യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ചിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി ഇന്ത്യയുടെ 2031-2035 കാലയളവിലേക്കുള്ള എൻ.ഡി.സി (ദേശീയതലത്തിൽ നിശ്ചയിച്ചിട്ടുള്ള സംഭാവനകൾ) കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

March 25th, 05:35 pm

ഇന്ത്യയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ 2031 മുതൽ 2035 വരെയുള്ള കാലയളവിലേക്കുള്ള ഇന്ത്യയുടെ എൻ.ഡി.സി (ദേശീയതലത്തിൽ നിശ്ചയിച്ചിട്ടുള്ള സംഭാവനകൾ) അംഗീകരിച്ചു. സുസ്ഥിര വികസനത്തോടും കാലാവസ്ഥാ നീതിയോടുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഉറപ്പിക്കുന്നതിനൊപ്പം യു.എൻ.എഫ്.സി.സി.സി (UNFCCC), പാരിസ് ഉടമ്പടി എന്നിവയ്ക്ക് കീഴിലുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങൾ ഇത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

റോം , ഗ്ലാസ്‌ഗോ സന്ദർശനത്തിന് പുറപ്പടുന്നതിന് മുമ്പുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

October 28th, 07:18 pm

ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ ക്ഷണപ്രകാരം 2021 ഒക്ടോബർ 29 മുതൽ 31 വരെ ഞാൻ റോം, ഇറ്റലി, വത്തിക്കാൻ സിറ്റി എന്നിവ സന്ദർശിക്കും. തുടർന്ന് , ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ക്ഷണപ്രകാരം 2021 നവംബർ 1-2 വരെ ഞാൻ ബ്രിട്ടനിലെ ഗ്ലാസ്‌ഗോയിലേക്ക് യാത്ര ചെയ്യും.