Uttar Pradesh Chief Minister meets Prime Minister

January 05th, 01:28 pm

The Chief Minister of Uttar Pradesh, Shri Yogi Adityanath met the Prime Minister, Shri Narendra Modi in New Delhi today.

Hosting a national volleyball competition is an important step in placing Kashi on India’s sporting map: PM Modi

January 04th, 01:00 pm

PM Modi inaugurated the 72nd National Volleyball Tournament in Varanasi via video conferencing, welcoming players from 28 states and showcasing the spirit of Ek Bharat, Shreshtha Bharat. He highlighted Varanasi’s deep-rooted sporting tradition and expressed confidence that players would feel the city’s enthusiasm, support, and renowned hospitality during the championship.

PM Modi inaugurates the 72nd National Volleyball Tournament in Varanasi via video conferencing

January 04th, 12:00 pm

PM Modi inaugurated the 72nd National Volleyball Tournament in Varanasi via video conferencing, welcoming players from 28 states and showcasing the spirit of Ek Bharat, Shreshtha Bharat. He highlighted Varanasi’s deep-rooted sporting tradition and expressed confidence that players would feel the city’s enthusiasm, support, and renowned hospitality during the championship.

ഫരീദ്‌പുർ എംഎൽഎ ഡോ. ശ്യാം ബിഹാരി ലാൽ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

January 02nd, 06:42 pm

ഉത്തർപ്രദേശിലെ ഫരീദ്‌പുരിൽ നിന്നുള്ള നിയമസഭാംഗം ഡോ. ശ്യാം ബിഹാരി ലാൽ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.

വികസിത ഭാരത്' എന്ന പ്രതിജ്ഞ തീർച്ചയായും നിറവേറ്റപ്പെടും: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

December 28th, 11:30 am

വർഷത്തെ അവസാന മൻ കി ബാത്ത് എപ്പിസോഡിൽ, 2025 ൽ ഇന്ത്യ ദേശീയ സുരക്ഷ, കായികം, ശാസ്ത്ര പരീക്ഷണശാലകൾ, ആഗോള വേദികൾ എന്നിവയിൽ അതിന്റെ വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 2026 ൽ പുതിയ പ്രതിജ്ഞകളുമായി രാജ്യം മുന്നോട്ട് പോകാൻ തയ്യാറാണെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്, ക്വിസ് മത്സരം, സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2025, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് തുടങ്ങിയ യുവജന കേന്ദ്രീകൃത സംരംഭങ്ങളെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ലഖ്‌നൗവിൽ രാഷ്ട്ര പ്രേരണ സ്ഥലിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

December 25th, 06:16 pm

ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ; ഈ സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി; കേന്ദ്ര മന്ത്രിസഭയിലെ എന്റെ മുതിർന്ന സഹപ്രവർത്തകനും ലഖ്‌നൗവിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജി; യുപിയിലെ ബിജെപി പ്രസിഡന്റും കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനുമായ ശ്രീ പങ്കജ് ചൗധരി ജി; സംസ്ഥാന ഗവൺമെന്റിന്റെ ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് ജി; ഇവിടെ സന്നിഹിതരായ മറ്റ് മന്ത്രിമാർ, പൊതുജന പ്രതിനിധികൾ, സ്ത്രീകളേ, മാന്യ വ്യക്തിത്വങ്ങളെ,

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ 'രാഷ്ട്ര പ്രേരണാ സ്ഥൽ' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

December 25th, 05:23 pm

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതത്തെയും ആദർശങ്ങളെയും ആദരിക്കുന്നതിനായി ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ സ്ഥാപിച്ച'രാഷ്ട്ര പ്രേരണാ സ്ഥൽ' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെ, ലഖ്‌നൗവിന്റെ ഭൂമിക ഇന്ന് പുതിയൊരു പ്രചോദനത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനും ലോകത്തിനും അദ്ദേഹം ക്രിസ്തുമസ് ആശംസകൾ നേർന്നു. ഇന്ത്യയിലും ദശലക്ഷക്കണക്കിന് ക്രിസ്തീയ കുടുംബങ്ങൾ ഇന്ന് ഈ ആഘോഷത്തിൽ പങ്കുചേരുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ക്രിസ്തുമസ് ആഘോഷം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരട്ടെ എന്നത് എല്ലാവരുടെയും കൂട്ടായ അഭിലാഷമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡിസംബർ 25-ന് പ്രധാനമന്ത്രി ഉത്തർപ്രദേശ് സന്ദർശിക്കും

