ഇന്ത്യയുടെ തണ്ണീർത്തട സംരക്ഷണയജ്ഞത്തിലെ നാഴികക്കല്ലുകളാണ് ബിഹാറിലെ പുതിയ റാംസർ പ്രദേശങ്ങളെന്ന് പ്രധാനമന്ത്രി
September 27th, 06:00 pm
ബിഹാറിലെ രണ്ടു മേഖലകൾ പുതിയ റാംസർ പ്രദേശങ്ങളായി ചേർത്തതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. ബക്സർ ജില്ലയിലെ ഗോകുൽ ജലാഷേ (448 ഹെക്ടർ), പശ്ചിമ ചമ്പാരൻ ജില്ലയിലെ ഉദയ്പുർ ഝീൽ (319 ഹെക്ടർ) എന്നിവയാണു പുതിയ റാംസർ പ്രദേശങ്ങൾ. ഇന്ത്യയുടെ പരിസ്ഥിതി സംരക്ഷണത്തിന് അഭിമാനകരമായ നിമിഷമാണിതെന്ന് ശ്രീ മോദി പറഞ്ഞു.