'സ്റ്റാർട്ടപ്പ് ഇന്ത്യ'യുടെ പത്താം വാർഷിക ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

January 16th, 01:30 pm

ഇന്ന് നമ്മളെല്ലാവരും ഇവിടെ ഒത്തുകൂടിയിരിക്കുന്നത് സവിശേഷമായ ഒരു സന്ദർഭത്തിലാണ്. ഈ ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിൽ, സ്റ്റാർട്ടപ്പ് സ്ഥാപകരുടെയും നവീന ചിന്തകരുടെയും (innovators) ഈ കൂട്ടായ്മയിൽ, പുതിയതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഭാരതത്തിന്റെ ഭാവിയാണ് എന്റെ മുന്നിൽ ഞാൻ കാണുന്നത്.

യു കെ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്ര പ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ

July 24th, 04:20 pm

ആദ്യമായി, പ്രധാനമന്ത്രി സ്റ്റാർമർ നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ബഹുമാന്യമായ ആതിഥ്യമര്യാദയ്ക്കും ഞാൻ അദ്ദേഹത്തിന് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇന്ന് നമ്മുടെ ഉഭയകക്ഷി ബന്ധത്തിലെ ചരിത്രപരമായ ഒരു നാഴികക്കകല്ല് അടയാളപ്പെടുത്തുകയാണ്. വർഷങ്ങളുടെ സമർപ്പിത പ്രയത്നങ്ങൾക്ക് ശേഷം, നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക, വ്യാപാര കരാർ ഇന്ന് പൂർത്തിയായി എന്നതിൽ ഞാൻ സന്തുഷ്ടനാണ്.

വിനോദത്തിന്റെയും സർഗാത്മകതയുടെയും സംസ്കാരത്തിന്റെയും ലോകത്തെ കൂട്ടിയിണക്കുന്ന ആഗോള ഉച്ചകോടി ‘വേവ്സി’ന്റെ വിപുലമായ ഉപദേശകസമിതി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി

February 07th, 11:41 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോ​ദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ WAVES-ന്റെ വിപുലമായ ഉപദേശകസമിതി യോഗത്തിൽ അധ്യക്ഷനായി. വിനോദത്തിന്റെയും സർഗാത്മകതയുടെയും സംസ്കാരത്തിന്റെയും ലോകത്തെ കൂട്ടിയിണക്കുന്ന ആഗോള ഉച്ചകോടിയാണ് WAVES.

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ശ്രീ സനാതന ധർമ്മാലയത്തിൻ്റെ മഹാ കുംഭാഭിഷേക വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 02nd, 02:45 pm

പ്രസിഡണ്ട് പ്രബോവോ, മുരുകൻ ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ പാ ഹാഷിം, മാനേജിംഗ് ട്രസ്റ്റി ഡോ. കോബാലൻ, തമിഴ്‌നാട്ടിലെയും ഇന്തോനേഷ്യയിലെയും പ്രമുഖർ, പുരോഹിതന്മാർ, ആചാര്യന്മാർ, ഇന്ത്യൻ പ്രവാസികൾ, ഇന്തോനേഷ്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള എല്ലാ പൗരന്മാരേ, ഈ ശുഭ മുഹൂർത്തത്തിൻ്റെ ഭാഗമായ പൗരന്മാരേ, ഈ മഹത്തായ ക്ഷേത്രം ഒരു യാഥാർത്ഥ്യമാക്കി മാറ്റിയ എല്ലാ പ്രതിഭാധനൻമാരായ കലാകാരൻമാരേ!

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ശ്രീ സനാതന ധർമാലയത്തിന്റെ മഹാ കുംഭാഭിഷേക വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ

February 02nd, 02:30 pm

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ശ്രീ സനാതന ധർമാലയത്തിന്റെ മഹാ കുംഭാഭിഷേക പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശം വഴി അ‌ഭിസംബോധന ചെയ്തു. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, മുരുകൻ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ പാ ഹാഷിം, മാനേജിങ് ട്രസ്റ്റി ഡോ. കോബാലൻ, തമിഴ്‌നാട്ടിലെയും ഇന്തോനേഷ്യയിലെയും വിശിഷ്ട വ്യക്തികൾ, പുരോഹിതർ, ആചാര്യർ, ഇന്ത്യൻ പ്രവാസികൾ, ഇന്തോനേഷ്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള പൗരന്മാർ തുടങ്ങി ഈ ശുഭവേളയിൽ പങ്കെടുത്ത എല്ലാവർക്കും, ഈ പവിത്രവും മഹത്തായതുമായ ക്ഷേത്രം യാഥാർഥ്യമാക്കിയ എല്ലാ പ്രതിഭാധനരായ കലാകാരർക്കും അദ്ദേഹം ഊഷ്മളമായ ആശംസകൾ നേർന്നു.

യൂണിറ്റി ഇൻ ക്രിയേറ്റിവിറ്റി മത്സരത്തിൽ പങ്കെടുത്തവരെയും വിജയികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

February 08th, 09:59 am

2021-ൽ ആസാദി കാ അമൃത് മഹോത്സവിന് കീഴിൽ സംഘടിപ്പിച്ച യൂണിറ്റി ഇൻ ക്രിയേറ്റിവിറ്റി മത്സരത്തിലെ വിജയികളെയും പങ്കെടുത്തവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.