ബാബ വിശ്വനാഥ ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തുകയും രാജ്യത്തെ ജനങ്ങളുടെ ഐശ്വര്യത്തിനും ആയുരാരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു
April 29th, 11:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കാശിയിലെ ബാബ വിശ്വനാഥ ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തുകയും രാജ്യത്തെ ജനങ്ങളുടെ സന്തോഷത്തിനും ഐശ്വര്യത്തിനും ആരോഗ്യപൂർണ്ണമായ ജീവിതത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.The BJP-NDA government is making women self-reliant and giving them leadership in building a developed India: PM Modi in Varanasi
April 28th, 05:30 pm
PM Modi participated in the Mahila Sammelan and launched multiple development projects in Varanasi. Addressing a large gathering of Nari Shakti, he spoke about the goal of implementing reservation for women in the Lok Sabha and state assemblies. Highlighting that women’s welfare has been a top priority in the government’s policies, he reiterated that the BJP-NDA government is making women self-reliant and giving them leadership in building a developed India.PM Modi participates in Mahila Sammelan and launches multiple development projects in Varanasi
April 28th, 05:00 pm
PM Modi participated in the Mahila Sammelan and launched multiple development projects in Varanasi. Addressing a large gathering of Nari Shakti, he spoke about the goal of implementing reservation for women in the Lok Sabha and state assemblies. Highlighting that women’s welfare has been a top priority in the government’s policies, he reiterated that the BJP-NDA government is making women self-reliant and giving them leadership in building a developed India.ഏപ്രിൽ 28-29 തീയതികളിൽ പ്രധാനമന്ത്രി ഉത്തർപ്രദേശ് സന്ദർശിക്കും
April 26th, 03:46 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏപ്രിൽ 28-29 തീയതികളിൽ ഉത്തർപ്രദേശ് സന്ദർശിക്കും. ഏപ്രിൽ 28 ന് വൈകുന്നേരം 5 മണിക്ക് പ്രധാനമന്ത്രി മഹിളാ സമ്മേളനത്തിൽ പങ്കെടുക്കും, അവിടെ വാരണാസിയിൽ ഏകദേശം 6,350 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യുംമൻ കി ബാത്തിൽ, പശ്ചിമേഷ്യൻ പ്രതിസന്ധി മറികടക്കാൻ 140 കോടി ഇന്ത്യക്കാരുടെ ഐക്യത്തിൽ പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു
March 29th, 11:30 am
ഈ മാസത്തെ മൻ കി ബാത്ത് പരിപാടിയിൽ, പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിക്കുകയും പ്രതിസന്ധി മറികടക്കാൻ ഐക്യത്തോടെ നിലകൊള്ളേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. കിംവദന്തികളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും സർക്കാർ നൽകുന്ന വിവരങ്ങളിൽ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. ജ്ഞാനഭാരതം സർവേ, കായികക്ഷമതയും ഫിറ്റ്നസും, ജലസംരക്ഷണം, മത്സ്യകൃഷി, സൗരോർജ്ജം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി മൗറീഷ്യസ് പ്രധാനമന്ത്രി
February 09th, 09:04 pm
മൗറീഷ്യസ് റിപ്പബ്ലിക് പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രംഗൂലം ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി.പശ്ചിമ ബംഗാളിലെ സിംഗൂരിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 18th, 03:30 pm
