49-ാമത് പ്രഗതി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു
September 24th, 09:56 pm
സൗത്ത് ബ്ലോക്കിൽ ഇന്ന് നടന്ന ഐസിടി അധിഷ്ഠിത മൾട്ടി-മോഡൽ പ്ലാറ്റ്‌ഫോമായ പ്രഗതിയുടെ 49-ാമത് യോഗത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളെ സംയോജിപ്പിച്ച് പ്രധാന പദ്ധതികൾ വേഗത്തിലാക്കാനും തടസ്സങ്ങൾ പരിഹരിച്ച് സമയബന്ധിതമായി പൂർത്തിയാക്കാനും ലക്ഷ്യമിട്ടുള്ള പ്ലാറ്റ്‌ഫോമാണ് പ്രഗതി.We launched the SVAMITVA Yojana to map houses and lands using drones, ensuring property ownership in villages: PM
January 18th, 06:04 pm
PM Modi distributed over 65 lakh property cards under the SVAMITVA Scheme to property owners across more than 50,000 villages in over 230 districts across 10 states and 2 Union Territories. Reflecting on the scheme's inception five years ago, he emphasised its mission to ensure rural residents receive their rightful property documents. He expressed that the government remains committed to realising Gram Swaraj at the grassroots level.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാമിത്വ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തി
January 18th, 05:33 pm
മധ്യപ്രദേശിലെ സെഹോറിൽ നിന്നുള്ള സ്വാമിത്വ ഗുണഭോക്താവായ ശ്രീ മനോഹർ മേവാഡയുമായി സംവദിക്കവേ, സ്വാമിത്വ പദ്ധതിയുമായി ബന്ധപ്പെട്ട അനുഭവം പങ്കിടാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വസ്തുവിന്റെ രേഖകൾ ഉപയോഗിച്ചെടുത്ത വായ്പ എങ്ങനെ സഹായകമായെന്നും അതു ജീവിതത്തിൽ എന്തു മാറ്റങ്ങൾ കൊണ്ടുവന്നെന്നും പ്രധാനമന്ത്രി ശ്രീ മനോഹറിനോടു ചോദിച്ചു. ക്ഷീരഫാമിനായി 10 ലക്ഷം വായ്പയെടുത്തതായും അതു വ്യവസായം ആരംഭിക്കാൻ തന്നെ സഹായിച്ചതായും ശ്രീ മനോഹർ വിശദീകരിച്ചു. താനും മക്കളും, ഭാര്യപോലും, ക്ഷീരഫാമിൽ ജോലി ചെയ്യുന്നുണ്ടെന്നും അത് അധിക വരുമാനം നേടിത്തന്നുവെന്നും അദ്ദേഹം പരാമർശിച്ചു. വസ്തുവിന്റെ രേഖകൾ കൈവശമുള്ളതിനാൽ ബാങ്കിൽനിന്നു വായ്പ ലഭിക്കുന്നത് എളുപ്പമാക്കിയെന്നും ശ്രീ മനോഹർ പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതികൾ ജനങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ കുറച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കിനു കുടുംബങ്ങളുടെ വരുമാനം വർധിപ്പിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഓരോ പൗരനും അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയും ജീവിതത്തിൽ ആശ്വാസം നേടുകയും ചെയ്യുക എന്നതിനാണു ഗവണ്മെന്റ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ കാഴ്ചപ്പാടിന്റെ വിപുലീകരണമാണു സ്വാമിത്വ പദ്ധതി എന്ന് അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാമിത്വ പദ്ധതിയുടെ കീഴിൽ 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണപ്രദേശങ്ങളിലുമായി 65 ലക്ഷത്തിലധികം പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്തു
