ലോകനേതാക്കളുടെയും ജനങ്ങളുടെയും ഊഷ്മളമായ ആശംസകൾക്കു നന്ദി അറിയിച്ച് പ്രധാനമന്ത്രി
June 10th, 11:50 pm
ലോകനേതാക്കളും നാനാതുറകളിലുള്ള ജനങ്ങളും അറിയിച്ച ഊഷ്മളമായ ആശംസകൾക്കും അഭിനന്ദന സന്ദേശങ്ങൾക്കും പ്രധാനമന്ത്രി അഗാധമായ നന്ദി രേഖപ്പെടുത്തി. ആശംസകൾ അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചതായി വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയെ സേവിക്കാനും രാജ്യത്തിന്റെ വികസനയാത്രയിൽ പങ്കാളിയാകാനും സാധിക്കുന്നതു ബഹുമതിയായി കരുതുന്നുവെന്നു വ്യക്തമാക്കി. ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും വലിയ ശക്തിയെന്നു പറഞ്ഞ പ്രധാനമന്ത്രി, വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടു യാഥാർഥ്യമാക്കുന്നതിനും 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യയുടെ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി കൂടുതൽ സമർപ്പണത്തോടെ പ്രവർത്തിക്കാനുള്ള സമ്പൂർണ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.പ്രധാനമന്ത്രി സ്വീഡൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ച നടത്തി
May 18th, 12:10 am
സ്വീഡനിലെ ഗോഥെൻബർഗിൽ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്‌സണുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തി. സ്വീഡനിലെ കിരീടാവകാശി വിക്ടോറിയ രാജകുമാരി യോഗത്തിൽ പങ്കെടുക്കുകയും രാജാവ് കാൾ പതിനാറാമൻ ഗുസ്താഫിന്റെയും രാജ്ഞി സിൽവിയയുടെയും ഊഷ്മളമായ ആശംസകൾ അറിയിക്കുകയും ചെയ്തു. രാജാവിന്റെ 80-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി മോദി ഊഷ്മളമായ ആശംസകൾ നേർന്നു.രബീന്ദ്രനാഥ ടാഗോറിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷമായി പ്രധാനമന്ത്രിയും സ്വീഡൻ പ്രധാനമന്ത്രിയും പ്രത്യേക പാരിതോഷികങ്ങൾ കൈമാറി
May 17th, 11:18 pm
സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സണും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നോബൽ സമ്മാനജേതാവ് ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന്റെ പൈതൃകം ആഘോഷിക്കുന്ന പ്രത്യേക സ്മരണികാസമ്മാനങ്ങൾ കൈമാറി.സ്വീഡനിലെ തെരഞ്ഞെടുക്കപ്പെട്ട വ്യവസായപ്രമുഖരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
May 17th, 11:16 pm
സ്വീഡൻ കിരീടാവകാശി വിക്ടോറിയ രാജകുമാരി, സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സൺ എന്നിവർക്കൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, 2026 മെയ് 17-നു സ്വീഡനിലെ തെരഞ്ഞെടുക്കപ്പെട്ട CEO-മാരുമായി ആശയവിനിമയം നടത്തി.പ്രധാനമന്ത്രി മോദി സ്വീഡനിൽ എത്തി ചേർന്നു
May 17th, 06:09 pm
സ്വീഡനിലെ ഗോഥെൻബർഗിൽ എത്തിയ പ്രധാനമന്ത്രി മോദിയെ സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ തന്നെ ഊഷ്മളമായി സ്വീകരിച്ചു. പ്രധാനമന്ത്രി മോദിയെ അകമ്പടി സേവിക്കാൻ സ്വീഡൻ അവരുടെ യുദ്ധവിമാനങ്ങളും അയച്ചു. ഇന്ത്യ-സ്വീഡൻ ബന്ധത്തിന്റെ വർദ്ധിച്ചുവരുന്ന ആഴത്തെയും പ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധതയെയും ഈ സന്ദർശനം അടിവരയിടുന്നു."യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ യാത്രാ പ്രസ്താവന
May 15th, 07:56 am
