Cabinet approves extension corridor from Noida Sector 142 to Botanical Garden (Noida) for a length of 11.56 Km with 8 stations

February 14th, 01:08 pm

The Union Cabinet, chaired by PM Modi, has approved the Extension Corridor from Noida Sector 142 to Botanical Garden (Noida) of the Noida Metro Rail Project, covering a length of 11.56 km with 8 elevated stations. The project will enhance connectivity, stimulate economic activity and ease urban mobility for both residents and commuters, while significantly reducing carbon emissions.

പ്രധാനമന്ത്രി സെപ്റ്റംബർ 20ന് ഗുജറാത്ത് സന്ദർശിക്കും

September 19th, 05:22 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 20-ന് ഗുജറാത്ത് സന്ദർശിക്കും. ഭാവ്‌നഗറിൽ രാവിലെ 10:30-ന് 'സമുദ്ര സേ സമൃദ്ധി' പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുകയും 34,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയും ചെയ്യും. ചടങ്ങിനെ അദ്ദേഹം അഭിസംബോധന ചെയ്യും.

India stands as an outstanding destination for every investor looking to shape their future in the mobility sector: PM

January 17th, 11:00 am

PM Modi inaugurated the Bharat Mobility Global Expo 2025, highlighting India's rapid transformation in the sector. He praised India’s future-ready motive industry, rising exports, and growing domestic demand, driven by Make in India and the aspirations of people.

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

January 17th, 10:45 am

ഇന്ത്യയിലെ ഏറ്റവും വലിയ മൊബിലിറ്റി എക്‌സ്‌പോയായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025 ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട്, തുടർച്ചയായ മൂന്നാം തവണയും തങ്ങളുടെ ഗവൺമെന്റിനെ തെരഞ്ഞെടുത്തതിന് അദ്ദേഹം ജനങ്ങളോട് നന്ദി പറഞ്ഞു. കഴിഞ്ഞ വർഷത്തെ 800 പ്രദർശകരും 2.5 ലക്ഷം സന്ദർശകരം എന്നതിൽ നിന്ന് ഈ വർഷത്തെ എക്‌സ്‌പോ ദേശീയ തലസ്ഥാന മേഖലയിലെ മറ്റ് രണ്ട് വേദികളിൽ കൂടി നടന്നതോടെ അതിന്റെ വ്യാപ്തി വളരെയധികം വർദ്ധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത 5 ദിവസത്തിനുള്ളിൽ നിരവധി പുതിയ വാഹനങ്ങൾ പുറത്തിറക്കുമെന്നും പരിപാടിയിൽ ധാരാളം പ്രതിനിധികൾ പങ്കെടുക്കുമെന്നും ശ്രീ മോദി പറഞ്ഞു. ഇന്ത്യയിൽ ഭാവിയിലെ ഗതാഗതവുമായി ബന്ധപ്പെട്ട് വലിയ പോസിറ്റിവിറ്റി ഉണ്ടെന്നാണ് ഇത് കാണിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദർശനസ്ഥലത്ത് നടത്തിയ സന്ദർശനത്തെക്കുറിച്ച് പരാമർശിക്കവേ, ഇന്ത്യയിലെ വാഹന വ്യവസായം അതിശയകരവും ഭാവിക്കായി സജ്ജവുമാണ് എന്ന് ശ്രീ മോദി പറഞ്ഞു, എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു.

45-ാമതു പ്രഗതി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി

December 26th, 07:39 pm

കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സജീവ ഭരണനിർവഹണത്തിനും സമയോചിതമായ ഇടപെടലിനുമായുള്ള ഐസിടി അധിഷ്ഠിത ബഹുതലവേദി ‘പ്രഗതി’യുടെ 45-ാം യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷനായി.