ശ്രീനാരായണഗുരു ജയന്തിയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
August 28th, 01:22 pm
ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. അന്തസ്സിലും കാരുണ്യത്തിലും അധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി ജീവിതം സമർപ്പിച്ച മഹാനായ സാമൂഹിക പരിഷ്‌കർത്താവും ആത്മീയ നേതാവും ചിന്തകനുമായിരുന്നു ശ്രീനാരായണഗുരുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത ധീരർക്കു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
August 09th, 10:32 am
ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത ഏവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്മരിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ അവരുടെ ധൈര്യത്തെയും ദൃഢനിശ്ചയത്തെയും ആദരിക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ നേതൃത്വത്താൽ പ്രചോദിതമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ആഹ്വാനം സ്വാതന്ത്ര്യസമരത്തിനു നവോന്മേഷം പകരുകയും അധിനിവേശ ഭരണത്തിൽനിന്നു മോചനം നേടാനുള്ള ഇന്ത്യയിലെ ജനങ്ങളുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തെ പ്രതിഫലിപ്പിക്കുകയും ചെയ്തതായി ശ്രീ മോദി പറഞ്ഞു.ചന്ദ്രശേഖർ ആസാദിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
July 23rd, 08:22 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചന്ദ്രശേഖർ ആസാദിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. ചന്ദ്രശേഖർ ആസാദിന്റെ നിർഭയമായ ധീരതയ്ക്കും അചഞ്ചലമായ രാജ്യസ്നേഹത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അഭിമാനകരമായ സ്ഥാനമുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.ലോകമാന്യ തിലകിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
July 23rd, 08:12 am
ലോകമാന്യ തിലകിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഒരു ഉന്നത വ്യക്തിത്വമെന്ന നിലയിൽ, ലോകമാന്യ തിലക് ദേശീയ ബോധം ഉണർത്തുകയും ജനസേവനത്തിനായി സ്വയം സമർപ്പിക്കാൻ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.മഹാനായ വിപ്ലവകാരി മംഗൽ പാണ്ഡേക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
July 19th, 10:55 am
മഹാനായ വിപ്ലവകാരി മംഗൽ പാണ്ഡേജിയുടെ ജന്മവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ ധീരമായ ജീവിതം ഇന്നും ഓരോ ഇന്ത്യക്കാരനിലും അഭിമാനം നിറയ്ക്കുന്നുവെന്നും, അദ്ദേഹത്തിന്റെ വീരഗാഥ രാജ്യത്തെ ഓരോ തലമുറയ്ക്കും നിരന്തരം പ്രചോദനം നൽകുമെന്നും ശ്രീ മോദി പരാമർശിച്ചു.ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ 125-ാം ജന്മ ജയന്തിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 06th, 06:47 pm
കേന്ദ്ര മന്ത്രിസഭാ സഹപ്രവർത്തകരായ അമിത് ഭായ് ഷാ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി, മുതിർന്ന ബി.ജെ.പി അംഗവും എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് പ്രവർത്തകർക്ക് പ്രചോദനവുമായ ശ്രീ മഖൻലാൽ ജി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഷാമിക് ഭട്ടാചാര്യ, ബഹുമാന്യരായ ജനപ്രതിനിധികളേ, വിശിഷ്ടാതിഥികളേ, സഹോദരീസഹോദരന്മാരേ!ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മജയന്തിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