ഇന്നലെ ഞാൻ മാൾഡയിലായിരുന്നു, ഇന്ന് ഹൂഗ്ലിയിൽ നിങ്ങൾക്കെല്ലാവർക്കും ഇടയിലേക്ക് വരാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരിക്കുന്നു. ഒരു 'വികസിത ഭാരത'ത്തിനായി കിഴക്കൻ ഇന്ത്യയുടെ വികസനം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലത്തെയും ഇന്നത്തെയും പരിപാടികൾ ഈ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്താൻ പോകുന്നവയാണ്. ഇതിനിടയിൽ പശ്ചിമ ബംഗാളിന്റെ വികസനവുമായി ബന്ധപ്പെട്ട നൂറുകണക്കിന് കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടാനും അവ സമർപ്പിക്കാനും എനിക്ക് അവസരം ലഭിച്ചു.ഇന്നലെ, രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പശ്ചിമ ബംഗാളിൽ നിന്ന് യാത്ര ആരംഭിച്ചു. ബംഗാളിന് അര ഡസനോളം പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ലഭിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി ആരംഭിച്ചു. ഇതിൽ ഒരു ട്രെയിൻ എന്റെ പാർലമെന്റ് മണ്ഡലമായ കാശി ബനാറസിനെ ബംഗാളുമായി ബന്ധിപ്പിക്കുന്ന കണ്ണിയെ കൂടുതൽ ശക്തിപ്പെടുത്തും. ഇതുകൂടാതെ ഡൽഹിയിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ആരംഭിച്ചിട്ടുണ്ട്. അതായത്, പശ്ചിമ ബംഗാളിന്റെ റെയിൽവേ കണക്റ്റിവിറ്റിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ 24 മണിക്കൂർ അഭൂതപൂർവ്വമാണ്. ഒരുപക്ഷേ കഴിഞ്ഞ 100 വർഷത്തിനിടയിൽ ഇത്രയധികം പ്രവൃത്തികൾ 24 മണിക്കൂറിനുള്ളിൽ നടന്നിട്ടുണ്ടാകില്ല.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ സിംഗൂരിൽ 830 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഫ്ലാഗ് ഓഫും നിർവഹിച്ചു
January 18th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ 830 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഫ്ലാഗ് ഓഫും നിർവഹിച്ചു. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, ഇന്നലെ താൻ മാൾഡയിലായിരുന്നുവെന്നും ഇന്നു ഹൂഗ്ലിയിലെ ജനങ്ങൾക്കിടയിൽ എത്താൻ കഴിഞ്ഞതു ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. വികസിത ഇന്ത്യക്ക്, കിഴക്കൻ ഇന്ത്യയുടെ വികസനം അത്യന്താപേക്ഷിതമാണെന്നും ഈ ലക്ഷ്യത്തോടെയാണു കേന്ദ്രഗവണ്മെന്റ് നിരന്തരം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലത്തെയും ഇന്നത്തെയും പരിപാടികൾ ഈ ദൃഢനിശ്ചയത്തിനു കരുത്തേകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിന്റെ വികസനവുമായി ബന്ധപ്പെട്ട നൂറുകണക്കിനു കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും ഈ കാലയളവിൽ തനിക്ക് അവസരം ലഭിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.വാരാണസിയിൽ 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന വേളയിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 04th, 01:00 pm
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ജി, യുപി ഗവൺമെന്റിലെ മന്ത്രിമാർ - സഹോദരൻ രവീന്ദ്ര ജയ്‌സ്വാൾ ജി, ദയാശങ്കർ ജി, ഗിരീഷ് യാദവ് ജി, ബനാറസ് മേയർ സഹോദരൻ അശോക് തിവാരി ജി, മറ്റ് പൊതു പ്രതിനിധികൾ, വോളിബോൾ അസോസിയേഷന്റെ എല്ലാ ഭാരവാഹികളും, രാജ്യമെമ്പാടുമുള്ള കളിക്കാർ, കാശിയിലെ എന്റെ കുടുംബാംഗങ്ങളേ - നമസ്‌കാരം.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാരാണസിയിൽ നടക്കുന്ന 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു
January 04th, 12:00 pm
