ആന്ധ്രാപ്രദേശിലെ വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

August 01st, 11:45 am

വികസിത ഭാരതത്തിന്റെ വളർച്ചാ യന്ത്രമായി ആന്ധ്രാപ്രദേശ് ഉയർന്നുവരുന്നത് ചൂണ്ടിക്കാട്ടി, സംസ്ഥാനത്ത് ഏകദേശം 18,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പണവും ചെയ്തു. ലോകോത്തര കണക്റ്റിവിറ്റി, ലോജിസ്റ്റിക്സ് എന്നിവ മുതൽ സെമി കണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഹരിതോർജ്ജം, നിർമ്മാണ മേഖല എന്നിവയിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ആന്ധ്രാപ്രദേശിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനുമുള്ള കാഴ്ചപ്പാട് പ്രധാനമന്ത്രി മോദി പങ്കുവെച്ചു.

ആന്ധ്രാപ്രദേശിലെ ഭോഗാപുരത്ത് 17,900 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിച്ചു

August 01st, 11:30 am

വികസിത ഭാരതത്തിന്റെ വളർച്ചാ യന്ത്രമായി ആന്ധ്രാപ്രദേശ് ഉയർന്നുവരുന്നത് ചൂണ്ടിക്കാട്ടി, സംസ്ഥാനത്ത് ഏകദേശം 18,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പണവും ചെയ്തു. ലോകോത്തര കണക്റ്റിവിറ്റി, ലോജിസ്റ്റിക്സ് എന്നിവ മുതൽ സെമി കണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഹരിതോർജ്ജം, നിർമ്മാണ മേഖല എന്നിവയിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ആന്ധ്രാപ്രദേശിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനുമുള്ള കാഴ്ചപ്പാട് പ്രധാനമന്ത്രി മോദി പങ്കുവെച്ചു.

ഓരോ ലക്ഷ്യവും നേടിയെടുക്കുന്നതിൽ അർപ്പണബോധത്തിന്റെയും ഉറച്ച പരിശ്രമത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

July 17th, 02:33 pm

ഓരോ ലക്ഷ്യവും നേടിയെടുക്കുന്നതിൽ അർപ്പണബോധത്തിന്റെയും ഉറച്ച പരിശ്രമത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

ചണ്ഡീഗഡിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

July 17th, 02:08 pm

ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനായ ജെ.പി.നദ്ദ ജി, അശ്വിനി വൈഷ്ണവ് ജി, സഹ പാർലമെന്റ് അംഗം മനീഷ് തിവാരി ജി, ഇവിടെ ഓഡിറ്റോറിയത്തിൽ സന്നിഹിതരായിരിക്കുന്ന നിയമസഭാംഗങ്ങൾ, മന്ത്രിമാർ, എം.പിമാർ... വർഷങ്ങളായി പരിചിതമായ മുഖങ്ങൾ ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികളെയും ഞാൻ ഇന്ന് ഇവിടെ കാണുന്നുണ്ട്.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചണ്ഡീഗഢിൽ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, റോഡ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുൾപ്പെടുന്ന 4,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിനു സമർപ്പിക്കലും നിർവഹിച്ചു

July 17th, 01:45 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ചണ്ഡീഗഢിൽ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, റോഡ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുൾപ്പെടുന്ന 4,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. വ്യവസ്ഥാപിതമായ ദേശീയ പുരോഗതിയുടെ മികച്ച മാതൃകയെന്ന നിലയിൽ ഈ നഗരത്തിനുള്ള സവിശേഷ പദവി ചൂണ്ടിക്കാണിച്ച അദ്ദേഹം, മെച്ചപ്പെട്ട ജീവിതശൈലിയും ജീവിതസൗകര്യവും ഉറപ്പാക്കുന്നതിൽ നഗരത്തിന്റെ ഖ്യാതി എടുത്തുകാട്ടി. ഈ മേഖലയിലെ ചണ്ഡിമാതാവിന്റെ ദിവ്യാനുഗ്രഹത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, നഗരത്തിന്റെ തുടർച്ചയായതും വ്യവസ്ഥാപിതവുമായ വളർച്ചയ്ക്കായുള്ള ഭരണകൂടത്തിന്റെ ദൃഢമായ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. “ചണ്ഡീഗഢിന്റെ വികസനത്തിനു നിലവിലെ ഗവണ്മെന്റ് എപ്പോഴും പൂർണ മുൻഗണനയാണു നൽകിയിട്ടുള്ളത്” - ശ്രീ മോദി വ്യക്തമാക്കി.