July 06th, 06:17 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മജയന്തിയിൽ ഒത്തുചേർന്ന ജനതയെ അഭിസംബോധന ചെയ്തു. മുൻകൂട്ടി നിശ്ചയിച്ച യാത്രാപരിപാടികൾ കാരണം നേരിട്ടു പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യം വിശദീകരിച്ച അദ്ദേഹം, ഈ സുപ്രധാന സന്ദർഭത്തിൽ ഭൂമിശാസ്ത്രപരമായ ദൂരങ്ങളെ ഇല്ലാതാക്കുന്നതിൽ ഡിജിറ്റൽ വിനിമയക്ഷമതയുടെ ശ്രദ്ധേയമായ കരുത്തിന് ഊന്നൽ നൽകി. “സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ ചരിത്രപ്രധാനമായ പരിപാടിയിൽ ഞാൻ നിങ്ങളോടൊപ്പം ചേരുന്നത്” - ശ്രീ മോദി പറഞ്ഞു.ശ്രീ റാം വിലാസ് പാസ്വാൻ ജിക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
July 05th, 12:09 pm
മുൻ കേന്ദ്രമന്ത്രി ശ്രീ റാം വിലാസ് പാസ്വാൻ ജിയുടെ ജന്മവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരും ദുർബലരുമായ വിഭാഗങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം വിലയേറിയ സംഭാവനകൾ നൽകി. പൊതുസേവനത്തോടും രാഷ്ട്രസേവനത്തോടുമുള്ള സമർപ്പണത്തിന്റെ പേരിൽ അദ്ദേഹം എപ്പോഴും സ്മരിക്കപ്പെടും, ശ്രീ മോദി പ്രസ്താവിച്ചു.സ്വാമി വിവേകാനന്ദന്റെ നിർവാണ ദിനത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
July 04th, 01:50 pm
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം, ആത്മീയ പാരമ്പര്യങ്ങൾ, ദേശീയ ബോധം എന്നിവയ്ക്ക് ആഗോള അംഗീകാരം നേടിക്കൊടുക്കുന്നതിൽ സ്വാമി വിവേകാനന്ദൻ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുകയാണെന്ന് ശ്രീ നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ അഗാധമായ ജ്ഞാനവും ശാശ്വതമായ ആദർശങ്ങളും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യുവാക്കൾക്ക് ഒരു വഴികാട്ടിയായി നിലകൊള്ളുന്നു.ഹുൽ ദിവസിൽ ധീരയോദ്ധാക്കൾക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
June 30th, 06:10 pm
വിദേശ ഭരണത്തിന്റെ അനീതിക്കെതിരെ ദൃഢമായി നിലകൊണ്ട സിദോ-കാൻഹു, ചാന്ദ്-ഭൈരവ്, ഫൂലോ-ഝാനോ തുടങ്ങിയ എല്ലാ ധീരയോദ്ധാക്കൾക്കും ഹുൽ ദിവസിനോടനുബന്ധിച്ച് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമമർപ്പിച്ചു. ഗോത്രവർഗ്ഗക്കാരുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കുന്നതിനായുള്ള അവരുടെ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും കഥ ദേശവാസികളുടെ ഹൃദയങ്ങളിൽ തുടർന്നും പുതിയ ഊർജ്ജം പകരുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.ജയന്തിദിനത്തിൽ വീർ സാവർക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി
May 28th, 09:52 am
വീർ സാവർക്കറുടെ ജയന്തിദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തെ സ്മരിക്കുകയും, അദ്ദേഹത്തിന്റെ ധീരതയ്ക്കും രാജ്യസ്നേഹത്തിനും സാമൂഹ്യപരിഷ്കരണ സംഭാവനകൾക്കും ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു.ഗുജറാത്തിലെ സോമനാഥിൽ വെച്ച് സർദാർ വല്ലഭായ് പട്ടേലിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
May 11th, 03:55 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സോമനാഥിൽ വെച്ച് സർദാർ വല്ലഭായ് പട്ടേലിന് ഹൃദയംഗമമായ പ്രണാമമർപ്പിച്ചു.ഛത്രപതി ശിവാജി മഹാരാജിന്റെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
February 19th, 08:48 am
ഛത്രപതി ശിവാജി മഹാരാജിന്റെ ജയന്തി ദിനത്തിൽ, ദീർഘദർശിയായ നേതാവും അസാമാന്യ ഭരണാധികാരിയും തന്ത്രജ്ഞനായ ചിന്തകനും സ്വരാജ്യത്തിന്റെ പോരാളിയുമായ അദ്ദേഹത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