ഉത്തർപ്രദേശിലെ വാരാണസിയിൽ നടക്കുന്ന 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, വാരാണസിയിലെ പാർലമെന്റ് അംഗം എന്ന നിലയിൽ എല്ലാ കളിക്കാരെയും സ്വാഗതം ചെയ്യുന്നതിലും അഭിനന്ദിക്കുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ വാരാണസിയിൽ ആരംഭിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഠിനാധ്വാനത്തിലൂടെയാണ് താരങ്ങൾ ഈ ദേശീയ ടൂർണമെന്റിൽ എത്തിയതെന്നും അവരുടെ പരിശ്രമങ്ങൾ വരും ദിവസങ്ങളിൽ വാരാണസിയിലെ മൈതാനങ്ങളിൽ പരീക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ ഒത്തുചേർന്നത് 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിന്റെ മനോഹരമായ ചിത്രം അവതരിപ്പിക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. ചാമ്പ്യൻഷിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു.പ്രധാനമന്ത്രി ജനുവരി 4-ന് വാരാണസിയിൽ 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും
January 03rd, 02:41 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജനുവരി 4-ന് ഉച്ചയ്ക്ക് 12ന് വിദൂരദൃശ്യസംവിധാനത്തിലൂടെ 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. വാരാണസിയിലെ ഡോ. സമ്പൂർണാനന്ദ് സ്പോർട്സ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ നടക്കുക.വികസിത ഭാരത്' എന്ന പ്രതിജ്ഞ തീർച്ചയായും നിറവേറ്റപ്പെടും: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
December 28th, 11:30 am
വർഷത്തെ അവസാന മൻ കി ബാത്ത് എപ്പിസോഡിൽ, 2025 ൽ ഇന്ത്യ ദേശീയ സുരക്ഷ, കായികം, ശാസ്ത്ര പരീക്ഷണശാലകൾ, ആഗോള വേദികൾ എന്നിവയിൽ അതിന്റെ വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 2026 ൽ പുതിയ പ്രതിജ്ഞകളുമായി രാജ്യം മുന്നോട്ട് പോകാൻ തയ്യാറാണെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്, ക്വിസ് മത്സരം, സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2025, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് തുടങ്ങിയ യുവജന കേന്ദ്രീകൃത സംരംഭങ്ങളെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
December 06th, 08:14 pm
ഹിന്ദുസ്ഥാൻ ടൈംസ് ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ ഇവിടെയുണ്ട്. സംഘാടകരെയും അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ച എല്ലാ സഹപ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു. ശോഭന ജി രണ്ട് കാര്യങ്ങൾ പരാമർശിച്ചു, അത് ഞാൻ ശ്രദ്ധിച്ചു. ഒന്നാമതായി, മോദി ജി കഴിഞ്ഞ തവണ സന്ദർശിച്ചപ്പോൾ അദ്ദേഹം ഇത് നിർദ്ദേശിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. ഈ രാജ്യത്ത് ആരും മാധ്യമ സ്ഥാപനങ്ങളോട് അവരുടെ ജോലി ചെയ്യാൻ പറയാൻ ധൈര്യപ്പെടുന്നില്ല. പക്ഷേ ഞാൻ പറഞ്ഞു, ശോഭന ജിയും സംഘവും ഈ ജോലി വളരെ ആവേശത്തോടെ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ പ്രദർശനം കണ്ട് തിരിച്ചെത്തിയതിനാൽ പറയട്ടെ, രാജ്യത്തെ സംബന്ധിച്ചിടത്തോളം എല്ലാവരും തീർച്ചയായും ഇത് സന്ദർശിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ ഫോട്ടോഗ്രാഫർ സുഹൃത്തുക്കൾ ഓരോ നിമിഷവും പകർത്തിയിരിക്കുന്നത് അത് അനശ്വരമാക്കുന്ന രീതിയിലാണ്. അവർ പറഞ്ഞ രണ്ടാമത്തെ കാര്യം, അത് ഞാൻ മനസ്സിലാകുന്നത് ഇങ്ങനെയാണ്, നിങ്ങൾ രാജ്യത്തെ സേവിക്കുന്നത് തുടരണമെന്ന് അവർക്ക് പറയാമായിരുന്നു, പക്ഷേ ഹിന്ദുസ്ഥാൻ ടൈംസ് പറഞ്ഞത് നിങ്ങൾ ഇതുപോലെ രാജ്യത്തെ സേവിക്കുന്നത് തുടരണമെന്നാണ്, ഇതിനും ഞാൻ എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
