TV9 ഉച്ചകോടി 2026-ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 23rd, 08:30 pm

അടുത്ത കാലത്തായി ഒന്നോ രണ്ടോ തവണ ടിവി9 ഭാരത്‌വർഷ് കാണാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. സാധാരണയായി നിങ്ങളുടെ ശ്രദ്ധ യുദ്ധങ്ങളിലും മിസൈലുകളിലുമാണ് പതിയാറുള്ളത്, ഈ ദിവസങ്ങളിൽ നിങ്ങൾക്ക് അത്തരം വാർത്തകൾ ധാരാളമായി ലഭിക്കുന്നുമുണ്ട്. വലിയ രാജ്യങ്ങൾ ടിവി9-ന് അത്രയധികം വാർത്താ സാമഗ്രികൾ നൽകാൻ തീരുമാനിച്ചിരിക്കുകയാണെന്ന് തോന്നുന്നു.എന്നാൽ ഗൗരവകരമായി പറഞ്ഞാൽ, ഇന്ന് ലോകം കടന്നുപോയ്ക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം അതീവ ഗുരുതരമാണ്. ഇത്തരമൊരു സാഹചര്യത്തിൽ, ആശയങ്ങൾ പങ്കുവെക്കുന്നതിനായി ടിവി9 നെറ്റ്‌വർക്ക് വളരെ പ്രധാനപ്പെട്ട ഒരു വേദി ഒരുക്കിയിരിക്കുന്നു. ഈ ഉച്ചകോടിയിൽ നിങ്ങളെല്ലാവരും ഇന്ത്യയും ലോകവും എന്ന വിഷയത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഈ ഉച്ചകോടിക്ക് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു, ഒപ്പം ഇവിടെ എത്തിച്ചേർന്ന എല്ലാ അതിഥികളെയും സ്വാഗതം ചെയ്യുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടിവി9 നെറ്റ്‌വർക്ക് ഉച്ചകോടിയെ അഭിസംബോധന ചെയ്തു

March 23rd, 08:00 pm

'ഇന്ത്യയും ലോകവും' എന്ന പ്രമേയത്തിലുള്ള ടിവി9 ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. അഭൂതപൂർവവും ഗൗരവതരവുമായ ആഗോള സാഹചര്യങ്ങളെ അംഗീകരിച്ചുകൊണ്ട്, നിർണായക ഘട്ടത്തിൽ ആശയ വിനിമയത്തിന് ഒരു പ്രധാന വേദി സൃഷ്ടിച്ചതിന് ടിവി9 നെറ്റ്‌വർക്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ഇന്ന്, ലോകം കടന്നുപോകുന്ന ഗുരുതരമായ സാഹചര്യങ്ങൾ അഭൂതപൂർവവും അങ്ങേയറ്റം ഗൗരവതരവുമാണ്, ഇവയ്ക്കിടയിൽ, ടിവി9 നെറ്റ്‌വർക്ക് ആശയങ്ങൾക്കായി വളരെ പ്രധാനപ്പെട്ട ഒരു വേദി സൃഷ്ടിച്ചിരിക്കുന്നു, ശ്രീ മോദി പറഞ്ഞു.

TV9 കോണ്‍ക്ലേവില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 26th, 08:55 pm

മുന്‍കാലങ്ങളില്‍, യുദ്ധത്തിലേക്ക് പോകുന്നതിന് മുമ്പ്, കെറ്റില്‍-ഡ്രം മുഴങ്ങുകയും വലിയ ബ്യൂഗിളുകള്‍ ഊതുകയും ചെയ്തു, ഇത് പുറപ്പെടുന്ന വ്യക്തികളില്‍ ആവേശം ഉളവാക്കിയിരുന്നു. നന്ദി, ദാസ്! TV9 ന്റെ എല്ലാ പ്രേക്ഷകര്‍ക്കും ഇവിടെ കൂടിയിരിക്കുന്ന എല്ലാവര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍. ഭാരതത്തിന്റെ വൈവിധ്യത്തെക്കുറിച്ച് ഞാന്‍ ഇടയ്ക്കിടെ സംസാരിക്കാറുണ്ട്, അതിന്റെ സ്പര്‍ശം ടിവി9-ന്റെ ന്യൂസ് റൂമിലും അതിന്റെ റിപ്പോര്‍ട്ടിംഗ് ടീമിലും വ്യക്തമായി പ്രകടമാണ്. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ അഭിമാനകരമായ മീഡിയ പ്ലാറ്റ്ഫോമുകളുള്ള TV9 ഭാരതത്തിന്റെ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന്റെ സാക്ഷ്യപത്രമായി വര്‍ത്തിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലും ഭാഷകളിലുമായി TV9-Â പ്രവര്‍ത്തിക്കുന്ന എല്ലാ പത്രപ്രവര്‍ത്തകര്‍ക്കും നിങ്ങളുടെ സാങ്കേതിക ടീമിനും ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

ന്യൂസ് 9 ആഗോള ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 26th, 07:50 pm

ടിവി 9ന്റെ റിപ്പോർട്ടിങ് സംഘം ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. അവരുടെ ബഹുഭാഷാ വാർത്താവേദികൾ ടിവി 9നെ ഇന്ത്യയുടെ ഊർജസ്വലമായ ജനാധിപത്യത്തിന്റെ പ്രതിനിധിയാക്കിയെന്നു പ്രധാനമന്ത്രി പറഞ്ഞു.