പ്രധാനമന്ത്രി ജൂലൈ 4-ന് രാജസ്ഥാനും ഗുജറാത്തും സന്ദർശിക്കും

July 03rd, 11:25 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂലൈ 4-ന് രാജസ്ഥാനും ഗുജറാത്തും സന്ദർശിക്കും. രാവിലെ 10:45ന് പ്രധാനമന്ത്രി ജോധ്പൂർ വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്യുകയും ജോധ്പൂരിൽ മോഡിഫൈഡ് ഉഡാൻ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്യും. തുടർന്ന് ഉച്ചയ്ക്ക് 12:15ന് അദ്ദേഹം ബാലോത്ര സന്ദർശിക്കുകയും അവിടെ ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളും സമർപ്പണവും ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയും ചെയ്യും. ചടങ്ങിൽ അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

2026 ജൂണിൽ ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ടിവി ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

June 22nd, 10:24 pm

സ്വര സാധന, മനോകാമന, ആരാധന - ഇത്രയധികം ശുഭകരമായ ഒരു തുടക്കത്തിന് ശേഷം, നിങ്ങളുടെ ഈ പരിപാടി ഇങ്ങനെ തന്നെ തുടർന്നുപോയിരുന്നെങ്കിൽ അത് എത്രയോ മനോഹരമാകുമായിരുന്നു. നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ.

2026-ലെ റിപ്പബ്ലിക് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

June 22nd, 08:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റിപ്പബ്ലിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തു. ഉച്ചകോടിയിൽ പങ്കെടുത്തവരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി ലോകം അതിവേഗത്തിലുള്ളതും നിർണായകവുമായ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഈ സമയത്ത് ബൃഹദ് ശക്തിയായ ഇന്ത്യ: രാഷ്ട്രം ആദ്യം എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിച്ചതിന് സംഘാടകരെ അഭിനന്ദിച്ചു.

Daman has become a living example of Mini India: PM Modi

June 05th, 07:20 pm

Addressing a public gathering in Daman, PM Modi lauded Daman as a living example of Mini India. Launching multiple transformative projects spanning connectivity, health, education, tourism, and urban infrastructure, he highlighted the region's prowess in solar energy and cleanliness. Listing various government initiatives that transformed the lives of the people, he assured the Union Territory of the central government's continued support.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദമനിൽ 2,970 കോടിയോളം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു

June 05th, 07:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ദമനിൽ 2,970 കോടിയോളം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. പ്രാദേശിക നേതാക്കളുടെയും പൗരന്മാരുടെയും വലിയ കൂട്ടായ്മയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, പരിപാടിയിലെ വമ്പിച്ച ജനപങ്കാളിത്തത്തിന് ആഴമേറിയ നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. മുൻപ് നടത്തിയ സന്ദർശനത്തെക്കുറിച്ച് അനുസ്മരിച്ച അദ്ദേഹം, തന്റെ മുൻ നിരീക്ഷണം ഇന്ന് യാഥാർത്ഥ്യമായി മാറിയിരിക്കുകയാണെന്നും ഈ മേഖല ഇപ്പോൾ രാജ്യത്തിന്റെ വൈവിധ്യമാർന്നതും സജീവവുമായ സത്തയെ അഭിമാനപൂർവ്വം പ്രതിനിധീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. “വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള ആളുകളുടെ വാസത്തിലൂടെ ഒരു സമ്പൂർണ്ണ രാജ്യത്തിന്റെ മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ‘മിനി ഇന്ത്യ’യുടെ ജീവസ്സുറ്റ ഉദാഹരണമായി ദാമൻ മാറിയിരിക്കുന്നു,”' ശ്രീ മോദി അഭിപ്രായപ്പെട്ടു.

51-ാമത് പ്രഗതി (PRAGATI) യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി

May 27th, 10:01 pm

കേന്ദ്രവും സംസ്ഥാന ഗവൺമെൻ്റുകളും തമ്മിലുള്ള പ്രവർത്തനങ്ങൾ തടസ്സമില്ലാതെ ഏകോപിപ്പിച്ചുകൊണ്ട്, സജീവമായ ഭരണനിർവഹണവും സമയബന്ധിതമായ പദ്ധതി നടത്തിപ്പും ലക്ഷ്യമിടുന്ന ഐസിടി (ICT) അധിഷ്ഠിത മൾട്ടി-മോഡൽ പ്ലാറ്റ്‌ഫോമായ 'പ്രഗതി'യുടെ 51-ാമത് യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സേവാ തീർത്ഥിൽ അധ്യക്ഷത വഹിച്ചു.

ഹൈദരാബാദിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

May 10th, 03:45 pm

ദേശീയവും ആഗോളവുമാണ് സൈബരാബാദിന്റെ കരുത്ത്. തെലങ്കാനയുടെയും രാജ്യത്തിന്റെയും ദ്രുതഗതിയിലുള്ള വികസനത്തിന്റെ പ്രധാന കേന്ദ്രമാണിത്. അതിനാൽ തെലങ്കാനയെ രാജ്യത്തിന്റെ വലിയൊരു നിർമ്മാണ ശക്തികേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിരവധി വലിയ പദ്ധതികൾക്കാണ് ഇന്ന് സൈബരാബാദിൽ നിന്ന് തുടക്കം കുറിക്കുന്നത്. ഇന്ന് തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച പദ്ധതികൾ ഇവിടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും തെലങ്കാനയുടെ കണക്റ്റിവിറ്റി കൂടുതൽ ശക്തമാക്കുകയും ചെയ്യും. ഈ പദ്ധതികൾക്ക് തെലങ്കാനയിലെ ജനങ്ങൾക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

ഹൈദരാബാദിൽ 9,400 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു

May 10th, 03:30 pm

തെലങ്കാനയിലെ ഹൈദരാബാദിൽ ഏകദേശം 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ദേശീയവും ആഗോളവുമായി പ്രാധാന്യമുള്ള കേന്ദ്രമെന്ന നിലയിൽ ഹൈദരാബാദിന്റെ പരിവർത്തനപരമായ പങ്ക് എടുത്തുപറഞ്ഞു. തെലങ്കാനയുടെയും രാജ്യത്തിന്റെയും ദ്രുതഗതിയിലുള്ള വികസനത്തിൽ ഈ മേഖലയ്ക്കുള്ള നിർണ്ണായക പങ്ക് അടിവരയിട്ട അദ്ദേഹം, ഇന്ന് ആരംഭിച്ച ബൃഹത്തായ പദ്ധതികൾ തെലങ്കാനയെ എങ്ങനെ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുമെന്ന് വിശദീകരിച്ചു. പദ്ധതികൾ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ഈ പദ്ധതികളുടെ പേരിൽ തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിച്ചു.

മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലായി 19 ജില്ലകൾ ഉൾക്കൊള്ളുന്ന 3 മൾട്ടിട്രാക്കിങ് പദ്ധതികൾക്കു കേന്ദ്രമന്ത്രിസഭാംഗീകാരം; ഇത് ഇന്ത്യൻ റെയിൽവേയുടെ നിലവിലെ ശൃംഖല ഏകദേശം 901 കിലോമീറ്റർ വർധിപ്പിക്കും

May 05th, 07:14 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാസമിതി, റെയിൽവേ മന്ത്രാലയത്തിന്റെ ഏകദേശം 23,437 കോടി രൂപ ചെലവു വരുന്ന മൂന്നു പദ്ധതികൾക്ക് അംഗീകാരം നൽകി. ഈ പദ്ധതികളിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു:

യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ചിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി ഇന്ത്യയുടെ 2031-2035 കാലയളവിലേക്കുള്ള എൻ.ഡി.സി (ദേശീയതലത്തിൽ നിശ്ചയിച്ചിട്ടുള്ള സംഭാവനകൾ) കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

March 25th, 05:35 pm

ഇന്ത്യയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ 2031 മുതൽ 2035 വരെയുള്ള കാലയളവിലേക്കുള്ള ഇന്ത്യയുടെ എൻ.ഡി.സി (ദേശീയതലത്തിൽ നിശ്ചയിച്ചിട്ടുള്ള സംഭാവനകൾ) അംഗീകരിച്ചു. സുസ്ഥിര വികസനത്തോടും കാലാവസ്ഥാ നീതിയോടുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഉറപ്പിക്കുന്നതിനൊപ്പം യു.എൻ.എഫ്.സി.സി.സി (UNFCCC), പാരിസ് ഉടമ്പടി എന്നിവയ്ക്ക് കീഴിലുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങൾ ഇത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ച് ലോക്‌സഭയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിന്റെ പൂർണ്ണരൂപം

