സാർനാഥിനെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതിൽ ആഹ്ലാദം പങ്കിട്ട് പ്രധാനമന്ത്രി
July 25th, 07:05 pm
ഉത്തർപ്രദേശിലെ സാർനാഥിനെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആഹ്ലാദം പ്രകടിപ്പിച്ചു. ഇത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു.യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലെ പ്രംബനൻ ക്ഷേത്ര സമുച്ചയം സന്ദർശിച്ച് പ്രധാനമന്ത്രി
July 08th, 01:46 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള യോഗ്യകാർത്തയിലെ പ്രംബനൻ ക്ഷേത്ര സമുച്ചയം സന്ദർശിച്ചു. സവിശേഷ സൗഹാർദ്ദ സൂചകമായി ഇന്തോനേഷ്യൻ പ്രസിഡന്റ് ശ്രീ. പ്രബോവോ സുബിയാന്റോ പ്രധാനമന്ത്രിയോടൊപ്പം ക്ഷേത്ര സന്ദർശനത്തിൽ പങ്കെടുത്തു. ക്ഷേത്ര സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സംരക്ഷണ, പുനരുദ്ധാരണ പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ഒരു ഫലകം ഇരു നേതാക്കളും ചേർന്ന് അനാച്ഛാദനം ചെയ്തു.India-Indonesia Joint Statement on the State Visit by Prime Minister of India to Indonesia
July 07th, 05:15 pm
At the invitation of Indonesian President Prabowo Subianto, PM Modi is on a State Visit to Indonesia from 6-8 July 2026. PM Modi's visit reflects the shared commitment of the two leaders to achieve a substantial upward trajectory in the India-Indonesia Comprehensive Strategic Partnership. The two leaders held discussions at Istana Merdeka in Jakarta, covering the full spectrum of bilateral relations.പ്രധാനമന്ത്രിയുടെ ഇൻഡോനേഷ്യ-ഓസ്ട്രേലിയ-ന്യൂസിലൻഡ് സന്ദർശനം
July 03rd, 08:42 pm
ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂലൈ 6 മുതൽ 8 വരെ ഇൻഡോനേഷ്യ സന്ദർശിക്കും. പ്രധാനമന്ത്രിയുടെ നാലാമത്തെ ഇൻഡോനേഷ്യൻ സന്ദർശനമാണിത്. 2018 മെയ് മാസത്തിൽ ഇന്ത്യ-ഇൻഡോനേഷ്യ ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്ത തലത്തിലേക്ക് ഉയർത്തിയശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഉഭയകക്ഷിസന്ദർശനമാണിത്. സന്ദർശനവേളയിൽ പ്രധാനമന്ത്രി പ്രസിഡന്റ് പ്രബോവോയുമായി ഉഭയകക്ഷിചർച്ചകൾ നടത്തും. പങ്കാളിത്തത്തിൽ കൈവരിച്ച പുരോഗതിയും അവലോകനംചെയ്യും. ജക്കാർത്തയിൽ പ്രധാനമന്ത്രി ഇന്ത്യൻ പ്രവാസികളുടെ ബൃഹത്തായ കൂട്ടായ്മയെ അഭിസംബോധനചെയ്യും. ഇന്ത്യയും ഇൻഡോനേഷ്യയും ജനങ്ങൾ തമ്മിലുള്ള ചരിത്രപരവും ഊഷ്മളവുമായ ബന്ധമാണു പങ്കിടുന്നത്. ഈ സവിശേഷമായ ബന്ധം നിലനിർത്തി, പ്രധാനമന്ത്രി ഇൻഡോനേഷ്യയിലെ പ്രമുഖ UNESCO ലോക പൈതൃകകേന്ദ്രമായ യോഗ്യകർത്തയിലെ പ്രംബാനൻ ക്ഷേത്രസമുച്ചയം സന്ദർശിക്കും.'മൻ കി ബാത്തിന്റെ' 135-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന ( 28.06.2026)
June 28th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. മൻ കി ബാത്തിൽ ഒരിക്കൽ കൂടി നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. 2026ന്റെ പകുതി കടന്നിരിക്കുന്നു. ഈ ആറ് മാസത്തിനുള്ളിൽ, മൻ കി ബാത്തിൽ നമ്മുടെ നാട്ടുകാരുടെ നിരവധി നേട്ടങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തു. ജൂൺമാസത്തിലും, ഓരോ പൗരനും അഭിമാനിക്കാവുന്ന ചില നേട്ടങ്ങൾ രാജ്യം കൈവരിച്ചു. ഈ വിജയങ്ങൾ രാജ്യത്തിന്റെ സുരക്ഷയുമായും സ്വാശ്രയത്വവുമായും ബന്ധപ്പെട്ടിരിക്കുന്നു. അടുത്തിടെ, കൊൽക്കത്തയിൽ നടന്ന നാവികസേനയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. അവിടെ, ഐ.എൻ.എസ്. ദുനാഗിരി, ഐ.എൻ.എസ്. സൻശോധക്ക്, ഐ.എൻ.എസ്. അഗ്രയ് എന്നിവ ഇന്ത്യൻ നാവികസേനയുടെ വ്യൂഹത്തിൽ ഉൾപ്പെടുത്തി. ഈ കപ്പലുകളുടെ രൂപകൽപ്പന, നിർമ്മാണം തുടങ്ങി എല്ലാം തദ്ദേശീയമാണ്.Yoga is the best way to maintain a healthy lifestyle with minimal expense: PM Modi at World Yogasana Championship in Ahmedabad
