ഐക്യരാഷ്ട്രസഭയുടെ 'മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ' പുരസ്കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
June 07th, 02:06 pm
ഐക്യരാഷ്ട്രസഭയുടെ 'മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ' പുരസ്കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിൽ (UNIFIL) എൻഗേജ്മെന്റ് ടീം കമാൻഡറായും ജെൻഡർ ഫോക്കൽ പോയിന്റായും മേജർ ബരാക് സേവനമനുഷ്ഠിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.