ഇന്തോനേഷ്യൻ പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ
July 07th, 03:15 pm
ഇന്ന് നിങ്ങൾക്കിടയിൽ ഇവിടെയായിരിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയൊരു ബഹുമതിയും അംഗീകാരവുമാണ്. 140 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായും ജനാധിപത്യത്തിന്റെ മാതാവായ രാജ്യത്തിലെ ഒരു അഭിമാനിയായ പൗരനായും ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഹൃദയം നിറഞ്ഞ ആശംസകളും മംഗളങ്ങളും അറിയിച്ചുകൊണ്ട് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു.ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
July 07th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിൽ ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു. ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.ഇന്ന് ബിജെപി നല്ല ഭരണത്തിനും അവസാന മൈൽ ഡെലിവെറിക്കും വേണ്ടിയാണ് നിലകൊള്ളുന്നത്: പ്രധാനമന്ത്രി മോദി
April 06th, 12:30 pm
ബിജെപി പ്രവർത്തകരുടെ തലമുറകൾക്കും അവരുടെ സമർപ്പണത്തിനും, ത്യാഗത്തിനും, അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പാർട്ടിയുടെ സ്ഥാപന ദിവസിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ബിജെപിക്ക് അധികാരമോ വിഭവങ്ങളോ ഇല്ലാതിരുന്ന ആദ്യകാലങ്ങളെക്കുറിച്ചും, ജനങ്ങളുമായി ബന്ധപ്പെടാൻ പ്രവർത്തകർ അക്ഷീണം സഞ്ചരിച്ചതിനെക്കുറിച്ചും അദ്ദേഹം ഓർമ്മിച്ചു. അടിയന്തരാവസ്ഥ, രാഷ്ട്രീയ ഒറ്റപ്പെടൽ, അക്രമം തുടങ്ങിയ വെല്ലുവിളികൾക്കിടയിലും അവരെ മുന്നോട്ട് നയിച്ച ഭാരതത്തിന്റെ ശോഭനമായ ഭാവിയിലുള്ള അവരുടെ വിശ്വാസം അദ്ദേഹം ആവർത്തിച്ചു.പ്രധാനമന്ത്രി മോദി ബിജെപി സ്ഥപന ദിവസത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു
April 06th, 12:00 pm
ബിജെപി പ്രവർത്തകരുടെ തലമുറകൾക്കും അവരുടെ സമർപ്പണത്തിനും, ത്യാഗത്തിനും, അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പാർട്ടിയുടെ സ്ഥാപന ദിവസിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ബിജെപിക്ക് അധികാരമോ വിഭവങ്ങളോ ഇല്ലാതിരുന്ന ആദ്യകാലങ്ങളെക്കുറിച്ചും, ജനങ്ങളുമായി ബന്ധപ്പെടാൻ പ്രവർത്തകർ അക്ഷീണം സഞ്ചരിച്ചതിനെക്കുറിച്ചും അദ്ദേഹം ഓർമ്മിച്ചു. അടിയന്തരാവസ്ഥ, രാഷ്ട്രീയ ഒറ്റപ്പെടൽ, അക്രമം തുടങ്ങിയ വെല്ലുവിളികൾക്കിടയിലും അവരെ മുന്നോട്ട് നയിച്ച ഭാരതത്തിന്റെ ശോഭനമായ ഭാവിയിലുള്ള അവരുടെ വിശ്വാസം അദ്ദേഹം ആവർത്തിച്ചു.നെസെറ്റിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന
February 25th, 08:20 pm
ഈ വിശിഷ്ട സഭയ്ക്ക് മുന്നിൽ നിൽക്കാൻ കഴിയുന്നത് എനിക്ക് ലഭിച്ച വലിയൊരു ഭാഗ്യവും ബഹുമതിയുമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിലും ഒരു പുരാതന നാഗരികതയെ അഭിസംബോധന ചെയ്യുന്ന മറ്റൊരു പുരാതന നാഗരികതയുടെ പ്രതിനിധി എന്ന നിലയിലുമാണ് ഞാൻ ഇവിടെ നിൽക്കുന്നത്. 140 കോടി ഇന്ത്യക്കാരുടെ ആശംസകളും സൗഹൃദത്തിന്റെയും ബഹുമാനത്തിന്റെയും പങ്കാളിത്തത്തിന്റെയും സന്ദേശവുമായാണ് ഞാൻ വന്നിരിക്കുന്നത്.ഇസ്രയേൽ പാർലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