June 04th, 06:41 pm
PM Modi inaugurated the first World Yogasana Championship in Ahmedabad, calling yoga India’s timeless gift to humanity and expressing confidence that Yogasana will gain recognition as a competitive sport in global multi-sport events, including the Olympics. Highlighting yoga’s role in health, wellness and healthy ageing, he urged participants to become ambassadors of the ‘Yoga 365’ campaign and spread yoga’s message worldwide.ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
June 04th, 06:40 pm
ആഗോള കായിക പാരമ്പര്യത്തിൽ ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഹമ്മദാബാദിലെ പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ഇന്ന്, അഹമ്മദാബാദിന്റെ മണ്ണിൽ നിന്ന്, ലോകത്തിന്റെ കായിക പാരമ്പര്യത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി കൂട്ടിച്ചേർക്കപ്പെടുകയാണ്, ശ്രീ മോദി പറഞ്ഞു.ഇന്ത്യ-ഇറ്റലി സംയുക്തപ്രഖ്യാപനം
May 20th, 10:28 pm
ഇറ്റാലിയൻ മന്ത്രിമാരുടെ സമിതി അധ്യക്ഷ (പ്രധാനമന്ത്രി) ജോർജിയ മെലോനിയുടെ ക്ഷണപ്രകാരം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മേയ് 19, 20 തീയതികളിൽ ഇറ്റലിയിൽ ഔദ്യോഗിക സന്ദർശനം നടത്തി. G7 ഉച്ചകോടിക്കായി 2024 ജൂണിൽ പ്രധാനമന്ത്രി മോദി ഇറ്റലി സന്ദർശിച്ചതിനും, 2023-ൽ G20 ഉച്ചകോടിക്കായി പ്രധാനമന്ത്രി മെലോനി ഇന്ത്യ സന്ദർശിച്ചതിനുംശേഷമുള്ള ഈ സന്ദർശനം ഉഭയകക്ഷിബന്ധങ്ങൾക്കു പുതിയ ഗതിവേഗം പകർന്നു. ഇന്ത്യ-ഇറ്റലി ബന്ധത്തെ ‘പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം’ എന്ന നിലയിലേക്ക് ഉയർത്താൻ ഇരുനേതാക്കളും തീരുമാനിച്ചു.തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവ്വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം
March 11th, 05:45 pm
ശ്രീ പിയൂഷ് ഗോയൽ ജി, ഡോ.എൽ.മുരുകൻ ജി, ശ്രീ എടപ്പാടി കെ.പളനിസ്വാമി, ശ്രീ നൈനാർ നാഗേന്ദ്രൻ, ശ്രീ തങ്കം തെന്നരശ്, എന്റെ തമിഴ് സഹോദരീസഹോദരന്മാരേ, വണക്കം!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 5,650 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും തറക്കല്ലിടലും ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു
March 11th, 05:30 pm
തമിഴ്‌നാടിന്റെ അടിസ്ഥാന സൗകര്യങ്ങളും സമ്പദ്‌വ്യവസ്ഥയും ശക്തിപ്പെടുത്തുന്ന ലക്ഷ്യത്തോടെയുള്ള വിപ്ലവാത്മക വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചരിത്ര നഗരമായ ട്രിച്ചി സന്ദർശിച്ചു. അയ്യായിരത്തി അറുന്നൂറ് കോടി രൂപയുടെ നിക്ഷേപമുള്ള ഈ പദ്ധതികളിൽ ശുദ്ധ ഊർജ്ജം, പെട്രോളിയം അനുബന്ധ ഉൽപ്പാദനം, ഹൈവേകൾ, റെയിൽവേകൾ, ഗ്രാമീണ റോഡുകൾ എന്നിവയിലൂടെയുള്ള മൾട്ടി-മോഡൽ കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടുന്നു. “ഈ പദ്ധതികൾ ഊർജ്ജ ലഭ്യതയും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുകയും തമിഴ്‌നാട്ടിലെ യുവാക്കൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.”സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.ഗുവാഹത്തിയിൽ നടന്ന പരമ്പരാഗത ബോഡോ സാംസ്കാരിക പരിപാടിയായ 'ബാഗുറൂമ്പ ദോഹോ'യിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 17th, 06:30 pm
അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ ജി, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകരായ സർബാനന്ദ സോനോവാൾ ജി, പബിത്ര മാർഗരിറ്റ ജി, അസം നിയമസഭാ സ്പീക്കർ ബിശ്വജിത് ദോയ്മാരി ജി, ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് മെമ്പർ ഹാഗ്രാമാ മോഹീലാരി ജി, സംസ്ഥാന ഗവൺമെന്റ് മന്ത്രിമാർ, വിശിഷ്ട പൗരന്മാരായ സഹോദരീസഹോദരന്മാരേ, അസമിലെ എന്റെ സഹോദരീസഹോദരന്മാരേ,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ ഗുവാഹാട്ടിയിൽ ബാഗുരുംബ ദോഹോ പരിപാടിയെ അഭിസംബോധന ചെയ്തു
January 17th, 06:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുവാഹാട്ടിയിലെ സരുസജായ് സ്റ്റേഡിയത്തിൽ ബോഡോ സമൂഹത്തിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്ന ചരിത്ര-സാംസ്കാരിക പരിപാടിയായ ‘ബാഗുരുംബ ദോഹോ 2026’-നെ അഭിസംബോധനചെയ്തു. അസമിന്റെ സംസ്കാരം നേരിട്ടു കാണാനും ബോഡോ സമൂഹത്തിന്റെ പാരമ്പര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും കഴിഞ്ഞതു തന്റെ ഭാഗ്യമാണെന്നു ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. മറ്റൊരു പ്രധാനമന്ത്രിയും തന്നെപ്പോലെ ഇത്രയധികം തവണ അസം സന്ദർശിച്ചിട്ടില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അസമിന്റെ കലയും സംസ്കാരവും വലിയ വേദികൾ നേടണമെന്നും ഇത്തരം മഹത്തായ ആഘോഷങ്ങളിലൂടെ രാജ്യത്തും ലോകമെമ്പാടും അംഗീകാരം നേടണമെന്നുമാണു തന്റെ എപ്പോഴത്തെയും ആഗ്രഹമെന്നു ശ്രീ മോദി പറഞ്ഞു. വലിയ തോതിലുള്ള ബിഹു ആഘോഷങ്ങൾ, ഝുമോർ ബിനന്ദിനിയുടെ ആവിഷ്കാരം, ഒന്നരവർഷംമുമ്പു ന്യൂഡൽഹിയിൽ നടന്ന മഹത്തായ ബോഡോ മഹോത്സവം, മറ്റു സാംസ്കാരിക പരിപാടികൾ എന്നിവ ഉദാഹരണമായി ചൂണ്ടിക്കാട്ടി, ഈ ദിശയിൽ തുടർച്ചയായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അസമിന്റെ കലയുടെയും സംസ്കാരത്തിന്റെയും സവിശേഷമായ ആനന്ദം അനുഭവിക്കാനുള്ള ഒരവസരവും താൻ പാഴാക്കാറില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ബാഗുരുംബ ഉത്സവം വീണ്ടും സംഘടിപ്പിക്കപ്പെടുകയാണെന്നും, ഇതു ബോഡോ സ്വത്വത്തിന്റെ ചടുലമായ ആഘോഷമാണെന്നും അസമിന്റെ പാരമ്പര്യത്തിനുള്ള ആദരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഈ പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും, പ്രത്യേകിച്ചു കലാകാരന്മാർക്ക്, ശ്രീ മോദി ആശംസകളും അഭിനന്ദനങ്ങളും നേർന്നു.ഒമാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെയും സമൂഹത്തെയും അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
December 18th, 12:32 pm
നിങ്ങളുടെ യുവത്വത്തിന്റെ ആവേശവും ഊർജ്ജവും ഇവിടുത്തെ അന്തരീക്ഷത്തെ ശരിക്കും ഊർജ്ജസ്വലമാക്കിയിരിക്കുന്നു. ഈ ഹാളിൽ ഇരിക്കാൻ കഴിയാത്തവരും അടുത്തുള്ള ഹാളിലെ സ്‌ക്രീനുകളിൽ പരിപാടി തത്സമയം കാണുന്നവരുമായ എല്ലാ സഹോദരീസഹോദരന്മാരെയും ഞാൻ ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നു. ഇത്രയും ദൂരം വന്നിട്ടും ഹാളിൽ പ്രവേശിക്കാൻ കഴിയാത്തതിൽ അവർക്ക് എങ്ങനെ തോന്നുന്നുണ്ടാകുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.ഒമാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
