ഉത്തർപ്രദേശിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 28th, 12:15 pm
ഉദ്ഘാടനം ചെയ്തു കഴിഞ്ഞോ? ഉദ്ഘാടനം ചെയ്തു കഴിഞ്ഞോ? ഇല്ല, പകുതി പ്രവൃത്തി മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഞാൻ ആ കർട്ടൻ മാത്രമേ നീക്കം ചെയ്തിട്ടുള്ളൂ, പക്ഷേ ഇന്ന് ഈ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഇവിടെയുള്ള നിങ്ങളെല്ലാവരും ചേർന്ന് നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അതിനാൽ, നിങ്ങളുടെ മൊബൈൽ ഫോണുകൾ പുറത്തെടുത്ത്, നിങ്ങളുടെ മൊബൈൽ ഫോണിലെ ഫ്ലാഷ്‌ലൈറ്റ് ഓണാക്കുക, നിങ്ങൾ അത് ഉദ്ഘാടനം ചെയ്യുകയാണ്. ഒരു വിളക്ക് കത്തിച്ചുകൊണ്ട്, ഇവിടെയുള്ള ഓരോ വ്യക്തിയും ഇന്ന് ഈ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നു. ഇത് നിങ്ങളുടെ സ്വത്താണ്, ഇത് നിങ്ങളുടെ ഭാവിയാണ്, ഇത് നിങ്ങളുടെ കഠിനാധ്വാനമാണ്, അതിനാൽ അതിന്റെ ഉദ്ഘാടനവും നിങ്ങളുടെ കൈകൾ തന്നെയാണ് ചെയ്യുന്നത്; ഭാരത മാതാവ് വിജയിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട്, നിങ്ങളുടെ കൈകൾ ഉയർത്തി, ടോർച്ച് പൂർണ്ണമായും കാണിക്കുക. ഭാരത മാതാവിന് വിജയം! ഭാരത മാതാവിന് വിജയം! ഭാരത മാതാവിന് വിജയം! വളരെയധികം നന്ദി. ഇപ്പോൾ ഉദ്ഘാടനം പൂർത്തിയായി.PM Modi inaugurates Phase I of Noida International Airport, developed with an investment of around ₹11,200 crore
March 28th, 12:00 pm
PM Modi inaugurated Phase 1 of Noida International Airport at Jewar in Uttar Pradesh and said that the occasion marks a new chapter in the Viksit UP, Viksit Bharat Abhiyan. He noted that the government has resolved to make India self-reliant in the MRO sector. Highlighting the government’s achievements in recent weeks, even as the world grapples with the conflict in West Asia, he called for collective effort and national unity.Cabinet approves Regional Connectivity Scheme – Modified UDAN with a total outlay of Rs.28,840 crore
March 25th, 04:16 pm
The Union Cabinet, chaired by PM Modi, has approved the launch and implementation of the Regional Connectivity Scheme – Modified UDAN for a period of ten years from FY 2026-27 to FY 2035-36, with a total outlay of Rs. 28,840 crore. In line with the Viksit Bharat 2047 vision, this initiative will enhance regional air connectivity, boost economic growth, trade and tourism and promote the indigenous aerospace sector.ഹൈദരാബാദിൽ, വിങ്‌സ് ഇന്ത്യ 2026 പരിപാടിയെ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്‌തതിൻ്റെ മലയാളം പരിഭാഷ
January 28th, 06:00 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ രാം മോഹൻ നായിഡു ജി, മുരളീധർ മോഹോൾ ജി, ലോകമെമ്പാടും നിന്നുള്ള ബഹുമാനപ്പെട്ട മന്ത്രിമാരേ, ആഗോള വ്യോമയാന വ്യവസായത്തിലെ പ്രമുഖരേ, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളേ, വിശിഷ്ട അതിഥികളേ, സ്ത്രീകളേ, മാന്യരേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൈദരാബാദിൽ നടന്ന ‘വിങ്‌സ് ഇന്ത്യ 2026’ പരിപാടിയെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു
January 28th, 05:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിലെ ഹൈദരാബാദിൽ നടന്ന ‘വിങ്‌സ് ഇന്ത്യ 2026’ പരിപാടിയെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, വ്യോമയാനവ്യവസായത്തിന്റെ അടുത്ത യുഗം വലിയ അഭിലാഷങ്ങൾ നിറഞ്ഞതാണെന്നും ഇന്ത്യ ഇതിൽ പ്രധാന ശക്തിയായി ഉയർന്നുവരികയാണെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വ്യവസായ പ്രമുഖരെയും വിദഗ്ധരെയും നിക്ഷേപകരെയും സ്വാഗതം ചെയ്തു. വിമാനനിർമ്മാണം, പൈലറ്റ് പരിശീലനം, നൂതന എയർ മൊബിലിറ്റി, എയർക്രാഫ്റ്റ് ലീസിങ് എന്നീ മേഖലകളിൽ ഇന്ത്യ നൽകുന്ന വിപുലമായ അവസരങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും ‘വിങ്‌സ് ഇന്ത്യ’ ഉച്ചകോടി എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.മഹാരാഷ്ട്രയിലെ മുംബൈയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 08th, 03:44 pm
മഹാരാഷ്ട്ര ഗവർണർ ശ്രീ ആചാര്യ ദേവവ്രത് ജി, ജനപ്രിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, രാംദാസ് അത്താവാലെ ജി, കെ.ആർ. നായിഡു ജി, മുരളീധർ മൊഹോൾ ജി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ ജി, അജിത് പവാർ ജി, മറ്റ് മന്ത്രിമാർ, ഭാരതത്തിലെ ജപ്പാൻ അംബാസഡർ കെയ്‌ച്ചി ഓനോ ജി, മറ്റ് വിശിഷ്ടാതിഥികൾ, സഹോദരീ സഹോദരന്മാരേപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും മുംബൈയിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
October 08th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ മുംബൈയിൽ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ സന്നിഹിതരായ ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് ശ്രീ മോദി എല്ലാവർക്കും ഊഷ്മളമായ ആശംസകൾ അറിയിച്ചു. അടുത്തിടെ നടന്ന വിജയദശമി, കൊജാഗരി പൂർണിമ ആഘോഷങ്ങൾ അദ്ദേഹം അനുസ്മരിക്കുകയും വരാനിരിക്കുന്ന ദീപാവലി ആഘോഷത്തിന് എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു.അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നടന്ന വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 22nd, 11:36 am
ആരാചൽ പ്രദേശ് ഗവർണർ ശ്രീ കെ. ടി. പർനായിക് ജി, സംസ്ഥാനത്തിന്റെ ജനപ്രിയനും ഊർജ്ജസ്വലനുമായ മുഖ്യമന്ത്രി പേമ ഖണ്ഡു ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ കിരൺ റിജിജു, സംസ്ഥാന ഗവൺമെന്റിലെ മന്ത്രിമാർ, എന്റെ സഹ പാർലമെന്റ് അംഗങ്ങൾ നബാം റെബിയ ജി, തപിർ ഗാവോ ജി, എല്ലാ എംഎൽഎമാർ, മറ്റ് പൊതു പ്രതിനിധികൾ, അരുണാചൽ പ്രദേശിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാർ,അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ 5,100 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു
September 22nd, 11:00 am
അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ 5,100 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, എല്ലാവർക്കും അനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ച അദ്ദേഹം, സർവ്വശക്തനായ ഡോണി പോളോയ്ക്ക് ആദരവറിയിച്ചു.മിസോറാമിലെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 13th, 10:30 am
മിസോറാം ഗവർണർ വി കെ സിംഗ് ജി, മുഖ്യമന്ത്രി ശ്രീ ലാൽദുഹോമ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ അശ്വിനി വൈഷ്ണവ് ജി, മിസോറാം ഗവൺമെന്റിലെ മന്ത്രിമാർ, എംപിമാർ, മറ്റ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, മിസോറാമിലെ ഊർജ്ജസ്വലരായ ജനങ്ങൾക്ക് ആശംസകൾ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മിസോറാമിലെ എയ്‌സ്വാളിൽ 9,000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
September 13th, 10:00 am
