പ്രധാനമന്ത്രി ബ്രസീൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി ബ്രസീൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

July 09th, 06:02 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രസീലിയയിൽ ഔദ്യോഗിക സന്ദർശനത്തിലാണ്. ഇന്ന് അദ്ദേഹം ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി ബ്രസീലിയയിലെ അൽവോറാഡ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. കൊട്ടാരത്തിൽ എത്തിയ പ്രധാനമന്ത്രിയെ , പ്രസിഡന്റ് ലുല ഊഷ്മളമായി സ്വീകരിക്കുകയും,അദ്ദേഹത്തിന് വർണ്ണാഭവും ആചാരപരവുമായ സ്വീകരണം നൽകുകയും ചെയ്തു.

സൈപ്രസ് റിപ്പബ്ലിക് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നത്തി (ജൂൺ 16, 2025)

സൈപ്രസ് റിപ്പബ്ലിക് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നത്തി (ജൂൺ 16, 2025)

June 16th, 03:15 pm

സൈപ്രസ് റിപ്പബ്ലിക് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഔദ്യോഗിക ചർച്ചകൾ നടത്തി. രാഷ്ട്രപതിയുടെ കൊട്ടാരത്തിൽ എത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡസ് ആചാരപരമായ സ്വീകരണം നൽകി വരവേറ്റു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസവും സൗഹൃദവും പ്രതിഫലിപ്പിക്കും വിധം, ഇന്നലെ, വിമാനത്താവളത്തിൽ പ്രധാനമന്ത്രിക്ക് പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡസ് ഊഷ്മള സ്വീകരണം നൽകി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആൻ്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആൻ്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

November 21st, 09:37 am

ഗയാനയിലെ ജോർജ്ജ്ടൗണിൽ നടന്ന രണ്ടാമത് ഇന്ത്യ-ക്യാരികോം ഉച്ചകോടിയുടെ ഭാഗമായി നവംബർ 20-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആൻ്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗണെയുമായി കൂടിക്കാഴ്ച നടത്തി.

ജി-7 ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

June 27th, 09:21 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂൺ 27-ന് ജർമ്മനിയിലെ ഷ്‌ലോസ് എൽമൗവിൽ G-7 ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയുമായി കൂടിക്കാഴ്ച്ച നടത്തി.

സമുദ്രസുരക്ഷ വര്‍ദ്ധിപ്പിക്കല്‍: അന്താരാഷ്ട്ര സഹകരണത്തിനായുള്ള വിഷയം'' എന്ന പ്രമേയത്തിലുള്ള യുഎന്‍എസ് സി ഉന്നതതല സംവാദത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന

August 09th, 05:41 pm

'സമുദ്രസുരക്ഷ വര്‍ദ്ധിപ്പിക്കല്‍: അന്താരാഷ്ട്ര സഹകരണത്തിനായുള്ള വിഷയം'' എന്ന പ്രമേയത്തില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിന്റെ ഉന്നതതല തുറന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമുദ്ര സുരക്ഷാ സഹകരണത്തിനുള്ള ഒരു ആഗോള മാർഗരേഖ തയ്യാറാക്കാൻ, സമുദ്ര വ്യാപാരത്തിനുള്ള തടസ്സങ്ങൾ നീക്കുക, തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുക ഉൾപ്പെടെ അഞ്ച് തത്വങ്ങൾ മുന്നോട്ടുവച്ചു,

സമുദ്രസുരക്ഷ വര്‍ദ്ധിപ്പിക്കല്‍: അന്താരാഷ്ട്ര സഹകരണത്തിനായുള്ള വിഷയം'' എന്ന പ്രമേയത്തിലുള്ള യുഎന്‍എസ് സി ഉന്നതതല സംവാദത്തില്‍ പ്രധാനമന്ത്രി അധ്യക്ഷനാകും

August 08th, 05:18 pm

''സമുദ്രസുരക്ഷ വര്‍ദ്ധിപ്പിക്കല്‍: അന്താരാഷ്ട്ര സഹകരണത്തിനായുള്ള വിഷയം'' എന്ന പ്രമേയത്തില്‍ ഉന്നതതലത്തില്‍ നടക്കുന്ന തുറന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനാകും. ഓഗസ്റ്റ് 9ന് വൈകിട്ട് 5.30ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് സംവാദം.

വിയറ്റ്‌നാം പ്രധാനമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ടെലിഫോൺ സംഭാഷണം

July 10th, 01:08 pm

വിയറ്റ്നാമിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ ഫാം മിൻ ചിന്നിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ പ്രാപ്‌തിയുള്ള മാര്‍ഗനിര്‍ദ്ദേശത്തിന് കീഴിൽ ഇന്ത്യ-വിയറ്റ്നാം സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാകുമെന്ന് ശ്രീ. മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു