പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ വൈസ് പ്രസിഡൻ്റുമായി ടെലിഫോൺ സംഭാഷണം നടത്തി
August 08th, 10:58 pm
അമേരിക്കയുടെ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി.അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തിൽ പ്രധാനമന്ത്രി യുഎസ് പ്രസിഡന്റിന് ആശംസകൾ നേർന്നു
July 04th, 09:40 pm
അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം എന്ന ചരിത്രപരമായ അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപിനും അമേരിക്കൻ ജനതയ്ക്കും ആശംസകൾ നേർന്നു. ഇന്ത്യ-അമേരിക്കൻ പങ്കാളിത്തത്തിന്റെ നിലനിൽക്കുന്ന കരുത്തിന് ശ്രീ മോദി അടിവരയിട്ടു. ഇരു ജനാധിപത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു തന്ത്രപരമായ പങ്കാളിത്തത്തിനും അപ്പുറമാണെന്നും അത് ജനാധിപത്യം, നിയമവാഴ്ച, ജനങ്ങളുടെ പരിധിയില്ലാത്ത ശേഷിയിലുള്ള വിശ്വാസം എന്നീ പങ്കുവെക്കപ്പെട്ട മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എവിയാനിലെ ജി7 ഉച്ചകോടിയോടനുബന്ധിച്ച് യു.എസ്.പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
June 18th, 05:04 am
2026 ജൂൺ 17-ന് ഫ്രാൻസിലെ എവിയാനിലെ ജി7 ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ജെ.ട്രംപുമായി കൂടിക്കാഴ്ച നടത്തി.യു.എസ് സ്റ്റേറ്റ് സെക്രട്ടറി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
May 23rd, 04:20 pm
യുഎസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ഗുജറാത്തിലെ സാണന്ദിൽ കെയ്ൻസ് സെമിക്കോൺ പ്ലാന്റിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
March 31st, 01:05 pm
ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, സംസ്ഥാന ഉപമുഖ്യമന്ത്രി ശ്രീ ഹർഷ് ഭായ് സംഘവി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ അശ്വിനി വൈഷ്ണവ് ജി, സംസ്ഥാന മന്ത്രി സഹോദരൻ അർജുൻ മോദ്‌വാഡിയ ജി, കെയ്ൻസ്, ആൽഫ ഒമേഗ സെമികണ്ടക്ടറുകളുടെ പ്രതിനിധികളെ, മറ്റ് വിശിഷ്ട വ്യക്തികളെ, മഹതികളെ, മാന്യരെ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സാനന്ദിൽ കെയ്‌ൻസ് സെമികോൺ പ്ലാന്റ് ഉദ്ഘാടനം ചെയ്തു
March 31st, 01:00 pm
ഗുജറാത്തിലെ സാനന്ദിൽ കെയ്‌ൻസ് ടെക്നോളജി സെമികണ്ടക്ടർ പ്ലാന്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. പ്ലാന്റിലെ ഉൽപ്പാദനത്തിന്റെ തുടക്കവും അദ്ദേഹം നിർവ്വഹിച്ചു. ഫെബ്രുവരി 28-ന് മൈക്രോൺ പ്ലാന്റിലെ ഉൽപ്പാദനത്തിന് തുടക്കം കുറിക്കാൻ താൻ സാനന്ദിൽ എത്തിയിരുന്നതായും, കൃത്യം ഒരു മാസത്തിന് ശേഷം കെയ്‌ൻസിന്റെ ഈ നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ വീണ്ടും എത്തിയിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയുടെ സെമികണ്ടക്ടർ യാത്രയുടെ വേഗതയെ എടുത്തുകാണിച്ചു. ഇതൊരു യാദൃശ്ചികതയല്ല, മറിച്ച് ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥ എത്ര വേഗത്തിലാണ് വികസിക്കുന്നത് എന്നതിന്റെ തെളിവാണ്, ശ്രീ മോദി പറഞ്ഞു.പ്രസിഡന്റ് ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി
February 02nd, 11:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രസിഡന്റ് ട്രംപുമായി സംസാരിച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 18 ശതമാനമായി കുറച്ചുകൊണ്ടുള്ള അത്ഭുതകരമായ പ്രഖ്യാപനത്തിന് ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് വേണ്ടി ശ്രീ മോദി പ്രസിഡന്റ് ട്രംപിന് നന്ദി അറിയിച്ചു.യു.എസ് പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി
