Delhi's voters have resolved to free the city from 'AAP-da': PM Modi
January 03rd, 01:03 pm
PM Modi inaugurated key development projects in Delhi, including housing for poor families. He emphasized India’s vision for 2025 as a year of growth, entrepreneurship, and women-led development, reaffirming the goal of a pucca house for every citizen.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡൽഹിയിൽ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു
January 03rd, 12:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിൽ നിരവധി പ്രധാന വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു. ഒരു വലിയ സമ്മേളനത്തെ അഭിസംബോധന ചെയ്ത്, പുതുവത്സരാശംസകൾ നേർന്നു കൊണ്ട്, ശ്രീ മോദി ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കുന്ന 2025 ഇന്ത്യയുടെ വികസനത്തിന് വലിയ അവസരങ്ങളുടെ വർഷമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ന്, ഇന്ത്യ രാഷ്ട്രീയ സാമ്പത്തിക സ്ഥിരതയുടെ ആഗോള പ്രതീകമായി നിലകൊള്ളുന്നു, പ്രധാനമന്ത്രി പറഞ്ഞു. വരും വർഷത്തിൽ രാജ്യത്തിൻ്റെ പ്രതിച്ഛായ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ ഏറ്റവും വലിയ ഉൽപ്പാദന കേന്ദ്രമായി ഇന്ത്യ മാറുന്നതിനും യുവാക്കളെ സ്റ്റാർട്ടപ്പുകൾക്കും സംരംഭകത്വത്തിനും കഴിവുറ്റവരായി ശാക്തീകരിക്കുന്നതിനും പുതിയ കാർഷിക റെക്കോർഡുകൾ സ്ഥാപിക്കുന്നതിനും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള വർഷമാണിതെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ശ്രീ മോദി 2025-ലെ കാഴ്ചപ്പാട് വിശദീകരിച്ചു. ഓരോ പൗരനും ജീവിത സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.പ്രധാനമന്ത്രി ജനുവരി 3നു ഡൽഹിയിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും
January 02nd, 10:18 am
‘ഏവർക്കും പാർപ്പിടം’ എന്ന പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ചേരി പുനരധിവാസ പദ്ധതിക്കു കീഴിലുള്ള ഝുഗ്ഗി ഝോപ്രി (ജെജെ) ക്ലസ്റ്റർ നിവാസികൾക്കായി ഡൽഹിയിലെ അശോക് വിഹാറിലെ സ്വാഭിമാൻ അപ്പാർട്ട്‌മെന്റിൽ പുതുതായി നിർമിച്ച ഫ്ലാറ്റുകൾ 2025 ജനുവരി മൂന്നിന് ഉച്ചയ്ക്ക് 12.10ന് സന്ദർശിക്കും. അതിനുശേഷം ഉച്ചയ്ക്ക് 12.45നു ഡൽഹിയിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.