January 18th, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 10 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലെയും 230ലധികം ജില്ലകളിലെ 50,000ത്തിലധികം ഗ്രാമങ്ങളിലെ വസ്തു ഉടമകൾക്ക്, വിദൂരദൃശ്യസംവിധാനത്തിലൂടെ, സ്വാമിത്വ പദ്ധതിയുടെ കീഴിൽ 65 ലക്ഷത്തിലധികം പ്രോപ്പർട്ടി കാർഡുകൾ ഇന്നു വിതരണം ചെയ്തു. ഇന്ത്യയിലെ ഗ്രാമങ്ങൾക്കും ഗ്രാമീണമേഖലകൾക്കും ഇന്നു ചരിത്രദിനമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഗുണഭോക്താക്കൾക്കും പൗരന്മാർക്കും ഈ വേളയിൽ അദ്ദേഹം ആശംസകൾ നേർന്നു.സ്വാമിത്വ പദ്ധതിയ്ക്ക് കീഴിൽ വസ്തു ഉടമകൾക്ക് 65 ലക്ഷം പ്രോപ്പർട്ടി കാർഡുകൾ ജനുവരി 18 ന് പ്രധാനമന്ത്രി വിതരണം ചെയ്യും
January 16th, 08:44 pm
10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 230-ലധികം ജില്ലകളിലെ 50000-ത്തിലധികം ഗ്രാമങ്ങളിലെ വസ്തു ഉടമകൾക്ക് ജനുവരി 18 ന് ഉച്ചയ്ക്ക് 12:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി 65 ലക്ഷം പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്യും.സ്വാമിത്വ സ്കീമിന് കീഴിൽ വസ്തു ഉടമകൾക്ക് 50 ലക്ഷം പ്രോപ്പർട്ടി കാർഡുകൾ പ്രധാനമന്ത്രി വിതരണം ചെയ്യും
December 26th, 04:50 pm
10 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 200 ജില്ലകളിലുള്ള 46,000 ഗ്രാമങ്ങളിലെ വസ്തു ഉടമകൾക്ക് സ്വാമിത്വ സ്കീമിന് കീഴിലുള്ള 50 ലക്ഷത്തിലധികം പ്രോപ്പർട്ടി കാർഡുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 27 ന് ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി വിതരണം ചെയ്യും.പോഷണഗുണമുള്ള അരി പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്കും (പി.എം.ജി.കെ.എ.വൈ) മറ്റ് ക്ഷേമ പദ്ധതികള്‍ക്കും കീഴില്‍ സൗജന്യമായി വിതരണചെയ്യുന്നത് 2024 ജൂലൈ മുതല്‍ 2028 ഡിസംബര്‍ വരെ തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
October 09th, 03:07 pm
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ), മറ്റ് ക്ഷേമ പദ്ധതികൾ എന്നിവയുൾപ്പെടെ ഗവൺമെന്റിന്റെ എല്ലാ പദ്ധതികൾക്കും കീഴിൽ നടക്കുന്ന സമ്പുഷ്ടീകരിച്ച അരിയുടെ സാർവത്രിക വിതരണം നിലവിലെ രൂപത്തിൽ 2024 ജൂലൈ മുതൽ 2028 ഡിസംബർ വരെ തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.നിതിആയോഗിന്റെ 7-ാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി ഓഗസ്റ്റ് ഏഴിന് അദ്ധ്യക്ഷത വഹിക്കും
August 05th, 01:52 pm
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, സഹകരണ ഫെഡറലിസത്തിന്റെ മനോഭാവത്തേടെ സംസ്ഥാനങ്ങള്‍ ''ആത്മനിര്‍ഭര്‍ ഭാരതത്തിലേക്ക് '' നീങ്ങുകയും അവ ചടുലവും പ്രതിരോധശേഷിയുള്ളതും സ്വാശ്രയത്വമുള്ളതുമാകുന്നുവെന്ന് ഉറപ്പിക്കേണ്ടതിന്റെയും ആവശ്യകത ശക്തമാണ്.ഗവണ്‍മെന്റ് പദ്ധതികളിലുടെ സംപുഷ്‌ടീകരിച്ച അരിയുടെ വിതരണത്തിന് മന്ത്രിസഭയുടെ അംഗീകാരം
April 08th, 03:58 pm
ദേശീയ ഭക്ഷ്യഭദ്രത നിയമം (എന്‍.എഫ്.എസ്.എ),സംയോജിത ശിശുവികസന സേവനങ്ങള്‍ (ഐ.സി.ഡി.എസ്), പ്രധാനമന്ത്രി പോഷന്‍ ശക്തി നിര്‍മാന്‍-പി.എം.-പോഷണ്‍ (മുമ്പത്തെ ഉച്ചഭക്ഷണ പദ്ധതി (എം.ഡി.എം) എന്നിവയ്ക്ക് കീഴിലുള്ള ലക്ഷ്യമിട്ട പൊതുവിതരണ സംവിധാനങ്ങളില്‍ (ടി.പി.ഡി.എസ്) ഉടനീളവും കൂടാതെ 2024-ഓടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കേന്ദ്ര ഗവണ്‍മെന്റിന്റെ മറ്റ് ക്ഷേമ പദ്ധതികളിലൂടെയും (ഒ.ഡബ്ല്യു.എസ്) ഘട്ടം ഘട്ടമായി സംപുഷ്‌ടീകരിച്ച അരി വിതരണം ചെയ്യുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതി ഇന്ന് അംഗീകാരം നല്‍കി. .