പ്രതിരോധ, സുരക്ഷാ സഹകരണം സംബന്ധിച്ച ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത പ്രഖ്യാപനം
July 09th, 10:55 am
നമ്മുടെ എക്കാലത്തെയും അടുത്ത ഉഭയകക്ഷി ബന്ധങ്ങളാൽ ഒന്നിച്ച് ചേർക്കപ്പെട്ടവരും നമ്മുടെ രാജ്യങ്ങളുടെ തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കാനുള്ള ദൃഢനിശ്ചയത്തിൽ ഒരുമിച്ചവരും സ്വതന്ത്രവും സമാധാനപരവും സുസ്ഥിരവും സമൃദ്ധവുമായ ഒരു ഇന്തോ-പസഫിക് മേഖല എന്ന പൊതുവായ ലക്ഷ്യത്താൽ പ്രേരിതരുമായ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും പ്രധാനമന്ത്രിമാരായ ഞങ്ങൾ പ്രതിരോധ, സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള ഈ സംയുക്ത പ്രഖ്യാപനത്തിന് ഇതിനാൽ പ്രതിജ്ഞാബദ്ധരാകുന്നു.ഇന്തോനേഷ്യൻ പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ
July 07th, 03:15 pm
ഇന്ന് നിങ്ങൾക്കിടയിൽ ഇവിടെയായിരിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയൊരു ബഹുമതിയും അംഗീകാരവുമാണ്. 140 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായും ജനാധിപത്യത്തിന്റെ മാതാവായ രാജ്യത്തിലെ ഒരു അഭിമാനിയായ പൗരനായും ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഹൃദയം നിറഞ്ഞ ആശംസകളും മംഗളങ്ങളും അറിയിച്ചുകൊണ്ട് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു.ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
July 07th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിൽ ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു. ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.നിർമിത ബുദ്ധി മേഖലയിലെ സഹകരണം സംബന്ധിച്ച ഇന്ത്യ-ജപ്പാൻ സംയുക്ത പ്രസ്താവന
July 02nd, 10:14 pm
നിർമിത ബുദ്ധി (AI) എന്നത് സമ്പദ്‌വ്യവസ്ഥകൾ, സമൂഹങ്ങൾ, ശാസ്ത്ര-സാങ്കേതിക വിദ്യകൾ, വ്യവസായ-വാണിജ്യ മേഖലകൾ, ഭരണം, സുരക്ഷ എന്നിവയെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന, ഒരു യുഗത്തെത്തന്നെ നിർണ്ണയിക്കുന്ന പൊതു ആവശ്യങ്ങൾക്കുള്ള സാങ്കേതികവിദ്യയാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയും ജപ്പാൻ പ്രധാനമന്ത്രിയും അംഗീകരിച്ചു. AI-യുടെ രൂപകൽപ്പന, വികസനം, വിന്യാസം, ഭരണം എന്നിവയിലെ ഇന്നത്തെ തീരുമാനങ്ങൾ നവീനാശയങ്ങൾ, സാമൂഹ്യക്ഷേമം, സാമ്പത്തിക സുരക്ഷ, അന്താരാഷ്ട്ര ക്രമം എന്നിവയിൽ ദീർഘകാല പരിണതഫലങ്ങൾ ഉണ്ടാക്കുമെന്ന് അവർ തിരിച്ചറിഞ്ഞു. ഈ ധാരണയുടെ അടിസ്ഥാനത്തിൽ സുരക്ഷിതവും ഭദ്രവും വിശ്വസനീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതും മനുഷ്യകേന്ദ്രീകൃതവും സുസ്ഥിരവും ഉത്തരവാദിത്തമുള്ളതും നവീനാശയാധിഷ്ഠിതവുമായ ഒരു AI ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി AI മേഖലയിൽ ഇരു രാജ്യങ്ങളുടെയും പ്രതിരോധശേഷിയും മത്സരശേഷിയും പരസ്പരം വർധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളിലും നവീനാശയവും വളർച്ചയും കൊണ്ടുവരുന്നതിനുമായി സഹകരണം മുന്നോട്ട് കൊണ്ടുപോകാൻ അവർ യോജിച്ചു.ഐക്യരാഷ്ട്രസഭയുടെ 'മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ' പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
June 07th, 02:06 pm
