Yoga is the best way to maintain a healthy lifestyle with minimal expense: PM Modi at World Yogasana Championship in Ahmedabad

June 04th, 06:41 pm

PM Modi inaugurated the first World Yogasana Championship in Ahmedabad, calling yoga India’s timeless gift to humanity and expressing confidence that Yogasana will gain recognition as a competitive sport in global multi-sport events, including the Olympics. Highlighting yoga’s role in health, wellness and healthy ageing, he urged participants to become ambassadors of the ‘Yoga 365’ campaign and spread yoga’s message worldwide.

ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

June 04th, 06:40 pm

ആഗോള കായിക പാരമ്പര്യത്തിൽ ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഹമ്മദാബാദിലെ പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ഇന്ന്, അഹമ്മദാബാദിന്റെ മണ്ണിൽ നിന്ന്, ലോകത്തിന്റെ കായിക പാരമ്പര്യത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി കൂട്ടിച്ചേർക്കപ്പെടുകയാണ്, ശ്രീ മോദി പറഞ്ഞു.

ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാള വിവർത്തനം: സെഷൻ 1

November 22nd, 09:36 pm

ആദ്യമായി, ജി20 ഉച്ചകോടിയുടെ മികച്ച ആതിഥേയത്വത്തിനും വിജയകരമായ അധ്യക്ഷ സ്ഥാനത്തിനും പ്രസിഡന്റ് റമാഫോസയെ ഞാൻ അഭിനന്ദിക്കുന്നു.

പ്രധാനമന്ത്രി ജൊഹാനസ്‌ബർഗിൽ ജി20 ഉച്ചകോടിയിൽ പങ്കെടുത്തു

November 22nd, 09:35 pm

“ആരെയും ‌ഒഴിവാക്കാതെയുള്ള, ഏവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച” എന്ന വിഷയത്തിൽ നടന്ന പ്രാരംഭ സെഷനെ അഭിസംബോധന ചെയ്യവേ, നൈപുണ്യാധിഷ്ഠിത കുടിയേറ്റം, വിനോദസഞ്ചാരം, ഭക്ഷ്യസുരക്ഷ, നിർമിതബുദ്ധി, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, നൂതനത്വം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിൽ ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയ്ക്കു കീഴിൽ നടത്തിയ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ പ്രക്രിയയിൽ, ന്യൂഡൽഹി ഉച്ചകോടിയിൽ എടുത്ത ചില ചരിത്രപരമായ തീരുമാനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജി-20 ഉച്ചകോടി ഇതാദ്യമായി ആഫ്രിക്കയിൽ നടക്കുമ്പോൾ, വളർച്ചയുടെ അസന്തുലിതാവസ്ഥയും പ്രകൃതിയുടെ അമിതമായ ചൂഷണവും പരിഹരിക്കുന്ന പുതിയ വികസന മാനദണ്ഡങ്ങൾ പരിഗണിക്കേണ്ട സമയമാണിത് എന്നതിനു പ്രധാനമന്ത്രി ഊന്നൽ നൽകി. ഈ സാഹചര്യത്തിൽ, ഇന്ത്യയുടെ നാഗരിക ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള “സമഗ്ര മാനവികത” എന്ന ആശയം പര്യവേക്ഷണം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യരെയും സമൂഹത്തെയും പ്രകൃതിയെയും കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാടാണ് സമഗ്ര മാനവികതയെന്നും അതുവഴി, പുരോഗതിയും ഭൂമിയും തമ്മിലുള്ള ഐക്യം കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.

രാജ്യത്തെ കോവിഡ്-19 സാഹചര്യവും, വാക്സിനേഷൻ മുന്നൊരുക്കങ്ങളും പ്രധാനമന്ത്രി വിലയിരുത്തി

January 09th, 05:42 pm

രാജ്യത്തെ കോവിഡ്-19 സാഹചര്യവും വിവിധ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലെ വാക്സിനേഷൻ മുന്നൊരുക്കങ്ങളും ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.