മിസോറാമിലെ എയ്‌സ്വാളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 9000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. റെയിൽവേ, റോഡ്, ഊർജ്ജം, കായികം തുടങ്ങി വിവിധ മേഖലകളിലെ പദ്ധതികൾക്കാണ് തുടക്കമിട്ടത്. വീഡിയോ കോൺഫറൻസിംഗിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, നീലമലകളുടെ മനോഹരമായ ഭൂമിയെ കാത്തുരക്ഷിക്കുന്ന പരമോന്നത ദൈവമായ പാഥിയാനോടുള്ള ആദരവ് അറിയിച്ചു. മോശം കാലാവസ്ഥ കാരണം തനിക്ക് മിസോറാമിലെ ലെങ്പുയി വിമാനത്താവളത്തിൽ നിന്ന് എയ്‌സ്വാളിലെത്തി ജനങ്ങളോടൊപ്പം ചേരാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. എന്നിട്ടും ഈ മാധ്യമത്തിലൂടെയാണെങ്കിൽപോലും ജനങ്ങളുടെ സ്നേഹവും വാത്സല്യവും തനിക്ക് അനുഭവിക്കാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
July 18th, 02:35 pm
പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ഹർദീപ് സിംഗ് പുരി, ശാന്തനു താക്കൂർ ജി, സുകാന്ത മജുംദാർ ജി, പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകരായ സൗമിക് ഭട്ടാചാര്യ ജി, ജ്യോതിർമയ് സിംഗ് മഹാതോ ജി, മറ്റ് പൊതു പ്രതിനിധികൾ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നമസ്‌കാരം!പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ 5,400 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു
July 18th, 02:32 pm
പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ 5,400 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. ഉരുക്ക് നഗരം എന്നറിയപ്പെടുന്ന ദുർഗാപൂർ ഇന്ത്യയുടെ തൊഴിൽ ശക്തിയുടെ ഒരു പ്രധാന കേന്ദ്രം കൂടിയാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വികസനത്തിന് ഗണ്യമായ സംഭാവനകളാണ് ദുർഗാപൂർ നൽകിയതെന്നും, ആ പങ്ക് കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരം ഇന്നത്തെ പദ്ധതികൾ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആരംഭിച്ച പദ്ധതികൾ മേഖലയിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ഗ്യാസ് അധിഷ്ഠിത ഗതാഗതവും ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയും പരിപോഷിപ്പിക്കുകയും ഉരുക്ക് നഗരമെന്ന ദുർഗാപൂരിന്റെ സ്വത്വത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ശ്രീ മോദി വ്യക്തമാക്കി. ഇന്ത്യയിൽ നിർമ്മിക്കുക, ലോകത്തിനായി നിർമ്മിക്കുക എന്ന ദർശനവുമായി ഈ പദ്ധതികൾ യോജിക്കുന്നുവെന്നും, പശ്ചിമ ബംഗാളിനെ മുന്നോട്ട് നയിക്കാൻ ഇവ സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മേഖലയിലെ യുവാക്കൾക്ക് നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഈ വികസന പദ്ധതികൾക്ക് എല്ലാവർക്കും അദ്ദേഹം ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേർന്നു.ഹരിയാനയിലെ ഹിസാർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
April 14th, 11:00 am
ബാബാസാഹേബ് അംബേദ്കർ എന്ന് ഞാൻ പറയും, നിങ്ങളെല്ലാവരും രണ്ടുതവണ പറയൂ, അമർ രഹേ! അമർ രഹേ! (നീണാൾ വാഴട്ടെ! നീണാൾ വാഴട്ടെ!)പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിസാർ വിമാനത്താവളത്തിന്റെ 410 കോടി രൂപയിലധികം വിലമതിക്കുന്ന പുതിയ ടെർമിനൽ കെട്ടിടത്തിന് തറക്കല്ലിട്ടു
April 14th, 10:16 am
വിമാനയാത്ര സുരക്ഷിതവും താങ്ങാനാകുന്നതും ഏവർക്കും പ്രാപ്യവുമാക്കാനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ഹരിയാണയിലെ ഹിസാറിൽ മഹാരാജ അഗ്രസെൻ വിമാനത്താവളത്തിന്റെ 410 കോടിയിലധികം വിലമതിക്കുന്ന പുതിയ ടെർമിനൽ കെട്ടിടത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. സദസ്സിനെ അഭിസംബോധന ചെയ്യവേ, ഹരിയാണയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന്, അവരുടെ ശക്തി, കായികക്ഷമത, സാഹോദര്യം എന്നിവ സംസ്ഥാനത്തെ നിർവചിക്കുന്ന സവിശേഷതകളാണെന്ന് അദ്ദേഹം പറഞ്ഞു. തിരക്കേറിയ ഈ വിളവെടുപ്പ് കാലത്ത് ജനസമൂഹത്തിന്റെ അനുഗ്രഹങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.Dadra and Nagar Haveli, Daman and Diu are our pride, our heritage: PM Modi