December 24th, 11:04 am

മുൻ പ്രധാനമന്ത്രി ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2025 ഡിസംബർ 25-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ലഖ്‌നൗ സന്ദർശിക്കും. ഉച്ചയ്ക്ക് 2:30 ഓടെ പ്രധാനമന്ത്രി രാഷ്ട്ര പ്രേരണ സ്ഥൽ ഉദ്ഘാടനം ചെയ്യുകയും ചടങ്ങിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

മഥുരയിലെ യമുന എക്സ്പ്രസ്‍വേയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

December 16th, 12:54 pm

ഉത്തർപ്രദേശിലെ മഥുരയിൽ യമുന എക്സ്പ്രസ്‍വേയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

November 25th, 10:20 am

ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ ജി, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഏറ്റവും ആദരണീയയായ സർസംഘചാലക്, ഡോ. മോഹൻ ഭഗവത് ജി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ പ്രസിഡന്റ്, ബഹുമാന്യനായ മഹന്ത് നൃത്യ ഗോപാൽ ദാസ് ജി, ബഹുമാന്യനായ സന്യാസി സമൂഹം, ഇവിടെ സന്നിഹിതരായ എല്ലാ ഭക്തരും, ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുന്ന രാജ്യത്തുനിന്നും ലോകത്തുനിന്നുമുള്ള കോടിക്കണക്കിന് രാമഭക്തരേ, സ്ത്രീകളേ, മാന്യരേ!

അയോധ്യയിൽ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ധ്വജാരോഹണ ഉത്സവത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

November 25th, 10:13 am

ഇന്ന് അയോധ്യ നഗരം ഇന്ത്യയുടെ സാംസ്കാരിക ബോധത്തിൻ്റെ മറ്റൊരു ഉന്നതിക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഇന്ത്യ മുഴുവനും ലോകം മുഴുവനും ശ്രീരാമ ഭഗവാൻ്റെ ചൈതന്യം നിറഞ്ഞിരിക്കുന്നു, ശ്രീ മോദി പറഞ്ഞു. ഓരോ രാമഭക്തൻ്റെയും ഹൃദയത്തിൽ സവിശേഷമായ സംതൃപ്തിയും അളവറ്റ നന്ദിയും അതിരറ്റ അതീന്ദ്രിയ ആനന്ദവും നിറയുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവുകൾ ഉണങ്ങുകയാണെന്നും നൂറ്റാണ്ടുകളുടെ വേദന അവസാനിക്കുകയാണെന്നും നൂറ്റാണ്ടുകളുടെ ദൃഢനിശ്ചയം ഇന്ന് പൂർത്തീകരിക്കപ്പെടുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 500 വർഷം ജ്വലിച്ചുനിന്ന ഒരു യജ്ഞത്തിൻ്റെ പരിസമാപ്തിയാണിതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു; വിശ്വാസത്തിൽ ഒരിക്കലും ഇളക്കം തട്ടാത്ത, ഒരു നിമിഷം പോലും ഭക്തിയിൽ ഭംഗം വരാത്ത ഒരു യജ്ഞം. ഇന്ന് ശ്രീരാമ ഭഗവാൻ്റെ ശ്രീകോവിലിന്റെ അനന്തമായ ഊർജ്ജവും ശ്രീരാമ കുടുംബത്തിൻ്റെ ദിവ്യ തേജസ്സും ഏറ്റവും ദിവ്യവും മഹത്തായതുമായ ക്ഷേത്രത്തിൽ ഈ ധർമ്മധ്വജ രൂപത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു.

നവംബർ 25-ന് പ്രധാനമന്ത്രി അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രം സന്ദർശിക്കും

November 24th, 12:01 pm

രാജ്യത്തിൻ്റെ സാമൂഹിക-സാംസ്കാരിക-ആത്മീയ മണ്ഡലത്തിലെ ഒരു സുപ്രധാന മുഹൂർത്തം അടയാളപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 25-ന് ഉത്തർപ്രദേശിലെ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രം സന്ദർശിക്കും.

