62,000 കോടിയിലധികം രൂപയുടെ വിവിധ യുവജന കേന്ദ്രീകൃത പദ്ധതികൾ ഒക്ടോബർ നാലിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
October 03rd, 03:54 pm
രാജ്യമെമ്പാടും വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, സംരംഭകത്വം എന്നിവയ്ക്ക് നിർണായകമായ മുന്നേറ്റം നൽകിക്കൊണ്ട്, 62,000 കോടിയിലധികം രൂപയുടെ, യുവജന വികസനത്തിന് നാഴികക്കല്ലായ, വിവിധ യുവജന കേന്ദ്രീകൃത പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ലക്ഷ്യബോധത്തിന് അനുസൃതമായി സംഘടിപ്പിക്കുന്ന ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത് പതിപ്പായ കൗശൽ ദീക്ഷന്ത് സമാരോഹും പരിപാടിയിൽ ഉൾപ്പെടും. നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ നിന്നും ദേശീയതലത്തിൽ ഉന്നത വിജയം നേടിയ 46 പേരെ പ്രധാനമന്ത്രി അനുമോദിക്കും.സെപ്റ്റംബർ 12 ന് ന്യൂഡൽഹിയിൽ നടക്കുന്ന 'ഗ്യാൻ ഭാരത'ത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും
September 11th, 04:57 pm
സെപ്റ്റംബർ 12 ന് വൈകുന്നേരം 4:30 ന് ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടക്കുന്ന ഗ്യാൻ ഭാരതത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. കൈയെഴുത്തുപ്രതി ഡിജിറ്റൈസേഷൻ, സംരക്ഷണം,പൊതുജനങ്ങൾക്ക് കൈവരുന്ന പ്രാപ്യത എന്നിവ ത്വരിതപ്പെടുത്തുന്നതിനുള്ള സമർപ്പിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഗ്യാൻ ഭാരതം പോർട്ടലിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും, കൂടാതെ പ്രധാനമന്ത്രി ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്യും.ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ ആചാര്യ ശ്രീ വിദ്യാനന്ദ് ജി മഹാരാജിൻ്റെ ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
June 28th, 11:15 am
ശ്രാവണബലഗോളയിലെ സ്വാമി ചാരുകീർത്തി ജിയുടെ തലവൻ പരം ശ്രദ്ധേയ ആചാര്യ ശ്രീ പ്രജ്ഞാസാഗർ മഹാരാജ് ജി, എൻ്റെ സഹപ്രവർത്തകൻ ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, എൻ്റെ സഹ പാർലമെൻ്റ് അംഗം നവീൻ ജെയിൻ ജി, ഭഗവാൻ മഹാവീർ അഹിംസ ഭാരതി ട്രസ്റ്റ് പ്രസിഡൻ്റ് പ്രിയങ്ക് ജെയിൻ ജി, സെക്രട്ടറി ജയിൻ ജി പി, സെക്രട്ടറി മമ്താ ജെ പി, തുടങ്ങിയവരെ ,വിശിഷ്ട വ്യക്തികളേ, ബഹുമാന്യരായ സന്യാസിമാരേ, സ്ത്രീകളേ, മാന്യരേ, ജയ് ജിനേന്ദ്ര!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആചാര്യ ശ്രീ വിദ്യാനന്ദ് ജി മഹാരാജിന്റെ ശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്തു
June 28th, 11:01 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ ആചാര്യ ശ്രീ വിദ്യാനന്ദ് ജി മഹാരാജിന്റെ ശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്തു. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ പവിത്രത ഉയർത്തിക്കാട്ടുന്ന, ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിലെ സുപ്രധാന നിമിഷത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ആദരണീയനായ ആചാര്യന്റെ അനശ്വരമായ പ്രചോദനം ഉൾക്കൊള്ളുന്ന ഈ പരിപാടി സവിശേഷവും ഉന്നമനമേകുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിന് അദ്ദേഹം കൃതജ്ഞത പ്രകാശിപ്പിച്ചു.ആചാര്യ വിദ്യാനന്ദ് ജി മഹാരാജിന്റെ ശതാബ്ദി ആഘോഷങ്ങൾ ജൂൺ 28 ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
June 27th, 05:06 pm
ജൂൺ 28 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ആചാര്യ വിദ്യാനന്ദ് ജി മഹാരാജിന്റെ ശതാബ്ദി ആഘോഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങിനെ അദ്ദേഹം അഭിസംബോധന ചെയ്യും.ശ്രീനാരായണ ഗുരുവും ഗാന്ധിജിയും തമ്മിലുള്ള സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷ പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
June 24th, 11:30 am
ഇന്ന് ഈ സമുച്ചയം രാജ്യത്തിന്റെ ചരിത്രത്തിലെ അഭൂതപൂർവമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നൽകുക മാത്രമല്ല, സ്വാതന്ത്ര്യ ലക്ഷ്യത്തിനും സ്വതന്ത്ര ഇന്ത്യ എന്ന സ്വപ്നത്തിനും മൂർത്തമായ അർത്ഥം നൽകുകയും ചെയ്ത ഒരു ചരിത്ര സംഭവം. 100 വർഷങ്ങൾക്ക് മുമ്പ് ശ്രീ നാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ആ കൂടിക്കാഴ്ച ഇന്നും പ്രചോദനാത്മകവും പ്രസക്തവുമായി തുടരുന്നു. 100 വർഷങ്ങൾക്ക് മുമ്പ് നടന്ന ആ കൂടിക്കാഴ്ച, സാമൂഹിക ഐക്യത്തിനും വികസിത ഇന്ത്യയുടെ കൂട്ടായ ലക്ഷ്യങ്ങൾക്കും ഇന്നും ഒരു വലിയ ഊർജ്ജ സ്രോതസ്സായി തുടരുന്നു. ഈ ചരിത്ര അവസരത്തിൽ, ഞാൻ ശ്രീ നാരായണ ഗുരുവിന്റെ കാൽക്കൽ വണങ്ങുന്നു. ഗാന്ധിജിക്കും ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
June 24th, 11:00 am
ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ, ധാർമ്മിക നേതാക്കളായ ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ അഭിസംബോധന ചെയ്തു. ഇന്നത്തെ വേദി രാജ്യത്തിന്റെ ചരിത്രത്തിലെ അഭൂതപൂർവമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, സന്യാസിവര്യന്മാരുൾപ്പെടെയുള്ളവർക്ക് ആദരപൂർവ്വം ആശംസകൾ നേർന്നു. നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നൽകിയ, സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യങ്ങൾക്കും സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നത്തിനും മൂർത്തമായ അർത്ഥം നൽകിയ ഒരു ചരിത്ര സംഭവമാണ് ശ്രീ നാരായണ ഗുരുവും ഗാന്ധിജിയും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് അദ്ദേഹം പറഞ്ഞു. “100 വർഷങ്ങൾക്ക് മുമ്പ് നടന്ന കൂടിക്കാഴ്ച ഇന്നും പ്രചോദനാത്മകവും പ്രസക്തവുമായി തുടരുന്നു, കൂടാതെ സാമൂഹിക ഐക്യത്തിനും വികസിത ഇന്ത്യയുടെ കൂട്ടായ ലക്ഷ്യങ്ങൾക്കും ശക്തമായ ഊർജ്ജ സ്രോതസ്സായി വർത്തിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു. ഈ ചരിത്ര അവസരത്തിൽ, അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ പാദങ്ങളിൽ വന്ദിക്കുകയും മഹാത്മാഗാന്ധിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു.ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷം 2025 ജൂൺ 24നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
June 23rd, 05:24 pm
ഇന്ത്യയിലെ ഏറ്റവും മഹത്തായ ആത്മീയ-ധാർമിക നേതാക്കളായ ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷപരിപാടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ 2025 ജൂൺ 24നു രാവിലെ 11നു നടക്കുന്ന ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.In the past 10 years, India has moved beyond incremental change to witness impactful transformation: PM Modi on Civil Services Day
April 21st, 11:30 am