December 11th, 08:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി സംസാരിച്ചു.ദീപാവലി ആശംസകൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു, പൊതുവായ ജനാധിപത്യ ആശയങ്ങളോടും ആഗോള സമാധാനത്തോടുമുള്ള പ്രതിബദ്ധത ആവർത്തിച്ചു
October 22nd, 08:25 am
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ നേരിട്ടുള്ള ഫോൺ കോളിനും ഊഷ്മളമായ ആശംസകൾക്കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ നന്ദി അറിയിച്ചു.ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ശക്തി ഊട്ടിയുറപ്പിച്ചു പ്രധാനമന്ത്രി
September 10th, 07:52 am
ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ശക്തി ഊട്ടിയുറപ്പിച്ചു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു . രണ്ട് രാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ ശോഭനവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും ചേർന്നു പ്രവർത്തിക്കുമെന്ന് ശ്രീ മോദി പറഞ്ഞു.പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തെക്കുറിച്ചുള്ള വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവന
June 18th, 12:32 pm
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, പ്രസിഡന്റ് ട്രംപ് നേരത്തെ യുഎസിലേക്ക് മടങ്ങേണ്ടിവന്നതിനാൽ, ഈ കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞില്ല.ലോകം ഈ ആഴ്ച ഇന്ത്യയെക്കുറിച്ച്
April 22nd, 12:27 pm
നയതന്ത്ര ഫോൺ കോളുകൾ മുതൽ വിപ്ലവകരമായ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ വരെ, ഈ ആഴ്ച ആഗോള വേദിയിൽ ഇന്ത്യയുടെ സാന്നിധ്യം സഹകരണം, നവീകരണം, സാംസ്കാരിക അഭിമാനം എന്നിവയാൽ അടയാളപ്പെടുത്തി.യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു
March 17th, 08:52 pm
യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.For me, the nation itself is divine and mankind is a reflection of the divine: PM Modi in Lex Fridman Podcast
March 16th, 11:47 pm
PM Modi interacted with Lex Fridman in a podcast about various topics ranging from fasting to his humble beginnings to AI and more. He stressed on the unifying power of sports and said that they connect people on a deeper level and energize the world. He remarked that the management of Indian elections should be studied worldwide.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലെക്സ് ഫ്രിഡ്മാനുമായി പോഡ്കാസ്റ്റില്‍ ആശയവിനിമയം നടത്തി
March 16th, 05:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പോഡ്കാസ്റ്റില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ലെക്സ് ഫ്രിഡ്മാനുമായി സംവദിച്ചു. എന്തിനാണ് അദ്ദേഹം ഉപവസിക്കുന്നതെന്നും എങ്ങനെയാണ് ഉപവാസം നയിക്കുന്നതെന്നും ചോദിച്ചപ്പോള്‍, തന്നോടുള്ള ബഹുമാന സൂചകമായി ഉപവാസം അനുഷ്ഠിച്ചതിന് ലെക്സ് ഫ്രിഡ്മാനു പ്രധാനമന്ത്രി നന്ദി പറഞ്ഞു. 