December 18th, 12:31 pm
മസ്കറ്റിൽ, ഇന്ത്യൻ വംശജരുടെ ഒരു വലിയ സമ്മേളനത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്തു. വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 700-ലധികം വിദ്യാർത്ഥികൾ സദസ്സിലുണ്ടായിരുന്നു. രാജ്യത്ത് സ്ഥാപിതമായതിന്റെ 50ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്ക് പ്രത്യേക പ്രാധാന്യമുള്ളതാണ്.ദീപാവലിയെ യുനെസ്കോയുടെ അദൃശ്യ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു
December 10th, 12:50 pm
ദീപാവലിയെ യുനെസ്കോയുടെ അദൃശ്യ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.യുനെസ്കോയുടെ അമൂർത്ത സാംസ്കാരിക പൈതൃക സമിതിയുടെ 20-ാം സെഷന് ഇന്ത്യയിൽ തുടക്കമായതിൽ സന്തുഷ്ടി പ്രകടിപ്പിച്ച് പ്രധാനമന്ത്രി
December 08th, 08:53 pm
യുനെസ്കോയുടെ അമൂർത്ത സാംസ്കാരിക പൈതൃക സമിതിയുടെ 20-ാം സെഷന് ഇന്ത്യയിൽ തുടക്കമായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ സന്തോഷം പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള ജീവസ്സുറ്റ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ജനപ്രിയമാക്കുന്നതിനുമുള്ള പൊതുവായ കാഴ്ചപ്പാടോടെ 150-ലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളെ ഈ വേദി ഒരുമിച്ചുകൊണ്ടുവന്നെന്ന് അദ്ദേഹം പറഞ്ഞു.ഭരണഘടനാ ദിനത്തിൽ പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് ഡോ.ബി.ആർ.അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തതിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു
November 26th, 10:51 pm
ഭരണഘടനാ ദിനത്തിൽ പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് ഡോ.ബാബാസാഹേബ് അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ അഭിമാനം പ്രകടിപ്പിച്ചു.Bihar has defeated lies and upheld the truth: PM Modi from BJP HQ post NDA’s major victory
November 14th, 07:30 pm
PM Modi addressed the BJP headquarters in Delhi after the NDA’s historic mandate in Bihar, expressing deep gratitude to the people of the state for their unprecedented support. He said that this resounding victory reflects the unshakeable trust of Bihar’s citizens who have “created a storm” with their verdict. “Bihar Ne Garda Uda Diya,” he remarked.After NDA’s landslide Bihar victory, PM Modi takes the centre stage at BJP HQ
November 14th, 07:00 pm
PM Modi addressed the BJP headquarters in Delhi after the NDA’s historic mandate in Bihar, expressing deep gratitude to the people of the state for their unprecedented support. He said that this resounding victory reflects the unshakeable trust of Bihar’s citizens who have “created a storm” with their verdict. “Bihar Ne Garda Uda Diya,” he remarked.യുനെസ്‌കോയുടെ ക്രിയേറ്റീവ് സിറ്റി ഓഫ് ഗ്യാസ്ട്രോണമി ആയി ലഖ്‌നൗവിനെ തിരഞ്ഞെടുത്തതിൽ പ്രധാനമന്ത്രി അതിയായ സന്തോഷം രേഖപ്പെടുത്തി
November 01st, 02:13 pm
ലഖ്‌നൗവിനെ യുനെസ്‌കോയുടെ ക്രിയേറ്റീവ് സിറ്റി ഓഫ് ഗ്യാസ്ട്രോണമി ആയി തിരഞ്ഞെടുത്തതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.