ദണ്ഡക്രമ പാരായണം പൂർത്തിയാക്കിയ വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

December 02nd, 01:03 pm

ശുക്ല യജുർവേദത്തിലെ മധ്യാന്ദിനി ശാഖയിലെ 2000 മന്ത്രങ്ങൾ ഉൾപ്പെടുന്ന ദണ്ഡക്രമ പാരായണം 50 ദിവസത്തിൽ തടസ്സമില്ലാതെ പൂർത്തിയാക്കിയ വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 19 വയസ്സുകാരനായ വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെ ചെയ്ത ഈ കാര്യം വരും തലമുറകളാൽ ഓർമ്മിക്കപ്പെടുമെന്ന് ശ്രീ മോദി പ്രസ്താവിച്ചു. കാശിയിൽ നിന്നുള്ള എം.പി. എന്ന നിലയിൽ, ഈ അസാധാരണ നേട്ടം ഈ പുണ്യനഗരത്തിൽ നടന്നതിൽ ഞാൻ സന്തുഷ്ടനാണ്. അദ്ദേഹത്തെ പിന്തുണച്ച അദ്ദേഹത്തിന്റെ കുടുംബത്തിനും ഇന്ത്യയിലെമ്പാടുമുള്ള നിരവധി സന്യാസിമാർക്കും ഋഷിമാർക്കും പണ്ഡിതന്മാർക്കും സംഘടനകൾക്കും എൻ്റെ പ്രണാമം, ശ്രീ മോദി കൂട്ടിച്ചേർത്തു.