'ഇന്ത്യയില്‍, മതപാരമ്പര്യങ്ങള്‍ ദൈനംദിന ജീവിതവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു' എന്ന് പറഞ്ഞ മോദി ബഹുമാനപ്പെട്ട സുപ്രീം കോടതി വ്യാഖ്യാനിച്ചതുപോലെ ഹിന്ദുമതം കേവലം ആചാരാനുഷ്ഠാനങ്ങളല്ല, മറിച്ച് ജീവിതത്തെ നയിക്കുന്ന തത്ത്വചിന്തയാണെന്നും കൂട്ടിച്ചേര്‍ത്തു. അച്ചടക്കം വളര്‍ത്തുന്നതിനും ആന്തരികവും ബാഹ്യവുമായ വ്യക്തിത്വത്തെ സന്തുലിതമാക്കുന്നതിനുമുള്ള സങ്കേതമാണ് ഉപവാസം എന്ന് അദ്ദേഹം പറഞ്ഞു. ഉപവാസം ഇന്ദ്രിയങ്ങളെ ഉയര്‍ത്തുകയും അവയെ കൂടുതല്‍ സംവേദനക്ഷമതയുള്ളതും അവബോധമുള്ളതുമാക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉപവാസ സമയത്ത്, ഒരാള്‍ക്ക് സൂക്ഷ്മ സുഗന്ധങ്ങളും വിശദാംശങ്ങളും പോലും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഉപവാസം ചിന്താപ്രക്രിയയെ ത്വരിതപ്പെടുത്തുന്നുവെന്നും പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുന്നുവെന്നും അസാധാരണമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉപവാസം എന്നാല്‍ ഭക്ഷണം ഒഴിവാക്കുക എന്നത് മാത്രമല്ല, തയ്യാറെടുപ്പിന്റെയും വിഷവിമുക്തമാക്കലിന്റെയും ശാസ്ത്രീയ പ്രക്രിയ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ശ്രീ മോദി വ്യക്തമാക്കി. ആയുര്‍വേദ, യോഗ പരിശീലനങ്ങള്‍ നിരവധി ദിവസങ്ങള്‍ക്ക് മുമ്പ് പിന്തുടര്‍ന്ന് ഉപവാസത്തിനായി തന്റെ ശരീരത്തെ ഒരുക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഈ കാലയളവില്‍ ജലാംശത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഉപവാസം ആരംഭിച്ചുകഴിഞ്ഞാല്‍, ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും ശ്രദ്ധ കേന്ദ്രീകരിക്കലിനും അനുവദിക്കുന്ന ഒരു ഭക്തിയുടെയും സ്വയം അച്ചടക്കത്തിന്റെയും പ്രവൃത്തിയായി അദ്ദേഹം അതിനെ കാണുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രസ്ഥാനത്തില്‍ നിന്നാണ് തന്റെ ഉപവാസം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഉപവാസ സമയത്ത് അദ്ദേഹത്തിന് ഊര്‍ജ്ജത്തിന്റെയും അവബോധത്തിന്റെയും കുതിച്ചുചാട്ടം അനുഭവപ്പെട്ടു. അത് അതിന്റെ പരിവര്‍ത്തന ശക്തിയെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഉപവാസം തന്നെ മന്ദഗതിയിലാക്കുന്നില്ല, പകരം, അത് പലപ്പോഴും തന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഉപവാസ സമയത്ത്, തന്റെ ചിന്തകള്‍ കൂടുതല്‍ സ്വതന്ത്രമായും സൃഷ്ടിപരമായും ഒഴുകുന്നുവെന്നും, ഇത് സ്വയം പ്രകടിപ്പിക്കുന്നതിനുള്ള അവിശ്വസനീയമായ അനുഭവമായി മാറുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
January 20th, 10:57 pm
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിൽ സഹകരിക്കുന്നതിനും പ്രസിഡന്റ് ട്രംപുമായി അടുത്ത് പ്രവർത്തിക്കാനുള്ള ആഗ്രഹം പ്രധാനമന്ത്രി മോദി പ്രകടിപ്പിച്ചു. വരാനിരിക്കുന്ന വിജയകരമായ ഒരു കാലാവധിക്ക് അദ്ദേഹം ആശംസകൾ നേർന്നു.യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക 297 പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കി
September 22nd, 12:11 pm
ഉഭയകക്ഷി ബന്ധം നിലനിര്‍ത്തുന്നതിനും സാംസ്‌കാരിക ധാരണ കൂടുതല്‍ പരിപോഷിപ്പിക്കുന്ന തിനുമായി, 2023 ജൂണിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പ്രതിഫലിച്ച സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും നടത്തിയ പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തില്‍ 2024 ജൂലൈയില്‍ യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബ്യൂറോ ഓഫ് എഡ്യൂക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സും ഇന്ത്യാ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും തമ്മില്വസ്തുതാപത്രം: 2024 ക്വാഡ് നേതൃ ഉച്ചകോടി