ഐക്യരാഷ്ട്രസഭയുടെ 'മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ' പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിൽ (UNIFIL) എൻഗേജ്‌മെന്റ് ടീം കമാൻഡറായും ജെൻഡർ ഫോക്കൽ പോയിന്റായും മേജർ ബരാക് സേവനമനുഷ്ഠിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.2026-ലെ സാഫ് വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
June 07th, 01:58 pm
2026-ലെ സാഫ് ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ടൂർണമെന്റിലുടനീളം ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.Yoga is the best way to maintain a healthy lifestyle with minimal expense: PM Modi at World Yogasana Championship in Ahmedabad
June 04th, 06:41 pm
PM Modi inaugurated the first World Yogasana Championship in Ahmedabad, calling yoga India’s timeless gift to humanity and expressing confidence that Yogasana will gain recognition as a competitive sport in global multi-sport events, including the Olympics. Highlighting yoga’s role in health, wellness and healthy ageing, he urged participants to become ambassadors of the ‘Yoga 365’ campaign and spread yoga’s message worldwide.ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
June 04th, 06:40 pm
ആഗോള കായിക പാരമ്പര്യത്തിൽ ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഹമ്മദാബാദിലെ പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ഇന്ന്, അഹമ്മദാബാദിന്റെ മണ്ണിൽ നിന്ന്, ലോകത്തിന്റെ കായിക പാരമ്പര്യത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി കൂട്ടിച്ചേർക്കപ്പെടുകയാണ്, ശ്രീ മോദി പറഞ്ഞു.സൈപ്രസ് പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചുള്ള സംയുക്തപ്രസ്താവന
May 22nd, 09:31 pm
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്റ്റോഡൗലിഡസ് 2026 മെയ് 20 മുതൽ 23 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. യൂറോപ്യൻ യൂണിയൻ കൗൺസിലിൽ സൈപ്രസിന്റെ അധ്യക്ഷകാലത്താണ് ഈ സന്ദർശനം എന്നതിനാൽ ഇതിനു സവിശേഷമായ പ്രാധാന്യമുണ്ട്.യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ചിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി ഇന്ത്യയുടെ 2031-2035 കാലയളവിലേക്കുള്ള എൻ.ഡി.സി (ദേശീയതലത്തിൽ നിശ്ചയിച്ചിട്ടുള്ള സംഭാവനകൾ) കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു
March 25th, 05:35 pm
ഇന്ത്യയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ 2031 മുതൽ 2035 വരെയുള്ള കാലയളവിലേക്കുള്ള ഇന്ത്യയുടെ എൻ.ഡി.സി (ദേശീയതലത്തിൽ നിശ്ചയിച്ചിട്ടുള്ള സംഭാവനകൾ) അംഗീകരിച്ചു. സുസ്ഥിര വികസനത്തോടും കാലാവസ്ഥാ നീതിയോടുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഉറപ്പിക്കുന്നതിനൊപ്പം യു.എൻ.എഫ്.സി.സി.സി (UNFCCC), പാരിസ് ഉടമ്പടി എന്നിവയ്ക്ക് കീഴിലുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങൾ ഇത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.നെക്സ്റ്റ് ഉച്ചകോടിയിൽ (NXT Summit)പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 12th, 10:47 pm