February 11th, 10:19 am
പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിയുടെ ചരമവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. മൂല്യങ്ങളിൽ അധിഷ്ഠിതമായ അദ്ദേഹത്തിന്റെ തത്വങ്ങളും ആശയങ്ങളും രാജ്യത്തെ എല്ലാ തലമുറകൾക്കും വഴികാട്ടിയായി തുടരുമെന്ന് ശ്രീ മോദി പറഞ്ഞു.രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
January 30th, 10:41 am
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചരമവാർഷികദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. വികസിതവും സ്വയംപര്യാപ്തവുമായ ഇന്ത്യയ്ക്കായുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ അടിസ്ഥാന സ്തംഭമായ സ്വദേശിക്ക് ബാപ്പു എപ്പോഴും വലിയ ഊന്നൽ നൽകിയിരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിത്വവും പ്രവൃത്തികളും കടമയുടെ പാതയിലൂടെ സഞ്ചരിക്കാൻ രാജ്യത്തെ ജനങ്ങളെ എന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും, ശ്രീ മോദി പറഞ്ഞു.ഭാരതരത്ന ഡോ. എം.ജി. രാമചന്ദ്രന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
January 17th, 10:17 am
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഭാരതരത്ന ഡോ. എം.ജി. രാമചന്ദ്രന്റെ (എം.ജി.ആർ) ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.റാണി വേലു നാച്ചിയാരുടെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
January 03rd, 08:16 am
റാണി വേലു നാച്ചിയാരുടെ ജന്മവാർഷിക ദിനത്തിൽ, ധീരതയുടെയും തന്ത്രപരമായ വൈദഗ്ധ്യത്തിന്റെയും പ്രതീകമായ ഇന്ത്യയിലെ ഏറ്റവും വലിയ പോരാളികളിൽ ഒരാളായി സ്മരിക്കപ്പെടുന്ന ആ ഐതിഹാസിക രാജ്ഞിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു.സാവിത്രിബായ് ഫുലെയുടെ ജന്മവാർഷികദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി
January 03rd, 08:07 am
സേവനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സമൂഹത്തിന്റെ പരിവർത്തനത്തിനായി ജീവിതം സമർപ്പിച്ച പ്രമുഖ സാമൂഹ്യപരിഷ്കർത്താവായ സാവിത്രിബായ് ഫുലെയുടെ ജന്മവാർഷികമായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവരെ അനുസ്മരിച്ചു.നേതാജി സുഭാഷ് ചന്ദ്രബോസിന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട്, ശക്തി, നീതി, ഐക്യം എന്നിവ ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവച്ചു
December 30th, 10:10 am
1943 ഡിസംബർ 30-ന് നേതാജി സുഭാഷ് ചന്ദ്ര ബോസ്, സമാനതകളില്ലാത്ത ധീരതയോടും വീര്യത്തോടും കൂടി പോർട്ട് ബ്ലെയറിൽ ത്രിവർണ്ണ പതാക ഉയർത്തിയ ചരിത്രപരമായ അവസരത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.ശ്രീ അടൽ ബിഹാരി വാജ്പേയിജിക്ക് ‘സദൈവ് അടലിൽ’ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
December 25th, 11:21 am
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിജിയുടെ ജന്മവാർഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ സ്മാരക സ്ഥലമായ 'സദൈവ് അടലിൽ' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു. അടൽജിയുടെ ജീവിതം ജനസേവനത്തിനും രാഷ്ട്രസേവനത്തിനുമായി സമർപ്പിക്കപ്പെട്ടതാണെന്നും അദ്ദേഹം എന്നും രാജ്യത്തെ ജനങ്ങൾക്കു പ്രചോദനമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.