September 22nd, 12:06 pm
2024 സെപ്തംബർ 21ന്, നാലാമത് ക്വാഡ് നേതൃ ഉച്ചകോടിക്ക് അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ ഡെലവേയിലെ വിൽമിങ്ടണിൽ ആതിഥേയത്വം വഹിച്ചു. ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ , ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പങ്കെടുത്തു.ഫാക്റ്റ് ഷീറ്റ് (വസ്തുതാരേഖ): ഇന്‍ഡോ-പസഫിക്കന്‍ മേഖലയില്‍ ക്യാന്‍സറിന്റെ ക്ലേശം കുറയ്ക്കാന്‍ ക്വാഡ് രാജ്യങ്ങള്‍ ക്യാന്‍സര്‍ മൂണ്‍ഷോട്ട് മുന്‍കൈകയ്ക്ക് തുടക്കം കുറിച്ചു
September 22nd, 12:03 pm
യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍ എന്നിവ ഇന്‍ഡോ-പസഫിക്കന്‍ മേഖലയില്‍ കാന്‍സര്‍ (അര്‍ബുദം) ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള ഒരു സൃഷ്ടിപരമായ ശ്രമത്തിന് ഇന്ന് തുടക്കം കുറിയ്ക്കുന്നു. വലിയതോതില്‍ തടയാന്‍ കഴിയുമെങ്കിലും ഈ മേഖലയില്‍ ഇന്ന് വലിയൊരു ആരോഗ്യപ്രതിസന്ധിയായി തുടരുന്ന സെര്‍വിക്കല്‍ കാന്‍സറിനോടൊപ്പം ആരംഭിക്കുകയും ഒപ്പം മറ്റ് തരത്തിലുള്ള അര്‍ബുദങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള അടിത്തറയിടുകയും ചെയ്യുന്നു. ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ നടത്തിയ വിപുലമായ പ്രഖ്യാപനങ്ങളുടെ ഭാഗമാണ് ഈ മുന്‍കൈ.സംയുക്ത വസ്തുതാപത്രം: സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്ത വിപുലീകരണം തുടര്‍ന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ഇന്ത്യയും
September 22nd, 12:00 pm
ആഗോള നന്മയ്ക്കായുള്ള അജണ്ട നിര്‍ണ്ണായകമായി നടപ്പിലാക്കുന്നതാണ് 21ാം നൂറ്റാണ്ടിനെ നിര്‍വചിക്കുന്ന യു.എസ്ഇന്ത്യ സമഗ്ര ആഗോള, നയതന്ത്ര പങ്കാളിത്തമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിരീകരിച്ചു. അമേരിക്കയും ഇന്ത്യയും അഭൂതപൂര്‍വമായ വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും തലത്തിലെത്തുന്നത് കണ്ട ചരിത്രപരമായ കാലഘട്ടത്തെക്കുറിച്ച് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച, മനുഷ്യാവകാശങ്ങള്‍, ബഹുസ്വരത, എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിലാണ് യുഎസ്ഇന്ത്യ പങ്കാളിത്തം ഊന്നല്‍ നല്‍കുന്നതെന്ന് നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. വര്‍ധിച്ച പ്രവര്‍ത്തന ഏകോപനം, വിവരങ്ങള്‍ പങ്കിടല്‍, പ്രതിരോധ വ്യാവസായിക നവീകരണം എന്നിവയുടെ നേട്ടങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് യു.എസ്ഇന്ത്യ മേജര്‍ ഡിഫന്‍സ് പങ്കാളിത്തത്തെ ആഗോള സുരക്ഷയുടെയും സമാധാനത്തിന്റെയും സ്തംഭമാക്കി മാറ്റിയ പുരോഗതിയെ നേതാക്കള്‍ അഭിനന്ദിച്ചു. നമ്മുടെ ജനങ്ങളുടേയും പൗരസ്വകാര്യ മേഖലകളുടേയും ഗവണ്‍മെന്റുകളുടേയും അഗാധമായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള അശ്രാന്ത പരിശ്രമം യു.എസ്ഇന്ത്യ പങ്കാളിത്തത്തെ വരും ദശാബ്ദങ്ങള്‍ മുന്നില്‍ കണ്ട് കൂടുതല്‍ ഉയരങ്ങളിലേക്കുള്ള പാതയിലേക്ക് നയിച്ചുവെന്ന് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും അചഞ്ചലമായ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും പ്രകടിപ്പിച്ചു.