'സാർത്ഥക്-പിഡിഎസ്' (SARTHAK-PDS) നു കീഴിലുള്ള രണ്ട് പദ്ധതികളുടെ സംയോജനത്തിനും തുടർച്ചയ്ക്കും കേന്ദ്രമന്തിസഭയുടെ അംഗീകാരം

May 27th, 02:53 pm

16-ാം ധനകാര്യ കമ്മീഷൻ കാലയളവിലേക്ക് 25,530 കോടി രൂപ വകയിരുത്തിക്കൊണ്ട്, അസിസ്റ്റൻസ് ഇൻ റേഷൻ ട്രാൻസ്പോർട്ട് ആൻഡ് ഹാൻഡ്‌ലിംഗ്-ഇൻകം വിത്ത് ഓട്ടോമേഷൻ ഇൻ പിഡിഎസ്' (SARTHAK PDS) എന്ന പദ്ധതി അംബ്രല്ല പദ്ധതിയായി തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി (CCEA) ,അംഗീകാരം നൽകി.

സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള സുപ്രധാന പദ്ധതി നടപ്പിലാക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

February 21st, 11:41 pm

സ്ത്രീകളുടെ സുരക്ഷയ്ക്ക് 2021-22 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ മൊത്തം 1179.72 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന സുപ്രധാന പദ്ധതി തുടരുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.