ഇന്ന്, മാർച്ച് 12, ചരിത്രപ്രധാനമായ ഒരു ദിവസമാണ്. 1930 മാർച്ച് 12-നാണ് മഹാത്മാഗാന്ധി സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡി യാത്ര ആരംഭിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവായിരുന്നു ഇത്. കാരണം, ഈ യാത്ര രാജ്യത്തിന്റെ എല്ലാ കോണുകളെയും 'ഇന്ത്യയുടെ സ്വാതന്ത്ര്യം' എന്ന ഏക ലക്ഷ്യവുമായി ബന്ധിപ്പിച്ചു.NXT ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
March 12th, 08:30 pm
ചരിത്രപ്രധാനമായ ദണ്ഡി യാത്രയുടെ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും വികസിത രാഷ്ട്രമാകാനുള്ള ഇന്നത്തെ പരിശ്രമവും തമ്മിലുള്ള സമാനത എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി ഇന്ന് iTV നെറ്റ്‌വർക്കിന്റെ NXT ഉച്ചകോടിയെ അഭിസംബോധന ചെയ്തു. 1930-ലെ യാത്ര സ്വാതന്ത്ര്യത്തിനായി രാജ്യത്തെ എപ്രകാരം ഒരുമിപ്പിച്ചുവോ അതുപോലെ ഇന്നത്തെ വികസിത ഭാരതം ദൗത്യം 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ലക്ഷ്യമാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ആ ചരിത്രയാത്രയുടെ ഏകദേശം 100 വർഷങ്ങൾക്ക് ശേഷം ഇന്ന് നമ്മൾ ഇന്ത്യക്കാർ ഒരു വികസിത ഭാരത (വികസിത ഇന്ത്യ)ത്തിനായി വീണ്ടും ഒരു പുതിയ യാത്ര ആരംഭിച്ചിരിക്കുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.ഫിൻലൻഡ് പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചുള്ള ഇന്ത്യ – ഫിൻലൻഡ് സംയുക്ത പ്രസ്താവന
March 05th, 08:03 pm
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ഫിൻലൻഡ് പ്രസിഡന്റ് ഡോ. അലക്സാണ്ടർ സ്റ്റബ് 2026 മാർച്ച് 4 മുതൽ 7 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. നിലവിലെ പദവിയിൽ ആദ്യമായി ഇന്ത്യയിലെത്തിയ പ്രസിഡന്റ് സ്റ്റബ്, ന്യൂഡൽഹിയും മുംബൈയുമാണു സന്ദർശിക്കുന്നത്. ഫിൻലൻഡ് കാലാവസ്ഥാ-പരിസ്ഥിതി മന്ത്രി സാരി മുൾട്ടാല, തൊഴിൽ മന്ത്രി മത്യാസ് മാട്ടിനൻ എന്നിവരും ഉദ്യോഗസ്ഥരും വ്യവസായപ്രമുഖരും അടങ്ങുന്ന ഉന്നതതല പ്രതിനിധിസംഘവും അദ്ദേഹത്തെ അനുഗമിക്കുന്നു. 2026 മാർച്ച് 5-നു ന്യൂഡൽഹിയിൽ നടന്ന റായ്‌സീന സംഭാഷണത്തിന്റെ 11-ാം പതിപ്പു പ്രധാനമന്ത്രി ശ്രീ മോദി ഉദ്ഘാടനം ചെയ്തു; ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രസിഡന്റ് സ്റ്റബ് ഉദ്ഘാടനപ്രഭാഷണം നടത്തി. 2026 ഫെബ്രുവരിയിൽ നടന്ന AI ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫിൻലൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോ എത്തിയതിനു പിന്നാലെയാണു പ്രസിഡന്റ് സ്റ്റബ്ബിന്റെ ഈ സന്ദർശനം.എഐ ഇംപാക്ട് ഉച്ചകോടിക്കിടെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച
February 20th, 09:52 pm
എഐ ഇംപാക്ട് ഉച്ചകോടിയോടനുബന്ധിച്ച് 2026 ഫെബ്രുവരി 20-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുഎൻ സെക്രട്ടറി ജനറൽ (UNSG) അൻ്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026, പ്രധാനമന്ത്രി ഫെബ്രുവരി 19 ന് ഉദ്ഘാടനം ചെയ്യും