March 23rd, 02:15 pm

പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ചും അത് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും സംസാരിക്കാനാണ് ഞാൻ ഈ ബഹുമാനപ്പെട്ട സഭയിൽ എത്തിയത്. പശ്ചിമേഷ്യയിലെ സ്ഥിതി വളരെയധികം ആശങ്കാജനകമാണ്. കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചകളായി, ശ്രീ ജയ്ശങ്കർ ജിയും ശ്രീ ഹർദീപ് പുരി ജിയും ഈ വിഷയത്തിൽ ആവശ്യമായ വിവരങ്ങൾ സഭയ്ക്ക് നൽകിയിട്ടുണ്ട്. പ്രതിസന്ധി മൂന്ന് ആഴ്ചയിലധികം നീണ്ടുനിൽക്കുന്നതിനാൽ, ആഗോള സമ്പദ്‌വ്യവസ്ഥയിലും ജനങ്ങളുടെ ജീവിതത്തിലും അതിന്റെ പ്രതികൂല സ്വാധീനം പ്രകടമാണ്. ഈ പ്രതിസന്ധിക്ക് വേഗത്തിൽ പരിഹാരം കാണണമെന്ന് ലോകം മുഴുവൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നു.

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ച് ലോക്‌സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

March 23rd, 02:00 pm

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ചും അത് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തുന്ന വ്യാപകമായ വെല്ലുവിളികളെക്കുറിച്ചും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്തു. മൂന്നാഴ്ചയിലധികമായി തുടരുന്ന ഈ പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയിലും മനുഷ്യജീവിതത്തിലും അതീവ ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ഇത് പരിഹരിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം അടിവരയിട്ടുപറഞ്ഞു. ഈ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുന്നതിനായി ലോകം മുഴുവൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുകയാണ്. സാഹചര്യത്തിന്റെ ഗൗരവം എടുത്തുപറഞ്ഞുകൊണ്ട് ശ്രീ മോദി അഭിപ്രായപ്പെട്ടു,

Tiruchirappalli turns out in huge numbers for PM Modi’s public meeting

March 11th, 06:00 pm

At a massive public meeting in Tamil Nadu’s Tiruchirappalli, Prime Minister Narendra Modi hailed Tiruchirappalli as a land of courage and faith, recalling the bravery of the Marudu Brothers and paying tribute to Major M. Saravanan for his sacrifice during the Kargil War. “Trichy is a land of courage and faith,” he said, adding that the Centre proudly honours Tamil Nadu’s culture and heritage. He also highlighted that C. P. Radhakrishnan, a son of the state, serves as the Vice President of India.

ഡൽഹിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

March 08th, 03:54 pm

വികസനത്തിന് പുതിയ ആക്കം കൂട്ടാൻ ഇന്ന് നാമെല്ലാവരും ഡൽഹിയിൽ ഒത്തുകൂടി. അൽപ്പം മുമ്പ്, മുപ്പത്തിമൂവായിരം കോടി രൂപയുടെ പദ്ധതികൾ ഇവിടെ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. മെട്രോ വികസനം മുതൽ ആയിരക്കണക്കിന് ​ഗവൺമെൻ്റ് ജീവനക്കാർക്ക് ഭവന നിർമ്മാണം വരെ, തലസ്ഥാനം സൗകര്യങ്ങളുടെ തുടർച്ചയായ ശക്തിപ്പെടുത്തലിന് സാക്ഷ്യം വഹിക്കുന്നു, അത് പുതിയ ഊർജ്ജസ്വലത നൽകുന്നു. ഡൽഹിയിലെ ജനങ്ങളായ നിങ്ങൾ ഒരു വർഷം മുമ്പ് ഇവിടെ ബിജെപിയുടെ ഇരട്ട എഞ്ചിൻ ഗവൺമെന്റ് സ്ഥാപിച്ച പുതിയ പ്രതീക്ഷയും ദൃഢനിശ്ചയവും ഇപ്പോൾ ഈ വികസന പ്രവർത്തനങ്ങളിൽ ദൃശ്യമാണ്. ഈ തടസ്സമില്ലാത്ത പുരോഗതിയുടെ പ്രവാഹത്തിന് ഡൽഹിയിലെ എല്ലാ പൗരന്മാർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡൽഹിയിൽ 33,500 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു

March 08th, 10:26 am

ഡൽഹിയിൽ 33,500 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. ഡൽഹിയുടെ വികസനത്തിന് പുതിയ വേഗത നൽകാനാണ് നാം ഇന്ന് ഇവിടെ ഒത്തുചേർന്നിരിക്കുന്നത്.”ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.