിഹാറിലെ ജമുയിയില്‍ 6640 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.പ്രധാൻമന്ത്രി ജൻജാതീയ ഉന്നത് ഗ്രാമ അഭിയാന് കേന്ദ്രമന്ത്രിസഭാംഗീകാരം
September 18th, 03:20 pm
ഗോത്രവർഗ ഭൂരിപക്ഷ ഗ്രാമങ്ങളിലെയും വികസനം കാംക്ഷിക്കുന്ന ജില്ലകളിലെയും ഗോത്ര കുടുംബങ്ങൾക്ക് പദ്ധതികളുടെ പരിപൂർണ പരിരക്ഷ കൊണ്ടുവരുന്നതിലൂടെ, ഗോത്രവർഗ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി, മൊത്തം 79,156 കോടി രൂപ (കേന്ദ്രവിഹിതം: 56,333 കോടി രൂപ, സംസ്ഥാന വിഹിതം: 22,823 കോടി രൂപ) അടങ്കലിൽ പ്രധാൻ മന്ത്രി ജൻജാതീയ ഉന്നത് ഗ്രാമ അഭിയാന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.Many people want India and its government to remain weak so that they can take advantage of it: PM in Ballari
April 28th, 02:28 pm
Prime Minister Narendra Modi launched the poll campaign in full swing for the NDA in Karnataka. He addressed a mega rally in Ballari. In Ballari, the crowd appeared highly enthusiastic to hear from their favorite leader. PM Modi remarked, “Today, as India advances rapidly, there are certain countries and institutions that are displeased by it. A weakened India, a feeble government, suits their interests. In such circumstances, these entities used to manipulate situations to their advantage. Congress, too, thrived on rampant corruption, hence they were content. However, the resolute BJP government does not succumb to pressure, thus posing challenges to such forces. I want to convey to Congress and its allies, regardless of their efforts... India will continue to progress, and so will Karnataka.”Your every vote will strengthen Modi's resolutions: PM Modi in Davanagere
April 28th, 12:20 pm
Addressing his third rally of the day in Davanagere, PM Modi iterated, “Today, on one hand, the BJP government is propelling the country forward. On the other hand, the Congress is pushing Karnataka backward. While Modi's mantra is 24/7 For 2047, emphasizing continuous development for a developed India, the Congress's work culture is – ‘Break Karo, Break Lagao’.”Congress insulted our Rajas and Maharajas, but when it comes to Nizams & Nawabs, their mouths are sealed: PM Modi in Belagavi
April 28th, 12:00 pm
Prime Minister Narendra Modi today launched the poll campaign in full swing for the NDA in Karnataka. He addressed back-to-back mega rallies in Belagav. PM Modi stated, “When India progresses, everyone becomes happy. But the Congress has been so indulged in 'Parivarhit' that it gets perturbed by every single developmental stride India makes.”PM Modi addresses public meetings in Belagavi, Uttara Kannada, Davanagere & Ballari, Karnataka
April 28th, 11:00 am
Prime Minister Narendra Modi today launched the poll campaign in full swing for the NDA in Karnataka. He addressed back-to-back mega rallies in Belagavi, Uttara Kannada, Davanagere and Ballari. PM Modi stated, “When India progresses, everyone becomes happy. But the Congress has been so indulged in 'Parivarhit' that it gets perturbed by every single developmental stride India makes.”