February 18th, 03:55 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 19-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026 സന്ദർശിക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. ഇതിന് മുന്നോടിയായി, ഫെബ്രുവരി 18-ന് വൈകുന്നേരം 7 മണിയോടെ ഭാരത് മണ്ഡപത്തിൽ വെച്ച് ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിലെ നേതാക്കളെ പ്രധാനമന്ത്രി സ്വാഗതം ചെയ്യും. അതോടൊപ്പം, ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോകനേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകളും നടത്തും.25-ാമത് എസ്‌സിഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
September 01st, 10:14 am
25-ാമത് എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഊഷ്മളമായ സ്വാഗതത്തിനും മാന്യമായ ആതിഥ്യമര്യാദയ്ക്കും പ്രസിഡന്റ് ഷി ജിൻപിങ്ങിന് എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.നമീബിയ ദേശീയ അസംബ്ലിയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
July 09th, 08:14 pm
നിങ്ങളെ ഓരോരുത്തരെയും അഭിനന്ദിക്കാൻ എന്നെ അനുവദിക്കണം. ഈ മഹത്തായ രാഷ്ട്രത്തെ സേവിക്കാൻ ജനങ്ങൾ നിങ്ങൾക്ക് ജനവിധി നൽകിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ, നിങ്ങൾക്കറിയാവുന്നതുപോലെ, അത് ഒരു ബഹുമതിയും വലിയ ഉത്തരവാദിത്തവുമാണ്. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ നിങ്ങൾ വിജയിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.Prime Minister addresses the Namibian Parliament
July 09th, 08:00 pm
PM Modi addressed the Parliament of Namibia and expressed gratitude to the people of Namibia for conferring upon him their highest national honour. Recalling the historic ties and shared struggle for freedom between the two nations, he paid tribute to Dr. Sam Nujoma, the founding father of Namibia. He also called for enhanced people-to-people exchanges between the two countries.റിയോ ഡി ജനീറോ പ്രഖ്യാപനം - കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഭരണനിർവഹണത്തിനായുള്ള ഗ്ലോബൽ സൗത്ത് സഹകരണം ശക്തിപ്പെടുത്തൽ
July 07th, 06:00 am
“കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഭരണനിർവഹണത്തിനായുള്ള ഗ്ലോബൽ സൗത്ത് സഹകരണം ശക്തിപ്പെടുത്തൽ” എന്ന വിഷയത്തിൽ നടന്ന XVII ബ്രിക്സ് ഉച്ചകോടിക്കായി ബ്രിക്സ് രാജ്യങ്ങളിലെ നേതാക്കളായ ഞങ്ങൾ 2025 ജൂലൈ 6നും 7നും ബ്രസീലിലെ റിയോ ഡി ജനീറോയിൽ യോഗം ചേർന്നു.ബ്രിക്‌സ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന: ആഗോള ഭരണ പരിഷ്കരണം
July 06th, 09:41 pm
17-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ മികച്ച സംഘാടനത്തിന് പ്രസിഡന്റ് ലുലയോട് എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ബ്രസീലിന്റെ ചലനാത്മകമായ അധ്യക്ഷതയിൽ, ഞങ്ങളുടെ ബ്രിക്‌സ് സഹകരണം പുതിയ ആക്കം, ഊർജ്ജസ്വലത എന്നിവ നേടിയിട്ടുണ്ട്. ഞാൻ പറയട്ടെ—നമുക്ക് ലഭിച്ച ഊർജ്ജം വെറുമൊരു എസ്‌പ്രെസോ അല്ല; അത് ഒരു ഡബിൾ എസ്‌പ്രെസോ ഷോട്ട് ആണ്! ഇതിനായി, പ്രസിഡന്റ് ലുലയുടെ ദർശനത്തെയും അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയെയും ഞാൻ അഭിനന്ദിക്കുന്നു. ബ്രിക്‌സ് കുടുംബത്തിൽ ഇന്തോനേഷ്യയെ ഉൾപ്പെടുത്തിയതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് പ്രബോവോയ്ക്ക് ഇന്ത്യയുടെ പേരിൽ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.