March 07th, 03:00 pm
PM Modi launched various development works worth over ₹2580 crore in Silvassa. He also inaugurated the Namo Hospital in Silvassa earlier to the event. PM highlighted the significance of healthcare projects launched in Silvassa on Jan Aushadhi Diwas. He remarked that developments like the Ram Setu, Namo Path, Tent City in Daman, and the popular Night Market are enhancing the region's appeal.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേന്ദ്രഭരണപ്രദേശമായ ദാദ്ര-നഗർ ഹവേലി, ദമൻ-ദിയുവിലെ സിൽവാസ്സയിൽ 2580 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു
March 07th, 02:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ദാദ്ര-നഗർ ഹവേലി, ദമൻ-ദിയു കേന്ദ്രഭരണപ്രദേശത്ത് 2580 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. സിൽവാസ്സയിലെ നമോ ആശുപത്രിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഈ മേഖലയുമായി ബന്ധപ്പെടാനും ഇടപഴകാനും അവസരം നൽകിയതിന് കേന്ദ്രഭരണപ്രദേശമായ ദാദ്ര-നഗർ ഹവേലി, ദമൻ-ദിയുവിലെ അർപ്പണബോധമുള്ള തൊഴിലാളികളോടു പ്രധാനമന്ത്രി നന്ദി പറഞ്ഞു. ജനങ്ങളോടുള്ള ഊഷ്മളതയും ദീർഘകാലബന്ധവും അദ്ദേഹം പരാമർശിച്ചു. ഈ മേഖലയുമായുള്ള തന്റെ ബന്ധം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. 2014-ൽ തന്റെ ഗവണ്മെന്റ് അധികാരത്തിൽ വന്നശേഷം ഈ മേഖല കൈവരിച്ച പുരോഗതി അദ്ദേഹം എടുത്തുപറഞ്ഞു. ദാദ്ര-നഗർ ഹവേലി, ദമൻ-ദിയുവിന്റെ സാധ്യതകളെ ആധുനികവും പുരോഗമനപരവുമായ സ്വത്വമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.Experts and investors around the world are excited about India: PM Modi in Rajasthan
December 09th, 11:00 am
PM Modi inaugurated the Rising Rajasthan Global Investment Summit 2024 and Rajasthan Global Business Expo in Jaipur, highlighting India's rapid economic growth, digital advancements, and youth power. He emphasized India's rise as the 5th largest economy, doubling exports and FDI, and the transformative impact of tech-driven initiatives like UPI and DBT.റൈസിംഗ് രാജസ്ഥാൻ ഗ്ലോബൽ ഇൻവെസ്റ്റ്‌മെൻ്റ് ഉച്ചകോടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
December 09th, 10:34 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റൈസിംഗ് രാജസ്ഥാൻ ഗ്ലോബൽ ഇൻവെസ്റ്റ്‌മെൻ്റ് സമ്മിറ്റും 2024 രാജസ്ഥാൻ ഗ്ലോബൽ ബിസിനസ് എക്‌സ്‌പോയും രാജസ്ഥാനിലെ ജയ്പൂരിലെ ജയ്പൂർ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ (ജെഇസിസി) ഉദ്ഘാടനം ചെയ്തു. രാജസ്ഥാൻ്റെ വിജയയാത്രയിലെ മറ്റൊരു സവിശേഷ ദിനമാണ് ഇന്നെന്ന് സദസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പിങ്ക് സിറ്റി - ജയ്പൂരിൽ നടക്കുന്ന റൈസിംഗ് രാജസ്ഥാൻ ഗ്ലോബൽ ഇൻവെസ്റ്റ്‌മെൻ്റ് സമ്മിറ്റ് 2024-ലേക്കുള്ള എല്ലാ വ്യവസായ, ബിസിനസ് പ്രമുഖർ, നിക്ഷേപകർ, പ്രതിനിധികൾ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. മഹത്തായ പരിപാടി സംഘടിപ്പിച്ച രാജസ്ഥാൻ ഗവൺമെന്റിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.ഉഡാൻ്റെ എട്ടാം വാർഷികത്തിൽ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
October 21st, 12:52 pm
ഇന്ത്യയുടെ വ്യോമയാന മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ഉഡാൻ (ഉഡേ ദേശ് കെ ആം നാഗരിക്) പദ്ധതിയുടെ എട്ടാം വാർഷികം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുസ്മരിച്ചു.