നെതർലൻഡ്‌സിലെ മാക്സിമ രാജ്ഞി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
June 25th, 10:40 pm
ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറിയുടെ സാമ്പത്തികാരോഗ്യത്തിനായുള്ള പ്രത്യേക ഉപദേശകകൂടിയായ നെതർലൻഡ്‌സിലെ മാക്സിമ രാജ്ഞി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്നു കൂടിക്കാഴ്ച നടത്തി. “ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളുടെ നേതൃത്വത്തിലുള്ള വിപ്ലവം സാമ്പത്തിക സേവനങ്ങളെ എങ്ങനെ കൂടുതൽ പ്രാപ്യവും ചെലവുകുറഞ്ഞതുമാക്കുന്നു എന്നു ഞങ്ങൾ ചർച്ച ചെയ്തു”- ശ്രീ മോദി പറഞ്ഞു. കൂട്ടാളികളായ രാജ്യങ്ങളുമായി ലോകമെമ്പാടും അനുഭവങ്ങൾ പങ്കിടുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ശ്രീ മോദി ആവർത്തിച്ചു.എഐ ഇംപാക്ട് ഉച്ചകോടിക്കിടെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച
February 20th, 09:52 pm
എഐ ഇംപാക്ട് ഉച്ചകോടിയോടനുബന്ധിച്ച് 2026 ഫെബ്രുവരി 20-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുഎൻ സെക്രട്ടറി ജനറൽ (UNSG) അൻ്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി.ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി
December 01st, 06:45 pm
ഇന്ത്യയുടെ ജി20 അധ്യക്ഷതാ കാലത്ത് യുഎന്‍ സെക്രട്ടറി ജനറല്‍ നല്‍കിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ ഇന്ത്യയുടെ സംരംഭങ്ങളും പുരോഗതിയും അദ്ദേഹം എടുത്തുപറഞ്ഞു.