2026 മെയ് 15 മുതൽ 20 വരെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ അഞ്ച് രാഷ്ട്രങ്ങൾ പ്രധാനമന്ത്രി മോദി സന്ദർശിക്കും. സന്ദർശന വേളയിൽ അദ്ദേഹം വിവിധ രാഷ്ട്രത്തലവന്മാരെ കാണുകയും പ്രധാന മേഖലകളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്യും. സ്വീഡനിൽ നടക്കുന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ടറിയിലും, ഓസ്ലോയിൽ നടക്കുന്ന മൂന്നാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കുന്നതാണ് സന്ദർശനത്തിന്റെ പ്രധാന സവിശേഷതകൾ.പ്രധാനമന്ത്രിയുടെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി സന്ദർശനം (മെയ് 15 - 20, 2026)
May 11th, 09:00 pm
2026 മെയ് 15 മുതൽ മെയ് 20 വരെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി പദ്ധതിയിടുന്നു. സന്ദർശന വേളയിൽ അദ്ദേഹം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്യും. നെതർലാൻഡ്‌സിൽ, പ്രധാനമന്ത്രി രാജാവ് വില്ലെം-അലക്‌സാണ്ടറിനെ കാണുകയും പ്രധാനമന്ത്രി റോബ് ജെറ്റനുമായി ചർച്ച നടത്തുകയും ചെയ്യും. സ്വീഡനിൽ, അദ്ദേഹം പ്രധാനമന്ത്രി ക്രിസ്റ്റേഴ്‌സണുമായി ചർച്ച നടത്തും. നോർവേയിൽ, അദ്ദേഹം രാജാവ് ഹരാൾഡ് അഞ്ചാമനെ സന്ദർശിക്കുകയും പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്യും. തുടർന്ന്, പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ചർച്ച നടത്താൻ അദ്ദേഹം ഇറ്റലി സന്ദർശിക്കും.സ്വീഡന്‍ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
December 01st, 08:32 pm
ദുബായില്‍ 2023 ഡിസംബര്‍ 1-ന് നടന്ന സി.ഒ.പി 28 ഉച്ചകോടിയ്ക്കിടയില്‍ സ്വീഡനിലെ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസേ്റ്റഴ്‌സണുമായി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.സി.ഒ.പി28ലെ വ്യവസായ പരിവര്‍ത്തനത്തിനായുള്ള ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ രണ്ടാം ഘട്ടത്തിന് ഇന്ത്യയും സ്വീഡനും സഹ-ആതിഥേയത്വം വഹിച്ചു
December 01st, 08:29 pm
ദുബായിയില്‍ നടക്കുന്ന സി.ഒ.പി 28ല്‍ വച്ച് 2024-26 കാലയളവിലെ ലീഡര്‍ഷിപ്പ് ഗ്രൂപ്പ് ഫോര്‍ ഇന്‍ഡസ്ട്രി ട്രാന്‍സിഷന്റെ (ലീഡ്‌ഐ.ടി 2.0) ഘട്ടം-2ന്റെ സഹസമാരംഭം സ്വീഡന്‍ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസേ്റ്റഴ്‌സണും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ചേര്‍ന്ന് നിര്‍വഹിച്ചു.സി.ഒ.പി28ല്‍ ഗ്ലോബല്‍ ഗ്രീന്‍ ക്രെഡിറ്റ് ഇനിഷ്യേറ്റീവിന് യു.എ.ഇയുമായി ഇന്ത്യ സഹ-ആതിഥേയത്വം വഹിച്ചു
December 01st, 08:28 pm
ദുബായില്‍ 2023 ഡിസംബര്‍ 1 ന് നടന്ന സി.ഒ.പി 28ല്‍ ഗ്ലോബല്‍ ഗ്രീന്‍ ക്രെഡിറ്റ് ഇനിഷ്യേറ്റീവിലെ ഉന്നതതല പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി ചേര്‍ന്ന്, സഹ ആതിഥേയത്വം വഹിച്ചു. പരിപാടിയില്‍ സ്വീഡിഷ് പ്രധാനമന്ത്രി മിസ്റ്റര്‍ ഉള്‍ഫ് ക്രിസേ്റ്റഴ്‌സണ്‍, മൊസാംബിക് പ്രസിഡന്റ് ഫിലിപ്പെ ന്യൂസി, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ എന്നിവരുടെ പങ്കാളിത്തവുമുണ്ടായിരുന്നു.സ്വീഡന്റെ അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഉൾഫ് ക്രിസ്റ്റേഴ്സണെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 19th, 09:46 am
സ്വീഡന്റെ അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഉൾഫ് ക്രിസ്റ്റേഴ്സനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.