PM Modi addressed civil servants on Civil Services Day, celebrating 75 years of the Constitution and Sardar Patel’s 150th birth anniversary. Emphasizing holistic development and next-gen reforms, he urged officers to drive impactful change and build a Viksit Bharat. He also conferred the PM’s Awards for Excellence in Public Administration.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പതിനേഴാം സിവിൽ സർവീസസ് ദിനാചരണ പരിപാടിയെ അഭിസംബോധന ചെയ്തു
April 21st, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പതിനേഴാം സിവിൽ സർവീസസ് ദിനത്തോടനുബന്ധിച്ചു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഇന്നു നടന്ന ചടങ്ങിൽ സിവിൽ സർവീസസ് ജീവനക്കാരെ അഭിസംബോധന ചെയ്തു. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങൾ അദ്ദേഹം സമ്മാനിച്ചു. സദസ്സിനെ അഭിസംബോധന ചെയ്യവേ, സിവിൽ സർവീസസ് ദിനത്തിൽ ഏവർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഭരണഘടനയുടെ 75-ാം വാർഷികവും സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികവും ആഘോഷിക്കുന്നതിനാൽ ഈ വർഷത്തെ ആഘോഷത്തിനു പ്രാധാന്യമേറെയാണെന്ന് എടുത്തുപറഞ്ഞു. 1947 ഏപ്രിൽ 21നു സിവിൽ സർവീസുകാരെ ‘ഇന്ത്യയുടെ ഉരുക്കുചട്ടക്കൂട്’ എന്നു വിശേഷിപ്പിച്ച സർദാർ പട്ടേലിന്റെ ഐതിഹാസിക പ്രസ്താവന അനുസ്മരിച്ച പ്രധാനമന്ത്രി, അച്ചടക്കം, സത്യസന്ധത, ജനാധിപത്യ മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കുന്ന, അങ്ങേയറ്റം സമർപ്പണത്തോടെ രാജ്യത്തെ സേവിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെക്കുറിച്ചുള്ള പട്ടേലിന്റെ കാഴ്ചപ്പാാടിന് ഊന്നൽ നൽകി. വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ പശ്ചാത്തലത്തിൽ സർദാർ പട്ടേലിന്റെ ആദർശങ്ങളുടെ പ്രസക്തിക്ക് അദ്ദേഹം അടിവരയിട്ടു. സർദാർ പട്ടേലിന്റെ കാഴ്ചപ്പാടിനും പാരമ്പര്യത്തിനും അദ്ദേഹം ഹൃദയംഗമമായ ആദരമർപ്പിച്ചു.ഏപ്രിൽ 21 ന് സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
April 19th, 01:16 pm
പതിനേഴാമത് സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ച്, ഏപ്രിൽ 21 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങളും അദ്ദേഹം സമ്മാനിക്കും.നവകർ മഹാമന്ത്ര ദിവസിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
April 09th, 08:15 am
മനസ്സ് ശാന്തമാണ്, മനസ്സ് ദൃഢമാണ്, സമാധാനം മാത്രം, അതിശയകരമായ ഒരു അനുഭൂതി, വാക്കുകൾക്കപ്പുറം, ചിന്തയ്ക്കപ്പുറം, നവകർമ മഹാമന്ത്രം ഇപ്പോഴും മനസ്സിൽ പ്രതിധ്വനിക്കുന്നു. നമോ അരിഹന്താനം. നമോ സിദ്ധാനം. നമോ ആര്യനാം. നമോ ഉവജ്ജായനം. നമോ ലോയേ സവ്വാസഹൂനാം. (नमो अरिहंताणं॥ नमो सिद्धाणं॥ नमो आयरियाणं॥ नमो उवज्झायाणं॥ नमो लोए सव्वसाहूणं॥) ഒരു ശബ്ദം, ഒരു പ്രവാഹം, ഒരു ഊർജ്ജം, ഉയർച്ചയില്ല, താഴ്ചയില്ല, സ്ഥിരത മാത്രം, സമചിത്തത മാത്രം. അത്തരമൊരു ബോധം, സമാനമായ താളം, ഉള്ളിൽ സമാനമായ പ്രകാശം. നവകർ മഹാമന്ത്രത്തിൻ്റെ ഈ ആത്മീയ ശക്തി ഞാൻ ഇപ്പോഴും എൻ്റെ ഉള്ളിൽ അനുഭവിക്കുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ബാംഗ്ലൂരിൽ സമാനമായ ഒരു മന്ത്ര ജപത്തിന് ഞാൻ സാക്ഷിയായിരുന്നു, ഇന്ന് എനിക്ക് അതേ ആഴത്തിലുള്ള വികാരം അനുഭവപ്പെട്ടു. ഇത്തവണ ദശലക്ഷക്കണക്കിന് പുണ്യാത്മാക്കൾ ഒരേ ബോധത്തോടെ, ഒരേ വാക്കുകളോടെ, ഒരുമിച്ച് ഉണർന്ന ഊർജ്ജവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇന്ത്യയിലും വിദേശത്തും, ഇത് യഥാർത്ഥത്തിൽ അഭൂതപൂർവമാണ്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവകർ മഹാമന്ത്ര ദിവസ് ഉദ്ഘാടനം ചെയ്തു
