കായിക ചടങ്ങിനോടനുബന്ധിച്ച് മെൽബൺ ക്രിക്കറ്റ് മൈതാനം സന്ദർശിച്ച് പ്രധാനമന്ത്രി

July 10th, 08:21 am

ഇന്ത്യ-ഓസ്‌ട്രേലിയ കായിക ബന്ധങ്ങൾ ആഘോഷമാക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, വിക്ടോറിയ പ്രവിശ്യാ പ്രീമിയർ ജസീന്ത അലൻ എന്നിവർക്കൊപ്പം മെൽബൺ ക്രിക്കറ്റ് മൈതാനം സന്ദർശിച്ചു. സ്റ്റീവ് വോ, ലിസ സ്റ്റാലേക്കർ എന്നിവരുൾപ്പെടെ പ്രമുഖരായ നിരവധി ഓസ്‌ട്രേലിയൻ കായിക പ്രതിഭകൾ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭങ്ങളെന്ന നിലയിൽ കായികം, സാംസ്‌കാരിക കൈമാറ്റങ്ങൾ, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയ്ക്കുള്ള വർധിച്ചുവരുന്ന പ്രാധാന്യത്തെ അടിവരയിടുന്നതായിരുന്നു ഈ സന്ദർശനം.

സെയ്ഷെൽസിന്റെ 50-ാം സ്വാതന്ത്ര്യദിന വാർഷികാഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി

June 29th, 08:00 am

സെയ്ഷെൽസ് പ്രസിഡന്റ് ഡോ.പാട്രിക് ഹെർമീനിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സെയ്ഷെൽസിന്റെ 50-ാം സ്വാതന്ത്ര്യദിന വാർഷികാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. സെയ്ഷെൽസിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.

ഇന്ത്യ- സെഷെല്‍സ് ഉന്നതതല വെര്‍ച്വല്‍ കൂടിക്കാഴ്ച

April 07th, 06:02 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെഷെല്‍സ് പ്രസിഡന്റ് വേവല്‍ രാംകലവനുമൊത്ത് നാളെ (2021 ഏപ്രില്‍ 8) ന് സെഷല്‍സിലെ നിരവധി ഇന്ത്യന്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉന്നതതല വെര്‍ച്വല്‍ പരിപാടിയില്‍ പങ്കെടുക്കും.