വള്ളാളര്‍ എന്ന ശ്രീരാമലിംഗ സ്വാമിയുടെ 200-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
October 05th, 02:00 pm
വണക്കം! വള്ളാളര്‍ എന്നറിയപ്പെടുന്ന മഹാനായ ശ്രീരാമലിംഗ സ്വാമി ജിയുടെ ഇരുനൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള ഈ പരിപാടിയെ അഭിസംബോധന ചെയ്യാന്‍ സാധിച്ചത് അഭിമാനകരമാണ്. വള്ളാളരുമായി അടുത്ത ബന്ധമുള്ള വടല്ലൂരിലാണ് ഈ പരിപാടി നടക്കുന്നത് എന്നത് കൂടുതല്‍ പ്രത്യേകതയാണ്. നമ്മുടെ ഏറ്റവും ആദരണീയരായ സന്യാസിമാരില്‍ ഒരാളാണ് വള്ളാളര്‍. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നമ്മുടെ മണ്ണില്‍ സഞ്ചരിച്ച് അദ്ദേഹം നല്‍കിയ ആത്മീയ ഉള്‍ക്കാഴ്ചകള്‍ ഇന്നും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്വാധീനം ആഗോളമാണ്. അദ്ദേഹത്തിന്റെ ചിന്തകളിലും ആദര്‍ശങ്ങളിലും നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വള്ളാളര്‍ എന്നറിയപ്പെടുന്ന ശ്രീരാമലിംഗ സ്വാമിയുടെ 200-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പ്രസംഗിക്കുന്നു
October 05th, 01:30 pm
വള്ളാളാരുമായി അടുത്ത ബന്ധമുള്ള വടലൂരില്‍ ഈ പരിപാടി നടക്കുന്നതില്‍ പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും ആദരണീയരായ സന്യാസിമാരില്‍ ഒരാളാണ് വള്ളാളരെന്നും പത്തൊന്‍പതാം നൂറ്റാണ്ടില്‍ നമ്മുടെ മണ്ണില്‍ സഞ്ചരിച്ച് അദ്ദേഹം നല്‍കിയ ആത്മീയ ഉള്‍ക്കാഴ്ചകള്‍ ഇന്നും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'വള്ളാരുടെ സ്വാധീനം ആഗോളമാണ്', അദ്ദേഹത്തിന്റെ ചിന്തകളിലും ആദര്‍ശങ്ങളിലും നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ശ്രീ മോദി എടുത്തു പറഞ്ഞു.