April 09th, 07:47 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ നവകർ മഹാമന്ത്ര ദിവസ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, നവകർ മന്ത്രത്തിൻ്റെ അഗാധമായ ആത്മീയ അനുഭവം അദ്ദേഹം എടുത്തുപറഞ്ഞു, മനസ്സിന് സമാധാനവും സ്ഥിരതയും കൊണ്ടുവരാനുള്ള അതിൻ്റെ കഴിവ് അദ്ദേഹം ഊന്നിപ്പറഞ്ഞു. വാക്കുകൾക്കും ചിന്തകൾക്കും അതീതമായി മനസ്സിലും ബോധത്തിലും ആഴത്തിൽ പ്രതിധ്വനിക്കുന്ന ശാന്തതയുടെ അസാധാരണമായ അനുഭൂതിയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. നവകർ മന്ത്രത്തിൻ്റെ പ്രാധാന്യം അടിവരയിട്ട്, അതിൻ്റെ പവിത്രമായ ശ്ലോകങ്ങൾ പാരായണം ചെയ്ത ശ്രീ മോദി , സ്ഥിരത, സമചിത്തത, ബോധത്തിൻ്റെയും ആന്തരിക പ്രകാശത്തിൻ്റെയും ശ്രുതി മധുരമായ താളം എന്നിവ ഉൾക്കൊള്ളുന്ന മന്ത്രത്തെ ഊർജത്തിൻ്റെ ഏകീകൃത പ്രവാഹമായി വിശേഷിപ്പിച്ചു. തൻ്റെ വ്യക്തിപരമായ അനുഭവം പ്രതിഫലിപ്പിച്ചുകൊണ്ട്, നവകർ മന്ത്രത്തിൻ്റെ ആത്മീയ ശക്തി തനിക്കുള്ളിൽ തുടരുന്നത് എങ്ങനെയെന്ന് അദ്ദേഹം പങ്കുവെച്ചു. വർഷങ്ങൾക്ക് മുമ്പ് ബംഗളൂരുവിൽ സമാനമായ ഒരു കൂട്ടായ ഗാനാലാപന പരിപാടിക്ക് സാക്ഷ്യം വഹിച്ചത് അദ്ദേഹം അനുസ്മരിച്ചു, അത് തന്നിൽ ശാശ്വതമായ മതിപ്പാണ് സൃഷ്ടിച്ചത്. രാജ്യത്തും വിദേശത്തുമുള്ള ദശലക്ഷക്കണക്കിന് പുണ്യാത്മാക്കൾ ഒരു ഏകീകൃത ബോധത്തിൽ ഒത്തുചേരുന്നതിൻ്റെ സമാനതകളില്ലാത്ത അനുഭവം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കൂട്ടായ ഊർജ്ജത്തേയും സമന്വയിപ്പിച്ച വാക്കുകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അത് യഥാർത്ഥത്തിൽ അസാധാരണവും അഭൂതപൂർവവുമാണെന്ന് വിശേഷിപ്പിച്ചു.ഏപ്രിൽ 9 ന് ന്യൂഡൽഹിയിൽ നടക്കുന്ന നവകർ മഹാമന്ത്ര ദിവസിൽ പ്രധാനമന്ത്രി പങ്കെടുക്കും
April 07th, 05:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏപ്രിൽ 9 ന് രാവിലെ 8 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നവകർ മഹാമന്ത്ര ദിവസിൽ പങ്കെടുക്കും. തദവസരത്തിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.Our language is the carrier of our culture: PM Modi at Akhil Bharatiya Marathi Sahitya Sammelan
February 21st, 05:00 pm
PM Modi inaugurated the 98th Akhil Bharatiya Marathi Sahitya Sammelan in New Delhi. Shri Modi highlighted that the Sammelan was taking place at a significant time when the nation was witnessing the 350th anniversary of Chhatrapati Shivaji Maharaj's coronation, the 300th birth anniversary of Punyashlok Ahilyabai Holkar, and the 75th anniversary of our Constitution, created through the efforts of Babasaheb Ambedkar.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 98-ാമത് അഖില ഭാരതീയ മറാഠി സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്തു