February 25th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജറുസലേമിലെ നെസെറ്റിന്റെ പ്രത്യേക പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.ഒമാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെയും സമൂഹത്തെയും അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
December 18th, 12:32 pm
നിങ്ങളുടെ യുവത്വത്തിന്റെ ആവേശവും ഊർജ്ജവും ഇവിടുത്തെ അന്തരീക്ഷത്തെ ശരിക്കും ഊർജ്ജസ്വലമാക്കിയിരിക്കുന്നു. ഈ ഹാളിൽ ഇരിക്കാൻ കഴിയാത്തവരും അടുത്തുള്ള ഹാളിലെ സ്‌ക്രീനുകളിൽ പരിപാടി തത്സമയം കാണുന്നവരുമായ എല്ലാ സഹോദരീസഹോദരന്മാരെയും ഞാൻ ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നു. ഇത്രയും ദൂരം വന്നിട്ടും ഹാളിൽ പ്രവേശിക്കാൻ കഴിയാത്തതിൽ അവർക്ക് എങ്ങനെ തോന്നുന്നുണ്ടാകുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.ഒമാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
December 18th, 12:31 pm
മസ്കറ്റിൽ, ഇന്ത്യൻ വംശജരുടെ ഒരു വലിയ സമ്മേളനത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്തു. വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 700-ലധികം വിദ്യാർത്ഥികൾ സദസ്സിലുണ്ടായിരുന്നു. രാജ്യത്ത് സ്ഥാപിതമായതിന്റെ 50ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്ക് പ്രത്യേക പ്രാധാന്യമുള്ളതാണ്.എത്യോപ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന
December 17th, 12:25 pm
പൗരാണിക ജ്ഞാനവും ആധുനിക അഭിലാഷങ്ങളുമുള്ള ഒരു രാജ്യത്തിന്റെ ഹൃദയത്തിൽ, ജനാധിപത്യത്തിന്റെ ഈ ക്ഷേത്രത്തിൽ വരാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനം തോന്നുന്നു. നിങ്ങളുടെ പാർലമെന്റിനോടും ജനങ്ങളോടും ജനാധിപത്യ യാത്രയോടുമുള്ള ഏറെ ബഹുമാനത്തോടെയാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ സൗഹൃദത്തിന്റെയും സൽസ്വഭാവത്തിന്റെയും സാഹോദര്യത്തിന്റെയും ആശംസകൾ ഞാൻ നേരുന്നു.എത്യോപ്യയിൽ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
December 17th, 12:12 pm
എത്യോപ്യയിലെ നിയമനിർമ്മാതാക്കൾക്ക് ഇന്ത്യൻ ജനതയുടെ സൗഹൃദത്തിലൂന്നിയ ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി അദ്ദേഹത്തിൻ്റെ പ്രസംഗം ആരംഭിച്ചത്. പാർലമെന്റിനെ അഭിസംബോധന ചെയ്യാനും എത്യോപ്യയിലെ സാധാരണക്കാരായ കർഷകർ, സംരംഭകർ, അഭിമാനികളായ സ്ത്രീകൾ, യുവാക്കൾ എന്നിവരോട് സംസാരിക്കാനും കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. എത്യോപ്യയിലെ ഗ്രേറ്റ് ഓണർ നിഷാൻ എന്ന പരമോന്നത ബഹുമതി തനിക്ക് സമ്മാനിച്ചതിന് എത്യോപ്യയിലെ ജനങ്ങൾക്കും സർക്കാരിനും അദ്ദേഹം നന്ദി പറഞ്ഞു. ബന്ധത്തിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള വർഷങ്ങൾ പഴക്കമുള്ള ബന്ധം സന്ദർശന വേളയിൽ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തപ്പെട്ടതിൽ പ്രധാനമന്ത്രി അഗാധമായ സംതൃപ്തി പ്രകടിപ്പിച്ചു.കർണാടകയിൽ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ നടന്ന ലക്ഷകണ്ഠ ഗീതാപാരായണ പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
November 28th, 11:45 am