December 06th, 08:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇന്ന് നടന്ന ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘാടകർക്കും ചിന്തകൾ പങ്കുവച്ച ഏവർക്കും അദ്ദേഹം ആശംസകൾ നേർന്നു. ശോഭനാജി താൻ ശ്രദ്ധയോടെ നിരീക്ഷിച്ച രണ്ട് കാര്യങ്ങൾ സൂചിപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. അതിലൊന്ന്, താൻ മുമ്പ് സന്ദർശിച്ചപ്പോൾ ഒരു നിർദ്ദേശം നൽകിയതിനെക്കുറിച്ചാണ്. മാധ്യമ സ്ഥാപനങ്ങളോട് അപൂർവമായി മാത്രമേ അങ്ങനെ ചെയ്യാറുള്ളൂവെങ്കിലും താൻ അത് ചെയ്തിരുന്നു. ശോഭനജിയും അവരുടെ ടീമും അത് ആവേശത്തോടെ നടപ്പിലാക്കിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പ്രദർശനം സന്ദർശിച്ചപ്പോൾ, അനശ്വരമാംവിധം ഫോട്ടോഗ്രാഫർമാർ നിമിഷങ്ങൾ പകർത്തിയതു കണ്ടപ്പോൾ താൻ അത്ഭുതപ്പെട്ടതായി പറഞ്ഞ പ്രധാനമന്തരി, അത് എല്ലാവരും കാണണമെന്നും ആവശ്യപ്പെട്ടു. ശോഭനാജിയുടെ രണ്ടാമത്തെ വിഷയത്തെക്കുറിച്ച് പരാമർശിച്ച ശ്രീ മോദി, അത് താൻ രാജ്യത്തെ തുടർന്നും സേവിക്കണമെന്നുള്ള വെറുമൊരു ആഗ്രഹമല്ലെന്നും, ഹിന്ദുസ്ഥാൻ ടൈംസ് തന്നെ താൻ ഇതേ രീതിയിൽ സേവനം തുടരണമെന്ന് പറയുന്നതായാണ് താൻ കരുതുന്നതെന്നും അഭിപ്രായപ്പെടുകയും അതിന് പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തുദണ്ഡക്രമ പാരായണം പൂർത്തിയാക്കിയ വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
December 02nd, 01:03 pm
ശുക്ല യജുർവേദത്തിലെ മധ്യാന്ദിനി ശാഖയിലെ 2000 മന്ത്രങ്ങൾ ഉൾപ്പെടുന്ന ദണ്ഡക്രമ പാരായണം 50 ദിവസത്തിൽ തടസ്സമില്ലാതെ പൂർത്തിയാക്കിയ വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 19 വയസ്സുകാരനായ വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെ ചെയ്ത ഈ കാര്യം വരും തലമുറകളാൽ ഓർമ്മിക്കപ്പെടുമെന്ന് ശ്രീ മോദി പ്രസ്താവിച്ചു. കാശിയിൽ നിന്നുള്ള എം.പി. എന്ന നിലയിൽ, ഈ അസാധാരണ നേട്ടം ഈ പുണ്യനഗരത്തിൽ നടന്നതിൽ ഞാൻ സന്തുഷ്ടനാണ്. അദ്ദേഹത്തെ പിന്തുണച്ച അദ്ദേഹത്തിന്റെ കുടുംബത്തിനും ഇന്ത്യയിലെമ്പാടുമുള്ള നിരവധി സന്യാസിമാർക്കും ഋഷിമാർക്കും പണ്ഡിതന്മാർക്കും സംഘടനകൾക്കും എൻ്റെ പ്രണാമം, ശ്രീ മോദി കൂട്ടിച്ചേർത്തു.രാജ്യസഭാ ചെയർമാൻ ശ്രീ സി പി രാധാകൃഷ്ണനെ ആദരിക്കുന്നതിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 01st, 11:15 am
(പാർലമെന്റിന്റെ) ശീതകാല സമ്മേളനം ആരംഭിക്കുകയാണ്, ഇന്ന് ഈ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും അഭിമാനത്തിന്റെ നിമിഷമാണ്. താങ്കളെ സ്വാഗതം ചെയ്യുന്നതോടൊപ്പം, താങ്കളുടെ മാർഗ്ഗനിർദ്ദേശത്തിൽ ഈ സഭയിലൂടെ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനും, രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാനും, പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനും, താങ്കളുടെ വിലമതിക്കാനാവാത്ത മാർഗ്ഗനിർദ്ദേശം സ്വീകരിക്കാനും നമുക്കെല്ലാവർക്കും അവസരം ലഭിക്കുന്നതിനുള്ള ഒരു മികച്ച സന്ദർഭമാണിത് . സഭയുടെയും എന്റെയും പേരിൽ, ഞാൻ താങ്കളെ ഹൃദയംഗമമായി അഭിനന്ദിക്കുന്നു, എന്റെ ആശംസകൾ അറിയിക്കുന്നു, നന്മകൾ നേരുന്നു . ഈ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങളും ഈ ഉപരിസഭയുടെ അന്തസ്സ് എപ്പോഴും ഉയർത്തിപ്പിടിക്കുമെന്നും താങ്കളുടെ അന്തസ്സിനെ എപ്പോഴും ബഹുമാനിക്കുകയും അതിനെ കാത്തുരക്ഷിക്കുമെന്നും ഞാൻ താങ്കൾക്ക് ഉറപ്പ് നൽകുന്നു. ഇത് താങ്കൾക്കുള്ള എന്റെ ഉറപ്പാണ്.രാജ്യസഭാ അധ്യക്ഷൻ തിരു സി.പി.രാധാകൃഷ്ണനെ അഭിനന്ദിക്കുന്നതിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമർശം
December 01st, 11:00 am
