ഭുവനേശ്വറിലെ 'ഉത്കർഷ് ഒഡീഷ'- മേക്ക് ഇൻ ഒഡീഷ കോൺക്ലേവിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 28th, 11:30 am
ഒഡീഷ ഗവർണർ ശ്രീ ഹരിബാബു, ജനകീയനായ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാജി ജി, കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹമന്ത്രിമാർ, ഒഡീഷ ഗവൺമെന്റിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വ്യവസായ-വ്യാപാര രംഗത്തെ പ്രമുഖരായ സംരംഭകർ, പരിപാടിയിൽ പങ്കെടുക്കുന്ന രാജ്യത്തേയും ലോകത്തെയും നിക്ഷേപകർ, ഒഡീഷയിലെ എൻ്റെ പ്രിയ സഹോദരീസഹോദരന്മാരേ!ഭുവനേശ്വറിൽ 'ഉത്കർഷ് ഒഡീഷ' - മേക്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
January 28th, 11:00 am
ഒഡീഷ - ഒഡീഷയിലെ ഭുവനേശ്വറിൽ ഇന്ന് നടക്കുന്ന മെയ്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025 ഉം മെയ്ക് ഇൻ ഒഡീഷ എക്സിബിഷനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്കർഷ് ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതീയ ദിവസ് 2025 പരിപാടി ഉദ്ഘാടനം ചെയ്ത സന്ദർശനം അനുസ്മരിച്ചു കൊണ്ട് 2025 ജനുവരി മാസത്തിൽ ഒഡീഷയിലേക്കുള്ള തന്റെ രണ്ടാമത്തെ സന്ദർശനമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെ ഒഡീഷയിൽ നടന്നതിൽ വച്ച് ഏറ്റവും വലിയ ബിസിനസ് ഉച്ചകോടിയാണിതെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, മെയ്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025 ൽ ഏകദേശം 5-6 മടങ്ങ് കൂടുതൽ നിക്ഷേപകർ പങ്കെടുക്കുന്നുണ്ടെന്ന് പറഞ്ഞു. മഹത്തായ പരിപാടി സംഘടിപ്പിച്ചതിന് ഒഡീഷയിലെ ജനങ്ങളെയും ഗവൺമെന്റിനേയും അദ്ദേഹം അഭിനന്ദിച്ചു.ജനുവരി 28 ന് പ്രധാനമന്ത്രി ഒഡീഷയും ഉത്തരാഖണ്ഡും സന്ദർശിക്കും
January 27th, 06:44 pm
ജനുവരി 28 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡീഷയും ഉത്തരാഖണ്ഡും സന്ദർശിക്കും. രാവിലെ 11 മണിയോടെ ഭുവനേശ്വറിലെ ജനതാ മൈതാനത്ത് ഉത്കർഷ് ഒഡീഷ - മേക്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം ഉത്തരാഖണ്ഡിലെ ഡെറാഡൂണിലേക്ക് പോവുകയും വൈകുന്നേരം 6 മണിയോടെ 38-ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യുകയും ചെയ്യും.