വാരാണസിയിൽ നിന്ന് നാല് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

November 08th, 08:39 am

ഉത്തർപ്രദേശിന്റെ ഊർജ്ജസ്വലനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി; കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനും വികസിത ഭാരതത്തിന്റെ ശക്തമായ അടിത്തറ പാകിക്കൊണ്ടിരിക്കുന്ന ശ്രദ്ധേയമായ സാങ്കേതിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന അശ്വിനി വൈഷ്ണവ് ജി; സാങ്കേതികവിദ്യ വഴി എറണാകുളത്ത് നിന്ന് നമ്മോടൊപ്പം ചേരുന്ന കേരള ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ ജി; കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകരായ സുരേഷ് ഗോപി ജി, ജോർജ് കുര്യൻ ജി; കേരളത്തിൽ ഈ പരിപാടിയിൽ പങ്കെടുക്കുന്ന മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും; ഫിറോസ്പൂരിൽ നിന്നും പങ്കുചേരുന്ന കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകനും പഞ്ചാബ് നേതാവുമായ രവ്‌നീത് സിംഗ് ബിട്ടു ജി; അവിടെയുള്ള എല്ലാ ജനപ്രതിനിധികളും; ലഖ്‌നൗവിൽ നിന്ന് പങ്കുചേരുന്ന ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ജി; മറ്റ് വിശിഷ്ടാതിഥികളേ, കാശിയിലെ എന്റെ കുടുംബാംഗങ്ങളേ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ വാരാണസിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

November 08th, 08:15 am

ഇന്ത്യയുടെ ആധുനിക റെയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നുകൊണ്ട് രാജ്യത്തെ നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

October 25th, 07:46 pm

ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രി സെപ്റ്റംബർ 25-ന് ഉത്തർപ്രദേശും രാജസ്ഥാനും സന്ദർശിക്കും

September 24th, 06:25 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 25-ന് ഉത്തർപ്രദേശും രാജസ്ഥാനും സന്ദർശിക്കും. ഗ്രേറ്റർ നോയിഡയിൽ രാവിലെ 9.30-ന് ‘ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനം-2025’ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി സെപ്റ്റംബർ 11 ന് ഉത്തർപ്രദേശും ഉത്തരാഖണ്ഡും സന്ദർശിക്കും

September 10th, 01:01 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 11ന് ഉത്തർപ്രദേശും ഉത്തരാഖണ്ഡും സന്ദർശിക്കും.

ലഖ്‌നൗ മെട്രോ റെയിൽ പദ്ധതിയിൽ 5,801 കോടി രൂപ മുതൽമുടക്കിൽ 12 മെട്രോ സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന 11.165 കിലോമീറ്റർ ദൈർഘ്യമുള്ള 1B ഘട്ടത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

August 12th, 03:25 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഉത്തർപ്രദേശിലെ ലഖ്‌നൗ മെട്രോ റെയിൽ പദ്ധതിയുടെ 11.165 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴിക്ക് അംഗീകാരം നൽകി. 7 ഭൂഗർഭ സ്റ്റേഷനുകളും 5 എലിവേറ്റഡ് സ്റ്റേഷനുകളുമുൾപ്പടെ 12 സ്റ്റേഷനുകളാണ് ഇതിലുള്ളത്. ഘട്ടം-1B പ്രവർത്തനക്ഷമമാകുന്നതോടെ, ലഖ്‌നൗ നഗരത്തിൽ 34 കിലോമീറ്റർ സജീവ മെട്രോ റെയിൽ ശൃംഖല ഉണ്ടാകും.

ഉത്തർപ്രദേശിലെ ഗോണ്ടയിൽ നടന്ന അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

August 03rd, 01:36 pm

ഉത്തർപ്രദേശിലെ ഗോണ്ടയിൽ നടന്ന അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

ഉത്തർപ്രദേശിലെ വാരാണസിയിൽ വികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനത്തിലും ഉദ്ഘാടനത്തിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

August 02nd, 11:30 am

(നമഃ പാർവതി പതയേ, ഹർ ഹർ മഹാദേവ്, പുണ്യമാസമായ ഇന്ന് സാവനത്തിൽ, കാശിയിലെ എന്റെ കുടുംബാംഗങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചു. കാശിയിലെ ഓരോ കുടുംബാംഗത്തെയും ഞാൻ നമിക്കുന്നു.)