ഞാൻ തുടങ്ങുന്നതിനു മുൻപ്, ചില കുട്ടികൾ അവരുടെ ചിത്രങ്ങൾ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ദയവായി എസ്‌പിജിയെയും ലോക്കൽ പോലീസിനെയും അവ ശേഖരിക്കാൻ സഹായിക്കുക. നിങ്ങളുടെ വിലാസം പിന്നിൽ എഴുതിയാൽ, ഞാൻ തീർച്ചയായും നിങ്ങൾക്ക് ഒരു നന്ദി കത്ത് അയയ്ക്കും. ആരുടെ കൈയ്യിൽ അവ ഉണ്ടെങ്കിലും , ദയവായി അത് അവർക്ക് നൽകുക; അവർ അത് ശേഖരിക്കും, നിങ്ങൾക്ക് വിശ്രമിക്കാം. ഈ കുട്ടികൾ വളരെ കഠിനാധ്വാനം ചെയ്താണ് ഇത് ഇവിടെ കൊണ്ടുവന്നത് , എങ്ങാനും ഞാൻ അവരോട് അനീതി കാണിച്ചാൽ അത് എന്നെ വേദനിപ്പിക്കും .കർണാടകയിൽ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ നടക്കുന്ന ലക്ഷ കണ്ഠ ഗീതാപാരായണ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
November 28th, 11:30 am
കർണാടകയിൽ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ ഇന്ന് നടന്ന ലക്ഷ കണ്ഠ ഗീതാപാരായണ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണന്റെ ദിവ്യ ദർശനത്തിന്റെ സംതൃപ്തി, ശ്രീമദ് ഭഗവദ്ഗീതയിലെ മന്ത്രങ്ങളുടെ ആത്മീയ അനുഭവം, നിരവധി ആദരണീയരായ സന്യാസിമാരുടെയും ഗുരുക്കന്മാരുടെയും സാന്നിധ്യം എന്നിവ തനിക്ക് ഒരു പരമഭാഗ്യമാണെന്ന് ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എണ്ണമറ്റ അനുഗ്രഹങ്ങൾ നേടുന്നതിന് തുല്യമാണിതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.2030- ലെ ശതാബ്ദി കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ലേലം ഇന്ത്യ നേടിയതിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിനന്ദിച്ചു
November 26th, 09:23 pm
2030-ലെ ശതാബ്ദി കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ലേലം ഇന്ത്യ നേടിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
November 21st, 06:45 am
ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയിൽ ജോഹന്നാസ്ബർഗിൽ നടക്കുന്ന 20-ാമത് ജി20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി, സിറിൽ റമഫോസയുടെ ക്ഷണപ്രകാരം, 2025 നവംബർ 21 മുതൽ 23 വരെ ഞാൻ ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക് സന്ദർശിക്കുകയാണ്.ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നടന്ന ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
November 19th, 11:00 am
മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡു ജി, കേന്ദ്രത്തിലെ എൻ്റെ സഹപ്രവർത്തകരേ , റാംമോഹൻ നായിഡു ജി, ജി കിഷൻ റെഡ്ഡി ജി, ഭൂപതി രാജു ശ്രീനിവാസ വർമ്മ ജി, സച്ചിൻ ടെണ്ടുൽക്കർ ജി, ഉപമുഖ്യമന്ത്രി പവൻ കല്യാണ് ജി, സംസ്ഥാന ഗവൺമെന്റിലെ മന്ത്രി നാരാ ലോകേഷ് ജി,ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റിൻ്റെ മാനേജിംഗ് ട്രസ്റ്റി ആർ.ജെ. രത്നാകർ ജി, വൈസ് ചാൻസലർ കെ. ചക്രവർത്തി ജി, ഐശ്വര്യ ജി, മറ്റ് പ്രമുഖരേ , മഹതികളെ ,മാന്യരേ , സായി റാം!ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധന
November 19th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി തന്റെ പ്രസംഗം സായി റാം എന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ചു, പുട്ടപർത്തിയുടെ പുണ്യഭൂമിയിൽ എല്ലാവരുടെയും ഇടയിൽ സന്നിഹിതനായിരിക്കുന്നത് ഒരു വൈകാരികവും ആത്മീയവുമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചു മുൻപ് ബാബയുടെ സമാധിയിൽ പുഷ്പാർച്ചന നടത്താൻ തനിക്ക് അവസരം ലഭിച്ച കാര്യം അദ്ദേഹം പങ്കുവെച്ചു. ബാബയുടെ കാൽക്കൽ വണങ്ങുന്നതും അനുഗ്രഹം സ്വീകരിക്കുന്നതും എപ്പോഴും ഹൃദയത്തെ ആഴത്തിലുള്ള വികാരത്താൽ നിറയ്ക്കുന്നുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.ഭൂട്ടാൻ-ലെ നാലാമത്തെ രാജാവിന്റെ ജന്മദിനാഘോഷ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
November 11th, 12:00 pm
എന്നാൽ ഇന്ന് ഞാൻ വളരെ ദുഃഖഭാരത്തോടെയാണ് ഇവിടെ വരുന്നത്. ഇന്നലെ വൈകുന്നേരം ഡൽഹിയിൽ നടന്ന ഭയാനകമായ സംഭവം ഞങ്ങളെയെല്ലാം വളരെയധികം ദുഃഖത്തിലാക്കി. ഈ നഷ്ടം അനുഭവിച്ച കുടുംബങ്ങളുടെ വേദന ഞാൻ മനസ്സിലാക്കുന്നു. ദുഃഖത്തിലും പിന്തുണയിലും രാഷ്ട്രം അവരോടൊപ്പം ഐക്യപ്പെടുന്നു.ഭൂട്ടാന്റെ നാലാമത്തെ രാജാവിന്റെ 70-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
November 11th, 11:39 am
ഭൂട്ടാന്റെ നാലാമത്തെ രാജാവിന്റെ 70-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഭൂട്ടാൻ-ലെ തിംഫുവിൽ, ചാങ്ലിമെതാങ് സെലിബ്രേഷൻ ഗ്രൗണ്ടിൽ ഇന്ന് നടന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഭൂട്ടാൻ രാജാവായ ആദരണീയനായ ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കിനും നാലാമത്തെ രാജാവായ ആദരണീയനായ ജിഗ്മേ സിംഗേ വാങ്ചുക്കിനും പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേർന്നു. രാജകുടുംബത്തിലെ ആദരണീയരായ അംഗങ്ങളെയും ഭൂട്ടാൻ പ്രധാനമന്ത്രി ശ്രീ ഷെറിംഗ് ടോബ്‌ഗെയെയും സന്നിഹിതരായ മറ്റ് വിശിഷ്ട വ്യക്തികളെയും അദ്ദേഹം ആദരപൂർവ്വം അഭിവാദ്യം ചെയ്തു.തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലെ ആദി തിരുവാതിരൈ ഉത്സവത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
July 27th, 12:30 pm
ഏറ്റവും ആദരണീയരായ ആദീനം മഠാധിപതികൾ, ചിന്മയ മിഷൻ സ്വാമികൾ, തമിഴ്‌നാട് ഗവർണർ ആർ എൻ രവി ജി, എൻ്റെ ക്യാബിനറ്റ് സഹപ്രവർത്തകൻ ഡോ. എൽ മുരുകൻ ജി, പ്രാദേശിക എംപി തിരുമാവളവൻ ജി, വേദിയിൽ സന്നിഹിതരായിരുന്ന തമിഴ്‌നാട് മന്ത്രിമാർ, പാർലമെൻ്റിലെ എൻ്റെ സഹപ്രവർത്തകൻ ശ്രീ ഇളയരാജാജി,ഒതുവർകളെ(ശിവ സ്തുതികൾ പാടുന്ന ശൈവർകൾ)ഭക്തജനങ്ങളെ, വിദ്യാർത്ഥികളെ,സാംസ്കാരിക ചരിത്രകാരൻമാരെ,എൻ്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ! നമഃ ശിവായതമിഴ്നാട്ടിലെ ഗംഗൈകൊണ്ട ചോളപുരത്ത് ആടി തിരുവാതിരൈ ഉത്സവത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.
July 27th, 12:25 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലെ ആടി തിരുവാതിര ഉത്സവത്തെ ഇന്ന് അഭിസംബോധന ചെയ്തു. സർവ്വശക്തനായ ശിവഭഗവാന് പ്രണാമം അർപ്പിച്ചുകൊണ്ട്, രാജരാജ ചോളന്റെ പുണ്യഭൂമിയിൽ ദിവ്യമായ ശിവദർശനത്തിലൂടെ അനുഭവിച്ച ആഴത്തിലുള്ള ആത്മീയ ഊർജ്ജത്തെക്കുറിച്ചും, ശ്രീ ഇളയരാജയുടെ സംഗീതത്തിന്റെയും ഓതുവാർമാരുടെ വിശുദ്ധ മന്ത്രോച്ചാരണത്തിന്റെയും അകമ്പടിയോടെയുള്ള ആത്മീയ അനുഭൂതിയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ ആത്മീയ അന്തരീക്ഷം തന്റെ ആത്മാവിനെ അഗാധമായി സ്പർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.