ഇന്ന് ആദ്യമായി രാജ്യസഭയുടെ അധ്യക്ഷനായി ചുമതലയേറ്റ ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. രാജ്യസഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. സഭയുടെയും എന്റെയും പേരിൽ, എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഞാൻ അറിയിക്കുകയും ആശംസകളും എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്യുന്നു. ഈ ആദരണീയ സ്ഥാപനത്തിൻ്റെ അന്തസ്സ് ഈ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങളും എപ്പോഴും ഉയർത്തിപ്പിടിക്കുമെന്നും താങ്കളുടെ അന്തസ്സ് നിലനിർത്തുമെന്നും ഞാൻ ഉറപ്പുനൽകുന്നു. ഇത് നിങ്ങൾക്കുള്ള എന്റെ ഉറച്ച ഉറപ്പാണ്. അധ്യക്ഷനെ ഊഷ്മളമായി സ്വാഗതം ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു,ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠത്തിന്റെ 550-ാം വാർഷികാഘോഷ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള വിവർത്തനം
November 28th, 03:35 pm
ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠത്തിന്റെ 24-ാമത് മഹന്ത് ശ്രീമദ് വിദ്യാധീഷ് തീർത്ഥ സ്വാമിജി, ബഹുമാനപ്പെട്ട ഗവർണർ ശ്രീ അശോക് ഗജപതി രാജു ജി, ജനപ്രിയ മുഖ്യമന്ത്രി സഹോദരൻ പ്രമോദ് സാവന്ത് ജി, ഗണിത സമിതി ചെയർമാൻ ശ്രീ ശ്രീനിവാസ് ഡെംപോ ജി, വൈസ് പ്രസിഡന്റ് ശ്രീ ആർ.ആർ. കാമത് ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ സഹപ്രവർത്തകരായ ശ്രീ ശ്രീപദ് നായിക് ജി, ദിഗംബർ കാമത് ജി, മറ്റ് എല്ലാ വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ,ഗോവയിലെ ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠത്തിൻ്റെ 550-ാം വാർഷിക ആഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര അഭിസംബോധന ചെയ്തു.
November 28th, 03:30 pm
ഗോവയിലെ ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠത്തിൻ്റെ 550-ാം വാർഷിക ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഈ പുണ്യവേളയിൽ തൻ്റെ മനസ്സ് അഗാധമായ ശാന്തിയിൽ നിറഞ്ഞിരിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സന്യാസിമാരുടെ സാന്നിധ്യത്തിൽ ഇരിക്കുന്നത് തന്നെ ആത്മീയ അനുഭവമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇവിടെ എത്തിച്ചേർന്നിട്ടുള്ള വലിയൊരു കൂട്ടം ഭക്തജനങ്ങൾ ഈ മഠത്തിൻ്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ജീവശക്തിയെ കൂടുതൽ വർദ്ധിപ്പിക്കുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഇന്നത്തെ ഈ ചടങ്ങിൽ ജനങ്ങൾക്കിടയിൽ സന്നിഹിതനാകാൻ കഴിഞ്ഞത് താൻ ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ വരുന്നതിനുമുമ്പ് രാമ ക്ഷേത്രവും വീർ വിത്തൽ ക്ഷേത്രവും സന്ദർശിക്കാൻ തനിക്ക് ഭാഗ്യമുണ്ടായി. അവിടത്തെ ശാന്തതയും അന്തരീക്ഷവും ഈ ചടങ്ങിൻ്റെ ആത്മീയ ചൈതന്യത്തെ കൂടുതൽ ആഴത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.Tribal pride has been an integral part of India's consciousness for thousands of years: PM Modi in Dediapada, Gujarat
November 15th, 03:15 pm
In his address at the Janjatiya Gaurav Diwas programme marking the 150th Birth Anniversary of Bhagwan Birsa Munda in Dediapada, PM Modi paid homage to him. Launching development projects worth over ₹9,700 crore, the PM said tribal pride has been an integral part of India’s consciousness for thousands of years. Highlighting that Vajpayee Ji’s government created a separate Tribal Affairs Ministry, he added that his government has significantly increased the ministry’s budget.