February 21st, 04:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ 98-ാം അഖില ഭാരതീയ മറാഠി സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത്, ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്ന മറാഠി ഭാഷയുടെ മഹത്തായ പരിപാടിയിലേക്ക് എല്ലാ മറാഠികളെയും അദ്ദേഹം സ്വാഗതം ചെയ്തു. അഖില ഭാരതീയ മറാഠി സാഹിത്യ സമ്മേളനം ഭാഷയിലോ പ്രദേശത്തിലോ മാത്രമായി ഒതുങ്ങിനിൽക്കുന്നതല്ലെന്നും മഹാരാഷ്ട്രയുടെയും രാജ്യത്തിന്റെയും സാംസ്കാരിക പൈതൃകവും സ്വാതന്ത്ര്യസമരത്തിന്റെ സത്തയും സമ്മേളനത്തിൽ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.I consider industry, and also the private sector of India, as a powerful medium to build a Viksit Bharat: PM Modi at CII Conference
July 30th, 03:44 pm
Prime Minister Narendra Modi attended the CII Post-Budget Conference in Delhi, emphasizing the government's commitment to economic reforms and inclusive growth. The PM highlighted various budget provisions aimed at fostering investment, boosting infrastructure, and supporting startups. He underscored the importance of a self-reliant India and the role of industry in achieving this vision, encouraging collaboration between the government and private sector to drive economic progress.കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച ‘വികസിത ഭാരതത്തിലേക്കുള്ള യാത്ര: കേന്ദ്ര ബജറ്റ് 2024-25ന് ശേഷമുള്ള സമ്മേളനം’ ഉദ്ഘാടനയോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 30th, 01:44 pm
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച ‘വികസിത ഭാരതത്തിലേക്കുള്ള യാത്ര: കേന്ദ്ര ബജറ്റ് 2024-25-ന് ശേഷമുള്ള സമ്മേളന’ത്തിന്റെ ഉദ്ഘാടനയോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വളർച്ചയ്ക്കും വ്യവസായത്തിന്റെ പങ്കിനുമുള്ള ഗവൺമെന്റിന്റെ വലിയ കാഴ്ചപ്പാടിന്റെ രൂപരേഖ അവതരിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. വ്യവസായം, ഗവൺമെന്റ്, നയതന്ത്ര സമൂഹം, ചിന്തകർ എന്നീ മേഖലകളിൽനിന്നുള്ള ആയിരത്തിലധികം പേർ സമ്മേളനത്തിൽ നേരിട്ട് പങ്കെടുത്തു. രാജ്യത്തുടനീളവും വിദേശത്തുമുള്ള വിവിധ സിഐഐ കേന്ദ്രങ്ങളിൽനിന്നും നിരവധി പേർ സമ്മേളനത്തിന്റെ ഭാഗമായി.സി.ഐ.ഐയുടെ ബജറ്റാനന്തര കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സമ്മേളനത്തെ ജൂലായ് 30-ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
July 29th, 12:08 pm
ന്യൂഡല്‍ഹിയിലെ വിഗ്യാൻ ഭവനില്‍ നടക്കുന്ന വികസിത് ഭാരതിലേക്കുള്ള യാത്ര: 2024-25 കേന്ദ്ര ബജറ്റാനന്തര കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സമ്മേളനത്തെ 2024 ജൂലൈ 30 ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.സി.എല്‍.ഇ.എ-കോമണ്‍വെല്‍ത്ത് അറ്റോര്‍ണിസ് ആന്‍ഡ് സോളിസിറ്റേഴ്‌സ് ജനറല്‍ കോണ്‍ഫറന്‍സ് 2024 ഫെബ്രുവരി 3-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
February 02nd, 11:10 am
'നീതി ലഭ്യമാക്കുന്നതില്‍ അതിര്‍ത്തി കടന്നുള്ള വെല്ലുവിളികള്‍' എന്നതാണ് സമ്മേളനത്തിന്റെ വിഷയം. മറ്റുള്ളവയ്‌ക്കൊപ്പം ജുഡീഷ്യല്‍ പരിവര്‍ത്തനം, നിയമ പരിശീലനത്തിന്റെ ധാര്‍മ്മിക മാനങ്ങള്‍, എക്‌സിക്യൂട്ടീവ് ഉത്തരവാദിത്തം; ആധുനിക കാലത്തെ നിയമവിദ്യാഭ്യാസ പുനഃപരിശോധന തുടങ്ങിയ നിയമവും നീതിയും സംബന്ധിച്ച സുപ്രധാന വിഷയങ്ങളും ഈ സമ്മേളനം ചര്‍ച്ച ചെയ്യും.