NH(O)-ക്ക് കീഴിൽ, ഉത്തർപ്രദേശിലെ ദേശീയപാത-19-നും വാരാണസി റിംഗ് റോഡിനും ഇടയിൽ ഹൈബ്രിഡ് ആന്വിറ്റി മോഡലിൽ, 14,447.64 കോടി രൂപ മൊത്തം മൂലധനച്ചെലവിൽ 6 വരി ഗ്രീൻഫീൽഡ് എലിവേറ്റഡ് കോറിഡോർ, റാംപുകൾ/ലൂപ്പുകൾ, ഫൂട്ട് ഓവർ ബ്രിഡ്ജ് എന്നിവ വികസിപ്പിക്കുന്നതിന് കാബിനറ്റ് അംഗീകാരം നൽകി.
July 15th, 04:53 pm
ഉത്തർപ്രദേശിലെ വാരാണസി നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി, ദേശീയപാത-19-നും (NH-19) വാരാണസി റിംഗ് റോഡിനും ഇടയിൽ ഗംഗാനദിയുടെ തീരത്തുകൂടിയുള്ള കണക്റ്റിവിറ്റിയോടെ ഒരു ലിങ്ക്/കണക്റ്റർ ഇടനാഴി വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി ഇന്ന് അംഗീകാരം നൽകി.ആറ് വരികളുള്ള എലിവേറ്റഡ് മെയിൻ കാരിയേജ്‌വേ, കേബിളിൽ താങ്ങിനിർത്തുന്ന ഒരു മാതൃകാ പാലം, ഒരു എക്സ്ട്രാഡോസ്ഡ് (extradosed) ഫൂട്ട് ഓവർ ബ്രിഡ്ജ് കം മേജർ ബ്രിഡ്ജ്, ലൂപ്പുകൾ, റാംപുകൾ, ലിങ്ക് റോഡുകൾ, സർവീസ് റോഡുകൾ എന്നിവ ഉൾപ്പെടുന്ന 46.039 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി ഹൈബ്രിഡ് ആന്വിറ്റി മോഡലിൽ (HAM) ആണ് നടപ്പിലാക്കുന്നത്.10,998.32 കോടി രൂപ ചെലവിൽ ഉത്തർപ്രദേശിലെ വരുണാ നദീതീരത്ത് ഹൈബ്രിഡ് ആന്വിറ്റി മോഡലിൽ 6/4 വരി എലിവേറ്റഡ് കോറിഡോറും അതിന്റെ റാംപുകളും/ലൂപ്പുകളും വികസിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
July 15th, 04:47 pm
ഉത്തർപ്രദേശിലെ വാരാണസി നഗരത്തിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി വരുണാ നദിക്ക് സമാന്തരമായി NH-31-നെയും വാരാണസി റിംഗ് റോഡിനെയും ബന്ധിപ്പിക്കുന്ന 43.218 കിലോമീറ്റർ നീളമുള്ള ലിങ്ക്/കണക്ടർ കോറിഡോർ വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി. പ്രധാന ക്യാരേജ് വേ, ഫ്ലൈഓവറുകൾ, ലൂപ്പുകൾ, റാംപുകൾ, സർവീസ് റോഡുകൾ എന്നിവ ഉൾപ്പെടെ പ്രധാനമായും 6/4 വരിയിൽ ഒരു എലിവേറ്റഡ് കോറിഡോറാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്. നിർമ്മാണച്ചെലവായ 4,565.33 കോടി രൂപയും ഭൂമി ഏറ്റെടുക്കൽ ചെലവായ 934.91 കോടി രൂപയും ഉൾപ്പെടെ ആകെ 10,998.32 കോടി രൂപ ചെലവിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഹൈബ്രിഡ് ആന്വിറ്റി മോഡലിൽ (HAM) ആയിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.ഗംഗാ നദിക്ക് കുറുകെ ഒരു പുതിയ റെയിൽ-റോഡ് പാലം ഉൾപ്പെടെയുള്ള വാരണാസി-പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ മൾട്ടിട്രാക്കിംഗ് നിർമ്മാണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി: കണക്റ്റിവിറ്റി നൽകുന്നതിനും യാത്രാസൗകര്യം സുഗമമാക്കുന്നതിനും ലോജിസ്റ്റിക് ചെലവ്, എണ്ണ ഇറക്കുമതി, കാർബൺ ബഹിർഗമനം എന്നിവ കുറയ്ക്കുന്നതിനും ഇത് വഴിയൊരുക്കും
October 16th, 03:18 pm
റയിൽവേ മന്ത്രാലയത്തിന്റെ ഏകദേശം 2,642 കോടി രൂപയ്ക്കുള്ള മൾട്ടി-ട്രാക്കിംഗ് പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിർദിഷ്ട മൾട്ടി-ട്രാക്കിംഗ് പദ്ധതി, ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ സെക്ഷനുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം പ്രദാനം ചെയ്യുന്നതിലൂടെ സേവനങ്ങൾ സുഗമമാക്കുകയും തിരക്ക് കുറയ്ക്കുകയും ചെയ്യും. ഉത്തർപ്രദേശിലെ വാരാണസി, ചന്ദൗലി ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്.